കടുവത്തുമ്പികൾ
നാട്ടുകടുവ Ictinogomphus rapax | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Gomphidae
|
കല്ലൻതുമ്പികളിൽപ്പെടുന്ന ഒരു കുടുംബമാണ് കടുവത്തുമ്പികൾ (Gomphidae). 90 ഓളം ജനുസുകളിലായി ഏതാണ്ട് 900 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. വാലിന്റെ അറ്റം ഒരുണ്ട ഒരു വടിയെ ഓർമ്മിപ്പിക്കുന്നതിനാൽ ഇവയെ പൊതുവേ ക്ലബ്‌റ്റെയിൽസ് എന്നു വിളിക്കുന്നു. പെൺതുമ്പികളിൽ ഇതത്ര വ്യത്യസ്തമായി കാണാനാവില്ല, ചില സ്പീഷിസുകളിൽ തീരെ കാണാനുമില്ല.
സവിശേഷതകൾ[തിരുത്തുക]
ചെറിയ, വേറിട്ടുനിൽക്കുന്ന കൂട്ടക്കണ്ണുകൾ. മറ്റു പല വിഭാഗങ്ങളിലെ തുമ്പികൾക്ക് ഉള്ളതുപോലെ തിളങ്ങുന്ന ലോഹനിറങ്ങൾ ഇവയ്ക്ക് ഇല്ല.[1] പ്രായപൂർത്തിയായവയ്ക്ക് 40 മുതൽ 70 വരെ മില്ലീമീറ്റർ നീളമുണ്ടാവും.
ചെറുദൂരങ്ങളിൽ വൻവേഗതയോടെ പറക്കുന്നവയാണ് ഇവ. പറക്കുന്ന പ്രാണികളെ പിടിക്കാനായി വിശ്രമിച്ചുകാത്തിരിക്കുകയാണ് ചെയ്യാറ്. നിലത്തുവിശ്രമിക്കുകയോ വയർ തൂക്കിയിട്ട് ഇലകളിൽ ഇരിക്കുകയോ ചെയ്യും, വലിയ സ്പീഷിസുകൾ വയർ തൂക്കിയിട്ട് കിടക്കുകയോ ഇലകളിൽ വിശ്രമിക്കുകയോ ചെയ്യും.[1]
മിക്ക കടുവത്തുമ്പികളും അരുവികളിലും നദികളിലും തടാകങ്ങളിലുമാണ് ഇരതേടുന്നത്.[2]
ചിത്രശാല[തിരുത്തുക]
ജനുസുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 Paulson, Dennis (2009). Dragonflies and Damselflies of the West. Princeton University Press. p. 237. ISBN 1-4008-3294-2.
- ↑ John L. Capinera (2008). Encyclopedia of Entomology. Springer Science & Business Media. p. 1245. ISBN 978-1-4020-6242-1.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
Gomphidae എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
Gomphidae എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)