ദ്രോണപർവ്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Drona Parvam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ്രോണപർവ്വം

ചക്രവ്യൂഹ മാതൃക-ഹോസലേശ്വരാ ക്ഷേത്രത്തിലെ ശിലാശില്പം
പർവ്വം ഏഴാമത്തേത്
അദ്ധ്യായങ്ങൾ 170
പദ്യങ്ങൾ 10950
പേരിനു പിന്നിൽ കുരുക്ഷേത്രയുദ്ധത്തിലെ പതിനൊന്നു മുതൽ പതിനഞ്ചു വരെ ദിനങ്ങളിൽ കൗരവ സർവ്വസൈന്യാധിപൻ ദ്രോണാചാര്യരായിരുന്നു. ഈ പർവ്വത്തിൽ ഈ അഞ്ചുനാൾ വിവരിക്കുന്നു.
പ്രധാന അദ്ധ്യായങ്ങൾ കുരുക്ഷേത്രയുദ്ധം (പതിനൊന്നു മുതൽ പതിനഞ്ചു ദിനം)
ചക്രവ്യൂഹം
അഭിമന്യു മരണം
അർജ്ജുനശപഥം
ജയദ്രഥവധം
ദ്രോണവധം

മഹാഭാരത കഥയുടെ ഭാഗമായ കുരുക്ഷേത്ര യുദ്ധ വിവരണത്തിൽ ഭീഷ്മരുടെ പതനത്തെത്തുടർന്ന് ദുര്യോധനൻ ആചാര്യനായ ദ്രോണരെ സർവ്വസേനാധിപതിയായി വാഴിക്കുന്ന ഭാഗമുൾപ്പെടുന്നു. പതിനൊന്നു മുതൽ പതിനെഞ്ചു വരെയുള്ള അഞ്ചു ദിവസങ്ങൾ ദ്രോണാചാര്യർ കൗരവസേനയ്ക്കു നേതൃത്വം നൽകി. മഹാഭാരതത്തിൽ ഈ അഞ്ചു യുദ്ധദിവസങ്ങൾ (11 മുതൽ 15 വരെ) വർണ്ണിക്കുന്നത് ദ്രോണപർവ്വത്തിലാണ്. സർവ്വസേനാധിപനായി ദ്രോണരായതിനാൽ ഗ്രന്ഥകർത്താവ് ആ പേരു കൊടുത്തു.[1] ദ്രോണപർവ്വത്തിൽ 170 അദ്ധ്യായങ്ങളും 10950 പദ്യങ്ങളും അടങ്ങിയിരിക്കുന്നു. പല പ്രമുഖരും മരിച്ചു വീഴുന്ന കഥാസന്ദർഭങ്ങൾ വളരെ വിശദമായിതന്നെ ഗ്രന്ഥകർത്താവ് ഈ ദിവസങ്ങൾ മഹാഭാരതത്തിൽ വർണ്ണിച്ചിരിക്കുന്നു.

യുദ്ധം പതിനൊന്നാം ദിവസം: കർണ്ണൻ ആദ്യമായി യുദ്ധഭൂമിയിൽ എത്തുന്നത് ഇന്നാണ്. (ചിത്രകാരന്റെ ഭാവനയിൽ)

അവലംബം[തിരുത്തുക]

  1. മഹാഭാരതം -- ഡോ.പി.എസ്. നായർ ISBN:81-85315-01-9 -- വിദ്യാരംഭം പബ്ലീഷേസ്, മുല്ലയ്ക്കൽ, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ദ്രോണപർവ്വം&oldid=2171550" എന്ന താളിൽനിന്ന് ശേഖരിച്ചത്