"കൊരട്ടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 77: വരി 77:
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
{{തൃശ്ശൂർ ജില്ലയിലെ ഭരണസംവിധാനം}}
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വിഭാഗം:തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
[[വർഗ്ഗം:ചാലക്കുടിപ്പുഴത്തടത്തിലെ സ്വയംഭരണസ്ഥാപനങ്ങൾ]]

18:25, 23 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

കൊരട്ടി

കൊരട്ടി
10°16′02″N 76°21′02″E / 10.267222°N 76.350556°E / 10.267222; 76.350556
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) ഗ്രാമപഞ്ചായത്ത്
അദ്ധ്യക്ഷൻ മനേഷ് സെബാസ്റ്റ്യൻ
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,463
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680308
++480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൊരട്ടി പള്ളി

കേരളത്തിലെ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ, [1]ചാലക്കുടിയിൽ നിന്ന് അഞ്ച് കിലോമീറ്റർ തെക്ക് മാറി ദേശീയപാതക്കരുകിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്‌ കൊരട്ടി. ഇംഗ്ലീഷ്: Koratty. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്.കൊരട്ടി അങ്ങാടി റെയിൽവെ സ്റ്റേഷൻ ഈ പട്ടണത്തിലാണ്‌. കൊരട്ടിമുത്തിയുടെ പേരിലുള്ള പുരാതനമായ പള്ളി ഇവിടെ സ്ഥിതി ചെയ്യുന്നു. മേലൂർ,കറുകുറ്റി,കാടുകുറ്റി എന്നീ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്നു.കേരളത്തിൽ മൂന്നാമതായി ആരംഭിച്ച വിവര സാങ്കേതിക കേന്ദ്രം, ഇൻഫൊ പാർക്ക് കൊരട്ടിയിലാണ്.വ്യാവസായിക രംഗത്ത് കിൻഫ്രയുടെ മിനി വ്യവസായ പാർക്ക് പ്രവർത്തിക്കുന്നുണ്ട്.

പേരിനുപിന്നിൽ

ബൗദ്ധജൈന സന്യാസിമാരെ 'കുരത്തികൾ' എന്നു വിളിച്ചിരുന്നു. പുരാതനകാലത്ത് ഇവിടെ നിലനിന്നിരുന്ന ബുദ്ധ -ജൈനമതാവശിഷ്ടങ്ങളുടെ ബാക്കിപത്രമാണ്‌ കൊരട്ടി എന്ന സ്ഥലനാമം എന്ന് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു. കൊരട്ടിച്ചെടികൾ (തൊണ്ടി)നിറയെ ഉണ്ടായിരുന്നതുകൊണ്ടാണ്‌ കൊരട്ടി എന്ന പേരു വന്നതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

പ്രധാന വിദ്യഭ്യാസസ്ഥാപനങ്ങൾ

  1. ഗവണ്മെന്റ് പോളിടെക്നിക് കൊരട്ടി
  2. എം.എ.എം.എച്ച്.എസ്.
  3. എൽ.എഫ്.സീ.എഛ്.എസ്സ് കൊരട്ടി.
  4. പഞ്ചായത്ത് എൽ.പി സ്കൂൾ,കൊരട്ടി


വ്യവസായം

  • വൈഗൈ ത്രെഡ്സ്
  • കാർബൊറണ്ടം യൂണിവേർസൽ ലിമിറ്റഡ് (നാലുകെട്ട്)

ദേവാലയങ്ങൾ

കൊരട്ടി പള്ളി

മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മരിയൻ തീർത്ഥാടന കേന്ദ്രമാണു കൊരട്ടി പള്ളി. എറണാകുളം-അങ്കമാലി അതിരൂപതക്കു കീഴിലുള്ള ഒരു ഫൊറോന പള്ളിയാണു ഇത്. കൊരട്ടി പെരുന്നാൾ എന്നു പ്രാദേശികമായി അറിയപ്പെടുന്ന കൊരട്ടിമുത്തിയുടെ തിരുന്നാൾ എല്ലാ വർഷവും ഒക്ടോബർ പത്തു കഴിഞ്ഞു വരുന്ന ഞായറാഴച ദിവസം ആഘോഷിച്ചു വരുന്നു. തിരുന്നാളിനോടനുന്ധിച്ചുള്ള പൂവൻകുല നേർച്ച, അങ്ങാടി പ്രദക്ഷിണം എന്നിവ വളരെ പ്രസിദ്ധമാണു.

ഹൊലി ഫമിലി ചർച് കട്ടപ്പുറം

മദ്ധ്യകേരളത്തിലെ പ്രശസ്തമായ മരിയൻ തീർത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളിക്കു കീഴിലുള്ള ഒരു കുരിശുപള്ളിയാണു ഇത്

വാർഡുകൾ

  1. മുരിങ്ങൂർ
  2. ഖന്നാനഗർ
  3. പാറക്കൂട്ടം
  4. കോനൂർ‍
  5. ചുനക്കര
  6. വാലുങ്ങമുറി
  7. നാലുകെട്ട്
  8. സ്രാമ്പിക്കൽ
  9. തിരുമുടിക്കുന്ന്
  10. മുടപ്പുഴ
  11. മംഗലശ്ശേരി
  12. ചെറ്റാരിക്കൽ‍
  13. വഴിച്ചാൽ
  14. ചിറങ്ങര
  15. കൊരട്ടിടൌൺ‍
  16. ദേവമാത
  17. പള്ളിയങ്ങാടി
  18. കട്ടപ്പുറം
  19. ആറ്റപ്പാടം

കൊരട്ടി പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങൾ

വാളൂർ‌

കൊരട്ടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ വാളൂർ.‌ ചാലക്കുടിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു.

കട്ടപ്പുറം

കൊരട്ടി പഞ്ചായത്തിലെ ഒരു ഗ്രാമമാണ്‌ കട്ടപ്പുറം.

ഇതും കാണുക

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക

അവലംബം

  1. http://www.lsg.kerala.gov.in/htm/inner.asp?ID=800&intID=5