Jump to content

ആർത്രോപോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആർത്രോപോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആർത്രോപോഡ്
Arthropod
Temporal range: 540–0 Ma കമ്പ്രിയൻ – സമീപസ്ഥം
Extinct and modern arthropods
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Subkingdom:
Superphylum:
Phylum:
Arthropoda

Latreille, 1829
Subphyla and Classes

അനേക ലക്ഷം ഇനങ്ങളുള്ള വലിയ ഫൈലമാണ് ആർത്രോപോഡ. ജന്തുവിഭാഗങ്ങളിൽ 80 ശതമാനത്തിലധികവും ഈ വിഭാഗത്തിൽ ഉള്ളവയാണ്. 1,170,000 ഇനങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള എല്ലാ ഭൂവിഭാഗത്തിലും ആവാസ വ്യവസ്ഥയിലും ഇവ സമൃദ്ധമാണ്.

ശരീര ഘടന

[തിരുത്തുക]

ബാഹ്യാസ്ഥികൂടമുള്ളതും ഖണ്ഡങ്ങളുള്ള ശരീരത്തോടുകൂടിയതുമായ നട്ടെല്ലില്ലാത്ത ജീവികളാണ് ഇവ. ആർത്രോപോഡ എന്ന ഗ്രീക്ക് വാക്കിനു (Arthropoda Greek ἄρθρον árthron, "സന്ധി", ποδός podós "കാൽ": Jointed legs) പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം.

വിവരണം

[തിരുത്തുക]

തുറന്ന രക്തചംക്രമണ വ്യവസ്ഥ, ട്രിപ്ലോബ്ലാസ്റ്റി, നാഡീവ്യവസ്ഥ, ദ്വിപാർശ്വസമത,സീലോമിന്റെ സാന്നിധ്യം എന്നിവ ഇവയുടെ പൊതുസ്വഭാവങ്ങളാണ്. പ്രാണികൾ (കൊതുക് ,തുമ്പി, ഈച്ച, മൂട്ട ചെള്ള്) അരാക്നിഡുകൾ (ചിലന്തി ,ഉണ്ണി,മൈറ്റ്) , ക്രസ്റ്റേഷ്യനുകൾ (ഞണ്ട്,ചെമ്മീൻ സൈക്ലോപ്സ്)എന്നിവ ആർത്രോപോഡുകളാണ്. വിവിധ ഖണ്ഡങ്ങൾ കൂടിച്ചേർന്ന ഇവയുടെ ശരീരത്തിലെ ഓരോ ഖണ്ഡങ്ങളിൽ നിന്നും സാധാരണയായി ഒരു ജോഡി കാലുകൾ പുറപ്പെടുന്നു. ശ്വസന ദ്വാരങ്ങളും (tracheal openings) ഉണ്ടാവും. ഇവയുടെ ഓരോ ഖണ്ഡങ്ങളും കൈറ്റിൻ എന്ന പദാർത്ഥത്താൽ നിർമ്മിതമായ കട്ടിയുള്ള ബാഹ്യാസ്ഥികൂടത്താൽ നിർമ്മിതമാണ്. പടം പൊഴിക്കൽ ( molting ) സാധാരണമാണ്. ഖണ്ഡങ്ങൾ പരസ്പരം കൂടിച്ചേരുന്ന ഭാഗങ്ങൾ മൃദുവായതും ചലിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്.

അവസ്ഥാന്തരം

[തിരുത്തുക]

ഇവയുടെ ശരീരത്തിനുള്ളിൽ വച്ച് ബീജസങ്കലനം നടന്ന ശേഷം മുട്ടകൾ നിക്ഷേപിക്കുന്നു. പൂർണവും( മുട്ട-ലാർവ-സമാധി-ഇമാഗോ) അപൂർണവുമായ( മുട്ട-നിംഫ് -ഇമാഗോ) അവസ്ഥാന്തരം (metamorphisim ) ഇവയ്ക്കിടയിൽ കാണപ്പെടുന്നു. മിക്കവയിലും സംയുക്ത നേത്രം ഉണ്ട്. കാഴ്ച , ഭക്ഷിക്കൽ, ശ്വസനം, സ്പർശനം, സഞ്ചാരം എന്നിവയ്ക്കായി വിവിധ ശരീര ഭാഗങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്നു. മാൽപ്പീജിയൻ കുഴലുകൾ വഴിയാണ് ഇവ വിസർജ്ജ്യ വ്യവസ്ഥ.

വിഭാഗങ്ങൾ

[തിരുത്തുക]

ആർത്രോപോഡുകളെ നാലു ഉപ ഫൈലങ്ങളായി തിരിച്ചിരിക്കുന്നു.

  1. കെലിസെറേറ്റ (Chelicerata)
  2. ക്രസ്റ്റേഷ്യ (Crustacea)
  3. ട്രാക്കിയേറ്റ (Tracheata)
  4. ട്രൈലോബിറ്റ (Trailobita)
"https://ml.wikipedia.org/w/index.php?title=ആർത്രോപോഡ&oldid=3758813" എന്ന താളിൽനിന്ന് ശേഖരിച്ചത്