Jump to content

മലബാർ മുളവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Caconeura ramburi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലബാർ മുളവാലൻ
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Caconeura ramburi
Binomial name
Caconeura ramburi
(Fraser, 1922)
Synonyms
  • Indoneura ramburi Fraser, 1922

ശരീരത്തിന് കറുപ്പും നീലയും നിറമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് മലബാർ മുളവാലൻ (ശാസ്ത്രീയനാമം: Caconeura ramburi).[2][1][3]

ചിറകിലെ പൊട്ടിന്റെ ആകൃതിയും തലയുടെ കീഴ്ഭാഗത്തെ കറുപ്പു നിറവും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. കാനനവാസിയായ ഈ മുളവാലൻ തുമ്പിയെ അപൂർവ്വമായി നാട്ടിൻ പുറങ്ങളിലെ കുന്നുകളിലും സമതല പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ചുരത്തിന് തെക്കോട്ട് ഈ തുമ്പി വളരെ അപൂർവ്വമാണ്. ഇടതൂർന്ന കാടുകളിലെ ചെറിയ അരുവികളിലാണ് ഇവയെ കാണാൻ കഴിയുന്നത്. ചെറിയ കൂട്ടങ്ങളായും കാണാം. ഇളം നീല കണ്ണുകളുടെ മുകൾ ഭാഗം ഇരുണ്ട നീലനിറമാണ്. പിൻ കഴുത്തിന് ഇരുണ്ട നീല നിറത്തിലുള്ള ചെറിയ പൊട്ടുകളുമുണ്ട്. കറുത്ത നിറമുള്ള ഉരസ്സിന്റെ വശങ്ങളിൽ ഇളം നീല നിറത്തിലുള്ള നേർത്ത വരകളുണ്ട്. കറുത്ത നിറമുള്ള ഉദരത്തിൽ ഇളം നീല നിറത്തിലുള്ള ചെറിയ വളയങ്ങളുണ്ട്. സുതാര്യമായ ചിറകുകളാണ് ഈ തുമ്പിയ്ക്കുള്ളത്. പെൺതുമ്പി കാഴ്ചയിൽ ആൺതുമ്പികളെ പോലെയാണെങ്കിലും ശരീരത്തിലെ നീല നിറത്തിനു പകരം മഞ്ഞ കലർന്ന പച്ചയായിരിക്കും. വെയിലിനോട് പൊതുവേ താത്പര്യമില്ലാത്തവർ ആണ് ഇവർ. പെൺതുമ്പികളെ അപൂർവ്വമായാണ് ജലാശയത്തിനരികിൽ കാണുവാൻ കഴിയുന്നത്. ആൺതുമ്പികൾ ജലാശയത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ചെടികളുടെ ഇലകളിൽ ഇരിക്കുവാൻ ഇഷ്ടപ്പെടുന്നു. ഒഴുക്കുള്ള ജലാശയത്തിലാണ് ഇവ മുട്ടയിടാറുള്ളത്.[4][5][6][7]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Caconeura ramburi". IUCN Red List of Threatened Species. IUCN. 2009: e.T163596A5621033. 2009. Retrieved 2017-03-10. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Caconeura ramburi Fraser, 1922". India Biodiversity Portal. Retrieved 2017-03-10.
  7. "Caconeura ramburi Fraser, 1922". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-10.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലബാർ_മുളവാലൻ&oldid=3788674" എന്ന താളിൽനിന്ന് ശേഖരിച്ചത്