മഞ്ഞവരയൻ വർണ്ണത്തുമ്പി
Lyriothemis tricolor | |
---|---|
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. tricolor
|
Binomial name | |
Lyriothemis tricolor Ris, 1919
| |
Synonyms | |
Lyriothemis flava Oguma, 1915 |
മഞ്ഞവരയൻ വർണ്ണത്തുമ്പി (ശാസ്ത്രീയനാമം: Lyriothemis tricolor) ഇന്ത്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ്[2]. ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ജപ്പാൻ, മ്യാന്മാർ, തായ്‌വാൻ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാവനങ്ങളിൽ ഈ തുമ്പി കാണപ്പെടുന്നു[1].
Lyriothemis ജനുസിൽപെട്ട പതിനഞ്ച് ഇനം തുമ്പികൾ ഏഷ്യയിൽ ആകമാനം കാണപ്പെടുന്നു. ഈ ജനുസിൽപെട്ട മൂന്നു ഇനം തുമ്പികൾ ഇന്ത്യയിൽ കാണപ്പെടുന്നു. അവ L. cleis, L. tricolor, L. acigastra എന്നിവയാണ്. ഇവ മൂന്നും ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്നതായി കരുതിയിരുന്നു. എന്നാൽ 2009 ഇൽ L. tricolor ഉം 2013 ൽ L. acigastra ഉം കേരളത്തിൽ കണ്ടെത്തി[3][4].
-
ആൺതുമ്പി
-
ആൺതുമ്പി
പ്രജനനം
[തിരുത്തുക]മറ്റു തുമ്പികളിൽനിന്നും വ്യത്യസ്തമായി ഈ തുമ്പി വനങ്ങളിലെ മരപ്പൊത്തുകളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് മുട്ടയിടുന്നത്. ഈ പൊത്തുകൾക്ക് സമീപം ആൺതുമ്പികൾ കാവൽ നിൽക്കുന്നതും കണ്ടിട്ടുണ്ട്[4][5]. ഈ ജലം പരിശോധിച്ചപ്പോൾ അമ്ലസ്വഭാവമുള്ളതും ധാരാളം ലവണങ്ങൾ അടങ്ങിയതുമായി കാണപ്പെട്ടു (pH 3.56 - 6.48). നട്ടെല്ലുള്ളതും ഇല്ലാത്തതുമായ ധാരാളം ജീവികൾ L. tricolor ലാർവക്കൊപ്പം ജീവിക്കുന്നതായും കണ്ടെത്തി. എന്നാൽ ഇവതമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണ്[4].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Lyriothemis tricolor". IUCN Red List of Threatened Species. IUCN. 2006: e.T12525A3353157. 2006. Retrieved 14 February 2017.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 270–272.
- ↑ Emiliyamma KG; Palot Md; Radhakrishnan C; Balakrishnan VC (2013). "Lyriothemis acigastra: a new addition to the odonata fauna of Peninsular India". Taprobanica: The Journal of Asian Biodiversity. 5 (1): 73–4. doi:10.4038/tapro.v5i1.5672.
- ↑ 4.0 4.1 4.2 Das, K.S.A., K.A. Subramanian, K.G. Emiliyamma, M.J. Palot & K.A. Nishadh (2013). "Range extension and larval habitat of Lyriothemis tricolor Ris, 1919 (Odonata: Anisoptera: Libellulidae) from southern Western Ghats, India". Journal of Threatened Taxa. 5 (17): 5237–5346. doi:10.11609/JoTT.o3716.5237-46.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Lyriothemis tricolor Ris, 1919". India Biodiversity Portal. Retrieved 2017-02-13.