തീച്ചതുപ്പൻ
Ceriagrion rubiae | |
---|---|
ആൺതുമ്പി | |
Not evaluated (IUCN 3.1)
| |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | C. rubiae
|
Binomial name | |
Ceriagrion rubiae Laidlaw, 1916
|
ചുവപ്പ് കലർന്ന മഞ്ഞ ഉദരമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് തീച്ചതുപ്പൻ (ശാസ്ത്രീയനാമം: Ceriagrion rubiae).[1][2] ഇംഗ്ലീഷിൽ Orange Wax Tail/Orange Marsh Dart എന്നീ പേരുകളിൽ അറിയപ്പെടുന്നു [3]. ശരീരത്തിൽ കാണുന്ന ഓറഞ്ച് നിറം ഇവയെ മറ്റു ചതുപ്പൻ തുമ്പികളിൽ നിന്നും എളുപ്പത്തിൽ തിരിച്ചറിയുവാൻ കഴിയും. തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ്.[4][5][6][7]
വിവരണം
[തിരുത്തുക]ഇളം പച്ച കണ്ണുകളുടെ കീഴ്ഭാഗം മഞ്ഞ കലർന്ന പച്ച നിറമാണ്. ഉരസ്സിനും, ഉദരത്തിനും മഞ്ഞ കലർന്ന ഓറഞ്ചു നിറമാണ്. കാലുകൾ തവിട്ട് കലർന്ന മഞ്ഞ നിറത്തിൽ കാണപ്പെടുന്നു. പെൺതുമ്പികൾ കാഴ്ച്ചയിൽ ആൺതുമ്പികളെപ്പോലെയാണെങ്കിലും നിറങ്ങൾ മങ്ങിയതായിരിക്കും. നിശ്ചലമായ ജലാശയങ്ങളിലാണ് ഇവ മുട്ടയിടുന്നത് [3].
ആൺതുമ്പികളുടെ ഉദരത്തിന് 26 -29 mm വരെ വലിപ്പമുണ്ടായിരിക്കും. പെൺതുമ്പികൾ പൊതുവെ ആൺതുമ്പികളേക്കാൾ വലുതാണ് (30 - 31 mm) [4].
ആവാസവ്യവസ്ഥ/വാസസ്ഥാനം
[തിരുത്തുക]വനപ്രദേശങ്ങളിലാണ് ഈ തുമ്പിയെ കൂടുതലും കാണാൻ സാധിക്കുന്നത്. കാടുകളിൽ ചതുപ്പുകളിലും, കാട്ടിനുള്ളിലെ ചെറു കുളങ്ങളോട് ചേർന്നും ഇവയെ കാണാം. ചെറുചെടികൾ നിറഞ്ഞ കുളങ്ങൾ ഇവയുടെ ഇഷ്ട താവളങ്ങളാണ്. ഇന്ത്യയിൽ സഹ്യപർവ്വതത്തിന് പടിഞ്ഞാറ് ഭാഗങ്ങളിലായി (പ്രധാനമായും മഹാരാഷ്ട്ര, കർണ്ണാടക, കേരള സംസ്ഥാനങ്ങളിൽ) ഈ സൂചിത്തുമ്പി കാണപ്പെടുന്നു. അത്ര സാധാരണമല്ലാത്ത ഇവയെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് കൂടുതലായി കാണാം [4].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-02.
- ↑ "Ceriagrion rubiae Laidlaw, 1916". Naturalis Biodiversity Center. Retrieved 2017-03-02.
- ↑ 3.0 3.1 Kiran, C.G. & David Raju (2013). Dragonflies and Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. p. 45.
- ↑ 4.0 4.1 4.2 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Ceriagrion rubiae Laidlaw, 1916". India Biodiversity Portal. Retrieved 2017-03-02.
- ↑ "Ceriagrion rubiae Laidlaw, 1916". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-02.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- തീച്ചതുപ്പൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- തീച്ചതുപ്പൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)