ചുട്ടിച്ചിറകൻ തണൽത്തുമ്പി
ചുട്ടിച്ചിറകൻ തണൽത്തുമ്പി | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | V. apicalis
|
Binomial name | |
Vestalis apicalis Sélys, 1873
|
ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടെത്തിയിട്ടുള്ള മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചുട്ടിച്ചിറകൻ തണൽത്തുമ്പി - black-tipped forest glory) (ശാസ്ത്രീയനാമം: Vestalis apicalis)[2][1].
ഇന്ത്യയിൽ കർണ്ണാടക, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, എന്നിവിടങ്ങളിലാണ് ഇതിനെ കണ്ടെത്തിയിട്ടുള്ളത്[3][4]. കേരളത്തിലെ വനമേഖലകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു തുമ്പിയാണിത്[5].
വിവരണം
[തിരുത്തുക]വലിയ ഒരു സൂചിത്തുമ്പിയാണ് ചുട്ടിച്ചിറകൻ തണൽത്തുമ്പി. കേരളത്തിൽ കാണപ്പെടുന്നവയിൽ വെച്ച് ഏറ്റവും വലുപ്പമുള്ള സൂചിത്തുമ്പികളിൽ ഒന്നാണിത്. ആൺതുമ്പികളുടെ ഉദരത്തിന് ശരാശരി 49-55 മില്ലിമീറ്റർ വരെ വലുപ്പമുണ്ടായിരിക്കും. കണ്ണുകൾക്ക് ഇരുണ്ട തവിട്ട് നിറമാണ്. ഉരസ്സിന്റെ മുകൾഭാഗത്തിനും വശങ്ങൾക്കും തിളങ്ങുന്ന പച്ച നിറമാണ്. അടിഭാഗം മഞ്ഞ കലർന്ന വെളുത്ത നിരത്തിലാണുള്ളത്. ഉദരത്തിന്റെ മുകൾഭാഗം പച്ച നിറത്തിലും അടിഭാഗം കറുപ്പ് നിറത്തിലും കാണപ്പെടുന്നു [5] [6].
ഇവയുടെ ചിറകുകൾ സുതാര്യമാണ്. ചിറകുകളുടെ അഗ്രഭാഗത്ത് കറുത്ത നിറത്തിലുള്ള വലിയ ഒരു പൊട്ടുണ്ട്. കാലുകൾക്ക് ഇരുണ്ട തവിട്ട് നിറമാണ്. പെൺതുമ്പികളുടെ ചിറകിലെ പൊട്ടിന് നിറമൽപം കുറവായിരിക്കും. മാത്രവുമല്ല ഉദരത്തിന് കൂടുതൽ ചെമ്പിച്ച നിറവുമുണ്ടായിരിക്കും. ആൺതുമ്പിയും പെൺതുമ്പിയും തമ്മിൽ മറ്റ് വ്യത്യാസങ്ങളില്ല [6][5].
ആവാസം
[തിരുത്തുക]സമുദ്രനിരപ്പിൽ നിന്നും ഏകദേശം 700 മീറ്റർ വരെ ഉയരമുള്ള വനപ്രദേശങ്ങളിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്[1]. വനപാതകളിലും അവയോടു ചേർന്നുള്ള തണലുള്ള സ്ഥലങ്ങളിലും ചെറിയ തണൽതുമ്പിയോടൊപ്പം ഇവ കൂട്ടമായി ഇരിക്കുന്നത് കാണാം. അരുവികളിലാണ് ഇവ മുട്ടയിടുന്നത്. വനനശീകരണം ഇവയുടെ വൻതോതിലുള്ള നാശത്തിന് ഇടയാവുന്നുണ്ട്[7][8][3].
ഉപവർഗങ്ങൾ
[തിരുത്തുക]V. apicalis apicalis പശ്ചിമഘട്ടത്തിലെ കാട്ടരുവികളിൽ ധാരാളമായി കണ്ടുവരുന്നു. V. a. nigrescens ശ്രീലങ്കയിൽ മാത്രമാണുള്ളത്. V. a. submontana യെ പശ്ചിമഘട്ടത്തിൻറെ ഉയർന്ന മലകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്[1]. V. a. submontana നെ ഇപ്പോൾ കാട്ടു തണൽതുമ്പി എന്ന ഒരു പുതിയ തുമ്പിവർഗം ആയി കണക്കാക്കുന്നു[2][9][10].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Vestalis apicalis". IUCN Red List of Threatened Species. IUCN. 2009: e.T163741A5644374. 2009. doi:10.2305/IUCN.UK.2009-2.RLTS.T163741A5644374.en. Retrieved 20 February 2017.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ 2.0 2.1 "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-19.
- ↑ 3.0 3.1 "Vestalis apicalis Selys, 1873". India Biodiversity Portal. Retrieved 2017-02-20.
- ↑ "Vestalis apicalis Selys, 1873". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-20.
- ↑ 5.0 5.1 5.2 Subramanian KA (2009). Dragonflies of India – A Field Guide. New Delhi: VigyanPrasar, Department of Science and Technology, Govt. of India. p. 136.
- ↑ 6.0 6.1 Kiran, C.G. &Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 30.
{{cite book}}
: CS1 maint: multiple names: authors list (link) - ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis.
- ↑ M. Hamalainen. "NOTES ON THE TAXONOMIC STATUS OF VESTALIS SUBMONTANA ERASER, 1934 FROM SOUTH INDIA (ZYGOPTERA: CALOPTERYGIDAE)" (PDF). caloptera.com. Archived from the original (PDF) on 2017-02-20. Retrieved 2017-02-20.
- ↑ M. Hamalainen. "Calopterygoidea of the World" (PDF). caloptera.com. Archived from the original (PDF) on 2016-09-10. Retrieved 2017-02-20.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ചുട്ടിച്ചിറകൻ തണൽത്തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- ചുട്ടിച്ചിറകൻ തണൽത്തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)