മേഘവർണ്ണൻ
മേഘവർണ്ണൻ | |
---|---|
ആൺതുമ്പി | |
പെൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. laidlawi
|
Binomial name | |
Calocypha laidlawi (Fraser, 1924)
| |
Synonyms | |
Rhinocypha laidlawi Fraser, 1924 |
വളരെ ഭംഗിയുള്ളതും അപൂർവ്വവുമായ നീർരത്നം കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മേഘവർണ്ണൻ - Myristica Sapphire (ശാസ്ത്രീയനാമം: Calocypha laidlawi)[2][1]. കർണ്ണാടകത്തിലും കേരളത്തിലും മാത്രമാണ് ഇതിന്റെ സാന്നിദ്ധ്യം കണ്ടിട്ടുള്ളത്[1].
രൂപഘടന
[തിരുത്തുക]ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം. കണ്ണുകളുടെ മുകൾഭാഗം കറുപ്പും താഴെ തവിട്ടു നിറവുമാണ്. ശരീരത്തിൽ കടുംനിറത്തിലുള്ള ആകാശനീലയും കറുത്ത വരകളുമുണ്ട്. കാലുകളുടെ ആദ്യത്തെ മൂന്നു ഖണ്ഡങ്ങൾ കറുപ്പും ബാക്കിയുള്ളവ വെളുപ്പുമാണ്. ചിറകുകൾ സുതാര്യവും അറ്റത്തു കറുത്ത നിറത്തോടു കൂടിയവയുമാണ്. പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. മുൻചിറകുകൾ പൂർണ്ണമായും സുതാര്യമായവയാണ്[3][4][5][6].
ആവാസം
[തിരുത്തുക]വനപ്രദേശങ്ങളിലെ മിറിസ്റ്റിക്ക ചതുപ്പുകളോടു ചേർന്നുള്ള അരുവികളുടെ തീരത്താണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. നിഴൽപ്രദേശങ്ങളെ കൂടുതൽ ഇഷ്ടപ്പെടുന്നവ ഇവ ജലമാധ്യത്തിൽ പൊങ്ങിനിൽക്കുന്നതോ പുഴയിലേക്കു ചാഞ്ഞുനിൽക്കുന്നതോ ആയ കമ്പുകളിലാണ് മിക്കവാറും ഇരിക്കാറ്[1][4]. കേരളത്തിൽ തട്ടേക്കാട്, കല്ലാർ, വിതുര, ആനക്കുളം എന്നിവിടങ്ങളിൽ ഇതിനെ കണ്ടിട്ടുണ്ട്[5][6].
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Calocypha laidlawi". IUCN Red List of Threatened Species. IUCN. 2009: e.T163604A5622415. 2009. doi:10.2305/IUCN.UK.2009-2.RLTS.T163604A5622415.en. Retrieved 21 February 2017.
{{cite journal}}
: Cite uses deprecated parameter|authors=
(help) - ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-21.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ 4.0 4.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis.
- ↑ 5.0 5.1 "Calocypha laidlawi Fraser, 1924". India Biodiversity Portal. Retrieved 2017-02-21.
- ↑ 6.0 6.1 "Calocypha laidlawi Fraser, 1924". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-21.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മേഘവർണ്ണൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- മേഘവർണ്ണൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)