ആലപ്ര
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോട്ടയം ജില്ലയുടെ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ആലപ്ര. ഈ ഗ്രാമത്തിന്റെ ഏറ്റവും വലിയ സവിശേഷത വനത്തിനു സമീപത്തു സ്ഥിതിചെയ്യുന്ന തച്ചിരിക്കൽ ഭഗവതിക്ഷേത്രമാണ്.
മദ്ധ്യതിരുവിതാംകൂറിലെ അനുഷ്ഠാനകലാരൂപമായ പടയണി എന്ന അനുഷ്ഠാനകല അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കപ്പെടുന്ന ക്ഷേത്രമാണിത്. ആലപ്ര ശ്രീ ഭദ്രപടയണി സംഘമാണ് തച്ചരിക്കൽ ക്ഷേത്രത്തിലെ പടയണിക്ക് നേതൃത്വം നൽകുന്നത്. മീന മാസത്തിലെ രോഹിണി നാളിൽ അവസാനിക്കുന്ന ഏഴു ദിവസത്തെ പടയണിയാണിവിടുത്തേത്.
പടയണി
[തിരുത്തുക]ഉത്സവത്തിന്റെ ആദ്യദിനം ഒൻപത് നാഴിക രാത്രി ചെല്ലുമ്പോൾ ഭഗവതിയെ പച്ച തപ്പു കൊട്ടി ചൂട്ടുവെളിച്ചത്തിൽ ശ്രീകോവിലിൽ നിന്നെതിരേറ്റ് മീനത്തെ മൂലയ്ക്കൽ വാളും പീഠവും വച്ച് ആവാഹിച്ചിരുത്തുന്നു. രണ്ട് ദിവസങ്ങളിൽ ചൂട്ടുവയ്പ് നടന്നു കഴിഞ്ഞാൽ ഗണപതിക്കോലം, പഞ്ചകോലം, അടവി, ഇടപ്പടയണി, വലിയപടയണി എന്നിങ്ങനെ ഏഴുദിവസം കൊണ്ട് പൂർത്തിയാക്കുന്ന ഉത്സവം എട്ടാം ദിവസം പുലർച്ചെ പുറംഗുരുതിയോടെയാണ് സമാപിക്കുന്നത്. പടയണിയുടെ വടക്കൻ, തെക്കൻ ചിട്ടകളെ സമന്വയിപ്പിക്കുന്നതാണ് ആലപ്ര തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രരത്തിലെ പടയണി .[1]
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]തച്ചരിക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രം ആലപ്ര
അന്നപൂർണ്ണേശ്വരി ദേവി ക്ഷേത്രം ആലപ്ര
ഗന്ധർവ്വ സ്വാമിക്ഷേത്രം ആലപ്ര
മുളങ്കാവ് ശ്രീ മഹാദേവേ ക്ഷേത്രം ആലപ്ര
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]ഗവ.ലക്ഷ്മി വിലാസം എൽ.പി സ്കൂൾ ആലപ്ര
അന്നപൂർണ്ണ യു.പി സ്കൂൾ ആലപ്ര
അവലംബം
[തിരുത്തുക]- ↑ ആലപ്ര തച്ചരിക്കൽ ക്ഷേത്രത്തിൽ വലിയ പടയണി ആഘോഷപൂർവ്വം നടന്നു -emalayali.com