മഞ്ഞ വരയൻ പൂത്താലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pseudagrion indicum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Pseudagrion indicum
Pseudagrion indicum-Kadavoor-2016-06-13-001.jpg
ആൺതുമ്പി
Pseudagrion indicum by kadavoor.JPG
ഇണചേരുന്നു
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Pseudagrion
Species:
P. indicum
Binomial name
Pseudagrion indicum
Fraser, 1924

ശരീരത്തിന് ഇളം നീല നിറവും ഉരസ്സിന് മുകൾഭാഗം മഞ്ഞ കലർന്ന ഇളം പച്ച നിറവും അതിൽ കറുത്ത വരകളുമുള്ള നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞ വരയൻ പൂത്താലി (ശാസ്ത്രീയനാമം: Pseudagrion indicum).[2][1]

നീലച്ചുട്ടിയോട് സാമ്യമുണ്ടെങ്കിലും വലിപ്പക്കൂടുതൽ കൊണ്ടും ഉരസ്സിന് മുകൾ ഭാഗത്തെ നിറങ്ങൾ കൊണ്ടും ഇവയെ പ്രത്യേകം തിരിച്ചറിയാൻ കഴിയും. പശ്ചിമഘട്ടത്തിലെ സ്ഥാനീയത്തുമ്പിയായ ഇവ തെക്കൻ കേരളത്തിൽ സാധാരണമാണ്. വനപ്രദേശങ്ങളിലെ തടാകങ്ങളിലും അരുവികളിലും നാട്ടിൻ പ്രദേശങ്ങളിലെ പുഴകളിലും തോടുകളിലും ഇവ കാണപ്പെടുന്നു. കണ്ണുകൾക്ക് ഇളം പച്ച നിറവും മുകൾ ഭാഗത്തായി കറുത്ത തൊപ്പിയുമുണ്ട്. ഇളം പച്ച കലർന്ന മഞ്ഞ വരയുള്ള ഉരസ്സിന് മുകൾ ഭാഗത്ത് കറുപ്പുനിറമാണ്. ഇവ ചിലപ്പോൾ കറുപ്പിൽ ഓറഞ്ച് നിറമുള്ള വരകളോടു കൂടിയും കാണപ്പെടുന്നു. ഉരസ്സിന്റെ പകുതിക്കു താഴെ ഇളം നീല നിറമാണ്. ചിറകിനോടു ചേരുന്ന വശങ്ങളിലായി നീളത്തിലുള്ള രണ്ടു കറുത്ത കലകളും കാണാം. കറുപ്പു നിറമുള്ള കാലുകളുടെ അകവശം ഇളം നീലയാണ്. ഉദരത്തിന്റെ അടിവശം ഇളം നീലയും മുകൾ ഭാഗം കറുത്ത നിറവുമാണ്. ഖണ്ഡങ്ങൾക്കിടയിൽ ഇളം നീല വളയങ്ങളുമുണ്ട്. സുതാര്യമാണ് ഇവയുടെ ചിറകുകൾ.[1][3][4][5][6]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dow, R.A. (2009). "Pseudagrion indicum". IUCN Red List of Threatened Species. IUCN. 2009: e.T163676A5634305. ശേഖരിച്ചത്: 2017-03-06.CS1 maint: Uses authors parameter (link)
  2. "World Odonata List". Slater Museum of Natural History. ശേഖരിച്ചത്: 2017-03-06.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Pseudagrion indicum Fraser, 1924". India Biodiversity Portal. ശേഖരിച്ചത്: 2017-03-06.
  6. "Pseudagrion indicum Fraser, 1924". Odonata of India, v. 1.00. Indian Foundation for Butterflies. ശേഖരിച്ചത്: 2017-03-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞ_വരയൻ_പൂത്താലി&oldid=2492212" എന്ന താളിൽനിന്ന് ശേഖരിച്ചത്