നീരോട്ടക്കാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീരോട്ടക്കാരൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. iris
Binomial name
Zygonyx iris
Selys, 1869

ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരിനം കല്ലൻ തുമ്പിയാണ് നീരോട്ടക്കാരൻ (ശാസ്ത്രീയനാമം: Zygonyx iris)[1].

വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ അരുവികളിലും തോടുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്[1]. പെൺതുമ്പികൾ വേനൽക്കാലത്ത് ചെറിയ തോടുകളിൽ മുട്ടയിടുന്നു. ലാർവകൾ വളരുന്ന മുറക്ക് കുറച്ചുകൂടി വലിയ തോടുകളിലെക്കും പുഴകളിലെക്കും സഞ്ചരിക്കുകയും അവിടെവച്ച് തുമ്പിയായി മാറുകയും ചെയ്യും. ലാർവകൾക്ക് കല്ലുകളിൽ കയറുവാനുള്ള കഴിവുണ്ട്[1][2][3][4]>[5][6].

ആൺതുമ്പികൾ പലപ്പോളും തോടുകൾക്കും അരുവികൾക്കും മുകളിലൂടെ നിർത്താതെ പറക്കുന്നതു കാണാം. ചിലപ്പോൾ ഇണകളോടോത്തു ജലപ്പരപ്പിനു മുകളിലൂടെ താന്നു പറക്കും. അപ്പോൾ പെൺതുമ്പികൾ ഇടക്കിടക്ക് വാൽഭാഗം വെള്ളത്തിൽ മുട്ടിച്ചു മുട്ടയിടും[2][3][5]

ഉപവർഗങ്ങൾ[തിരുത്തുക]

ധാരാളം ഉപവർഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അത് ഭൂമിശാസ്‌ത്രപരമായ വ്യത്യാസംമാത്രമാണോ അതോ ശരിക്കുമുള്ള ഉപവർഗങ്ങൾ തന്നെയാണോ എന്ന് ഉറപ്പില്ല[1][5].

 • Zygonyx iris ceylonicus (Kirby, 1905)
 • Zygonyx iris davina Fraser, 1926
 • Zygonyx iris errans Lieftinck, 1953
 • Zygonyx iris insignis (Kirby 1900)
 • Zygonyx iris intermedia Lahiri 1987
 • Zygonyx iris iris Selys, 1869
 • Zygonyx iris isa Fraser, 1926
 • Zygonyx iris malabaricus Fraser, 1926
 • Zygonyx iris malayanus (Laidlaw, 1902)
 • Zygonyx iris metallicus Fraser, 1931
 • Zygonyx iris mildredae Fraser, 1926
 • Zygonyx iris osiris Fraser, 1936

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 "Zygonyx iris". IUCN Red List of Threatened Species. IUCN. 2010: e.T167082A6297947. 2010. doi:10.2305/IUCN.UK.2010-4.RLTS.T167082A6297947.en. Retrieved 18 February 2017. {{cite journal}}: Cite uses deprecated parameter |authors= (help)
 2. 2.0 2.1 Subramanian, K. A. (2005). Dragonflies and Damselflies of Peninsular India (PDF).
 3. 3.0 3.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 394–396.
 4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 441–442.
 5. 5.0 5.1 5.2 "Zygonyx iris Selys, 1869". India Biodiversity Portal. Retrieved 2017-02-18.
 6. "Zygonyx iris Selys, 1869". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീരോട്ടക്കാരൻ&oldid=3456418" എന്ന താളിൽനിന്ന് ശേഖരിച്ചത്