എരിമയൂർ ഗ്രാമപഞ്ചായത്ത്
എരിമയൂർ Erimayur | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പാലക്കാട് |
ഏറ്റവും അടുത്ത നഗരം | കൊച്ചി |
സമയമേഖല | IST (UTC+5:30) |
Coordinates: 10°39′9″N 76°30′24″E / 10.65250°N 76.50667°E കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമപഞ്ചായത്താണ് എരിമയൂർ. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്.
ചരിത്രം[തിരുത്തുക]
700 വർഷംമുമ്പ് ചേന്ദമംഗലം, പുത്തൻചിറ, പഴുവിൽ, ഏനാമ്മാവ്, പാലയൂർ എന്നീ സ്ഥലങ്ങളിൽനിന്നും എണ്ണക്കച്ചവടവുമായി കുതിരാൻമലയിറങ്ങി മേലാർകോട് കമ്പോളത്തിൽ താമസമുറപ്പിച്ചവരാണ് പഞ്ചായത്തിലെ ക്രിസ്തു മതക്കാർ. കൊടികുത്തി വാണിരുന്ന ജന്മിത്തത കാലഘട്ടത്തിൽ ഭൂസ്വത്തിന്റെ 90% വും ഹിന്ദുക്കളായ സവർണരുടെ കൈയിലായിരുന്നു.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ[തിരുത്തുക]
മദ്രാസ് സംസ്ഥാനത്തിലെ പാലക്കാട് താലൂക്കിൽപ്പെട്ട എരിമയൂർ, കുന്നിശ്ശേരി, വടക്കേത്തറ എന്നീ പഞ്ചായത്ത് ബോർഡുകൾ സംയോജിപ്പിച്ചാണ് 1961 ഡിസംബറിൽ എരിമയൂർ പഞ്ചായത്ത് രൂപവത്കരിച്ചത്. 1963ൽ തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ ഭരണം സ്പെഷ്യൽ ഓഫീസറുടെ കീഴിലാണ് നടന്നിരുന്നത്. 1963 ഡിസംബർ 13 ന് വി.എസ്.ഗോപാലൻ അധ്യക്ഷനായുള്ള ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു.
സ്ഥലനാമോൽപത്തി[തിരുത്തുക]
ഒരുമയൂർ' 'ആമയൂർ' എന്നീ പേരുകൾ പരിണമിച്ചുണ്ടായ സ്ഥലനാമമാണ് 'എരിമയൂർ' എന്ന് പഴമക്കാർ പറയുന്നു.
സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങൾ[തിരുത്തുക]
തികച്ചും കർഷക ഗ്രാമമായ എരിമയൂരിന് നാടൻകലകളിലും അനുഷ്ഠാനങ്ങളിലും അധിഷ്ഠിതമായ ഒരു സാംസ്കാരിക പൈതൃകമാണുള്ളത്. മൃദംഗം വായനയിൽ1930-കളിൽ ഏറെ പ്രശസ്തനായിരുന്നു കുറിശ്ശേരി മണിഅയ്യർ. ഗ്രന്ഥശാല സംഘത്തിന്റെ അംഗീകാരമുള്ള വായനശാലയാണ് 1957-ൽ സ്ഥാപിതമായ ജ്യോതി ഗ്രാമീണ വായനശാല. 1957-ൽ സ്ഥാപിതമായ എരിമയൂർ പഞ്ചായത്ത് സാംസ്കാരിക നിലയം കുറിശ്ശേരിയിലാണ് . 1892-ൽ കുട്ടാല സീതാരാമയ്യൻ കുനിശ്ശേരിയിൽ സ്ഥാപിച്ച എയ്ഡഡ് എലിമെന്ററി സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ സ്കൂൾ.
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001