കുള്ളൻ തുമ്പി
കുള്ളൻ തുമ്പി | |
---|---|
![]() | |
ആൺതുമ്പി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. platyptera
|
Binomial name | |
Tetrathemis platyptera (Sélys, 1878)
| |
Synonyms | |
|


ഏഷ്യയിൽ കാണപ്പെടുന്ന നീർമുത്തൻ കുടുംബത്തിൽ ഉള്ള ഒരു കല്ലൻതുമ്പിയാണ് കുള്ളൻ തുമ്പി അഥവാ കിണർതുമ്പി (ശാസ്ത്രീയനാമം: Tetrathemis platyptera)[1]. ( ഇംഗ്ലീഷ് പേര് - pigmy skimmer) പുൽമൂടിയ കുളങ്ങളിലും കിണറുകളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. പെൺതുമ്പികൾ വെള്ളത്തിനു മുകളിലേക്കു ചാഞ്ഞുകിടക്കുന്ന ഉണങ്ങിയ കൊമ്പുകളിൽ മുട്ടയിടും. മഴപെയ്യുമ്പോൾ ഈ മുട്ടകൾ വിരിഞ്ഞ് ലാർവകൾ താഴെയുള്ള വെള്ളത്തിലേക്ക് വീഴും. ഏഷ്യയിൽ ഈ ഒരിനം തുമ്പി മാത്രമാണ് ഈരീതിയിൽ പ്രജനനം നടത്തുന്നത്[2][3][4][5][6][7].
വിവരണം[തിരുത്തുക]
വളരെ ചെറിയ ഒരു തുമ്പിയാണ് കുള്ളൻ തുമ്പി. ആൺതുമ്പികളുടെ ഉദരത്തിന്റെ ശരാശരി വലുപ്പം 15-18 മില്ലീമീറ്ററാണ്. മൊത്തം ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കണ്ണുകളും ഉരസ്സുമാണിവയ്ക്കുള്ളത്. മുഖഭാഗങ്ങൾക്ക് നീല കലർന്ന മഞ്ഞ നിറമാണ്. കണ്ണുകൾക്ക് തിളങ്ങുന്ന മരതകപ്പച്ച നിറമാണ്. കറുത്ത നിറത്തിലുള്ള ഉരസ്സിലും ഉദരത്തിലും മഞ്ഞ പാടുകൾ കാണാം. കാലുകൾക്ക് കറുപ്പ് നിറമാണ്. ചിറകുകൾ സുതാര്യമാണ്. മുൻചിറകുകളുടെ തുടക്കഭാഗത്തും പിൻചിറകുകളിലും മഞ്ഞ നിറം വ്യാപിച്ചു കാണാം. ചിറകിലെ പൊട്ടിന് കറുത്ത നിറമാണ്. വശങ്ങളിൽ മഞ്ഞപ്പൊട്ടുകളുമുണ്ട്. ആൺതുമ്പികളും പെൺതുമ്പികളും തമ്മിൽ കാഴ്ച്ചയിൽ വ്യത്യാസങ്ങളില്ല.[8][2]
-
പെൺതുമ്പി
-
ഇണചേരുന്നു
-
മുട്ടയിടുന്നു
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Dow, R.A. (2009). "Tetrathemis platyptera". IUCN Red List of Threatened Species. IUCN. 2009: e.T163647A5629538. doi:10.2305/IUCN.UK.2009-2.RLTS.T163647A5629538.en. ശേഖരിച്ചത് 17 February 2017.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ 2.0 2.1 C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis. പുറങ്ങൾ. 250–251.
- ↑ C FC Lt. Fraser (1924). A Survey of the Odonate (Dragonfly) Fauna of Western India and Descriptions of Thirty New Species (PDF). പുറം. 430.
- ↑ "Tetrathemis platyptera Selys, 1878". India Biodiversity Portal. ശേഖരിച്ചത് 2017-02-17.
- ↑ "Tetrathemis platyptera Selys, 1878". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-17.
- ↑ C.G. Kiran, Francy Kakkassery (2007). "Observations On Mating And Oviposition Behavior Of Tetrathemis Platyptera Selys, 1878". Researchgate. Scientific Publishers (India). 2007: e.T163647A5629538. ശേഖരിച്ചത് 17 February 2017.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ S. Foerster (1998). "Oviposition high above water in Micrathyria dictynna Ris (Anisoptera:Libellulidae)" (PDF). Odonatologica. research.steffenfoerster.com. 27(3): 365-369. ശേഖരിച്ചത് 17 February 2017.
{{cite journal}}
: CS1 maint: uses authors parameter (link) - ↑ Subramanian, KA (2009). Dragonflies of India – A Field Guide. New Delhi: VigyanPrasar, Department of Science and Technology, Govt. of India. പുറം. 91.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
കുള്ളൻ തുമ്പി എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
കുള്ളൻ തുമ്പി എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)