എൻ. രമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dr. N. Ramani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻ. രമണി
എൻ. രമണി.png
എൻ. രമണി
ജനനം(1934-12-00)ഡിസംബർ 0, 1934 invalid month invalid day
തിരുവാരൂർ, തമിഴ്‌നാട്
മരണം2015 ഒക്ടോബർ 09
ചെന്നൈ
ദേശീയതഇന്ത്യൻ
തൊഴിൽപുല്ലാങ്കുഴൽ വാദകൻ
ജീവിത പങ്കാളി(കൾ)കാമാക്ഷി
കുട്ടി(കൾ)ആർ. ത്യാഗരാജൻ
എൻ. മോഹനൻ

പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ നടേശൻ രമണിതമിഴ്നാട്ടിലെ സംഗീതപാരമ്പര്യമുള്ള പട്ടണമായ തിരുവാരൂരിൽ 1934 ൽ ജനിച്ചു. പിതാമഹനായ അഴിയൂർ നാരായണ അയ്യരായിരുന്നു സംഗീതത്തിന്റെ ബാലപാഠങ്ങൾ രമണിയെ അഭ്യസിപ്പിച്ചത്.പുല്ലാങ്കുഴൽ കച്ചേരികൾ നടത്തി വരുന്ന സഹോദരിമാരായിരുന്ന സിക്കിൽ സഹോദരിമാരുടേയും ഗുരു അഴിയൂർ നാരായണ അയ്യർതന്നെയായിരുന്നു. ശിക്കിൾ ശിങ്കാരവെല്ലാർ ക്ഷേത്രത്തിലായിരുന്നു ആദ്യ അരങ്ങേറ്റം. വീണ, വയലിൻ വായനയിലും പ്രശസ്തനായിരുന്നു. പുല്ലാങ്കുഴൽ രംഗത്തെ മറ്റൊരു അതികായനായിരുന്നമാലിയുടെ ശിഷ്യത്വവും രമണി സ്വീകരിയ്ക്കുകയുണ്ടായി.ഹിന്ദുസ്ഥാനി സംഗീതജ്ഞനായ പന്നലാൽ ഘോഷ് ,കർണ്ണാടക സംഗീതജ്ഞനായ ജി.എൻ.ബാലസുബ്രഹ്മണ്യത്തിന്റെ ശൈലികളും രമണി പ്രയോഗിയ്ക്കുകയുണ്ടായിട്ടുണ്ട് [1]ട്രിവാൻഡ്രം വെങ്കട്ടരാമൻ, ലാൽഗുഡി ജി. ജയരാമൻ എന്നിവർക്കൊപ്പം ]]വേണു – വീണ – വയലിൻ]] എന്ന ആശയം വേദിയിൽ ആവിഷ്കരിച്ചു.[2]

അർബുദരോഗബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന രമണി 2015 ഒക്ടോബർ 9 ന് മൈലാപുർ ഇസബേൽ ആസ്​പത്രിയിൽ വെച്ച് അന്തരിച്ചു.[3]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.hindu.com/fr/2006/06/23/stories/2006062301710200.htm
  2. "പുല്ലാങ്കുഴൽ വിദഗ്ദ്ധൻ എൻ. രമണി അന്തരിച്ചു". www.madhyamam.com. ശേഖരിച്ചത് 13 ഒക്ടോബർ 2015.
  3. "വിഖ്യാത പുല്ലാങ്കുഴൽ വാദകൻ എൻ. രമണി (82) അന്തരിച്ചു". www.mathrubhumi.com. ശേഖരിച്ചത് 13 ഒക്ടോബർ 2015.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._രമണി&oldid=2281275" എന്ന താളിൽനിന്ന് ശേഖരിച്ചത്