മഞ്ഞക്കറുപ്പൻ മുളവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഞ്ഞക്കറുപ്പൻ മുളവാലൻ
Davidraju IMG 8288.jpg
ആൺതുമ്പി
Elattoneura tetrica Female.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
E. tetrica
Binomial name
Elattoneura tetrica
(Laidlaw, 1917)
Synonyms
  • Disparoneura tetrica Laidlaw, 1917

ശരീരത്തിന് മഞ്ഞയും കറുപ്പും നിറമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് മഞ്ഞക്കറുപ്പൻ മുളവാലൻ (ശാസ്ത്രീയനാമം: Elattoneura tetrica).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]

കർണാടകത്തിലും വടക്കൻ കേരളത്തിലുമാണ് ഈ തുമ്പിയെ മുഖ്യമായും കണ്ടെത്തിയിട്ടുള്ളത്. കാലവർഷത്തിന്റെ തുടക്കത്തിൽ ഇവയെ നദികൾക്കടുത്തുള്ള കാടുകളിലാണ് കാണുവാൻ കഴിയുന്നത്. നാണംകുണിങ്ങികളായ ഈ തുമ്പികൾ കാട്ടരുവികളുടെ തീരത്തുള്ള ഇരുണ്ട പൊന്തകളും ഉൾക്കടുകളും ഇഷ്ടപ്പെടുന്നു. ഇഷ്ടികച്ചുവപ്പ് നിറമുള്ള ചുണ്ടും കണ്ണിന്റെ കീഴ്ഭാഗം ഇളം നീല നിറവും മുകൾഭാഗം കറുപ്പു നിറവുമാണ്. കഴുത്തിനും ഉരസ്സിനും ഇരുണ്ട നിറം. പ്രായമാകാത്ത ആൺതുമ്പികളുടെ കീഴ്വശങ്ങൾക്ക് ഇളം തവിട്ട് കലർന്ന മഞ്ഞ നിറമാണ്. എന്നാൽ മുതിരുമ്പോൾ ഈ വരകളെല്ലാം അപ്രത്യക്ഷമാകും. കാലുകൾക്ക് കറുപ്പ് നിറം. സുതാര്യമായ ചിറകുകളിൽ കറുത്ത പൊട്ടുകൾ ആണുള്ളത്. ഉദരത്തിനും കുറുവാലിനും കറുത്ത നിറമാണ്. കാഴ്ചയിൽ പെൺതുമ്പികൾ പ്രായമാകാത്ത ആൺതുമ്പികളെപ്പോലെയാണ്.[1][4][5][6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Kakkasery, F. (2011). "Elattoneura tetrica". IUCN Red List of Threatened Species. IUCN. 2011: e.T175183A7118694. ശേഖരിച്ചത് 2017-03-11.{{cite journal}}: CS1 maint: uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. മൂലതാളിൽ നിന്നും 2021-10-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Elattoneura tetrica Laidlaw, 1917". India Biodiversity Portal. ശേഖരിച്ചത് 2017-03-11.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞക്കറുപ്പൻ_മുളവാലൻ&oldid=3788460" എന്ന താളിൽനിന്ന് ശേഖരിച്ചത്