Hydrobasileus croceus,Amber-winged marsh glider from koottanad Palakkad Kerala India
Hydrobasileus croceus,amber-winged marsh glider പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Hydrobasileus croceus,amber-winged marsh glider roosting from koottanad Palakkad Kerala
ഏഷ്യയിലെ മിക്ക രാജ്യങ്ങളിലും കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ്പാണ്ടൻ പരുന്തൻ (ശാസ്ത്രീയനാമം: Hydrobasileus croceus). കാടുപിടിച്ച കുളങ്ങളിലും തടാകങ്ങളിലുമാണ് ഇവ വംശവർധന നടത്തുന്നത്. ഈ ആവാസ സ്ഥലങ്ങൾക്കു മുകളിൽ ഇവ പലപ്പോളും റോന്തു ചുറ്റുന്നതു കാണാം; ചിലപ്പോൾ കൂട്ടമായും, മറ്റുചിലപ്പോൾ സമാന സ്വഭാവമുള്ള പരുന്തൻ (ശാസ്ത്രീയനാമം: Tramea) വർഗത്തിൽപെട്ട തുമ്പികളോടോപ്പവും. തുടർച്ചയായി ഏറെനേരം പറക്കുന്ന ഈ തുമ്പികൾ കാട്ടിനുള്ളിലെ കൊമ്പുകളിൽ തൂങ്ങിക്കിടന്നാണ് വിശ്രമിക്കുന്നത്.[2][1][3][4][5][6][7].