മഞ്ഞപ്പുൽ മാണിക്യൻ
Western golden dartlet | |
---|---|
![]() | |
male | |
![]() | |
female | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Arthropoda |
Class: | Insecta |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Ischnura |
Species: | I. rubilio
|
Binomial name | |
Ischnura rubilio Selys, 1876
| |
Synonyms | |
|
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞപ്പുൽ മാണിക്യൻ - Western Golden Dartlet (ശാസ്ത്രീയനാമം:- Ischnura rubilio).[1]
ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലംപറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.[2][3][4]
ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, തായ്‌ലന്റ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ആസ്ത്രേലിയയിൽ കാണപ്പെടുന്ന Ischnura aurora എന്ന തുമ്പിയുടെ ഉപവർഗമായി കണക്കാക്കിയിരുന്നു.[5] എന്നാൽ ഇവരണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി.[6]
ചിത്രശാല[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-03.
- ↑ C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Ischnura rubilio Selys, 1876 – Western Golden Dartlet". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-03.
- ↑ Dow, R.A., Rowe, R. & Marinov, M. (2013). "Ischnura aurora". IUCN Red List of Threatened Species. IUCN. 2013: e.T167375A1177456. doi:10.2305/IUCN.UK.2013-1.RLTS.T167375A1177456.en. ശേഖരിച്ചത് 2017-03-03.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ DUMONT, H.J. (December 2013). "PHYLOGENY OF THE GENUS ISCHNURA, WITH EMPHASIS ON THE OLD WORLD TAXA (ZYGOPTERA: COENAGRIONIDAE)" (PDF). Odonatologica. 42(4): 301–308.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
മഞ്ഞപ്പുൽ മാണിക്യൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
മഞ്ഞപ്പുൽ മാണിക്യൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)