തുലാത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തുലാത്തുമ്പി
Wandering glider horizontal edit1.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പികൾ
കുടുംബം: Libellulidae
ജനുസ്സ്: Pantala
വർഗ്ഗം: P. flavescens
ശാസ്ത്രീയ നാമം
Pantala flavescens
(Fabricius, 1798)
Pantala flavescens dis.png
Distribution of Pantala flavescens

ദേശാടനത്തുമ്പിയായ ഒരിനം കല്ലൻ തുമ്പിയാണ് തുലാത്തുമ്പി - Wandering Glider (ശാസ്ത്രീയനാമം:- Pantala flavescens - പന്താലാ ഫ്ളെവ്സെൻസ്). മിക്ക ഉഷ്ണമേഖലാരാജ്യങ്ങളിലും ഇവ കാണപ്പെടുന്നു[1]. ആൺതുമ്പിയുടെ വാലിന്റെ മുകൾഭാഗം ചുവപ്പും അതിൽ കറുത്ത പൊട്ടുകളും ഉണ്ട്. പെൺതുമ്പികൾക്ക് ആൺതുമ്പിയോട് വളരെ സാദൃശ്യമുണ്ടെങ്കിലും ഇവയ്ക്ക് അഴക് കുറവാണ്. ജലാശയങ്ങളുടെയും ചതുപ്പുകളുടേയും മുകളിൽ കൂട്ടമായി ഇവ പറക്കുന്നു. ഭൂഖണ്ഡങ്ങൾ തോറും കൂട്ടമായി സന്ദർശനം നടത്തുന്ന ഇനമാണ് തുലാത്തുമ്പികൾ.[2]

പേരിനു പിന്നിൽ[തിരുത്തുക]

ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ നിന്ന് ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ലക്ഷ്യമാക്കി വരുന്ന ഇവർ തുലാമാസത്തോടെയാണ് കേരള തീരത്തെത്തുക. അതുകൊണ്ടാണ് ഇവയ്ക്ക് തുലാത്തുമ്പി എന്ന് പേരു വരാൻ കാരണം[3] ഗ്ലോബൽ സ്‌കിമ്മേഴ്‌സ് അഥവാ വാണ്ടറിങ് ഗ്ലൈഡർ എന്നറിയപ്പെടുന്ന തുലാത്തുമ്പികൾ ദേശാടനത്തിലെ വമ്പൻമാരാണ്, ഉഷ്ണമേഖലാ രാജ്യങ്ങളിലെ ജലജന്യ പ്രദേശങ്ങൾ തേടി ഇവ ഭൂഖണ്ഢങളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

ചിത്രസഞ്ചയം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. The IUCN Red List of Threatened Species
  2. "തുമ്പികൾ ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കും.". മനോരമ. യഥാർത്ഥ സൈറ്റിൽ നിന്ന് 6 മാർച്ച് 2016-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 6 മാർച്ച് 2016. 
  3. http://www.mathrubhumi.com/kasaragod/kasaragod/mogral-puthoor-1.688312

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തുലാത്തുമ്പി&oldid=2457142" എന്ന താളിൽനിന്നു ശേഖരിച്ചത്