പുഴക്കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുഴക്കടുവ
Gomphidia kodaguensis-Kadavoor-2016-06-15-003.jpg
Male
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Family: Gomphidae
Genus: Gomphidia
Species: G. kodaguensis
Binomial name
Gomphidia kodaguensis
Fraser, 1923

കേരളത്തിൽ കാണപ്പെടുന്ന കടുവത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയിനമാണ് പുഴക്കടുവ (ശാസ്ത്രീയനാമം: Gomphidia kodaguensis). പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ. കുന്നും മലയും നിറഞ്ഞ സ്ഥലങ്ങൽക്കിടയിലുള്ള പുഴകളും തോടുകളുമാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. ശരീരത്തിന് കറുപ്പിൽ മഞ്ഞ വരയും വളയങ്ങളുമുള്ള തുമ്പി. പെരുവാലൻ തുമ്പിയുമായി സാമ്യമുണ്ടെങ്കിലും ഇവയുടെ ഉദരത്തിന്റെ അവസാന ഭാഗം തടിച്ചതും, താഴത്തെ ഒരു ജോഡി ചെറുവാലുകൾക്ക് നീളക്കുറവുള്ളതു മൂലം തിരിച്ചറിയുവാൻ കഴിയും. തെക്കൻ കേരളത്തിലുള്ള കാടുകളിലും നാട്ടിൻ പുറങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു. നിത്യഹരിത വനങ്ങളിലെ ഒഴുക്കുള്ള ചെറിയ അരുവികളും പുഴകളുമാണ് ഈ തുമ്പിയുടെ ആവാസ കേന്ദ്രം. കണ്ണുകൾക്ക് പച്ച പച്ചനിറമാണ്. തലയുടെ മുൻഭാഗം മഞ്ഞ നിറമാണ്. മഞ്ഞ നിറമുള്ള പിൻ കഴുത്തിൽ കറുത്ത വരയുണ്ട്. കറുത്ത നിറമുള്ള ഉരസ്സിൽ വീതിയുള്ള മഞ്ഞ വരകളുണ്ട്. കറുത്ത നിറമുള്ള ഉദരത്തിൽ മഞ്ഞ പൊട്ടുകളും വളയങ്ങളുമുണ്ട്. കാലുകൾക്ക് കറുപ്പ് നിറമാണ്. ചിറകുകളുടെ അഗ്രഭാഗത്ത് ചിലപ്പോൾ ഇളം തവിട്ട് നിറം കാണുവാൻ കഴിയും. ഇവയുടെ പെൺതുമ്പിയെ ഇതുവരെ കണ്ടെത്തുവാൻ സാധിച്ചിട്ടില്ല. അരുവിയുടെ മധ്യത്തിലും വശങ്ങളിലും ഉള്ള ഉണക്ക മരച്ചില്ലകളുടെ തുഞ്ചത്തോ,പാറപ്പുറത്തോ വന്നിരിക്കുന്ന സ്വഭാവമുണ്ട്. വെയിലുള്ളപ്പോൾ വാല് മുകളിലേക്ക് ഉയർത്തിപ്പിടിച്ച് ഇരിക്കാറുണ്ട്.[1][2][3][4][5][6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുഴക്കടുവ&oldid=2555492" എന്ന താളിൽനിന്നു ശേഖരിച്ചത്