മലബാർ പുള്ളിവാലൻ ചോലക്കടുവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Merogomphus tamaracherriensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Merogomphus tamaracherriensis
Merogomphus tamaracherriensis-Kadavoor-2016-06-26-001.jpg
ആൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
M. tamaracherriensis
Binomial name
Merogomphus tamaracherriensis
Fraser, 1931
Synonyms

Merogomphus longistigma tamaracherriensis Fraser, 1931

സഹ്യപർവ്വതമലനിരകളിലെ കാട്ടരുകളിൽ മാത്രം കാണപ്പെടുന്ന ഒരു വലിയ കടുവാതുമ്പിയാണ് മലബാർ പുള്ളിവാലൻ ചോലക്കടുവ (Merogomphus tamaracherriensis). പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയാണിത്[1].

1931-ൽ ഈ തുമ്പിയെ ആദ്യമായി കണ്ടെത്തിയ ഫ്രെഡെറിക് ചാൾസ് ഫ്രേസർ (അദ്ദേഹമാണ് ആദ്യമായി ഇന്ത്യയിലെ തുമ്പികളെക്കുറിച്ച് ആധികാരികമായി പഠിച്ചത്) ഇതിനെ പുള്ളിവാലൻ ചോലക്കടുവ എന്ന തുമ്പിയുടെ ഉപസ്പീഷീസ് ആയാണ് കണക്കാക്കിയത്.[2][3] പിന്നീട് 1953-ൽ ഡി.ഇ കിമ്മിൻസ് എന്ന ശാസ്ത്രഞ്ജന്റെ അഭിപ്രായങ്ങൾ മാനിച്ച്, ശ്രീ ഫ്രേസർ ഇതിനെ പുതിയ ഒരു സ്പീഷീസായി ഉയർത്തി [4]. പുള്ളിവാലൻ ചോലക്കടുവയുടെയും മലബാർ പുള്ളിവാലൻ ചോലക്കടുവയുടെയും ചെറുവാലുകളുടെ ഘടനയിൽ നല്ല വ്യത്യാസമുണ്ട്.  മലബാർ പുള്ളിവാലൻ ചോലക്കടുവയുടെ ചെറുവാലുകൾ പരസ്പരം അകന്ന് അവയ്ക്കിടയിലെ സ്ഥലം വജ്രാകൃതിയിൽ കാണപ്പെടുന്നു[4].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Kolkata: Zoological Survey of India. പുറം. 242.{{cite book}}: CS1 maint: multiple names: authors list (link)
  2. C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. പുറം. 313.
  3. C FC Lt. Fraser (1931). Additions to the Survey of the Odonate (Dragonfly) Fauna of Western India, with Descriptions of Nine New Species (PDF). പുറം. 460.
  4. 4.0 4.1 F. C., Fraser (1953). "Notes On The Family Gomphidae With Descriptions Of A New Species And The Female Of Another (Order Odonata)". Proc. R. ent. Soc. London.