വരയൻ നഖവാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വരയൻ നഖവാലൻ
Onychogomphus striatus, Thattekkad, Kerala, India (cropped).png
എറണാംകുളം ജില്ലയിലെ തട്ടേക്കാട് നിന്നും
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
O. striatus
Binomial name
Onychogomphus striatus
Fraser, 1924

കടുവാത്തുമ്പികൾ എന്ന തുമ്പി കുടുംബത്തിലെ ഒരംഗമാണ് വരയൻ നഖവാലൻ. Onychogomphus striatus എന്നാണ് ഇതിന്റെ ശാസ്ത്രനാമം .[2]. പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ തുമ്പിയായ ഇതിനെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മാത്രമേ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ . നേപ്പാളിൽ നിന്നും ഈ തുമ്പിയെ കണ്ടതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അത് കൂടുതൽ പഠന വിധേയമാക്കേണ്ടതുണ്ട് എന്നാണ് വിദഗ്ദാഭിപ്രായം[3].


ഇടത്തരം വലിപ്പമുള്ള ഒരു തുമ്പിയാണ് വരയൻ നഖവാലൻ. ഇവയുടെ കണ്ണുകൾക്ക് നല്ല പച്ച നിറമാണ്.

ഈ തുമ്പിയുടെ ആവാസവ്യവസ്ഥയെക്കുറിച്ചും ജീവിത ചക്രത്തെക്കുറിച്ചും ഉള്ള വിവരങ്ങൾ ലഭ്യമല്ല. എങ്കിലും സമാനമായ മറ്റ് സ്പീഷീസുകളെപ്പോലെ ഇവയും ഉരുളൻ കല്ലുകൾ നിറഞ്ഞ കാട്ടരുവികളിൽ മുട്ടയിട്ടു വളരുന്നതായി അനുമാനിക്കപ്പെടുന്നു[2].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Dow, R.A. (2009). "Onychogomphus striatus". IUCN Red List of Threatened Species. IUCN. 2009: e.T163644A5628959. ശേഖരിച്ചത്: 2018-11-16.CS1 maint: Uses authors parameter (link)
  2. 2.0 2.1 C FC Lt. Fraser (1934). The Fauna of British India, including Ceylon and Burma, Odonata Vol. II. Red Lion Court, Fleet Street, London: Taylor and Francis. pp. 249–250.
  3. K.A., Subramanian; K.G., Emiliyamma; R., Babu; C., Radhakrishnan; S.S., Talmale (2018). Atlas of Odonata (Insecta) of the Western Ghats, India. Zoological Survey of India. p. 249. ISBN 9788181714954.
"https://ml.wikipedia.org/w/index.php?title=വരയൻ_നഖവാലൻ&oldid=3085525" എന്ന താളിൽനിന്ന് ശേഖരിച്ചത്