പർവ്വതവാസി നിഴൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പർവ്വതവാസി നിഴൽത്തുമ്പി
Protosticta monticola.jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. monticola
ശാസ്ത്രീയ നാമം
Protosticta monticola
Emiliyamma & Palot, 2016

നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പർവ്വതവാസി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta monticola).[1][2][3][4] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2] മലമുകളിൽ വസിക്കുന്നത് എന്ന അർത്ഥമാണ് "മോൻടികോള" എന്ന് പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.[2][3][4]

ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനൊന്നു നിഴൽത്തുമ്പികളിൽ ഒൻപതും പശ്ചിമഘട്ടത്തിൽനിന്നും ആണ്.[5][6]

കണ്ടെത്തൽ[തിരുത്തുക]

കോഴിക്കോട് സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. കെ. ജി. എമിലിയമ്മയും ഡോ. ജാഫർ പാലോട്ടും അടങ്ങുന്ന സംഘമാണ് ഈ കണ്ടുപിടിത്തത്തിന്റെ പിന്നിൽ. പശ്ചിമഘട്ട മലനിരയിൽ ഏകദേശം 1600 മീറ്റർ ഉയരത്തിലുള്ള ചോലക്കാടുകളിലാണ് ഇവയുടെ ആവാസസ്ഥലം. ഇടുക്കി ജില്ലയിൽ ആനമല മലനിരകളിൽ ആണ് 2014 ൽ ഇവയെ ആദ്യമായി കണ്ടത്. പിന്നീടുള്ള പഠനത്തിൽ ഇവയുടെ സാന്നിദ്ധ്യം മറയൂർ കമ്പിളിപ്പാറ ചോലയിലും നാഗമലചോലയിലും കണ്ടെത്തി. ഇടുക്കി ജില്ലയിലെ മതികെട്ടാൻ ചോല ദേശിയോദ്യാനത്തിലും ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.[2]

ആവാസകേന്ദ്രങ്ങൾ[തിരുത്തുക]

ആൺതുമ്പികളെ കാട്ടരുവികളിൽനിന്നും അകലെയായി ചോലക്കാടുകളിലാണ് കാണപ്പെടുന്നത്; പെൺതുമ്പികളെ ചോലക്കാടുകൾക്കടുത്തുള്ള കാട്ടരുവികളിലും. തെക്കൻ അരുവിയൻ, പഴനി മുളവാലൻ എന്നീ തുമ്പികളെയും കൂടെയാണ് ഇവയെ കണ്ടത്. ഉയരത്തിലുള്ള ചോലക്കാടുകളിൽ കണ്ടെത്തിയ ഏക നിഴൽത്തുമ്പിയാണിത്‌.[2]

വിവരണം[തിരുത്തുക]

ചെറു നിഴൽത്തുമ്പിയുടെ വലിപ്പമേ ഇവക്കുള്ളൂ. ഉദരത്തിന്റെ മുതുകുഭാഗത്തെ കറുപ്പുനിറവും ഏഴും എട്ടും ഖണ്ഡങ്ങളുടെ മുതുകുഭാഗത്തെ നീലയും മഞ്ഞയും നിറങ്ങളുടെ അഭാവവും കുറുവാലുകളുടെ പ്രത്യേക ആകൃതിയും ഇവയെ മറ്റു നിഴൽത്തുമ്പികളിൽനിന്നും തിരിച്ചറിയാൻ സഹായിക്കും.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-14.
  2. 2.0 2.1 2.2 2.3 2.4 2.5 Emiliyamma, K.G. & M. J. Palot (2016). "A new species of Protosticta Selys, 1885 (Odonata: Zygoptera: Platystictidae) from Western Ghats, Kerala, India". Journal of Threatened Taxa. 8(14): 9648-9652. ശേഖരിച്ചത് 2017-03-14.CS1 maint: uses authors parameter (link) CC-BY icon.svg ഈ ലേഖനത്തിൽ ഈ ഉറവിടത്തിൽനിന്നും പകർത്തിയിട്ടുള്ള ഉദ്ധരണികൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 അന്താരാഷ്ട്ര അനുവാദപത്ര (CC BY-4.0) പ്രകാരം ലഭ്യമാണ്.
  3. 3.0 3.1 "New damselfly species identified". The Hindu. ശേഖരിച്ചത് 2017-03-14.
  4. 4.0 4.1 "New damselfly species identified". Mathrubhumi. ശേഖരിച്ചത് 2017-03-15.
  5. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]