സിന്ദൂരത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ദൂരത്തുമ്പി
Trithemis aurora
Trithemis aurora.jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: കല്ലൻ തുമ്പികൾ
കുടുംബം: Libellulidae
ജനുസ്സ്: ട്രൈതെമിസ്
വർഗ്ഗം: T. aurora
ശാസ്ത്രീയ നാമം
Trithemis aurora
(Burmeister, 1839)

സിന്ദൂരനിറത്തിലുള്ള ഒരിനം കല്ലൻ തുമ്പിയാണ് സിന്ദൂരത്തുമ്പി - Crimson Marsh Glider (ശാസ്ത്രീയനാമം:- Trithemis aurora). ആൺതുമ്പികളാണ് സിന്ദൂരനിറത്തിൽ കാണപ്പെടുന്നത്, ഇവയുടെ ചിറകിന്റെ ഭാഗങ്ങളിലും ഈ സിന്ദൂരഛായ കാണപ്പെടുന്നു. എന്നാൽ പെൺതുമ്പികളുടെ നിറം മഞ്ഞയാണ് ഇവയുടെ ചിറകുകളിലും മഞ്ഞ നിറം വ്യാപിച്ചിരിക്കുന്നു. സാധാരണയായി സിന്ദൂരത്തുമ്പികൾ വനമേഖലകളിലാണ് വിഹരിക്കുന്നതെങ്കിലും മഴക്കാലങ്ങളിൽ തീരപ്രദേശങ്ങളിലും ഇവയെ കാണുവാൻ സാധിക്കുന്നതാണ്. തണ്ണീർത്തടങ്ങളാണ് പ്രധാന ആവാസമേഖലകൾ. ചിമ്മിണി, കല്ലട, കക്കയം തുടങ്ങിയ വലിയ ജലസംഭരണപ്രദേശങ്ങളിൽ ഇവയെ സാധാരണയായി കാണാറുണ്ട്. ആഫ്രിക്ക, ഏഷ്യ ഭൂഖണ്ഡങ്ങൾ ഇവയുടെ ആവാസമേഖലകളാണ്[1].

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിന്ദൂരത്തുമ്പി&oldid=2447528" എന്ന താളിൽനിന്നു ശേഖരിച്ചത്