നീലഗിരി മുളവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Esme longistyla
Nilgiri bambootail Esme longistyla male from Nilgiris IMG 3550.jpg
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Odonata
കുടുംബം: Platycnemididae
ജനുസ്സ്: Esme
വർഗ്ഗം: ''E. longistyla''
ശാസ്ത്രീയ നാമം
Esme longistyla
Fraser, 1931

കറുപ്പിൽ നീല വരകളും വളയങ്ങളുമുള്ള പാൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു മുളവാലൻ സൂചിത്തുമ്പിയാണ് നീലഗിരി മുളവാലൻ (ശാസ്ത്രീയനാമം: Esme longistyla).[2][1][3] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[1]

പിൻകാലിലെയും പിൻകഴുത്തിലെയും മുഖത്തേയും ഇളം നീല നിറം ഇവയെ എളുപ്പം തിരിച്ചറിയുവാൻ സഹായിക്കുന്നു. കാടുകളിലെ ചെറിയ അരുവികളും നീർച്ചാലുകളിലുമാണ് ഇവയെ അപൂർവ്വമായെങ്കിലും കാണാൻ സാധിക്കുക. കണ്ണുകളുടെ ഉപരിഭാഗം കറുത്ത നിറവും കീഴ്ഭാഗം ഇളം നീല നിറവുമാണ്. ഇവയുടെ ചുണ്ടിനും പിൻകഴുത്തിനും ഇളം നീല നിറമാണ്. തിളങ്ങുന്ന കറുത്ത നിറത്തിലുള്ള ഉരസ്സിൽ ഇളം​ നീല നിറത്തിലുള്ള നേർത്ത വരകളുണ്ട്. കാലുകൾക്ക് കറുപ്പ് നിറവും പിൻവശം ഇളം നീല നിറവുമാണ്. കറുത്ത നിറമുള്ള ഉദരത്തിൽ ഇളം നീല നിറത്തിലുള്ള നേർത്ത വളയങ്ങളുണ്ട്. ഉദരത്തിന്റെ അവസാന മൂന്ന് ഖണ്ഡങ്ങൾ ഇളം നീല നിറത്തിലാണ്. കാഴ്ചയിൽ ആൺതുമ്പികളെപ്പോലെയാണ് പെൺതുമ്പികൾ. മഴ കഴിഞ്ഞുള്ള മാസങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. തണൽ പ്രദേശങ്ങളിഷ്ടപ്പെടുന്നവ തുമ്പികളാണ് ഇവ, ഒഴുക്കുള്ള അരുവികളിലാണ് മുട്ടയിടാറുള്ളത്.[4][5][6][7]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Kakkasery, F. (2011). "Esme longistyla". IUCN Red List of Threatened Species (IUCN) 2011: e.T175164A7116038. ശേഖരിച്ചത് 2017-03-12. 
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-03-09. 
  3. കേരളത്തിലെ തുമ്പികൾ (Dragonflies and Damselflies of Kerala), David V. Raju, Kiran C. G. (2013)
  4. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis. 
  5. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide. 
  6. "Esme longistyla Fraser, 1931". India Biodiversity Portal. ശേഖരിച്ചത് 2017-03-12. 
  7. "Esme longistyla Fraser, 1931". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-03-12. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലഗിരി_മുളവാലൻ&oldid=2501716" എന്ന താളിൽനിന്നു ശേഖരിച്ചത്