കാട്ടു ചേരാച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാട്ടു ചേരാച്ചിറകൻ
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. dorothea
Binomial name
Lestes dorothea
Fraser, 1924

കറുത്ത പുള്ളികളും കലകളുമുള്ള ചേരാചിറകൻ കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് കാട്ടു ചേരാച്ചിറകൻ (ശാസ്ത്രീയനാമം: Lestes dorothea).[2][1] ഇന്ത്യ, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ ഇവ കാണപ്പെടുന്നു.[1]

ഇവയ്ക്ക് നീലക്കണ്ണി ചേരാച്ചിറകൻ തുമ്പിയുമായി ഏറെ സാമ്യമുണ്ടെങ്കിലും കുറച്ചുകൂടി വലിപ്പമുണ്ട്. ഇവയുടെ ശിരസ്സിനു കറുപ്പുനിറവും പ്രായപൂർത്തിയായ ആൺതുമ്പികളുടെ കണ്ണുകൾക്ക് നീലനിറവുമാണ്. ഇവയുടെ ഉരസ്സിന്റെ മുതുകുഭാഗത്ത് നീലക്കണ്ണി ചേരാച്ചിറകൻ തുമ്പിക്ക് ഉള്ളതുപോലുള്ള കരിമ്പച്ച നിറത്തിലുള്ള ഒരു പുള്ളിയുണ്ട്. അതിനു താഴെയായി ഇരുവശത്തും കറുപ്പും പച്ചയും കലർന്ന ഓരോ വരകൾകൂടിയുണ്ട്. അതോടൊപ്പം മൂന്നു കറുത്ത പൊട്ടുകളും. നീലക്കണ്ണി ചേരാച്ചിറകൻ തുമ്പിക്ക് ഈ വരകൾ ഇല്ല. പ്രായപൂർത്തിയായ ആൺതുമ്പികളുടെ ഈ കലകളെല്ലാം ഇളം നീലനിറത്തിലുള്ള പൊടികൾകൊണ്ട് മറയ്ക്കപ്പെടും.[3] സുതാര്യമായ ചിറകുകളിൽ കറുത്ത പൊട്ടുകളുണ്ട്. 8, 9, 10 ഖണ്ഡങ്ങൾ കറുപ്പ് നിറമാണ്. പത്താം ഖണ്ഡത്തിന്റെ മുതുഭാഗത്തുമാത്രം പ്രായമാകുമ്പോൾ നീലനിറത്തിലുള്ള പൊടികൾകൊണ്ട് മൂടപ്പെടും. നീലക്കണ്ണി ചേരാച്ചിറകൻ തുമ്പിക്ക് ഒൻപതാം ഖണ്ഡത്തിൽ ഇരുവശത്തും നീല കലകൾ ഉണ്ട്. പ്രായമായ ആൺതുമ്പിയുടെ കുറുവാലുകളുടെ മധ്യഭാഗം ഇളം നീല നിറത്തിലും ഇരു അഗ്രങ്ങളും കറുപ്പുനിറത്തിലും ആയിരിക്കും.[3]

പെൺതുമ്പികളുടെ കലകൾ കൂടുതൽ വീതിയുള്ളതും വ്യക്തവുമാണ്. തീരെ ചെറിയ കുറുവാലുകൾക്ക് ഇരുണ്ട നിറമാണ്.[3]

വലിപ്പക്കൂടുതലും 8, 9 ഖണ്ഡങ്ങളിലെ കലകളുടെ അഭാവവും ഉരസ്സിന്റെ വശത്തുള്ള കറുപ്പും പച്ചയും കലർന്ന വരയും ഇവയെ നീലക്കണ്ണി ചേരാച്ചിറകൻ തുമ്പിയിൽനിന്നും വേർതിരിച്ചറിയാൻ സഹായിക്കുന്നു.[3]

ചെടികൾ നിറഞ്ഞ കുളങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്.[3][4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Lestes dorothea". IUCN Red List of Threatened Species. IUCN. 2010: e.T167323A6328768. 2010. Retrieved 2018-07-30. {{cite journal}}: Cite uses deprecated parameter |authors= (help)
  2. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-09.
  3. 3.0 3.1 3.2 3.3 3.4 C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. pp. 35–36.
  4. C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India with Special Remarks on the Genera Macromia and Idionyx and Descriptions of Thirty New Species (PDF). Zoological Survey of India. Volumes (Records). pp. 484–485.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാട്ടു_ചേരാച്ചിറകൻ&oldid=3785135" എന്ന താളിൽനിന്ന് ശേഖരിച്ചത്