ചോപ്പൻ കുറുവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തീക്കരിമുത്തൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Scarlet marsh hawk
Scarlet marsh hawk (Aethriamanta brevipennis) male.jpg
Male, Sabah, Borneo
Aethriamanta brevipennis 7678.jpg
female
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. brevipennis
Binomial name
Aethriamanta brevipennis
(Rambur, 1842)
Synonyms
  • Libellula brevipennis Rambur, 1842
Scarlet Marsh Hawk ,Aethriamanta brevipennis ,female from koottanad Palakkad
Aethriamanta brevipennis malefrom Palakkad Kerala

കേരളത്തിലെ തണ്ണീർതടങ്ങളിൽ കണ്ടുവരുന്ന തടിച്ച ശരീരമുള്ള കുറിയ ഒരിനം കല്ലൻ തുമ്പിയാണ് തീക്കരിമുത്തൻ[2] അഥവാ ചോപ്പൻ കുറുവാലൻ - Scarlet Marsh Hawk (ശാസ്ത്രീയനാമം:-Aethriamanta brevipennis).[3][1]

ശരീരപ്രകൃതി[തിരുത്തുക]

ആൺ-പെൺ തുമ്പികൾ തമ്മിൽ നല്ല രൂപവ്യത്യാസങ്ങളുണ്ട്. ആൺതുമ്പിക്ക് കടുത്ത ചുവപ്പു നിറവും പെൺതുമ്പിക്ക് മഞ്ഞയിൽ കറുത്ത വരകളുമുള്ള ശരീരമാണ്. ശരീരമുയർത്തിപ്പിടിച്ച് വെയിൽ കൊള്ളുന്ന പ്രത്യേക സ്വഭാവം ഇവയിൽ കാണപ്പെടുന്നു. ഒരേ ചില്ലയിൽ തന്നെ സ്ഥിരമായി ഇരിക്കുകയും പ്രാദേശികമായ മേധാവിത്വവും ഇവ പ്രകടിപ്പിക്കുന്നു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്.[4][5][6][7][8]

ആവാസവ്യവസ്ഥ[തിരുത്തുക]

ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്മാർ, സിംഗപ്പൂർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ഇവയുടെ ആവാസമേഖലകളാണ്.[1] ജലസസ്യങ്ങൾ സമൃദമായുള്ള തോടുകളിലും കുളങ്ങളിലും കനാലുകളിലും വെള്ളക്കെട്ടിന്റെയുമെല്ലാം അരികിൽ ഈ തുമ്പിയെ കാണാനാകും. ജലസസ്യങ്ങളും കുളവാഴകൾക്കും മീതെ പറന്നുനടക്കുന്ന ചെറു പ്രാണികളെയാണ് ഇവ പ്രധാനമായും ആഹരിക്കുന്നത്. കനാലുകളിലും വയലേലകളിലെ ചെറുവെള്ളക്കെട്ടുകളിലുമാണ് ഇവ മുട്ടയിടുന്നത്.[4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Mitra, A. (2010). "Aethriamanta brevipennis". 2010: e.T167270A6320703. {{cite journal}}: Cite journal requires |journal= (help)
  2. C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. പുറം. 100. ISBN 978-81-920269-1-6.
  3. "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-17.
  4. 4.0 4.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 445–447.
  5. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 445.
  6. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  7. "Aethriamanta brevipennis Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-03-17.
  8. "Aethriamanta brevipennis Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-17.
  • കേരളത്തിലെ തുമ്പികൾ - മാതൃഭൂമി ആഴ്ചപ്പതിപ്പ് (2013 ഏപ്രിൽ 7-13)- സി.സുശാന്ത്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചോപ്പൻ_കുറുവാലൻ&oldid=3786509" എന്ന താളിൽനിന്ന് ശേഖരിച്ചത്