പത്തി പുൽചിന്നൻ
ദൃശ്യരൂപം
(Agriocnemis keralensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പത്തി പുൽചിന്നൻ | |
---|---|
male | |
female | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Odonata |
Suborder: | Zygoptera |
Family: | Coenagrionidae |
Genus: | Agriocnemis |
Species: | A. keralensis
|
Binomial name | |
Agriocnemis keralensis Peters, 1981[2]
|
കേരളത്തിലും ഗോവയിലും മാത്രം കാണപ്പെടുന്നതിൽ നിലത്തൻ കുടുംബത്തിൽ ഉള്ള ഏറ്റവും ചെറിയ ഇനത്തിലുള്ള സൂചിത്തുമ്പിയാണ് പത്തി പുൽചിന്നൻ - Kerala dartlet (ശാസ്ത്രീയനാമം: Agriocnemis keralensis)[3]. നാട്ടിൻ പുറങ്ങളിലെ പുൽമേടുകളിലും, ചതുപ്പ് നിലങ്ങളിലും സാധാരണയായി കണ്ടുവരുന്നു. സമതലപ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പുൽക്കൂട്ടങ്ങൾക്കിടയിൽ ഇവയുടെ ചെറു കൂട്ടങ്ങളെ കാണുവാൻ സാധിക്കും[1].
വിവരണം
[തിരുത്തുക]ഉദരത്തിന്റെ രണ്ടാം ഖണ്ഡത്തിലുള്ള മൂർഖൻ പാമ്പിന്റെ പത്തി പോലുള്ള അടയാളം ഇവയെ തിരിച്ചറിയുവാൻ സഹായകരമാണ്. ആൺതുമ്പികളുടെ ഇളം പച്ച നിറമുള്ള കണ്ണുകൾക്ക് മുകളിൽ കറുത്ത തൊപ്പിയുണ്ട്. കറുത്ത നിറമുള്ള ഉരസ്സിൽ ഇളം പച്ച വരകളുണ്ട്. ചുവപ്പ് കലർന്ന ഓറഞ്ച് നിറമുള്ള ഉദരത്തിന്റെ മുകളിൽ കറുത്ത കലകളുണ്ട്. കാലുകൾക്ക് നീലകലർന്ന വെള്ള നിറവും അതിൽ കറുത്ത വരകളും കാണാം[4][5][6].
-
ആൺതുമ്പി
-
പെൺതുമ്പി
-
ഇണചേരുന്നു
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Kakkasery, F. (2011). "Agriocnemis keralensis". IUCN Red List of Threatened Species. 2011: e.T175154A7114441.
- ↑ Peters, Günther (1981). "Trockenzeit‐Libellen aus dem indischen Tiefland (Odonata)". Deutsche Entomologische Zeitschrift. 28 (1–3): 103–105. doi:10.1002/mmnd.19810280110.
- ↑ "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-02-25.
- ↑ Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
- ↑ "Agriocnemis keralensis Peters, 1981". India Biodiversity Portal. Retrieved 2017-02-26.
- ↑ "Agriocnemis keralensis Peters, 1981". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-02-26.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പത്തി പുൽചിന്നൻ എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- പത്തി പുൽചിന്നൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)