മേഘവർണ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മേഘവർണ്ണൻ
Calocypha laidlawi 2 by Bala Chandran.jpg
ആൺതുമ്പി
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Family: Chlorocyphidae
Genus: Calocypha
Species: C. laidlawi
Binomial name
Calocypha laidlawi
(Fraser, 1924)
Synonyms

Rhinocypha laidlawi Fraser, 1924

വളരെ ഭംഗിയുള്ളതും അപൂർവ്വവുമായ നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മേഘവർണ്ണൻ - Myristica Sapphire (ശാസ്ത്രീയനാമം: Calocypha laidlawi)[2][1]. കർണ്ണാടകത്തിലും കേരളത്തിലും മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടിട്ടുള്ളത്[1].

രൂപഘടന[തിരുത്തുക]

ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം. കണ്ണുകളുടെ മുകൾഭാഗം കറുപ്പും താഴെ തവിട്ടു നിറവുമാണ്. ശരീരത്തിൽ കടുംനിറത്തിലുള്ള ആകാശനീലയും കറുത്ത വരകളുമുണ്ട്. കാലുകളുടെ ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ കറുപ്പും ബാക്കിയുള്ളവ വെളുപ്പുമാണ്. ചിറകുകൾ സുതാര്യവും അറ്റത്തു കറുത്ത നിറത്തോടു കൂടിയവയുമാണ്. പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. മുൻചിറകുകൾ പൂർണ്ണമായും സുതാര്യമായവയാണ്[3][4][5][6].

ആവാസം[തിരുത്തുക]

വനപ്രദേശങ്ങളിലെ മിറിസ്റ്റിക്ക ചതുപ്പുകളോടു ചേർന്നുള്ള അരുവികളുടെ തീരത്താണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. നിഴൽപ്രദേശങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നവ ഇവ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കംബുകളിലാണ് മിക്കവാറും ഇരിക്കാറ്[1][4]. കേരളത്തിൽ തട്ടേക്കാട്, കല്ലാർ, വിതുര, ആനക്കുളം എന്നിവിടങ്ങളിൽ ഇതിനെ കണ്ടിട്ടുണ്ട്[5][6].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Dow, R.A. (2009). "Calocypha laidlawi". IUCN Red List of Threatened Species. IUCN. 2009: e.T163604A5622415. doi:10.2305/IUCN.UK.2009-2.RLTS.T163604A5622415.en. Retrieved 21 February 2017. 
  2. "World Odonata List". Slater Museum of Natural History. Retrieved 2017-02-21. 
  3. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide. 
  4. 4.0 4.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. 
  5. 5.0 5.1 "Calocypha laidlawi Fraser, 1924". India Biodiversity Portal. Retrieved 2017-02-21. 
  6. 6.0 6.1 "Calocypha laidlawi Fraser, 1924". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-21. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേഘവർണ്ണൻ&oldid=2914221" എന്ന താളിൽനിന്നു ശേഖരിച്ചത്