തെക്കൻ കോമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെക്കൻ_കോമരം ആൺതുമ്പി
തെക്കൻ_കോമരം പെൺതുമ്പി

ശരീരത്തിന് തിളങ്ങുന്ന കരിംപച്ച നിറവും, കണ്ണുകൾക്ക് മരതകപ്പച്ച നിറവുമുള്ള കല്ലൻതുമ്പിയാണ് തെക്കൻ കോമരം. ഉയർന്ന വനമേഖലകളിലെ തുറസ്സായ സ്ഥലങ്ങളിലും വനപാതകളിലും കാണപ്പെടുന്നു. മെയ് മാസത്തിലും തുടർന്ന് മൺസൂൺ കാലത്തും ഇവയെ ധാരാളമായി കണ്ടുവരുന്നു. കണ്ണുകൾക്ക് തിളങ്ങുന്ന മരതക നിറം. തിളങ്ങുന്ന കരിംപച്ച നിറമുള്ള ഉരസ്സിൽ ചെറിയ മഞ്ഞ വരകളുണ്ട്. കാലുകൾക്ക് കറുപ്പും മഞ്ഞയും കലർന്ന നിറമാണ്. കറുത്ത ഉദരത്തിന്റെ തുടക്ക ഭാഗങ്ങളിൽ മഞ്ഞ നിറമുണ്ട്. സുതാര്യമായ ചിറകിന്റെ തുടക്കഭാഗത്ത് നേരിയ തവിട്ട് നിറമുണ്ട്. കാഴ്ചയിൽ പെൺതുമ്പി ആൺതുമ്പികളെ പോലെയാണെങ്കിലും ചിലപ്പോൾ ചിറകുകളിൽ മുഴുവനും തവിട്ടു കലർന്ന മഞ്ഞ നിറമുണ്ട്. ചിറകിന്റെ തുടക്ക ഭാഗങ്ങളിൽ തവിട്ടു നിറം കാണാം. വലിയ കൂട്ടങ്ങളായിട്ടാണ് ഇവ തലങ്ങും വിലങ്ങും പറക്കുന്നത്. കാവിക്കോമരം തുമ്പിയെയും ഇവയുടെ കൂട്ടത്തിൽ കാണപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=തെക്കൻ_കോമരം&oldid=2834485" എന്ന താളിൽനിന്നു ശേഖരിച്ചത്