നാട്ടുപൂത്താലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാട്ടുപൂത്താലി
Pseudagrion microcephalum
Blue damsel sal.jpg
Male Blue Sprite
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: ആർത്രോപോഡ്
ക്ലാസ്സ്‌: പ്രാണി
നിര: തുമ്പി
ഉപനിര: സൂചിത്തുമ്പികൾ
കുടുംബം: Coenagrionidae
ജനുസ്സ്: Pseudagrion
വർഗ്ഗം: P. microcephalum
ശാസ്ത്രീയ നാമം
Pseudagrion microcephalum
(Rambur, 1842)

സൂചിത്തുമ്പികളിൽ ഒരിനമാണ് നാട്ടുപൂത്താലി - Blue Sprite (ശാസ്ത്രീയനാമം:- Pseudagrion microcephalum). ആകാശനീലയിൽ കറുപ്പുവരകളോടുകൂടിയ ശരീരമാണ് ആൺതുമ്പികളുടേത്, നേർത്ത പച്ചയും തവിട്ടും കലർന്ന ശരീരത്തിൽ കറുത്തവരകളോടുകൂടി പെൺതുമ്പികളും കാണപ്പെടുന്നു. വയലുകൾ, കുളങ്ങൾ, തോടുകൾ എന്നിവിടങ്ങളിൽ ഇവ സാധാരണയായി കാണപ്പെടുന്നു. ഇന്ത്യ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ചൈന, ജപ്പാൻ, മലേഷ്യ, മ്യാന്മാർ, ശ്രീലങ്ക, തായ്‌ലന്റ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിലാണ് ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്[1].

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാട്ടുപൂത്താലി&oldid=2423026" എന്ന താളിൽനിന്നു ശേഖരിച്ചത്