Jump to content

തെക്കൻ മുളവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തെക്കൻ മുളവാലൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Esme mudiensis
Binomial name
Esme mudiensis
Fraser, 1931

പാലക്കാടിന് തെക്കോട്ട് മാത്രം കാണുവാൻ സാധിക്കുന്ന പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് തെക്കൻ മുളവാലൻ (ശാസ്ത്രീയനാമം: Esme mudiensis).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1] ഉയരം കൂടിയ പ്രദേശത്തെ കാടുകലിൽ മാത്രമാണിവയെ കണ്ടുവരുന്നത്.


രൂപ വിവരണം

[തിരുത്തുക]

കറുപ്പിൽ ഇളം നീല നിറത്തിലുള്ള സൂചിത്തുമ്പി. പിൻകഴുത്തിലെ ത്രികോണപൊട്ടുകളും ചുണ്ടിന്റെ നീല നിറവും വലിയ ശരീരവും ഈ തുമ്പിയെ മറ്റു മുളവാലൻ തുമ്പികളിൽ നിന്നും തിരിച്ചറിയുവാൻ സഹായിക്കുന്നു. കണ്ണുകളുടെ മുകൾഭാഗം കറുത്ത നിറവും കീഴ്ഭാഗം ഇളം നീല നിറവുമാണ്. ഇവയുടെ ചുണ്ടുകൾക്ക് തിളങ്ങുന്ന നീല കലർന്ന കറുത്ത നിറമാണ്. ഉരസ്സിൽ ഉളം നീല നിറത്തിലുള്ള നേർത്ത വരകളുണ്ട്. കറുത്ത നിറമുള്ള ഉദരത്തിന്റെ മൂന്ന് മുതൽ‍ ആറ് വരെയുള്ള ഖണ്ഡങ്ങളിൽ ചെറിയ ഇളം നീല വളയങ്ങൾ ദൃശ്യമാണ്. ഉദരത്തിന്റെ അവസാന മൂന്ന് ഖണ്ഡങ്ങളിൽ ഇളം നീല നിറമാണ്. സുതാര്യമായ ചിറകുകളാണ് ഇവയ്ക്കുള്ളത്. പെൺതുമ്പിയ്ക്ക് ആൺതുമ്പിയുമായി സാമ്യം തോന്നുമെങ്കിലും പെൺതുമ്പികളുടെ ഉദരത്തിന്റെ അവസാന ഖണ്ഡങ്ങളിൽ ഇളം നീല പൊട്ടുകൾ മാത്രമാണുള്ളത്.[4][5][6][7]

മലനിരകളിലെ ഒഴുക്കുള്ള ചെറിയ അരുവികളിലാണ് ഈ തുമ്പികൾ മുട്ടയിടാറുള്ളത്. നനവാർന്ന പ്രദേശങ്ങളിലെ ചെടികളുടെ ഇലകളുടെ തുഞ്ചത്ത് തൂങ്ങിക്കിടന്നാണ് ഈ തുമ്പികൾ വിശ്രമിക്കാറുള്ളത്.[4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Esme mudiensis". IUCN Red List of Threatened Species. IUCN. 2011: e.T175170A7116857. 2011. Retrieved 2017-03-12. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. 4.0 4.1 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  6. "Esme mudiensis Fraser, 1931". India Biodiversity Portal. Retrieved 2017-03-12.
  7. "Esme mudiensis Fraser, 1931". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-12.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തെക്കൻ_മുളവാലൻ&oldid=3787098" എന്ന താളിൽനിന്ന് ശേഖരിച്ചത്