ധൃഷ്ടദ്യുമ്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ കഥാപാത്രമാണ്‌ ധൃഷ്ടദ്യുമ്നൻ‍. പാഞ്ചാല രാജാവായിരുന്ന ദ്രുപദന്റെ പുത്രനും ശിഖണ്ഡിയുടെയും ദ്രൗപദിയുടെയും സഹോദരനും ആണ്‌ ധൃഷ്ടദ്യുമ്നൻ.

ജനനം[തിരുത്തുക]

തന്റെ ശിഷ്യരുടെ സഹായത്തോടെ ദ്രുപദനെ തോൽപ്പിച്ച ദ്രോണരെ തിരിച്ചു ജയിക്കാനും കൊല്ലാനും ശക്തിയുള്ള ഒരു പുത്രനും, ദ്രോണരുടെ നിർദ്ദേശത്താൽ തന്നെ തോൽപ്പിച്ച അർജ്ജുനനു വധുവായി നൽകാൻ ഒരു പുത്രിയും ജനിക്കുവാൻ വേണ്ടി അദ്ദേഹം ഒരു മഹായാഗം നടത്തി. യാഗാഗ്നിയിൽനിന്ന് ധൃഷ്ടദ്യുമ്നനും ദ്രൗപദിയും ഉയർന്നു വന്നു. ധൃഷ്ടദ്യുമ്നൻ ദ്രോണരെ വധിക്കുമെന്നൊരു അശരീരിയും ആ സമയത്തുണ്ടായതായി മഹാഭാരത ഗ്രന്ഥകർത്താവ് തന്റെ കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നു. [1]

ദ്രോണവധം[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിൽ ഭീഷ്മപിതാമഹൻ നിലംപതിച്ചപ്പോൾ ദ്രോണർ സൈന്യാധിപസ്ഥാനം ഏറ്റെടുത്തു. അശ്വത്ഥാമാവ് മരിച്ചുവെന്ന ധർമപുത്രരുടെ വാക്കുകൾ കേട്ടപാടെ ഇദ്ദേഹം ആയുധം താഴെവച്ച് മരണത്തിനു കീഴടങ്ങി.പാണ്ഡവപക്ഷത്തായിരുന്ന ധൃഷ്ടദ്യുമ്നൻ യുദ്ധഭൂമിയിൽവച്ച് ദ്രോണാചാര്യരെ വധിക്കുകയും ചെയ്തു.

മരണം[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിലെ പതിനെട്ടാം നാൾ രാത്രിയിൽ ദ്രോണപുത്രനായ അശ്വത്ഥാമാവ് ധൃഷ്ടദ്യുമ്നനെ വധിച്ചു.

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ധൃഷ്ടദ്യുമ്നൻ&oldid=1976982" എന്ന താളിൽനിന്നു ശേഖരിച്ചത്