Jump to content

തുരുമ്പൻ തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തവിടൻ തുരുമ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തുരുമ്പൻ തുമ്പി
Fulvous Forest Skimmer
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
N. fulvia
Binomial name
Neurothemis fulvia
(Drury, 1773)
Synonyms
  • Libellula apicalis Guerin-Meneville, 1838
  • Polyneura sophronia Rambur, 1842
Fulvous forest skimmer dragonfly
Fulvous Forest Skimmer ,Neurothemis fulvia,male

മുഖ്യമായും ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിൽ ഇടനാട്, മലനാട് പ്രദേശങ്ങളിൽ കൂടുതലായും കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് തുരുമ്പൻ തുമ്പി അഥവാ തവിടൻ തുരുമ്പൻ[2]- Fulvous Forest Skimmer (ശാസ്ത്രീയ നാമം:-Neurothemis fulvia).[3][1]

ചുവപ്പുകലർന്ന കടുത്ത മജന്ത നിറത്തിൽ ആൺതുമ്പിയും തുരുമ്പിച്ച നിറത്തിൽ പെൺതുമ്പിയും കാണപ്പെടുന്നു. ചിറകുകളുടെ ആഗ്ര ഭാഗത്തുള്ള സുതാര്യമായ കലകൾ മറ്റു തുരുമ്പൻ തുമ്പികളിൽ നിന്നും ഇവയെ തിരിച്ചറിയുവാൻ സഹായിക്കുന്നു. ശരീരത്തിൻറെ തുരുമ്പിച്ച നിറം  മൂലമാണ് ഈയിനം തുമ്പികൾ തുരുമ്പൻ തുമ്പി എന്നറിയപ്പെടുന്നത്.  ശുദ്ധജലാശയങ്ങളുടെയും കാട്ടരുവികളുടെയും സമീപത്തു വസിക്കുന്ന ഇവയെ തീരപ്രദേശങ്ങളിലും അപൂർവ്വമായി കാണാറുണ്ട്.[4][5][6]

വിവരണം

[തിരുത്തുക]

ആൺതുമ്പി

[തിരുത്തുക]

കണ്ണുകളുടെ മുകൾവശം ചുവപ്പ് കലർന്ന തവിട്ടു നിറത്തിലും, താഴ്ഭാഗം ഇളം തവിട്ട് നിറത്തിലും കാണപ്പെടുന്നു.  കഴുത്ത്, ഉരസ്സ്, ഉദരം എന്നിവക്കെല്ലാം ഇരുണ്ട ചുവപ്പ് കലർന്ന തവിട്ട് നിറമാണ്.കാലുകൾ കടുംചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. അഗ്രഭാഗം സുതാര്യമായ ചിറകുകൾക്ക് ചുവപ്പ് നിറമാണ്.  ഈ തുമ്പികൾക്ക് പ്രായമാകുന്തോറും ശരീരത്തിലെ ചുവപ്പ് നിറം കൂടി വരുന്നതായി കാണാം [2][4][7][8].

പെൺതുമ്പി

[തിരുത്തുക]

പെൺതുമ്പികളുടെ ശരീരത്തിന് തുരുമ്പിച്ച മഞ്ഞ നിറമാണ്. നിറവ്യത്യാസം ഒഴിച്ചു നിർത്തിയാൽ ആൺതുമ്പിയും പെൺതുമ്പിയും തമ്മിൽ പ്രകടമായ മറ്റു വ്യത്യാസങ്ങൾ ഇല്ല.  തുരുമ്പൻ തുമ്പിയുടെ പെൺതുമ്പികൾ പല നിറഭേദങ്ങളിൽ കാണപ്പെടുന്നുണ്ട്. ചില തുമ്പികളിൽ ശരീരം മുഴുവനും ഏകതാനമായ മഞ്ഞ നിറം വ്യാപിച്ചു കാണപ്പെടുമ്പോൾ  മറ്റു ചില പെൺതുമ്പികളിൽ നിറത്തിന്റെ വ്യാപ്തി ഏറിയും കുറഞ്ഞും കാണാം[2][4][7].

ആവാസവ്യവസ്ഥ/വാസസ്ഥാനം

[തിരുത്തുക]

പുല്ലുകൾ/കളകൾ നിറഞ്ഞ കുളങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിലാണ് തുരുമ്പൻ തുമ്പി മുട്ടയിടുന്നത്. ചെടികളിലോ, ഉണങ്ങിയ കമ്പുകളുടെ അഗ്രഭാഗത്തോ ഇരിക്കാനിഷ്ടപ്പെടുന്നു. വിശ്രമിക്കുമ്പോൾ ചിറകുകൾ താഴ്ത്തിപ്പിടിച്ചിരിക്കുന്നത് കാണാം. പൊതുവെ ആൺതുമ്പികളെയാണ് കൂടുതലായി കാണാറുള്ളത്.  കാട്ടിനുള്ളിലെ തുറസ്സുകളിലും, കാടിന്റെ അരികുപ്രദേശങ്ങളിലും തുരുമ്പൻ തുമ്പിയുടെ വലിയ കൂട്ടങ്ങൾ പറന്ന് നടക്കുന്നത് കാണാം [4][7].

കേരളത്തിൽ വർഷം മുഴുവനും ഇവയെ കാണാൻ സാധിക്കും.  മെയ് മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത് [2].

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Neurothemis fulvia". IUCN Red List of Threatened Species. 2010: e.T167275A6321268. 2010. {{cite journal}}: Cite uses deprecated parameter |authors= (help)
  2. 2.0 2.1 2.2 2.3 C.G., Kiran; Raju, David V. (2013). Dragonflies & Damselflies of Kerala. Tropical Institute of Ecological Sciences. p. 118. ISBN 978-81-920269-1-6.
  3. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-18.
  4. 4.0 4.1 4.2 4.3 Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Neurothemis fulvia Drury, 1773". India Biodiversity Portal. Retrieved 2017-03-18.
  6. "Neurothemis fulvia Drury, 1773". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-18.
  7. 7.0 7.1 7.2 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. pp. 353–355.
  8. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). p. 438.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തുരുമ്പൻ_തുമ്പി&oldid=3787056" എന്ന താളിൽനിന്ന് ശേഖരിച്ചത്