ചുട്ടിച്ചിറകൻ തണൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vestalis apicalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചുട്ടിച്ചിറകൻ തണൽത്തുമ്പി
VestalisApicalis 3205.JPG
ആൺതുമ്പി
Vestalis apicalis female by Kadavoor.jpg
പെൺതുമ്പി
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
V. apicalis
Binomial name
Vestalis apicalis
Sélys, 1873
Vestalis apicalis, black-tipped forest glory
black-tipped forest glory,Vestalis apicalis

ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കണ്ടെത്തിയിട്ടുള്ള മരതകത്തുമ്പി കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് ചുട്ടിച്ചിറകൻ തണൽത്തുമ്പി - black-tipped forest glory) (ശാസ്ത്രീയനാമം: Vestalis apicalis)[2][1].

ഇന്ത്യയിൽ കർണ്ണാടക, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, എന്നിവിടങ്ങളിലാണ് ഇതിനെ കണ്ടെത്തിയിട്ടുള്ളത്[3][4]. കേരളത്തിലെ വനമേഖലകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു തുമ്പിയാണിത്[5].

വിവരണം[തിരുത്തുക]

വലിയ ഒരു സൂചിത്തുമ്പിയാണ് ചുട്ടിച്ചിറകൻ തണൽത്തുമ്പി.  കേരളത്തിൽ കാണപ്പെടുന്നവയിൽ വെച്ച് ഏറ്റവും വലുപ്പമുള്ള സൂചിത്തുമ്പികളിൽ ഒന്നാണിത്. ആൺതുമ്പികളുടെ ഉദരത്തിന് ശരാശരി 49-55 മില്ലിമീറ്റർ വരെ വലുപ്പമുണ്ടായിരിക്കും.  കണ്ണുകൾക്ക് ഇരുണ്ട തവിട്ട് നിറമാണ്.  ഉരസ്സിന്റെ മുകൾഭാഗത്തിനും വശങ്ങൾക്കും തിളങ്ങുന്ന പച്ച നിറമാണ്.  അടിഭാഗം മഞ്ഞ കലർന്ന വെളുത്ത നിരത്തിലാണുള്ളത്.  ഉദരത്തിന്റെ മുകൾഭാഗം പച്ച നിറത്തിലും അടിഭാഗം കറുപ്പ് നിറത്തിലും കാണപ്പെടുന്നു [5] [6].

ചിറകുകൾ സുതാര്യമാണ്.  ചിറകുകളുടെ അഗ്രഭാഗത്ത് കറുത്ത നിറത്തിലുള്ള വലിയ ഒരു പൊട്ടുണ്ട്.  കാലുകൾക്ക് ഇരുണ്ട തവിട്ട് നിറമാണ്.  പെൺതുമ്പികളുടെ ചിറകിലെ പൊട്ടിന് നിറമൽപം കുറവായിരിക്കും.  മാത്രവുമല്ല ഉദരത്തിന് കൂടുതൽ ചെമ്പിച്ച നിറവുമുണ്ടായിരിക്കും.  ആൺതുമ്പിയും പെൺതുമ്പിയും തമ്മിൽ മറ്റ് വ്യത്യാസങ്ങളില്ല [6][5].

ആവാസം[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്നും 700 മീറ്റർ വരെ ഉയരെയായുള്ള വനപ്രദേശങ്ങളിലാണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്[1]. വനപാതകളിലും അവയോടു ചേർന്നുള്ള തണലുള്ള സ്ഥലങ്ങളിലും ചെറിയ തണൽതുമ്പിയോടൊപ്പം ഇവ കൂട്ടമായി ഇരിക്കുന്നത് കാണാം. അരുവികളിലാണ് ഇവ മുട്ടയിടുന്നത്. വനനശീകരണം ഇവയുടെ വൻതോതിലുള്ള നാശത്തിന് ഇടയാവുന്നുണ്ട്[7][8][3].

ഉപവർഗങ്ങൾ[തിരുത്തുക]

V. apicalis apicalis പശ്ചിമഘട്ടത്തിലെ കാട്ടരുവികളിൽ ധാരാളമായി കണ്ടുവരുന്നു. V. a. nigrescens ശ്രീലങ്കയിൽ മാത്രമാണുള്ളത്. V. a. submontana യെ പശ്ചിമഘട്ടത്തിൻറെ ഉയർന്ന മലകളിൽ മാത്രമാണ് കണ്ടിട്ടുള്ളത്[1]. V. a. submontana നെ ഇപ്പോൾ കാട്ടു തണൽതുമ്പി എന്ന ഒരു പുതിയ തുമ്പിവർഗം ആയി കണക്കാക്കുന്നു[2][9][10].

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 Dow, R.A. (2009). "Vestalis apicalis". IUCN Red List of Threatened Species. IUCN. 2009: e.T163741A5644374. doi:10.2305/IUCN.UK.2009-2.RLTS.T163741A5644374.en. ശേഖരിച്ചത് 20 February 2017.CS1 maint: uses authors parameter (link)
  2. 2.0 2.1 "World Odonata List". Slater Museum of Natural History. ശേഖരിച്ചത് 2017-02-19.
  3. 3.0 3.1 "Vestalis apicalis Selys, 1873". India Biodiversity Portal. ശേഖരിച്ചത് 2017-02-20.
  4. "Vestalis apicalis Selys, 1873". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത് 2017-02-20.
  5. 5.0 5.1 5.2 Subramanian KA (2009). Dragonflies of India – A Field Guide. New Delhi: VigyanPrasar, Department of Science and Technology, Govt. of India. പുറം. 136.
  6. 6.0 6.1 Kiran, C.G. &Raju, D.V. (2013). Dragonflies & Damselflies of Kerala. Kottayam: Tropical Institute of Ecological Sciences. പുറം. 30.CS1 maint: multiple names: authors list (link)
  7. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  8. C FC Lt. Fraser (1936). The Fauna of British India, including Ceylon and Burma, Odonata Vol. III. Red Lion Court, Fleet Street, London: Taylor and Francis.
  9. M. Hamalainen. "NOTES ON THE TAXONOMIC STATUS OF VESTALIS SUBMONTANA ERASER, 1934 FROM SOUTH INDIA (ZYGOPTERA: CALOPTERYGIDAE)" (PDF). caloptera.com. ശേഖരിച്ചത് 2017-02-20.
  10. M. Hamalainen. "Calopterygoidea of the World" (PDF). caloptera.com. ശേഖരിച്ചത് 2017-02-20.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]