ഓണത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rhyothemis variegata
Rhyothemis variegata of Kadavoor.jpg
ആൺ
Rhyothemis variegata female at Kadavoor.jpg
പെൺ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പികൾ
കുടുംബം: Libellulidae
ജനുസ്സ്: Rhyothemis
വർഗ്ഗം: R. variegata
ശാസ്ത്രീയ നാമം
Rhyothemis variegata
(Linnaeus, 1763)

ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി ഇംഗ്ലീഷ്: Common Picture wing. ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ. (Rhyothemis variegata). ആൺതുമ്പിയുടെയും പെൺതുമ്പിയുടെയും ചിറകുകൾ വ്യത്യസ്തമാണ്. പെൺതുമ്പിയുടെ ചിറകിൽ കറുപ്പു നിറം കൂടുതലും ആൺതുമ്പിക്ക് കറുപ്പു നിറം കുറവുമാണ്. ഭംഗി കൂടുതലും പെൺ‍തുമ്പിക്കാണ്. ആണിൻറെ ചിറകുകൾക്ക് സുതാര്യത കൂടുതലാണ്.

പേരിനു പിന്നിൽ[തിരുത്തുക]

ഓഗസ്ത് മുതൽ ഡിസംബർ വരെയാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു.

ആവാസ വ്യവസ്ഥ[തിരുത്തുക]

ഇന്ത്യ ഉൾപ്പെടെയുള്ള തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. നെൽപ്പാടങ്ങളും തോടുകളുമാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ.

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

ആൺ തുമ്പിയും പെൺ തുമ്പിയും കാഴ്ചക്ക് തിരിച്ചറിയാവുന്നവിധം വ്യത്യസ്തരാണ്. ആൺ തുമ്പിയുടെ ചിറകുകളിൽ കറുപ്പു നിറം കുറവും സുതാര്യതയേറിയുമിരിക്കും. പെൺ തുമ്പികളുടെ ചിറകുകൾക്ക് നിറങ്ങൾ കാഠിന്യമേറിയും സുതാര്യത കുറഞ്ഞുമിരിക്കും. വലിപ്പം ഏകദേശം തുല്യമാണ്. പറക്കാൻ മടിയുള്ള ഇവ കൂടുതൽ നേരവും ചെടികളുടെ ഇലകളിൽ വിശ്രമിക്കാനാണ് ഇഷ്ടപ്പെടുന്നത്. മനുഷ്യനെ ഭയപ്പെടുന്ന കൂട്ടത്തിലല്ല.

ആഹാരം[തിരുത്തുക]

കൊതുകുകൾ, ചെറിയ പ്രാണികൾ, ഉറുമ്പ് എന്നിവയാണ് പ്രധാന ആഹാരം. കൊതുകുകളുടെ നിയന്ത്രണത്തിൽ ഇവ ഒരു ഘടകമാണ്. ഓന്ത്, ആനറാഞ്ചി തുടങ്ങിയ ജീവികൾ ഇവയെ ആഹാരമാക്കുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓണത്തുമ്പി&oldid=2423070" എന്ന താളിൽനിന്നു ശേഖരിച്ചത്