ചെറിയ തണൽതുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറിയ തണൽതുമ്പി
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
V. gracilis
Binomial name
Vestalis gracilis
Rambur, 1842
Vestalis gracilis,Clear-winged Forest Glory പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും
Vestalis gracilis,,Clear-winged Forest Glory
Vestalis gracilis young male

മലനിരകളിലെ നീർച്ചാലുകൾക്കരികിൽ കാണപ്പെടുന്ന മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചെറിയ തണൽതുമ്പി[2] - (Clear-winged Forest Glory). കുടുംബനാമമായ മരതകത്തുമ്പി[3] എന്ന പേരിലും ഇവ വിളിക്കപ്പെടാറുണ്ട്. (ശാസ്ത്രീയനാമം: Vestalis gracilis)[4][5]. ഏഷ്യയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1].

വിവരണം[തിരുത്തുക]

കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്. മരതകപ്പച്ചനിറമാണ് ശരീരത്തിനു്. വെയിലേൽക്കുമ്പോൾ ഇവ വെട്ടിത്തിളങ്ങുന്നത് കാണാൻ ഭംഗിയാണ്. സൂതാര്യമായ ചിറകുകൾക്ക് നേർത്ത ഇരുളിമയുണ്ട്. പെൺതുമ്പിയുടെ നിറം ആൺതുമ്പിയെ അപേക്ഷിച്ച് കുറച്ച് മങ്ങിയതാണ്[6][7][8][9].

 • ഏകദേശവലിപ്പം:
  • ആൺതുമ്പി: ഉദരം - 45 to 46 mm, ചിറകളവ് - 34 to 38 mm.
  • പെൺതുമ്പി: ഉദരം - 43 to 50 mm, ചിറകളവ് - 36 to 39 mm.[6][7]

ആവാസവ്യവസ്ഥ[തിരുത്തുക]

കാനനവാസിയായ ഈ തുമ്പി കാട്ടിലെ നീർചോലകളുള്ള പ്രദേശങ്ങളിലും കാടിനോട് ചേർന്ന നാട്ടിൻപുറങ്ങളിലെ ശുദ്ധജലനീരൊഴുക്കിന്റെ കരകളിലുമായി കണ്ടുവരുന്നു. ഇവ ചെറുസംഘങ്ങളായിട്ടാണ് പൊന്തകളിൽ കണ്ടുവരുന്നത്. ചിലപ്പോൾ ഇവയും ചുട്ടിച്ചിറകൻ തണൽത്തുമ്പിയും ഒരേ കൂട്ടമായി കാണാറുണ്ട്‌. ഒഴുകുന്ന കാട്ടരുവികളിലാണ് ഇവ മുട്ടയിടുന്നത്. മഴകഴിഞ്ഞുള്ള സമയത്ത് കാടുകളിൽ ഇവയുടെ സാന്ദ്രത കൂടുതലാണ്. ചിലപ്പോൾ അരുവികളിൽൽനിന്നും വളെരെഅകലെയുള്ള കാനനപാതകളിലും അവക്കടുത്തുള്ള തണലുള്ള സ്ഥലങ്ങളിലും വരെ ഇവയെ കൂട്ടമായി കാണാം[6][7][8].

ഉപവർഗങ്ങൾ[തിരുത്തുക]

V. g. montana യെ പശ്ചിമഘട്ടത്തിൻറെ ഉയർന്ന മലകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്[1]. V. g. montana യെ ഇപ്പോൾ V. a. submontana യുടെ കൂടെ കാട്ടു തണൽതുമ്പി എന്ന ഒരു പുതിയ തുമ്പിവർഗം ആയി കണക്കാക്കുന്നു[4][10][5].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 Dow, R.A. (2009). "Vestalis gracilis". IUCN Red List of Threatened Species. IUCN. 2009: e.T163667A5632782. doi:10.2305/IUCN.UK.2009-2.RLTS.T163667A5632782.en. ശേഖരിച്ചത് 20 February 2017.{{cite journal}}: CS1 maint: uses authors parameter (link)
 2. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
 3. കേരളത്തിലെ തുമ്പികൾ - മാതൃഭൂമി ആഴ്ചപ്പതിപ്പ് (2013 ഏപ്രിൽ 28 - മേയ് 4 ലക്കം) - സി. സുശാന്ത്
 4. 4.0 4.1 "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-19.
 5. 5.0 5.1 M. Hamalainen. "Calopterygoidea of the World" (PDF). caloptera.com. മൂലതാളിൽ (PDF) നിന്നും 2016-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-20.
 6. 6.0 6.1 6.2 Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
 7. 7.0 7.1 7.2 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis.
 8. 8.0 8.1 "Vestalis gracilis Rambur, 1842". India Biodiversity Portal. ശേഖരിച്ചത് 2017-02-20.
 9. "Vestalis gracilis Rambur, 1842". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-20.
 10. M. Hamalainen. "NOTES ON THE TAXONOMIC STATUS OF VESTALIS SUBMONTANA ERASER, 1934 FROM SOUTH INDIA (ZYGOPTERA: CALOPTERYGIDAE)" (PDF). caloptera.com. മൂലതാളിൽ (PDF) നിന്നും 2017-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചെറിയ_തണൽതുമ്പി&oldid=3804233" എന്ന താളിൽനിന്ന് ശേഖരിച്ചത്