പെരുവാലൻ കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരുവാലൻ കടുവ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. hannyngtoni
Binomial name
Megalogomphus hannyngtoni
Fraser, 1923

കറുത്ത ശരീരത്തിൽ മഞ്ഞ കലർന്ന പച്ച കലകളും വളയങ്ങളുമുള്ള ഒരു വലിയ കടുവാത്തുമ്പിയാണ് പെരുവാലൻ കടുവ [1]. ഇംഗ്ലീഷിൽ Giant Clubtail എന്നറിയപ്പെടുന്ന ഈ തുമ്പിയുടെ  ശാസ്ത്രീയ നാമം Megalogomphus hannyngotni എന്നാണ്. വളരെ അപൂർവമായി മാത്രം കാണുന്ന ഇവ ഇന്ത്യയിലെ ഒരു സ്ഥാനീയ തുമ്പിയാണ്. ഇന്ത്യയിൽ ഗോവ, കർണാടക, കേരളം, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമാണ് ഇവയെ ഇതുവരെ കണ്ടെത്തിയിട്ടുള്ളത് [2] .

പുഴക്കടുവയുമായി വളരെ സാമ്യമുണ്ടെങ്കിലും ഉദരത്തിലെ മഞ്ഞ പൊട്ടുകളും നീളമുള്ള ചെറുവാലുകളും ഇവയെ വേർതിരിച്ചറിയാൻ സഹായിക്കുന്നു.[3][4] IUCN-ൻറെ അനുമാനപ്രകാരം ഇവ അടിയന്തരമായി സംരക്ഷണം ആവശ്യമുള്ള ജീവികളാണ്.

വനപ്രദേശങ്ങളിലാണ് ഈ തുമ്പിയെ കാണാനാവുക. പാറക്കെട്ടുകൾ നിറഞ്ഞ വലിയ അരുവികളാണ് ഇവയുടെ ആവാസസ്ഥലം. മൺസൂൺ മഴ കഴിഞ്ഞുള്ള മാസങ്ങളിലാണ് ഇവയെ കണ്ടുവരുന്നത് [1].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Kiran, C.G. & Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 94.{{cite book}}: CS1 maint: multiple names: authors list (link)
  2. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. p. 232.{{cite book}}: CS1 maint: multiple names: authors list (link)
  3. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 296–298.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). pp. 478–479.
"https://ml.wikipedia.org/w/index.php?title=പെരുവാലൻ_കടുവ&oldid=3353962" എന്ന താളിൽനിന്ന് ശേഖരിച്ചത്