മൈക്കൽ ജാക്സൺ
മൈക്കൽ ജാക്സൺ | |
---|---|
ജനനം | മൈക്കൽ ജോസഫ് ജാക്സൺ ഓഗസ്റ്റ് 29, 1958 |
മരണം | ജൂൺ 25, 2009 | (പ്രായം 50)
മരണ കാരണം | നരഹത്യ[1]. |
അന്ത്യ വിശ്രമം | കാലിഫോർണിയ, അമേരിക്ക |
മറ്റ് പേരുകൾ | മൈക്കൽ ജോ ജാക്സൺ |
തൊഴിൽ | ഗായകൻ ഗാന രചയിതാവ് നർത്തകൻ നടൻ സംഗീത സംവിധായകൻ ബിസിനസ്സ്കാരൻ ജീവകാരുണ്യപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) |
|
കുട്ടികൾ | |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ | See ജാക്സൺ കുടുംബം |
Musical career | |
വിഭാഗങ്ങൾ | പോപ് സോൾ റിഥം ആൻഡ് ബ്ലൂസ് ഫങ്ക് റോക്ക് ഡിസ്കോ പോസ്റ്റ്-ഡിസ്കോ ഡാൻസ്- പോപ് ന്യൂ ജാക് സ്വിംങ് |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1964–2009 |
ലേബലുകൾ | Steeltown Motown Epic Legacy Sony |
ഒപ്പ് | |
ഒരു അമേരിക്കൻ ഗായകനും ഗാനരചിതാവും സംഗീത സംവിധായകനും, നർത്തകനും, അഭിനേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു മൈക്കൽ "ജോസഫ്" ജാക്സൺ എന്ന മൈക്കൽ "ജോ" ജാക്സൺ (ഓഗസ്റ്റ് 29, 1958 – ജൂൺ 25, 2009). "പോപ്പ് രാജാവ്" (King of Pop) എന്നറിയപ്പെടുന്ന ഇദ്ദേഹം, ലോകത്ത് ഏറ്റവും കൂടുതലാളുകളെ വിനോദിപ്പിച്ച വ്യക്തി എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ഇടം നേടിയിട്ടുണ്ട്.[2] സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു [3].
ജാക്സൺ കുടുംബത്തിൽ എട്ടാമനായി ജനിച്ച ഇദ്ദേഹം,[4] സഹോദരങ്ങളോടൊപ്പം 1960കളുടെ പകുതിയിൽ ദ ജാക്സൺ 5 എന്ന ബാന്റുമായാണ് സംഗീത ജീവിതം ആരംഭിച്ചത്.1971 മുതൽ ഇദ്ദേഹം ഒറ്റക്ക് പാടുവാൻ തുടങ്ങി.[5]1970-കളുടെ അവസാനത്തോടെ ജാക്സൺ ജനപ്രിയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായി മാറി. ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി.[6] ബ്ലാക്ക് ഓർ വൈറ്റ്, സ്ക്രീം എന്നീ വീഡിയോകളുടെ വിജയത്തോടെ 1990കളിലെ എംറ്റിവിയിലെ മുഖ്യ ആകർഷകമായി ജാക്സൺ. ഇദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റി.തന്റെ സ്റ്റേജ് ഷോകളിലെയും സംഗീത വീഡിയോകളിലൂടെയും ചെയ്യുവാൻ ശാരീരികമായി വളരെ പ്രയാസമുള്ള റോബോട്ട്, മൂൺവാക്ക് തുടങ്ങിയ നൃത്തശൈലികൾ ഇദ്ദേഹം ലോകത്തിനു പരിചയപ്പെടുത്തി..[7]
1982 ൽ പുറത്തിറങ്ങിയ ത്രില്ലർ എന്ന ആൽബത്തിന്റെ 10 കോടി കോപ്പികൾ ലോകമെമ്പാടുമായി വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[8] ഇദ്ദേഹത്തിന്റെ മറ്റു നാല് സോളോ സ്റ്റുഡിയോ ആൽബങ്ങളും ലോകത്തിൽ ഏറ്റവും വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഉൾപ്പെടുന്നവയാണ്. ഓഫ് ദ വാൾ(1979), ബാഡ് (1987), ഡെയ്ഞ്ചൊറസ്(1991)ഹിസ്റ്ററി(1995) എന്നിവയാണവ. റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിമിലേക്ക് രണ്ടു പ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളായ മൈക്കൽ ജാക്സൺ സോംങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയ്മിലും ഇടം കണ്ടെത്തിയിട്ടുണ്ട്.[9]പോപ്പിന്റെയും റോക്ക് ആൻഡ് റോളിന്റേയും ലോകത്തുനിന്ന് ഡാൻസ് ഹോൾ ഓഫ് ഫെയിമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ (ഇതുവരെ ഒരാൾ മാത്രം) വ്യക്തിയാണ് ഇദ്ദേഹം. അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ്, 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബ്ദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിഞ്ഞിട്ടുണ്ട് [10]. അദ്ദേഹം നൂറിലധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സംഗീതജ്ഞനാക്കി. 2014 മെയ് 21 ന് ജാക്സൺന്റെ പുതിയ ഗാനമായ ലവ് നെവർ ഫെൽട് സോ ഗുഡ് ബിൽബോഡ് ഹോട് 100 ചാർട്ടിൽ ഒമ്പതാം സ്ഥാനത്ത് എത്തി. ഇതോടെ അഞ്ചു വ്യത്യസ്ത പതിറ്റാണ്ടുകളിലായി ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഗാനമുളള ആദ്യ കലാകാരനായി ജാക്സൺ മാറി. [11] മുപ്പത്തിയൊമ്പത് ജീവകാരുണ്യ സംഘടനകളെ സഹായിച്ചിട്ടുള്ള ജാക്സൺ 50 കോടി ഡോളർ (500 മില്ല്യൺ) വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഏറ്റവും കുടുതൽ കാരുണ്യ സ്ഥാപനങ്ങളെ സഹായിച്ച പോപ് താരം എന്ന നിലയിൽ ഗിന്നസ് ബുക്കിൽ എത്തിച്ചു.[12]
ജാക്സന്റെ രൂപമാറ്റം, വ്യക്തിപരമായ ബന്ധങ്ങൾ, പെരുമാറ്റങ്ങൾ തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും പിന്നീട് സാമൂഹ്യജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. 1993 ൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന ആരോപണം ഇദ്ദേഹത്തിനു നേരെ ഉയർന്നിട്ടുണ്ട്. എന്നാൽ ആ പ്രശ്നം കോടതിക്കു പുറത്തുതന്നെ തീർന്നതിനാൽ കുറ്റങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ടില്ല.2005 ൽ ജാക്സന്റെ പേരിൽ കൂടുതൽ ലൈംഗികാരോപണങ്ങൾ ഉയർന്നുവെങ്കിലും കോടതി കുറ്റക്കാരനല്ലന്നു കണ്ടെത്തി വെറുതെ വിട്ടു[13] ദിസ് ഈസ് ഇറ്റ് എന്ന സംഗീതം പര്യടനത്തിന്റെ പണിപ്പുരയിലായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. 2009 ജൂൺ 25 ന് പ്രൊപ്പഫോൾ, ലോറാസെപാം മുതലായ മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു ഇദ്ദേഹത്തിന്റെ മരണം[1].തുടർന്ന ലോസ് ഏഞ്ചൽസ് കോടതി ജാക്‌സൺ ന്റെ മരണം നരഹത്യ ആണെന്നു വിധിക്കുകയും സ്വകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേക്കെതിരായി മനഃപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു[14].കോടിക്കണക്കിന് ജനങ്ങൾ ഇദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾ തത്സമയം ടെലിവിഷനിലൂടെ കണ്ടു[15]. 2010 മാർച്ചിൽ, സോണി മ്യൂസിക്ക് എന്റർടൈൻമെന്റ് മൈക്കൽ ജാക്സന്റെ പാട്ടുകളുടെ 2017 വരെയുള്ള വിതരണാവകാശം 25 കോടി അമേരിക്കൻ ഡോളറുകൾക്ക് സ്വന്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറക്കുന്ന ആൽബത്തിന്റെയും വിതരണാവകാശം അവർ നേടി. ജാക്സൺ നിലവിൽ 5510 കോടിയിലധികം രൂപയുമായി (82.5 കോടി ഡോളർ) ഫോബ്സ് മാഗസിന്റെ ഏറ്റവും കൂടുതൽ വാർഷിക വരുമാനമുള്ള മരണപ്പെട്ട പ്രസിദ്ധനായ വ്യക്തിയാണ്.തന്റെ മരണത്തിനു ശേഷം തുടർച്ചയായ ഏഴാം തവണയാണ് ജാക്സൺ 10 കോടി ഡോളറിനു മുകളിൽ വാർഷിക വരുമാനം എന്ന നേട്ടം കൈവരിക്കുന്നത്[16]2016ലെ 82.5 കോടി ഡോളർ നേട്ടത്തോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി.
1958–1975: ആദ്യകാല ജീവിതം, ദ് ജാക്സൺസ് 5
[തിരുത്തുക]മൈക്കൽ ജോസഫ് ജാക്സൺ 1958 ഓഗസ്റ്റ് 29-ന് ഇന്ത്യാനായിലെ ഗാരിയിൽ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു.[17] ജോസഫ് വാൾട്ടർ "ജോ" ജാക്സൺ, കാതറീൻ എസ്തർ സ്ക്രൂസ്[17] എന്നിവരുടെ പത്തു മക്കളിൽ എട്ടാമനായാണ് മൈക്കൽ ജനിച്ചത്.[4] റെബ്ബി, ജാക്കി, ടിറ്റൊ, ജെർമെയ്ൻ, ലാ ടോയ, മർലോൺ, എന്നിവർ ജാക്സന്റെ മുതിർന്ന സഹോദരങ്ങളും, റാന്റി, ജാനറ്റ് ഇവർ ജാക്സന്റെ ഇളയ സഹോദരങ്ങളുമായിരുന്നു [4][17] മർലോണിന്റെ ഇരട്ട സഹോദരനായിരുന്ന ബ്രാൻഡൺ ശൈശവാവസ്ഥയിൽ തന്നെ മരണമടഞ്ഞിരുന്നു.[18] ഉരുക്കു മിൽ തൊഴിലാളിയായിരുന്ന അച്ഛനും, അദ്ദേഹത്തിന്റെ സഹോദരൻ ലൂഥറും ദ ഫാൽകൺസ് എന്ന ആർ&ബി സംഗീത സംഘത്തിൽ അംഗമായിരുന്നു.[19][17] ഭക്തയായ അമ്മ ഒരു യഹോവയുടെ സാക്ഷി-യായാണ് മൈക്കളിനെ വളർത്തിയിരുന്നതെങ്കിലും, എന്നാൽ തന്റെ ത്രില്ലർ സംഗീത വീഡിയോടുള്ള സഭയുടെ എതിർപ്പ് മൂലം 1987 ൽ ജാക്സൺ സ്വയം യഹോവയുടെ സാക്ഷികൾ ളിൽ നിന്ന് വിട്ടൊഴിഞ്ഞു [20][21]
കുട്ടിക്കാലത്ത് തന്റെ അച്ഛൻ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് മൈക്ക്‌ൾ ആരോപിച്ചിട്ടുണ്ട്.[22][23] എന്നാൽ അച്ഛന്റെ കണിശമായ അച്ചടക്കം തന്റെ വിജയത്തിൽ വലിയൊരു പങ്ക് വഹിച്ചെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. ജോസഫ് തന്റെ ആൺമക്കളെ ഭിത്തിയിലേക്ക് തള്ളി ഇടിപ്പിച്ച് ശിക്ഷിക്കുമായിരുന്നു. ഒരു രാത്രിയിൽ. ജോസഫ് ഒരു ഭീകര മുഖം മൂടി ധരിച്ച് ജനലിലൂടെ മൈക്ക്‌ളിന്റെ മുറിയിലേക്ക് കയറുകയും അലറി വിളിച്ച് മൈക്ക്ളിനെ ഭയപ്പെടുത്തുകയും ചെയ്തു. ഉറങ്ങുമ്പോൾ ജനൽ തുറന്നിടരുത് എന്ന് മക്കളെ പഠിപ്പിക്കാനാണത്രേ ജോസഫ് ഇങ്ങനെ ചെയ്തത്. ഈ സംഭവത്തിനുശേഷം അനേക വർഷങ്ങൾ താൻ, കിടപ്പുമുറിയിൽ നിന്ന് തട്ടിക്കൊണ്ടുപോകപ്പെടുന്നതായ ദുസ്വപ്നങ്ങൾ കാണുമായിരുന്നുവെന്ന് ജാക്സണ് പറഞ്ഞിട്ടുണ്ട്. താൻ ജാക്സണെ ചാട്ടവാറുകൊണ്ട് അടിക്കാറുണ്ടായിരുന്നുവെന്ന് 2003-ൽ ജോസഫ് ബിബിസി ക്ക് നൽകിയ ഒരു അഭിമുഖത്തിൽ സമ്മതിച്ചു.[24]
1993-ൽ ഓപ്ര വിൻഫ്രി യുമായി നടത്തിയ അഭിമുഖത്തിലാണ് ജാക്സൺ താൻ അനുഭവിച്ച ബാല്യകാല പീഡനങ്ങളെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. താൻ കുട്ടിക്കാലത്ത് ഏകാന്തത മൂലം കരയാറുണ്ടായിരുന്നെന്നും ചിലപ്പോഴെല്ലാം അച്ഛനെ കാണുമ്പോൾ തനിക്ക് ഛർദ്ദി വരുമെന്നും ഇദ്ദേഹം പറഞ്ഞു[25] 2003-ലെ "ലിവിങ് വിത് മൈക്ക്‌ൾ ജാക്സൺ" എന്ന അഭിമുഖത്തിൽ, തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ ഇദ്ദേഹം മുഖം മറച്ച് കരയുകയുണ്ടായി. താനും സഹോദരങ്ങളും പാട്ട് പരിശീലിക്കുമ്പോൾ അച്ഛൻ ഒരു ബെൽറ്റുമായി അത് നോക്കിക്കൊണ്ട് നിൽക്കുമായിരുന്നുവെന്ന് ജാക്സൺ ഓർമ്മിച്ചു.[26] അക്കാലത്ത് കുട്ടികളെ ശിക്ഷിക്കുന്ന ഒരു സാധാരണ രീതി മാത്രമായിരുന്നു അതെന്നാണ് ജാക്സന്റെ മാതാവ് ഒരു അഭിമുഖത്തിൽ പിന്നീടു പറഞ്ഞത്. കൂടാതെ, ജാക്സൻ തീരെ കുട്ടിയായതുകൊണ്ടാണ് ഇത്തരം ശിക്ഷകൾ താങ്ങാൻ കഴിയാതിരുന്നത് എന്നും ജാക്സന്റെ സഹോദരങ്ങൾ വെളിപ്പെടുത്തിയിരുന്നു, തങ്ങൾക്ക് അതെല്ലാം സാധാരണയായിരുന്നുവെന്നും അവർ പറഞ്ഞിട്ടുണ്ട്.[27][28]
വളരെ ചെറിയ പ്രായത്തിൽത്തന്നെ ജാക്സൺ സംഗീതത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു. 1964-ൽ ജാക്സണും മർലോണും, സഹോദരങ്ങളായ ജോക്കി, റ്റിറ്റോ, ജെർമേയ്ൻ എന്നിവർ ചേർന്ന് തുടങ്ങിയ ജാക്സൺ ബ്രദേഴ്സ് എന്ന സംഗീത സംഘത്തിൽ അംഗങ്ങളായി.[29] ആദ്യകാലങ്ങളിൽ സംഘത്തിൽ യഥാക്രമം കോംഗാസ്, ടാമ്പറിൻ വായനക്കാരായിരുന്നു ഇവർ. ജാക്സൺ പിന്നീട് സംഘത്തിലെ ഗായകനും നർത്തകനുമായി മാറി. തന്റെ എട്ടാം വയസിൽ ജാക്സണും സഹോദരൻ ജെർമേയ്നും സംഘത്തിലെ പ്രധാന ഗായകരുടെ സ്ഥാനം ഏറ്റെടുത്തു. സംഘത്തിന്റെ പേര് ദ ജാക്സൺ 5 എന്നാക്കി. ഇവർ 1966-88 കാലയളവിൽ മദ്ധ്യപടിഞ്ഞാറൻ യു.എസിൽ അനേകം പര്യടനങ്ങൾ നടത്തി. കറുത്തവർഗ്ഗക്കാർക്ക് വേണ്ടിയുള്ള ക്ലബ്ബുകളുടെ കൂട്ടമായ ചിറ്റ്ലിൻ സർക്യൂട്ടിൽ ഇവർ ഇടക്കിടെ പ്രകടനങ്ങൾ നടത്തി. സ്ട്രിപ്ടീസ് പോലെയുള്ള ലൈംഗിക വിനോദങ്ങൾക്ക് ആമുഖമായാണ് ഇവർ പലപ്പോഴും പാടിയിരുന്നത്. 1966-ൽ ഒരു ആ പ്രദേശത്തെ പ്രശസ്തമായ ഒരു ഗാനമത്സരത്തിൽ ഇവർ വിജയികളായി. മോടൗണിന്റെ ഹിറ്റുകളും ജെയിംസ് ബ്രൗണിന്റെ ഐ ഗോട്ട് യു (ഐ ഫീൽ ഗുഡ്) എന്ന ഗാനവുമാണ് ഇവർ മത്സരത്തിൽ അവതരിപ്പിച്ചത്. ദ ജാക്സൺ 5 പല ഗാനങ്ങൾ റെക്കോർഡ് ചെയ്തു. 1967-ൽ പ്രാദേശിക റെക്കോർഡ് ലേബലായ സ്റ്റീൽടൗണിനു വേണ്ടി ബിഗ് ബോയ് എന്ന ഗാനം ആലപിച്ചു. 1968-ൽ മോടൗണുമായി കരാറിൽ ഏർപ്പെട്ടു. സംഗീത മാസികയായ റോളിങ് സ്റ്റോൺ കുഞ്ഞു ജാക്സണെ "സംഗീതത്തിൽ അദ്ഭുദകരമായ കഴിവുകളുള്ളവനായി" വിശേഷിപ്പിച്ചു.[30][31] സംഘത്തിന്റെ ആദ്യ നാല് സിങ്കിൾസും ("ഐ വാണ്ട് യു ബാക്ക്", "എബിസി", "ദ ലൗവ് യു സേവ്," ഐ'ൽ ബി ദേർ") ബിൽബോർഡ് ഹോട്ട് 100-ൽ ഒന്നാം സ്ഥാനം വരെയെത്തി.[32]
In May 1971 മേയിൽ ജാക്സൺ കുടുംബം കാലിഫോർണിയയിലെ രണ്ടേക്കർ എസ്റ്റേറ്റിലെ വലിയ വീട്ടിലേക്കു മാറി.[33] 1972-ൽ തുടങ്ങി, മോടൗണുമൊത്ത് ജാക്സൺ 4 സോളോ സ്റ്റുഡിയോ ആൽബങ്ങൾ പുറത്തിറക്കി. അവയിൽ "ഗോട്ട് റ്റു ബി ദേർ", "ബെൻ" എന്നിവ ജാക്സൺസ് 5 ഫ്രാഞ്ചൈസിയുടെ ഭാഗമായിത്തന്നെയാണ് പുറത്തിറക്കിയത്.[34] ആ ആൽബങ്ങളിലെ "ഗോട്ട് റ്റു ബി ദേർ", "ബെൻ", "റോക്കിൻ റോബിൻ" (ബോബി ഡേയുടെ ഗാനത്തിന്റെ റീമേക്ക്), എന്നീ ഗാനങ്ങൾ വൻവിജയങ്ങളായി ഇതിൽ ബെൻ ഓസ്കാർ നു നാമനിർദ്ദേശിക്കപ്പെടുകയും മികച്ച ഗാനo എന്ന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനർഹമാകുകയും ചെയ്തു. കൂടാതെ ബെൻ ഒരു സോളോ ഗായകൻ എന്ന നിലയിൽ അമേരിക്കൻ ബിൽബോഡ് ഹോട് 100ൽ ജാക്സൺന്റെ ആദ്യ നമ്പർ വൺ ഗാനമാകുകയും ചെയ്തു.[35] 1973-ൽ ഇവരുടെ വില്പ്പന കുറഞ്ഞുതുടങ്ങി. ഗാനങ്ങളിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ മോടൗൺ അനുവദിക്കാതിരുന്നത് ജാക്സൺസ് 5 അംഗങ്ങളെ അസ്വസ്ഥരാക്കി. 1975-ൽ അവർ മോടൗണുമായുള്ള കരാറിൽ നിന്ന് പിന്മാറി.[36]
1975–81: എപ്പിക്കിലേക്ക്, ഓഫ് ദ വാൾ
[തിരുത്തുക]1975-ൽ ജാക്സൺസ് 5 സിബിഎസ് റെക്കോർഡ്സുമായി കരാറിലേർപ്പെട്ട് അതിന്റെ ഫിലാഡെല്ഫിയ അന്താരാഷ്ട്ര റെക്കോർഡ്സ് വിഭാഗത്തിൽ (പിന്നീട് എപിക് റെക്കോർഡസ് എന്നറിയപ്പെട്ടു) അംഗങ്ങളാവുകയും ചെയ്തു.[37] സംഘത്തിന്റെ പേര് ദ ജാക്സൺസ് എന്നാക്കി. അന്താരാഷ്ട്ര പര്യടനങ്ങൾ തുടർന്ന ഇവർ 1976 - 1984 കാലയളവിൽ 6 ആൽബങ്ങൾ പുറത്തിറക്കി. അക്കാലത്ത് ജാക്സണായിരുന്നു പ്രധാന ഗാനരചയിതാവ്.[38] "ഷേക്ക് യുവർ ബോഡി (ഡൗൺ റ്റു ദ ഗ്രൗണ്ട്)", "ദിസ് പ്ലേസ് ഹോട്ടെൽ", "കാൻ യു ഫീൽ ഇറ്റ്" തുടങ്ങിയവ ജാക്സൺ എഴുതിയ ഹിറ്റ് ഗാനങ്ങളിൽ ചിലതാണ്.[39]
1978-ൽ "ദ വിസ്" എന്ന സംഗീത ചലച്ചിത്രത്തിൽ ജാക്സൺ നോക്കുകുത്തിയായി അഭിനയിച്ചു. ദ വിസ് സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും ജാക്സൺന്റെ പ്രകടനo കൊണ്ടും ഡയാന റോസ് ന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.[40] ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ച ജോൺസ് ക്വിൻസിയുമായി ജാക്സൺ കൂട്ടുകെട്ടുണ്ടാക്കി. ജാക്സന്റെ അടുത്ത സോളോ ആൽബമായ ഓഫ് ദ വാൾ നിർമ്മിക്കാമന്ന് ജോൺസ് സമ്മതിച്ചു.[41] 1979-ൽ കഠിനമായ ഒരു നൃത്ത പരിശീലനത്തിനിടെയുണ്ടായ ഒരു അപകടത്തിൽ ജാക്സന്റെ മൂക്കൊടിഞ്ഞു. റൈനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെങ്കിലും അത് പൂർണമായും ഫലപ്രദമായില്ല. ഇതേത്തുടർന്ന് ജാക്സണ്, തന്റെ കരിയറിനെത്തന്നെ ബാധിക്കാവുന്ന തരത്തിലുള്ള ശ്വാസതടസം അനുഭവപ്പെട്ടു . ഡോക്ടർ സ്റ്റീഫൻ ഹോഫിൻ ജാക്സന്റെ രണ്ടാമത്തെ റൈനോപ്ലാസ്റ്റി നടത്തി. ഇദ്ദേഹം തന്നെയാണ് ജാക്സന്റെ പിന്നീടുള്ള മിക്ക ശസ്ത്രക്രിയകളും ചെയ്തത്.[42]
ജോൺസും ജാക്സണും ഒരുമിച്ചാണ് ഓഫ് ദ വാൾ നിർമിച്ചത്. ജാക്സൺ, റോഡ് ടെമ്പർട്ടൺ, സ്റ്റീവി വണ്ടർ, പോൾ മക്കാർട്ടിനി തുടങ്ങിയവരാണ് ഇതിലെ ഗാനങ്ങൾ രചിച്ചത്. 1979-ൽ പുറത്തിറങ്ങിയ ഇത് യുഎസ് ടോപ് 10-ൽ എത്തിയ നാല് ഗാനങ്ങൾ ഉൾപ്പെടുന്ന ആദ്യ ആൽബമായി. ആൽബത്തിലെ "ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്","റോക്ക് വിത് യു" എന്നീ ഗാനങ്ങൾ ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി.[43] ബിൽബോർഡ് 200-ൽ 3-ആം സ്ഥാനം വരെയെത്തിയ ഈ ആൽബത്തിന്റെ 2 കോടി പതിപ്പുകൾ വിറ്റഴിഞ്ഞു.[44] 1980-ലെ അമേരിക്കൻ മ്യൂസിക് അവാർഡ്സിൽ ജാക്സൺ 3 പുരസ്കാരങ്ങൾ നേടി. ജനപ്രിയ സോൾ/ആർ&ബി ആൽബം, ജനപ്രിയ ആൺ സോൾ/ആർ&ബി ഗായകൻ, ജനപ്രിയ സോൾ/ആർ&ബി എന്നിവക്കായിരുന്നു അവ.[45][46] പുരുഷന്മാരിലെ മികച്ച ആർ&ബി ഗാനാലാപനത്തിനും, "ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്" എന്ന ഗാനത്തിനും ഗ്രാമി പുരസ്കാരം ലഭിച്ചു.[47][48] വാണിജ്യപരമായി വിജയിച്ചെങ്കിലും, ഓഫ് ദ വാൾ ഇതിലും വലിയൊരു സ്വാധീനമുണ്ടാക്കേണ്ടതായിരുന്നു എന്ന് ജാക്സൺ കരുതി. അടുത്ത ആൽബങ്ങളിൽ എല്ലാ പ്രതീക്ഷകളേയും മറികടന്നുള്ള വിജയം നേടണമെന്ന് ജാക്സൺ ഉറപ്പിച്ചു.[49] 1980-ൽ സംഗീത വ്യവസായത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക് ജാക്സണ് ലഭിച്ചു - ആൽബത്തിന്റെ മൊത്തക്കച്ചവട ലാഭത്തിലെ 37 ശതമാനം.[50]
1982–83: ത്രില്ലർ, മോടൗൺ 25
[തിരുത്തുക]1982-ൽ, ഇ.ടി. ദ എക്സ്ട്രാ ടെറട്രിയൽ എന്ന ചിത്രത്തിന്റെ സ്റ്റോറിബുക്കിനായി "സംവൺ ഇൻ ദ ഡാർക്" എന്ന ഗാനം ജാക്സൺ പാടി. അതിന് കുട്ടികൾക്കായുള്ള മികച്ച ആൽബത്തിനുള്ള ഗ്രാമി പുരസ്കാരം നേടി. ആ വർഷം തന്നെ ജാക്സൺ എപ്പിക്കിലൂടെയുള്ള തന്റെ രണ്ടാമത്തെ ആൽബം ത്രില്ലർ പുറത്തിറക്കി. ക്രമേണ ഇത് എക്കാലത്തെയും ഏറ്റവും മികച്ച സാമ്പത്തിക വിജയം നേടിയ ആൽബമായി.[51][52] ഇത് ജാക്സൺ 7 ഗ്രാമി ,8 അമേരിക്കൻ മ്യൂസിക്ക് അവാർഡ് അവാർഡ് ഓഫ് മെറിറ്റ് (നേടുന്ന പ്രായം കുറഞ്ഞ ആൾ) അടക്കം നേടികൊടുത്തു.[47] ഈ ആൽബം ബിൽബോർഡ് 200-ൽ ഏറ്റവും ഉയർന്ന 10 സ്ഥാനങ്ങളിൽ തുടർച്ചയായ 80 ആഴ്ചകൾ ഇടംനേടി. അതിൽ 37 ആഴ്ച ഒന്നാം സ്ഥാനവും നേടി. ബിൽബോർഡ് 200-ലെ ആദ്യ 10 സ്ഥാനങ്ങളിൽ 7 ഗാനങ്ങൾ ഇടംനേടിയ ആദ്യ ആൽബമായിരുന്നു ഇത്. ബില്ലി ജീൻ, ബീറ്റ് ഇറ്റ് , "വാണ ബി സ്റ്റാർട്ടിൻ സംതിൻ എന്നീ ഗാനങ്ങൾ അവയിൽ ഉൾപ്പെടുന്നു.[53] 2017 ലെ ആർ.ഐ.ഐ.എ.-യുടെ കണക്കുകൾ പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതിന്റെ 3.3 കോടി പ്രതികളാണ് വിറ്റഴിയപ്പെട്ടിട്ടുള്ളത്.[54] ലോകത്തിലെ ഏറ്റവുമധികം വിൽക്കപ്പെട്ട ആൽബമായ ത്രില്ലറിന്റെ ലോകമൊട്ടാകെയുള്ള വില്പന 11 കോടി പ്രതികളാണ്.[55] വിൽക്കപ്പെടുന്ന ഓരോ ആൽബത്തിനും ഏകദേശം 3 ഡോളറായിരുന്നു ജാക്സണ് അന്ന് ലഭിച്ചിരുന്ന റോയൽറ്റി. സംഗീത വ്യവസായ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റോയൽറ്റി നിരക്ക്.[56] സിഡികളുടേയും ജോൺ ലാന്റിസിനോടൊത്ത് നിർമിച്ച "മേക്കിങ് ഓഫ് മൈക്ക്‌ൾ ജാക്സൺസ് ത്രില്ലർ" എന്ന ഡോക്യുമെന്ററിയുടെയും വില്പനയിലൂടെ ജാക്സൺ വൻ ലാഭം നേടി. എംടിവി മുതൽമുടക്കി നിർമിച്ച ഈ ഡോക്യുമെന്ററിയുടെ 90 ലക്ഷം പ്രതികളാണ് ഇതുവരെ വിറ്റുപോയത്. 2009 ഡിസംബറിൽ ലിബർട്ടി ഓഫ് കോ ൺ ഗ്രസ്റ്റ് ത്രില്ലർ വീഡിയോ നാഷണൽ ഫിലിം രജിസ്ട്രിയിൽ ഉൾപ്പെടുത്തി. അമേരിക്കൻ സംസ്കാരത്തെ പരിപോഷിപ്പിച്ച, പ്രധാനപ്പെട്ട പ്രവർത്തികളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായിട്ടാണ് ഒരു സംഗീത വീഡിയോ (ഇതുവരെ ഒരെണ്ണം) ഇങ്ങനെ ചേർക്കപ്പെടുന്നത്. ദിനംപ്രതി പ്രശസ്തി വർദ്ധിച്ചുവന്ന ജാക്സന്റെ രൂപത്തിലുള്ള പാവകൾ 1984 മെയിൽ വിപണിയിലിറങ്ങി. 12 ഡോളറായിരുന്നു അവയുടെ വില. ജീവചരിത്ര രചയിതാവായ ജെ. റാന്റി ടറബൊറെല്ലി ഇങ്ങനെ എഴുതി - "ത്രില്ലർ ഒരു മാസികയോ കളിപ്പാട്ടമോ സിനിമാടിക്കറ്റോ പോലെ ഒരു വിനോദോപാധി വിൽക്കപ്പെടുന്നത് പോലെയല്ല, മറിച്ച് വീട്ടിലുപയോഗിക്കുന്ന സ്റ്റേപ്പിൾ പോലെയാണ് അതിന്റെ വില്പന." ആയിടയ്ക്കാണ് ന്യൂയോർക്ക് ടൈംസ് പോപ് സംഗീതരംഗത്ത് ജാക്സൻ അല്ലാതെ വേറെ ആരും തന്നെ ഇല്ലാ എന്നെഴുതിയത്"[57]
ഈ സമയത്താണ്( മാർച്ച് 25 1983) ജാക്സന്റെ സംഗീത ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട പ്രകടനo നടത്തിയത്. ഇതിനായി ജാക്സൺ സഹോദരങ്ങൾ സ്റ്റേജിൽ വീണ്ടും ഒന്നിച്ചു. മോടോണിന്റെ 25 മത് വാർഷികത്തിന്റെ പ്രത്യേക പരിപാടികളാണുണ്ടായിരുന്നത്. തൽസമയ പരിപാടിയായിരുന്ന ഇതിൽ മറ്റു മോട്ടോൺ കലാകാരൻമാരും പങ്കെടുത്തു. ഇത് 1983 മാർച്ച് എൻബിസി യിൽ പ്രക്ഷേപണം ചെയ്തപ്പോൾ 4.7 കോടിയിലധികം ജനങ്ങളാണ് ഇതു കണ്ടത്.[58] ഇതിലെ പ്രധാന ആകർഷണം മൈക്കലിന്റെ ബില്ലി ജീൻ ആയിരുന്നു. ഇത് അദ്ദേഹത്തെ ആദ്യമായി എമ്മി പുരസ്കാരത്തിന് നാമനിർദ്ദേശo നേടാനിടയാക്കി.[59] തന്റെ പ്രശസ്ത ഡാൻസ് ശൈലിയായ മൂൺവാക്ക് ആദ്യമായി അവതരിപ്പിച്ചത് ഇതിലായിരുന്നു.[60]
1984–85: പെപ്സി, വി ആർ ദ വേൾഡ്, വ്യാപാര ജീവിതം
[തിരുത്തുക]1980-കളുടെ പകുതിയോടെ, ജാക്സന്റെ പുരസ്കാരലബ്ധിയോടെയുള്ള സംഗീത ജീവിതം വൻതോതിൽ വാണിജ്യ സ്ഥാപനങ്ങളെയും ആകർഷിക്കാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായി 1983 നവംബറിൽ തന്റെ സഹോദരന്മാരുടെ കൂടെ പെപ്സികോ യുമായി 50 ലക്ഷം ഡോളറിന് കരാറിലേർപ്പെട്ടു. ഒരു പരസ്യത്തിൻ അഭിനയിക്കുന്നതിനു വേണ്ടി ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു അത്. വലിയ ജനശ്രദ്ധ നേടാൻ ഈ പരസ്യത്തിനു സാധിച്ചു. എൺപതുകളുടെ അവസാനത്തിൽ ഈ കരാർ 1 കോടി ഡോളറുമായി പുതുക്കാനും പെപ്സിക്കു സാധിച്ചു.[61]
1984 ജനുവരി 27-ന് ജാക്സന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ച ഒരപകടമുണ്ടായി. ലോസ് ഏഞ്ചലസിലെ ഷ്രൈൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പെപ്സി കോളയുടെ പരസ്യ ചിത്രീകരണത്തിനിടെ ജാക്സന്റെ തലക്ക് തീ പിടിച്ചു. തലയുടെ മുകൾ ഭാഗത്ത് രണ്ടാം ഡിഗ്രിയിലുള്ള പൊള്ളലേറ്റു. അനേകം ആരാധകരുടെ മുന്നിൽ വച്ചാണ് ഇത് സംഭവിച്ചത്. ജനങ്ങളിൽ ജാക്സനോട് സഹതാപമുണ്ടാക്കുവാൻ ഈ സംഭവം കാരണമായി. ഇതിനുശേഷം ജാക്സൺ തന്റെ മൂന്നാമത്തെ റൈനോപ്ലാസ്റ്റി നടത്തി.[42] തലയിലെ പാടുകൾ മായ്ക്കുവാനുള്ള ചികിത്സകളും ആരംഭിച്ചു. തനിക്ക് പെപ്സിയിൽ നിന്ന് നഷ്ടപരിഹാരമായി ലഭിച്ച 15 ലക്ഷം ഡോളർ ജാക്സൺ കാലിഫോർണിയയിലെ കൾവർ സിറ്റിയിലെ ബ്രോട്ട്മാൻ മെഡിക്കൽ സെന്ററിന് സംഭാവന ചെയ്തു. അവിടെ ഇപ്പോൾ ജാക്സന്റെ പേരിലുള്ള ഒരു പൊള്ളൽ ചികിത്സാ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.[62]
ലാ ഗിയർ, സുസുക്കി, സോണി പോലുള്ള മറ്റ് കമ്പനികളുമായിട്ടും കരാറുണ്ടായിരുന്നെങ്കിലും അവ പെപ്സിയുമായിട്ടുള്ള കരാറു പോലെ ശ്രദ്ധേയകരമായിരുന്നില്ല. പെപ്സി പിന്നീട് ബ്രിട്ട്നി സ്പിയേർസ് , ബിയോൺസ് പോലെ മറ്റ് സംഗീത താരങ്ങളുമായും ഒപ്പുവച്ചു.[61]
ജാക്സൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ആയിരുന്ന റൊണാൾഡ് റീഗൻ അദ്ദേഹത്തെ മെയ് 14, 1984 നു വൈറ്റ് ഹൗസ് ലേക്കു ക്ഷണിക്കുകയും പുരസ്കാരം നൽകുകയും ചെയ്തു.[63] ജാക്സന്റെ സഹായം കൊണ്ടു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗങ്ങൾ ഇല്ലാതാക്കാൻ ജനങ്ങളെ സഹായിക്കുന്നതായിരുന്നു. ജാക്സന്റെ ഈ പ്രവർത്തികൾക്ക് തന്റെ പിന്തുണ പ്രസിഡന്റ് റൊണാൾഡ് റീഗൻ അറിയിച്ചു. തുടർന്ന് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ മദ്യപാന ഡ്രൈവിംഗ് നിവാരണ പ്രചാരണത്തിനായി ജാക്സൺ തന്റെ ബീറ്റ് ഇറ്റ്" എന്ന ഗാനം ഉപയോഗിക്കാൻ അനുമതി നൽകി.[64]
തന്റെ പിന്നീട് പുറത്തിറങ്ങിയ ആൽബങ്ങളിൽ നിന്ന് വ്യത്യസ്തമായി, ത്രില്ലർ ആൽബത്തിന് ഒരു ഔദ്യോഗിക ടൂർ ഉണ്ടായിരുന്നില്ല, മറിച്ചു 1984 വിക്ടറി ടൂർ എന്ന പേരിൽ ജാക്സൺ 5ന്റെ കൂടെ സംഗീത പര്യടനം നടത്തുകയാണുണ്ടായത്.[65] ഇരുപത് ലക്ഷം അമേരിക്കക്കാർ ഈ പര്യടനം കണ്ടു. തന്റെ സഹോദരന്മാരുടെ കൂടെയുള്ള അവസാന സംഗീത പര്യടനമായിരുന്നു ഇത്. ഈ ടൂറിന്റെ ടിക്കറ്റ് വില്പനയെ തുടർന്നുള്ള വിവാദത്തെ തുടർന്ന് ജാക്സൺ തന്റെ വിഹിതമായ 50 ലക്ഷം ഡോളർ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നൽകി.[66] 1985-ലെ ജാക്സണും ലയണൽ റിച്ചി യും ചേർന്നെഴുതിയ വി ആർ ദ വേൾഡ് എന്ന ഗാനം അദ്ദേഹത്തിന്റെ സാമൂഹിക സന്നദ്ധ മേഖലകളിലെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു. ഈ ഗാനം ആഫ്രിക്ക യിലെയും അമേരിക്കയിലെയും പാവപ്പെട്ടവർക്കു വേണ്ടിയിട്ടുള്ളതായിരുന്നു.[67] which raised money for the poor in the US and Africa.[68] ഈ ഗാനം 6.3 കോടി ഡോളറാണ് നേടിയത്.[68] കൂടാതെ 2 കോടി കോപ്പി പ്രതികളാണ് ഈ ഗാനം ലോകമെമ്പാടുമായി വിറ്റഴിച്ചത്. ഇത് ഈ ഗാനത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനങ്ങളിൽ ഒന്നാക്കി.[69] ബിൽബോർഡ് ഹോട് 100-ൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ഗാനം ആ വർഷത്തെ ഗാനം എന്ന ഇനമടക്കം 4 ഗ്രാമി പുരസ്കാരമാണ് നേടിക്കൊടുത്തത്. ഇതിൽ ഒരെണ്ണം ജാക്സണും റിച്ചിയും പങ്കിട്ടു.[67] കൂടാതെ ഈ സംരംഭത്തിന് അമേരിക്കൻ സംഗീത പുരസ്കാരം രണ്ടു അവാർഡുകൾ നൽകുകയുണ്ടായി, ഇതിലൊന്നും ജാക്സണ് ലഭിച്ചു.[67][70][71][72]
1980-ലെ പോൾ മക്കാർട്ട്നിയുമായുള്ള സൗഹൃദത്തിനു ശേഷം; സംഗീത പ്രസിദ്ധീകരണ ബിസിനസിൽ ജാക്സന്റെ സാമ്പത്തിക താൽപര്യങ്ങൾ വളർന്നു. മറ്റു കലാകാരന്മാരുടെ പാട്ടുകളിലൂടെ മക്കാർട്ട്നി ഒരു വർഷം ഏകദേശം 4 കോടി ഡോളർ വരുമാനമുണ്ടാക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജാക്സൺ 1983 ഓടു കൂടെ മറ്റുള്ളവരുടെ ഗാനങ്ങളുടെ പ്രസിദ്ധീകരണ അവകാശം സ്വന്തമാക്കാൻ തുടങ്ങി.[68] അങ്ങനെ വളരെയധികം കൂടിയാലോചനകൾക്കും വിലപേശലിനുമൊടുവിൽ 1985-ൽ 4.75 കോടി ഡോളറിന് എടിവി മ്യൂസിക്ക് പ്രസിദ്ധീകരണ (ATV Music Publishing) ത്തെ ജാക്സൺ വാങ്ങി.[68][73] ഇവയിൽ പ്രസിദ്ധരായ ലെന്നൻ - മക്കാർട്നി യുടെ ദി ബീറ്റിൽസ് ന്റ ഗാനങ്ങൾ അടക്കം 4000 ഗാനങ്ങളുടെ അവകാശം ജാക്സണു നൽകി.[73] ഇത് പിൽക്കാലത്ത് സംഗീത ലോകത്തെ ഏറ്റവും വലിയ ആസ്തിയായി മാറി.[73]
1986-90: മാറ്റുന്ന മുഖം, ടാബ്ലോയിഡുകൾ, ചലചിത്രം
[തിരുത്തുക]ജാക്സന്റെ തൊലി യൗവനത്തിൽ ഒരു ഇടത്തരം-തവിട്ട് നിറം ആയിരുന്നു, പക്ഷേ 1980 ന്റ മധ്യത്തോടെ ക്രമേണ മാറി വെളുത്ത നിറം ആകാൻ തുടങ്ങി. ഇത് വളരെയധികം മാധ്യമശ്രദ്ധ നേടി. തുടർന്ന് ജാക്സൺ തന്റെ നിറം മാറ്റാനായി ബ്ലീച്ച് ചെയ്തതാണെന്നു ആരോപണം ഉയർന്നു.[74][75][76] എന്നാൽ ജാക്സൺന്റെ ജീവചരിത്രം എഴുതിയ റാന്റി താരബൊറല്ലിയുടെയും ഡെര്മറ്റോളജിസ്റ്റ് അർനോൾഡ് ക്ലീനിന്റെ വാക്കുകൾ പ്രകാരം ജാക്സൺ വെള്ളപ്പാണ്ട് നും ല്യൂപ്പസിനും ബാധിതനായിരുന്നു.[77][78] ഇതിന്റെ ചികിത്സകൾ ജാക്സന്റെ സ്കിൻ ടോൺ കൂടുതൽ കുറച്ചു.[79] തന്റെ ശരീരത്തിലെ പാടുകൾ സമമാക്കുവാൻ ഉപയോഗിക്കുന്ന പാൻകേക്ക് മേക്കപ്പ് ജാക്സണു കൂടുതൽ വെളുത്ത നിറം കൊണ്ടു വന്നു.[80] ജാക്സന്റെ പോസ്റ്റുമോർട്ടം രേഖകളും ഇക്കാര്യം സ്ഥിരീകരിക്കുന്നു [81]. താനൊരിക്കലും തന്റെ തൊലി മനപ്പൂർവം ബ്ലീച് ചെയ്യാൻ ശ്രമിച്ചിട്ടില്ല എന്ന് പറഞ്ഞ ജാക്സൺ തനിക്കൊരിക്കലും വെള്ളപ്പാണ്ടിനെ നിയന്ത്രിക്കാൻ ആകില്ല എന്നും "ആളുകൾ ഞാൻ ആരാണോ അതെനിക്കാവണ്ട എന്നു പറയുമ്പോൾ അതെന്നെ വേദനിപ്പിക്കുന്നെന്നും" കൂട്ടിച്ചേർത്തു[82]
ജാക്സന്റെ വാക്കുകൾ പ്രകാരം താൻ രണ്ടു തവണ മൂക്ക് മാറ്റിവെക്കൽ (rhinoplastie) നടത്തിയതൊഴിച്ചാൽ മറ്റ് യാതൊരു ഫേഷ്യൽ സർജറിയും നടത്തിയിട്ടില്ല എന്നാണ്. എന്നാൽ ഒരവസരത്തിൽ താൻ കവിളിൽ നുണക്കുഴി ഉണ്ടാക്കിയിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ട്.[83] പലപ്പോഴും തലകറക്കം ഉള്ളതായിട്ടു റിപ്പോർട്ട് ചെയ്യപ്പെട്ടുള്ള ജാക്സൺ നർത്തകന്റെ ശരീരപ്രകൃതി ' കൈവരിക്കുന്നതിനു വേണ്ടി ഭക്ഷണത്തിൽ മാറ്റം വരുത്തിയതുമൂലം വളരെയധികം ഭാരം കുറഞ്ഞു.[84] ഇത് അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതത്തിൽ പ്രതികൂലമായി ബാധിച്ചു. ഇതിന്റെ ചികിത്സകൾക്കിടെ ജാക്സൺ രണ്ടു ത്വക് രോഗ വിദഗ്ദ്ധനായ ഡോക്ടർ ആർനോൾഡ് ക്ലീൻമായിട്ടും അദ്ദേഹത്തിന്റെ നഴ്സ് ആയ ഡെബ്ബി റോ യുമായിട്ടും അടുത്തു. തുടർന്നുള്ള ചികിത്സകൾ ഇവരുടെ നേതൃത്ത്വത്തിൽ ആണു നടന്നത്. ഡെബ്ബി റോ പിന്നീട് ജാക്സൺ ന്റെ പത്നിയും രണ്ടു കുട്ടികളുടെ മാതാവുമാവുകയും ചെയ്തു.[85]
ഈ വർഷങ്ങളിൽ ആണ് ജാക്സണെ കുറിച്ച് വളരെയധികം ഗോസിപ്പുകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. 1986 ൽ ഒരു ടാബ്ലോയ്ഡ് ജാക്സൺ വയസ്സാകുന്നത് തടയാൻ ഹൈപ്പർബാറിക് ഓക്സിജൻ ചേമ്പർലാണു ഉറങ്ങുന്നതെന്ന് ഒരു ചിത്രം സഹിതം പ്രചരിപ്പിച്ചത്. എന്നാൽ ഇതു അവാസ്തവമായിരുന്നു..[86] ജാക്സണും ഇത് നിഷേധിച്ചു. അതുപോലെ ജാക്സൺ പുതുതായി വാങ്ങിയ ബബിൾസ് എന്ന ചിമ്പാൻസിയും വാർത്തകളിലിടം പിടിച്ചു.[87] അതുപോലെ ജോസഫ് മെറിക്കിന്റെ അസ്ഥികൾ ജാക്സൺ വാങ്ങാൻ പോകുന്നു എന്ന് വാർത്തകളും ഉണ്ടായി;[88] എന്നാൽ ഇത് ജാക്സൺ നിഷേധിച്ചിരുന്നില്ല. ഈ വാർത്തകൾ ആദ്യം തന്റെ പ്രശസ്തികൾക്കുപയോഗിച്ച ജാക്സൺ പിന്നീട് തന്റെ അഭിമുഖങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി. ഇത് ജാക്സണെ ചൊടിപ്പിച്ചു.[89]
ഇത്തരം ഗോസിപ്പുകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് ജാക്സൺ റാന്റി താരാബൊറെല്ലിയോടായി ഇങ്ങനെ പറഞ്ഞു നിങ്ങൾക്ക് എന്തുകൊണ്ട് ഞാൻ ചൊവ്വയിൽ നിന്ന് വന്ന അന്യഗ്രഹ ജീവിയാണെന്നും കോഴികളെ ജീവനോടെ തിന്നുന്നവനും അർദ്ധരാത്രി നൃത്തം ചെയ്യുന്നവനാണെന്നും പറഞ്ഞു കൂടാ? ജനങ്ങൾ നിങ്ങൾ പറയുന്ന എന്തും വിശ്വാസിക്കും കാരണം നിങ്ങൾ ഒരു മാധ്യമ പ്രവർത്തകനാണ്. ഇതേകാര്യം ഞാൻ പറഞ്ഞാൽ ആളുകൾ പറയും' അയ്യോ ഈ മൈക്കൽ ജാക്സണു വട്ടാന്ന് അയാളുടെ വായിൽ നിന്നു വരുന്ന ഒരു വാക്കു പോലും വിശ്വസിക്കാൻ പറ്റില്ല' എന്നു പറയും[90].
ഈ കാലയളവിൽ ആണ് സംവിധായകൻ ജോർജ് ലൂക്കാസ് ഫ്രാൻസിസ് ഫോർഡ് ലുക് മാ യി സഹകരിച്ചു ജാക്സൺ തന്റെ 17 മിനിട്ട് 3D സിനിമ ക്യാപ്റ്റൻ ഇഒ (Captain E0) നിർമ്മിക്കുന്നത്. 3 കോടി ഡോളർ ചിലവിൽ നിർമ്മിച്ച ഈ ചിത്രം വളരെ പ്രശസ്തമായി.[91] 1987-ൽ ജാക്സൺ തന്റെ ത്രില്ലർ എന്ന സംഗീത വീഡിയോടുള്ള എതിർപ്പുമൂലം യഹോവയുടെ സാക്ഷികൾ ൽ നിന്നും സ്വയം പിന്മാറി.[92][93]
ബാഡ്, ആത്മകഥ, ഒപ്പം നെവർലാന്റ്
[തിരുത്തുക]ത്രില്ലർ നു ശേഷം വലിയ ഒരു ഹിറ്റ് ആൽബം പ്രതീക്ഷിച്ചരുന്ന സംഗീത പ്രേമികളുടെയും പണ്ഡിറ്റുകളുടെയും പ്രതീക്ഷകൾ അനുസരിച്ച് ഏകദേശം 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്സൺന്റെ അടുത്ത ആൽബം ബാഡ് 1987-ൽ പുറത്തിറങ്ങി.[94] 7 ടോപ്പ് ടെൻ ഗാനങ്ങൾ ആണ് ഈ ആൽബത്തിൽ നിന്നായി ഉണ്ടായത്. ഇവയിൽ 5 എണ്ണം ബിൽബോർഡ് ഹോട് 100 ചാർട്ടിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യമായിട്ടാണ് ഒരു ആൽബത്തിൽ നിന്ന് 5 ഗാനങ്ങൾ ഒന്നാം സ്ഥാനത്തെത്തുന്നത്.[43] ഇത് ജാക്സണെ വീണ്ടും ഗിന്നസ് പുസ്തകം ത്തിൽ എത്തിച്ചു. ഏകദേശം 4.5 കോടിയോളം പ്രതിവിറ്റഴിച്ച ബാഡ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളിൽ ഒന്നാണ്.[95][96]ബാഡിലെ ലീവ് മി എലോൺ " എന്ന ഗാനം മികച്ച സംഗീത വീഡിയോ ഇനത്തിൽ ജാക്സണു ഗ്രാമി നേടിക്കൊടുത്തു.[47][97] അതേ വർഷം തന്നെ ഒരു ആൽബത്തിൽ നിന്നും ഏറ്റവും കൂടുതൽ നമ്പർ വൺ ഗാനങ്ങൾ എന്ന നേട്ടത്തിന് പ്രത്യേക അമേരിക്കൻ സംഗീത പുരസ്കാരം വും അതിലെ ബാഡ് എന്ന ഗാനത്തിന് അവരുടെ മികച്ച സോൾ /ആർ& ബി ഗാനം എന്ന പുരസ്കാരവും ലഭിച്ചു.[98][99]
ആയിടയ്ക്കാണ് ജാക്സൺ തന്റെ ഒറ്റയ്ക്കുള്ള (Solo) ആദ്യ സംഗീത പര്യടനമായ ബാഡ് വേൾഡ് ടൂർ 1988-ൽ തുടങ്ങിയത്. 14 ഷോകളിലായി ജപ്പാനിൽ മാത്രം 570000 പേരാണ് ഇതിൽ പങ്കെടുത്തത്. മുൻകാല റെക്കോർഡായ 200000 ത്തിന്റെ മൂന്നിരട്ടിയായിരുന്നു ഇത്.[100] ആയിടയ്ക്ക് ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയം ത്തിൽ 7 ഷോകൾ നടത്തിയ ജാക്സൺ അന്നത്തെ ഗിന്നസ് പുസ്തകംത്തിലെ റെക്കോർഡ് തിരുത്തിക്കുറിച്ചു. ഡയാന രാജകുമാരിയും ചാൾസ് രാജകുമാരൻ നും അടക്കം 504000 പേരാണ് ഈ ഷോകൾക്ക് സാക്ഷ്യം വഹിച്ചത്.[101] ബാഡ് ടൂറിൽ 123 ഷോകളിലായി 44 ലക്ഷം പേരാണ് പങ്കെടുത്തത്. 12.5 കോടി ഡോളർ നേടിയ ഈ ടൂർ ഏറ്റവും കൂടുതൽ പണം വാരിയ സംഗീത പര്യടനം എന്ന പേരിലും ഏറ്റവും കൂടുതൽ പേർ കണ്ട സംഗീത പര്യടനം എന്ന പേരിലും ഗിന്നസ് പുസ്തകം ത്തിൽ ചേർക്കപ്പെട്ടു.[102]
1988 ൽ ആണ് ജാക്സണ് തന്റെ ഒരേയൊരു ആത്മകഥ മൂൺവാക്ക് പ്രകാശനം ചെയ്തത്. ഇത് പൂർത്തിയാക്കാൻ ഏകദേശം നാലു വർഷം എടുത്തു. തന്റെ ബാല്യകാലത്തെക്കുറിച്ചും ബാല്യകാല പീഡനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഇതിൽ തന്റെ മുഖത്തെക്കുറിച്ചും ഭാരക്കുറവിനെക്കുറിച്ചും താനൊരു വെജിറ്റേറിയനാണെന്നും പറയുന്നുണ്ട്.[103][104][83] ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിച്ച പുസ്തകങ്ങളിൽ ഒന്നാമതെത്തിയ മൂൺ വാക്ക് ഏകദേശം 200,000 കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്.[105] അതിനു ശേഷം തന്റെ സംഗീത വീഡിയോകൾ എല്ലാം കോർത്തിണക്കിക്കൊണ്ട് മൂൺവാക്കർ എന്ന ചലച്ചിത്രം ഇറക്കി. ജാക്സണും ജോ പെസ്ക്കിയും മുഖ്യ വേഷത്തിൽ അഭിനയിച്ച ഇത് സാമ്പത്തികമായി വളരെ വിജയം കണ്ടു.[106][107]
1988 മാർച്ചിൽ കാലിഫോർണിയയിൽ 2700 ഏക്കർ സ്ഥലം 1.7 കോടി ഡോളർ മുടക്കി വാങ്ങി. തന്റെ പിൽക്കാല ഭവനമായ നെവർലാന്റ് റാഞ്ച് നിർമ്മാണമായിരുന്നു ഉദ്ദേശം.[108] അവിടെ അദ്ദേഹം ഊഞ്ഞാൽ, കറങ്ങുന്ന റൈഡുകൾ, വന്യമൃഗങ്ങൾ അടങ്ങുന്ന മൃഗശാല എന്നിവയും അതുപോലെതന്നെ ഒരു സിനിമാ തീയറ്ററും സ്ഥാപിച്ചു. 40 സുരക്ഷാ ഉദ്യോഗസ്ഥർ റോന്തു ചുറ്റിയിരുന്ന നെവർലാന്റിൽ ഒരു റെയിൽവേ സ്റ്റേഷനും നീന്തൽക്കുളവും പ്രത്യേകതയായിരുന്നു.[108][109][110][109] 2003-ൽ ഇത് 10 കോടി ഡോളർ വില മതിപ്പ് ഉള്ള സ്ഥലമായി കണക്കാക്കപ്പെട്ടു. 1989-ൽ മാത്രം ജാക്സന്റെ വരുമാനം 12.5 കോടി ഡോളർ ആയിരുന്നു. ഇത് 10 കോടി ഡോളറിനു മുകളിൽ ഒരു വർഷം നേടുന്ന സംഗീതജ്ഞൻ എന്ന നിലയിൽ ജാക്സണെ ഗിന്നസിൽ എത്തിച്ചു. അതിനു ശേഷം സോവിയറ്റ് യൂണിയൻ - ൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ജാക്സൺ ഇങ്ങനെ ചെയ്യുന്ന ആദ്യ വിദേശിയായി മാറി.[111]
ജാക്സന്റെ തുടർച്ചയായ വിജയവും പ്രശസ്തിയും ജാക്സണെ പോപ് രാജാവ് (king of pop) എന്ന പട്ടം നേടികൊടുത്തു. 1989 ൽ സോൾ ട്രയിൻ ഹെറിറ്റേജ് പുരസ്കാര വേളയിൽ എലിസബത്ത് ടൈലർ ജാക്സണെ ദ ട്രൂ കിംഗ് ഓഫ് പോപ്, റോക്ക് ആൻഡ് സോൾ എന്ന് വിശേഷിപ്പിച്ചു."[112] ആ കാലയളവിൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ജാക്സണെ ദശാബ്ദത്തിന്റെ കലാകാരനായി പ്രഖ്യാപിച്ചു.[113] 1985 മുതൽ 1990 വരെയുള്ള കാലയളവിൽ ജാക്സൺ ദ യുണൈറ്റഡ്നീഗ്രോ കോളജ് ഫണ്ടിലേക്ക് $ 455.000 സംഭാവനയായി നൽകി.[114] അതു പോലെ "മാൻ ഇൻ ദ മിറർ " എന്ന ഗാനത്തിന്റെ എല്ലാ ലാഭവും ചാരിറ്റിക്കു നൽകി.[115] സമ്മി ഡേവിസ് ജൂനിയർ ന്റെ 60 ജന്മദിനാഘോഷത്തിൽ ജാക്സൺ അവതരിപ്പിച്ച "യൂ വേർ ദേർ" അദ്ദേഹത്തിന് തന്റെ രണ്ടാം എമ്മി നോമിനേഷൻ നേടികൊടുത്തു.[59]
1991–93: ഡേഞ്ചറസ്, ഹീൽ ദ വേൾഡ് ഫൗണ്ടേഷൻ, സൂപ്പർ ബൗൾ XXVII
[തിരുത്തുക]1991 മാർച്ചിൽ ജാക്സൺ സോണിയുമായിട്ടുള്ള കരാർ പുതുക്കിയത് 65 മില്ല്യൺ ഡോളറെന്ന അന്നത്തെ റെക്കോഡ് തുകയ്ക്കായിരുന്നു, അതുവരെ നിലവിലുണ്ടായിരുന്ന നീൽ ഡയമണ്ടിന്റെ കൊളമ്പിയ റെക്കോഡുമായുള്ള കരാർ തുകയാണ് അന്ന് ഭേദിക്കപ്പെട്ടത്.[116] [117] 1991 ലാണ് ടെഡ്ഡി റിലെയുമായി ചേർന്ന് നിർമ്മിച്ച തന്റെ എട്ടാമത്തെ സ്റ്റുഡിയോ ആൽബമായ ഡെയ്ഞ്ചൊറസ് എന്ന ആൽബം പുറത്തിറങ്ങിയത്.[118] ഏഴു തവണ അമേരിക്കയിലെ പ്ലാറ്റിനം സർട്ടിഫിക്കേഷന് അർഹമായ ഡെയ്ഞ്ചൊറസ് എന്ന ആൽബത്തിന്റെ 30 മില്ല്യണോളം പകർപ്പുകൾ 2008ഓടു കൂടി ലോകത്താകമാനം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.[119][120] 1992 ന്റെ അവസാനത്തിൽ ലോകത്താകമാനം ആ വർഷം ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട സംഗീത ആൽബമെന്ന ബഹുമതിയും ഡെയ്ഞ്ചൊറസ് കരസ്ഥമാക്കി. അതേവർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഗാനമെന്ന ബിൽബോർഡ് സംഗീത ബഹുമതി ലഭിച്ച ബ്ലാക്ക് ഓർ വൈറ്റ് എന്ന ഗാനവും ഡെയ്ഞ്ചൊറസ് ആൽബത്തിലേതായിരുന്നു.[121] പരിശീലന സമയത്തുണ്ടായ അപകടത്തെ തുടർന്ന് 1993 ലെ സോൾ ട്രൈൻ സംഗീത അവാർഡ് വേദിയിൽ കസേരയിൽ ഇരുന്ന് അദ്ദേഹം തന്റ സംഗീത പരിപാടി അവതരിപ്പിക്കുകയുണ്ടായി. [122]യുണൈറ്റഡ് കിങ്ഡത്തിലും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലും ഹീൽ ദ വേൾഡ് എന്ന ഗാനമാണ് ഏറ്റവും വിജയകരമായത്. യുണൈറ്റഡ് കിങ്ഡത്തിൽ മാത്രം ഈ ഗാനത്തില്റെ 450000ഓളം പകർപ്പുകളാണ് വിറ്റഴിക്കപ്പെട്ടത്.[123]
1992 ൽ ജാക്സൺ തന്റെ സന്നദ്ധ സംഘടനയായ ഹീൽ ദ വേൾഡ് ഫൗണ്ടേഷൻ സ്ഥാപിച്ചു. ഈ സംഘടന പാവപ്പെട്ട കുട്ടികളെ ജാക്സന്റെ നെവർലാന്റ് റാഞ്ചിലോട്ടു കൊണ്ടുവരികയും അവിടെ പണിത തീം പാർക്ക് റൈഡുകൾ ആസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്തു. കൂടാതെ ഈ ഫൗണ്ടേഷൻ പാവപ്പെട്ട അനാഥരും രോഗബാധിതരും യുദ്ധക്കെടുതി അനുഭവിക്കുന്നവരുമായ ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കാൻ ദശലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു.
അതേ വർഷമാണ് തന്റെ രണ്ടാമത്തെ പുസ്തകമായ ഡാൻസിംഗ് ദ ഡ്രീം പുറത്തിറക്കിയത്. കവിതാ സമാഹാരങ്ങൾ അടങ്ങിയ ഇത് ജാക്സണെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നതായിരുന്നു. ഈ പുസ്തകം സാമ്പത്തികമായി വലിയ വിജയമായിരുന്നുവെങ്കിലും കൂടുതലും മോശം അഭിപ്രായം ആണ് നേടിയിരുന്നത്. എന്നാൽ 2009-ൽ ജാക്സന്റെ മരണശേഷം ഇത് പുനഃപ്രസിദ്ധീകരിച്ചപ്പോൾ കൂടുതൽ വിമർശക പ്രീതി നേടാൻ സാധിച്ചു.
ഈ കാലയളവിൽ ആണ് ജാക്സൺ തന്റെ രണ്ടാമത്തെ ടൂർ ആയ ഡെയ്ഞ്ചൊറസ് വേൾഡ് ടൂറിൽ ഏർപ്പെടുന്നത്. 70 ഷോകളിൽ ആയി ഈ ടൂർ 10 കോടി ഡോളർ ആണ് നേടിയത്. 35 ലക്ഷം പേർ പങ്കെടുക്കുകയും ചെയതു. ഈ 10 കോടി ഡോളർ ജാക്സൺ തന്റെ സന്നദ്ധ സംഘടനയായ ഹീൽ ദ വേൾഡ് ഫൗണ്ടേഷനു നൽകി. ഈ ടൂറിന്റ സംപ്രേഷണാവകാശം 2 കോടി ഡോളറിനു എച്ച്ബിഒ ചാനലിനു ലഭിച്ചു. ഇത് ഇന്നും തകർക്കപ്പെടാത്ത ഒരു നേട്ടമാണ്.
ആ സമയത്താണ് എയ്ഡ്സ് വക്താവ് ആയിരുന്ന റിയാൻ വൈറ്റ് എന്ന ബാലൻ എച്ച്.ഐ.വി / എയ്ഡ്സ് നെ തുടർന്ന് മരണത്തിനു കീഴടങ്ങിയത്. ഇതിനെ തുടർന്ന് എച്ച്.ഐ.വി / എയ്ഡ്സ്നെ പേടിയോടെ മാത്രം കണ്ടിരുന്ന ജനങ്ങൾക്കു മുമ്പിൽ ഒരു പൊതുശ്രദ്ധ കൊണ്ടുവരാൻ ജാക്സൺ സഹായിച്ചു. ആയിടയ്ക്ക് പ്രസിദ്ധണ്ട് ബിൽ ക്ലിന്റൺന്റെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ച് ജാക്സൺ പരസ്യമായി എച്ച്.ഐ.വി / എയ്ഡ്സിനും അതിന്റെ ഗവേഷണത്തിനും കൂടുതൽ പണം നൽകാൻ ബിൽ ക്ലിന്റൺനോട് അഭ്യർത്ഥിച്ചു. ആയിടയ്ക്ക് ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം തുടങ്ങിയ ജാക്ക്സൺ ഗാബോൺ, ഈജിപ്ത് തുടങ്ങി നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. ഗാബൺ - ൽ എത്തിയപ്പോൾ 100,000 ലേറെ പേർ " മൈക്കൽ വീട്ടിലേക്ക് സ്വാഗതം. എന്ന ബോർഡുമായി സ്വീകരിച്ചു. ഐവറി കോസ്റ്റ് ലേക്കുള്ള തന്റെ യാത്രയിൽ ൽ ജാക്സണെ " കിംങ്ങ് സാനി" എന്ന പദവി നൽകി അവിടുത്തെ ആദിവാസി തലവൻ കിരീടമണിയിച്ചു. അദ്ദേഹം ഫ്രഞ്ചിലും ഇംഗ്ലീഷിലും അവിടുത്തെ ഉന്നതോദ്യോഗസ്ഥരോടെല്ലാം തന്റെ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഔദ്യോഗിക പ്രമാണങ്ങളിൽ ഒപ്പു ചാർത്തി. അവരുടെ പരമ്പരഗത ചടങ്ങുകളിലും മറ്റും ഡാൻസ് ചെയ്യുകയും തന്റെ സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കുകയും ചെയ്തു.
1993 ജനുവരിയിൽ ജാക്സൺ കാലിഫോർണിയയിലെ പസാദെനയിൽ സൂപ്പർ ബൗൾ XLVII ഹാഫ് ടൈം ഷോ അവതരിപ്പിച്ചു .കഴിഞ്ഞ വർഷങ്ങളിലെ ഹാഫ് ടൈം സമയത്തും മറ്റും കാണികളുടെയും ടെലിവിഷൻ പ്രേക്ഷകരുടെയും നിരക്ക് ക്രമാതീതമായി കുറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് നാഷണൽ ഫുട്ബോൾ ലീഗ് (NFL) വലിയ വലിയ പ്രതിഭകളെ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി ജാക്സണെ തിരഞ്ഞെടുക്കുക വഴി ഉയർന്ന റേറ്റിംഗുകൾ കരസ്ഥമാക്കാമെന്ന് അവർ കണക്കുകൂട്ടി. കളിയെക്കാളും ഹാഫ് ടൈം ലെ പ്രകടനത്തിന് പ്രേക്ഷകരുടെ എണ്ണം വർദ്ധിച്ച ചരിത്രത്തിലെ ആദ്യ സൂപ്പർ ബൗൾ ആയിരുന്നു ഇത്. പ്രകടനത്തിന്റെ ആദ്യ ഒന്നര മിനിറ്റ് നിശ്ചലനായി നിന്നു പിന്നീട് തന്റെ കൂളിംഗ് ഗ്ലാസ് എടുത്തെറിഞ്ഞു കൊണ്ടാണ് ജാക്സൺ തന്റെ പ്രകടനം തുടങ്ങിയത്.
1993 ഫെബ്രുവരി 10, നു ജാക്സൺ ഓപ്ര വിൻഫ്രിയ്ക്ക് 90 മിനിറ്റ് അഭിമുഖം നൽകുകയുണ്ടായി. 1979 നു ശേഷം തന്റെ രണ്ടാമത്തെ മാത്രം ടെലിവിഷൻ അഭിമുഖമായിരുന്നു അത്. ബാല്യകാലത്ത് തന്റെ പിതാവിന്റെ കൈകളാൽ താൻ വളരെയധികം പീഡനങ്ങൾ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം താൻ കുട്ടിക്കാലത്ത് ഏകാന്തത മൂലം കരയാറുണ്ടായിരുന്നെന്നും തന്റെ ബാല്യകാലം പൂര്ണമായും കൈവിട്ടുപോയിരിക്കാം എന്നും വിശ്വസിച്ചു. തനിക്ക് വെള്ളപ്പാണ്ട് ഉണ്ടെന്ന് ആദ്യമായി തുറന്ന് പറഞ്ഞ ജാക്സൺ മറ്റുടാബ്ലോയിഡ് കിംവദന്തികൾ ആയ ഹൈപ്പർ ബാറിക് ഓക്സിജൻ ചേമ്പർ വിഷയവും ഇലിഫന്റ്മാന്റെ അസ്ഥികൾ വാങ്ങി എന്നുള്ളവ നിഷേധിച്ചു. ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട അഭിമുഖമായിരുന്നു ഇത്.
1993 ഫെബ്രുവരിയിൽൽ ജാക്സൺ ലോസ് ഏഞ്ചൽസ് ലെ വാർഷിക ഗ്രാമി അവാർഡിൽ വെച്ച് "ലിവിംഗ് ലെജൻഡ് അവാർഡ്" നു അർഹനായി. അതേ വർഷം തന്നെ ആദ്യ മികച്ച അന്താരാഷ്ട്ര കലാകാരനുള്ള പുരസ്കാരമടക്കം മൂന്ന് അമേരിക്കൻ സംഗീത പുരസ്കാരംവും കരസ്ഥമാക്കി.
1993-94: ആദ്യ ബാല ലൈംഗിക ആരോപണവും ആദ്യ വിവാഹവും
[തിരുത്തുക]
1993 ലെ വേനൽക്കാലത്ത്, ജാക്സൺ ജോർദാൻ ചാൻഡലർ എന്നു പേരുള്ള ഒരു 13-കാരനായ ബാലനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് പിതാവായ ഡെന്റിസ്റ്റ് ഇവാൻ ചാൻഡലർ എന്നു ആരോപിച്ചു. പിന്നീട് ചാൻഡലർ കുടുംബം ജാക്സണിൽ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ജാക്സൺ ഇതു നിഷേധിക്കുകയും പണം നൽകാൻ പറ്റില്ലെന്നു അറിയിക്കുകയും ചെയ്തു. തുടർന്ന് ജോർദാൻ ചാൻഡലർ ജാക്സൺ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് പോലീസിനോട് പറഞ്ഞു. പണം കൊടുത്തിട്ടില്ലെങ്കിൽ താൻ ജാക്സണെതിരെ കേസ് കൊടുക്കുമെന്നും അങ്ങനെ ചെയ്താൽ താൻ ജയിക്കുകയും മൈക്കലിന്റെ കരിയർ താൻ നശിപ്പിക്കും എന്നുള്ള ഇവാൻ ചാൻഡലർന്റ ഒരു ശബ്ദരേഖ ഉണ്ടായിരുന്നു. എന്നാൽ ജോർദാന്റെ മാതാവ് ജാക്സന്റെ ഭാഗത്തുനിന്നും അങ്ങനെ യാതൊരു തെറ്റായ ഒരു സംഭവവും ഉണ്ടായിട്ടില്ല എന്നാണ് നിലപാടെടുത്തത്. ഇവാൻ ചാൻഡലറുടെ ഈ ശബ്ദരേഖ ഉപയോഗിച്ച് ജാക്സൺ തന്റെ കയ്യിൽ നിന്നു പണം തട്ടുന്നതിനുള്ള അസൂയക്കാരനായ ഒരു പിതാവിന്റെ ശ്രമമായിരുന്നു എന്നു ആരോപിച്ച് തന്റെ നിരപരാധിത്വം സ്ഥാപിക്കാനായി ഉപയോഗിച്ചു. അക്കാലത്ത് ജോർദാന്റെ മാതാവും പിതാവും വേർപിരിഞ്ഞിരുന്നു. ജോർദാന്റെ മാതാവും ജാക്സൺന്റെ ജോലിക്കാരിയുമായ ജൂൺ ചാൻഡലറുടെ കൂടെയായിരുന്നു മകൻ താമസിച്ചിരുന്നത്.ആ സമയത്ത് ജോർദാൻ ജാക്സണുമായി അടുത്തത് പിതാവ് ഇവാനിൽ അസൂയ ഉളവാക്കി എന്നു ജാക്സൺ ആരോപിച്ചു. ജനുവരി 1994-ൽ ചാൻഡലറുടെ, ഗായകനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച ശേഷം ഡെപ്യൂട്ടി ലോസ് ആഞ്ചലസ് കൗണ്ടി ജില്ലാ അറ്റോർണി മൈക്കൽ ജെ മൊൻണ്ടാഗന ചാൻഡലർ റും ജാക്സന്റെ പാർട്ടിയും കേസിൽ സഹകരിക്കാത്ത സാഹചര്യത്തിൽ ആർക്കെതിരെയും കുറ്റം ചുമത്തുന്നില്ലെന്നറിയിച്ചു. ഇരു പാർട്ടികളും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിനു ആഴ്ചകളായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.[124]
1994 മെയ് മാസത്തിൽ ജാക്സൺ റോക്ക് ആൻഡ് റോൾ രാജാവ് എൽവിസ് പ്രെസ്‌ലിയുടെയും പ്രിസില്ല പ്രെസ്‌ലിയുടെയും ഏക മകളായ ലിസ മേരി പ്രെസ്‌ലിയെ വിവാഹം ചെയ്തു. ലിസയ്ക്കു എഴു വയസ്സുള്ളപ്പോഴാണ് ഇവർ തമ്മിൽ പരിചയപ്പെടുന്നത്. പിന്നീട് ഒരു പൊതുസുഹൃത്ത് വഴിയാണ് ബന്ധം പുതുക്കിയത്. ലൈംഗികാരോപണ സമയത്ത് ലിസ ജാക്സണെ മാനസികമായി വളരെയധികം സഹായിച്ചിരുന്നു. ലിസയുടെ വാക്കുകൾ പ്രകാരം ജാക്സൺ തെറ്റുകാരനാണെന്നു ലിസ കരുതിയിരുന്നില്ല. കൂടാതെ ആ കേസ് കോടതിയ്ക്കു പുറത്തു തീർക്കാനും .മാനസികമായ തകർന്ന ജാക്സണെ പുനരധിവാസത്തിനു പ്രേരിപ്പിക്കുകയും ചെയ്തു.
1993 അവസാനത്തിൽ ഫോണിലൂടെയാണ് ജാക്സൺ ലിസയോട് വിവാഹഭ്യർത്ഥന നടത്തിയത്. 1994 മെയ് 26 നു ആണ് ഇവരുടെ വിവാഹം നടന്നത്. പോപ് രാജാവ് ന്റെയും റോക്ക് ആൻഡ് റോൾ രാജകുമാരി യുടെയും വിവാഹം നൂറ്റാണ്ടിന്റെ വിവാഹം എന്നു വിളിക്കപ്പെട്ടു. ഇവരുടെ വിവാഹം ജീവിതം ഏകദേശം രണ്ടു വർഷം മാത്രമേ നീണ്ടു നിന്നതൊള്ളു. എന്നാൽ 2010-ൽ ഓപ്ര വിൻഫ്രിയുമായിട്ടുള്ള അഭിമുഖത്തിൽ തങ്ങൾ വിവാഹമോചനത്തിനു ശേഷവും ഏകദേശം നാലുവർഷം ഒരുമിച്ചു കഴിഞ്ഞിരുന്നു എന്ന് ലിസ പറഞ്ഞു [125].
1995-99: ഹിസ്റ്ററി, രണ്ടാം വിവാഹം, കുട്ടികൾ
[തിരുത്തുക]1995 ൽ ജാക്സണ് തന്റെ എടിവി സംഗീതം കാറ്റലോഗ് സോണിയുടെ സംഗീത പ്രസിദ്ധീകരണ ഡിവിഷനുമായി ലയിപ്പിച്ച് സോണി / എടിവി സംഗീത പ്രസിദ്ധീകരണം എന്ന പുതിയ കമ്പനിയുണ്ടാക്കി. പുതിയ കമ്പനിയുടെ പകുതി അവകാശം നിലനിർത്തുന്നതിനോടൊപ്പം 9.5 കോടി ഡോളറും കൂടുതൽ ഗാനങ്ങളുടെ അവകാശങ്ങളും നേടി. തുടർന്ന് ജൂണിൽ ജാക്സൺ തന്റെ ഒമ്പതാമത്തെ ആൽബമായ ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ് ഫ്യൂച്ചർ, ബുക്ക് ഒന്ന് പുറത്തിറക്കി. അമേരിക്കൻ ബിൽബോർട് 200 ചാർട്ടിൽ ഒന്നാം സ്ഥാനത്തായ പുറത്തിറക്കിയ ഹിസ്റ്ററി ഇതുവരെ അമേരിക്കയിൽ 70 ലക്ഷം കോപ്പികൾ വിറ്റഴിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിച്ചിട്ടുള്ള എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായ ഇതിന്റെ ലോകമെമ്പാടുമായുള്ള വിറ്റുവരവ് 2 കോടിയിലേറെയാണ്.
ആൽബത്തിലെ ആദ്യ ഗാനമായ സ്ക്രീം ജാക്സണും ഇളയ സഹോരിയായ ജാനറ്റ് ജാക്സൺ ഉം ചേർന്നാണ് ആലപിച്ചത്. ഈ ഗാനം മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതായിരുന്നു.പ്രത്യേകിച്ച് 1993 ലൈംഗികാരോപണ സമയത്ത് തനിക്ക് മാധ്യമങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ജാക്സൺ അവകാശപ്പെടുന്നു. ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ ഈ ഗാനം ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിച്ച ഗാനം എന്ന യിനത്തിൽ ഗിന്നസ് പുസ്തകം ത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് 1996 ൽ മികച്ച സംഗീത വീഡിയോ എന്ന ഇനത്തിൽ ഗ്രാമി പുരസ്കാരത്തിനർഹമായി. ആൽബത്തിലെ രണ്ടാമത്തെ ഗാനമായ യു ആർ നോട്ട് എലോൺ എന്ന ഗാനം ബിൽബോർട് ഹോട്ട് 100 ന്റെ ചരിത്രത്തിൽ ആദ്യമായി അരങ്ങേറ്റത്തിൽ തന്നെ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യഗാനം എന്ന ഇനത്തിൽ ഗിന്നസ്സിൽ ഇടം പിടിച്ചിട്ടുണ്ട്.
1995 കളുടെ അവസാനത്തിൽ ഒരു ടെലിവിഷനിലെ പ്രകടനത്തിനായിട്ടുള്ള റിഹേഴ്സലിനിടെ മാനസികപ്രയാസം മൂലം ഉണ്ടായ പാനിക് അറ്റാക്ക് മൂലം ജാക്സണെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അതിനു ശേഷം ഹിസ്റ്ററിയിലെ മൂന്നാമത്തെ ഗാനമായി
എർത്ത് സോങ്ങ് പുറത്തിറങ്ങി. യുകെ സിംഗിൾ ചാർട്ടിൽ ആറു ആഴ്ച ഒന്നാം സ്ഥാനത്ത് തുടർന്ന ഈ ഗാനം യുകെയിൽ ജാക്സന്റെ ഏറ്റവും വിജയകരമായ ഗാനമായി മാറി. ഇതിന്റെ10 ലക്ഷം കോപ്പികളാണ് യു കെയിൽ മാത്രം വിറ്റഴിച്ചത്. പിന്നീട് ഇറങ്ങിയ ദെ ഡോണ്ട് കെയർ എബൌട്ട് അസ് എന്ന ഗാനം ജൂതവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടു. ജാക്സൺ വേഗത്തിൽ കുറ്റകരമായ വരികൾ ഇല്ലാതെ ആ പാട്ടിന്റെ ഒരു പുതുക്കിയ പതിപ്പ് പുറത്തിറങ്ങി. ജാക്സൺന്റെ ഏറ്റവും വിവാദമായ ഗാനമായിരുന്നു ദെ ഡോണ്ട് കെയർ എബൌട്ട് അസ് .ആഫ്രിക്കൻ - അമേരിക്കൻ വംശജർക്കെതിരെയുള്ള പോലീസിന്റെയും ഭരണകൂടത്തിന്റെയും അക്രമവും വിവേചനവും തുറന്നു കാണിക്കുന്ന ഈ ഗാനം അതിനെതിരെയുള്ള ജാക്സന്റെ പ്രതിഷേധമായി മാറി. ഈ ഗാനം പിന്നീടുള്ള കാലങ്ങളിൽ കറുത്ത വർഗക്കാർ നയിക്കുന്ന പല സമരങ്ങളിലും പ്രതിഷേധങ്ങളിലും കടന്നു വന്നു. തുടർന്ന് 1996-ൽ ജാക്സൺ അമേരിക്കൻ സംഗീത പുരസ്കാര ചടങ്ങിൽ ഏറ്റവും പ്രിയപ്പെട്ട പോപ്പ്/റോക്ക് പുരുഷ താരം എന്ന പുരസ്കാരത്തിനർഹനായി.
ഹിസ്റ്ററി ആൽബത്തിന്റെ പ്രചരണാർത്ഥം ജാക്സൺ ഹിസ്റ്ററി വേൾഡ് ടൂർ - ൽ ഏർപ്പെട്ടു. സെപ്റ്റംബർ 7, 1996 ൽ ആരംഭിച്ച ഈ സംഗീത പര്യടനം വളരെ വിജയകരമായിരുന്നു. ഇത് ഒക്ടോബർ 15, 1997 ന് അവസാനിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലെ, 35 രാജ്യങ്ങളിലായി 58 നഗരങ്ങളിലായി 82 കച്ചേരികൾ നടത്തിയ ജാക്സന്റെ ഏറ്റവും വിജയകരമായ സംഗീത പര്യടനമായിരുന്നു ഇത്. 16.5 കോടി ഡോളർ ആണ് ഈ പര്യടനത്തിൽ നിന്നായി ജാക്സൺ നേടിയത്. 45 ലക്ഷം ആരാധകരാണ് ഈ പര്യടനം നേരിട്ടു വീക്ഷിക്കാനത്തിയത്.
ഈ സംഗീത പര്യടനത്തിനിടയ്ക്കാണ് ജാക്സൺ തന്റെ ദീർഘകാല സുഹൃത്തും തന്റെ ത്വക് രോഗ സമയത്തെ നഴ്സുമായ ഡെബ്ബി റോ യെ ഓസ്ട്രേലിയ യിലെ സിഡ്നിയിൽ വെച്ച് ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് വിവാഹം ചെയ്യുന്നത്. വിവാഹ സമയത്ത് ഡെബ്ബി ആറു മാസം ഗർഭിണിയായിരുന്നു. വിവാഹത്തിനു താൽപര്യമില്ലാതിരുന്ന ജാക്സൺ തന്റെ മാതാവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വിവാഹത്തിനു സമ്മതിക്കുന്നത്. തുടർന്ന് 1997 ഫെബ്രുവരി 13 :-ന് മൈക്കൽ ജോസഫ് ജാക്സൺ ജൂനിയർ എന്ന പ്രിൻസ് ജാക്സൺ ജനിച്ചു: പിന്നീട് ഒരു വർഷത്തിനു ശേഷം ഏപ്രിൽ 3, 1998 ന് സഹോദരി പാരീസ് ജാക്സൺ പിറന്നു. ഈ ദമ്പതികൾ 1999-ൽ വിവാഹമോചനം നേടുകയും തുടർന്ന് മക്കളുടെ കസ്റ്റഡി ജാക്സണു ലഭിക്കുകയും ചെയ്തു.
1997-ൽ ജാക്സൺ തന്റെ റിമിക്സ് ആൽബമായ ബ്ലഡ് ഓൺ ദ ഡാൻസ് ഫ്ളോർ:ഹിസ്റ്ററി ഇൻ ഇത് ദ മിക്സ് ആൽബം പുറത്തിറങ്ങി. യുകെ യിൽ ഈ ആൽബവും ബ്ലഡ് ഓൺ ദ ഡാൻസ് ഫ്ളോർ എന്ന ഗാനവും ഒന്നാമതെത്തി. ലോകമെമ്പാടുമായി 60 ലക്ഷം കോപ്പി വിറ്റഴിച്ച ഈ ആൽബം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എക്കാലത്തെയും റീമിക്സ് ആൽബമായി മാറി. [126].ഫോബ്സ് മാഗസിൻ ജാക്സൺന്റെ വരുമാനം 1996-ൽ 3.5 കോടി ഡോളറും 1997-ൽ 2 കോടി ഡോളറും ആണെന്ന് കണ്ടെത്തി.
1999 ജൂണിൽ ഉടനീളം ജാക്സൺ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പിന്നീട് ലൂചിയാനൊ പവറോട്ടിയുമായി ചേർന്ന് ഇറ്റലിയിലെ മോഡേണയിൽ സൗജന്യ സംഗീത പരിപാടി അവതരിപ്പിക്കുകയും ലക്ഷകണക്കിന് ഡോളറുകൾ നേടുകയും ചെയ്തു .ഈ പരിപാടിയ്ക്ക് ലാഭരഹിതസംഘടയായ വാർ ചൈൽഡ് ന്റെ പിന്തുണ ഉണ്ടായിരുന്നു. ഈ പരിപാടികളിൽ നിന്നു ലഭിച്ച തുക ഗ്വാട്ടിമാല , കൊസോവോ, യുഗോസ്ലാവിയ, തുടങ്ങിയ രാജ്യങ്ങളിലെ അഭയാർഥികളുടെ പുനരധിവാസത്തിനു നൽകി. ഇതേ തുടർന്ന്, ജാക്സൺ ജർമനിയിലും കൊറിയയിലും "മൈക്കൽ ജാക്സൺ ആൻഡ് ഫ്രണ്ട്സ്" എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി സ്റ്റേജ് പരിപാടികൾ സംഘടിപ്പിച്ചു.അതിൽ സ്ലാഷ്, ദ സ്കോർപ്പിയൻസ്, ബോയ്സ് II മെൻ , ലൂഥർ വാൻഡ്‌റോസ്, മറായ കേറി, എ.ആർ. റഹ്‌മാൻ, പ്രഭുദേവ, ശോഭന, ആൻഡ്രിയ ബോസെലി, ലൂചിയാനൊ പവറോട്ടി എന്നീ കലാകാരന്മാർ പങ്കെടുത്തു. ഇതിൽ നിന്നുള്ള വരുമാനം നെൽസൺ മണ്ടേല ചിൽഡ്രൻസ് ഫണ്ട്, റെഡ് ക്രോസ് യുനെസ്കോ എന്നിവയ്ക്കു നൽകി. 1999 ആഗസ്റ്റ് മുതൽ 2000 വരെ ന്യൂയോർക്ക് സിറ്റിയിലെ ഈസ്റ്റ് 74 സ്ട്രീറ്റിൽ ആണ് താമസിച്ചിരുന്നത്.
2000-03 സോണിയുമായുള്ള തർക്കം, ഇൻവിൻസിബ്ൾ
[തിരുത്തുക]നൂറ്റാണ്ടിന്റെ തുടക്കത്തിൽ, അമേരിക്കൻ സംഗീത പുരസ്കാരം ത്തിൽ വെച്ച് ജാക്സൺ 1980-ലെ കലാകാരൻ എന്ന പുരസ്കാരത്തിനർഹനായി. 2000 മുതൽ 2001 വരെ ജാക്സൺ തന്റെ പത്താം സോളോ ആൽബമായ ഇൻവിൻസിബ്ൾന്റെ പണിപ്പുരയിലായിരുന്നു. ഈ ആൽബത്തിനായി അദ്ദേഹം ടെഡി റിലൈ, റോഡ്നി ജെർക്കിൻസ് എന്നിവരുമായി സഹകരിച്ചു. 2001 ഒക്ടോബറിൽ ഈ ആൽബം പുറത്തിറങ്ങി. ഈ ആൽബത്തിന്റെ നിർമ്മാണത്തിനു മാത്രം 3 കോടി ഡോളർ ജാക്സൺ ചിലവഴിച്ചു. ഈ ആൽബത്തിന്റെ പ്രചരണത്തിനായി വേറെയും പണം ചിലവഴിച്ചു. ഈ ആൽബം ആറു വർഷത്തിനിടെ ജാക്സന്റെ ആദ്യത്തെ മുഴുനീള ആൽബമായിരുന്നു. തന്റെ ജീവിതകാലത്ത് പുതിയ ഗാനങ്ങളുമായി പുറത്തിറങ്ങിയ അവസാന ആൽബവുമാണ് ഇൻവിൻസിബ്ൾ. ഈ ആൽബത്തിന്റെ റിലീസ് ജാക്സണും തന്റെ റിക്കോർഡ് ലേബൽ ആയ സോണി മ്യൂസിക് മായിട്ടുള്ള തർക്കത്തിൽ കലാശിച്ചു. ജാക്സണ് തന്റെ ആൽബങ്ങളുടെ അവകാശം 2000 ലഭിക്കുമെന്നായിരുന്നാണ് കരുതിയിരുന്നത്. ഈ അവകാശം ഉണ്ടായിരുന്നുവെങ്കിൽ ജാക്സണു സ്വയം തന്റെ ആൽബങ്ങൾ പുറത്തിറക്കാനും അതിന്റെ എല്ലാ ലാഭവും നിലനിർത്താൻ കഴിയുമായിരുന്നു. എന്നാൽ കരാറിൽ വകുപ്പുകൾ മുൻപ്രാപന തീയതി വർഷം നിലനിർത്തി. തുടർന്ന് ജാക്സൺ ഈ ഇടപാടിൽ അവനെ പ്രതിനിധാനം ചെയ്തിരുന്ന അഭിഭാഷകൻ തന്നെയാണ് സോണിയെയും പ്രതിനിധീകരിക്കുന്നതെന്ന് കണ്ടെത്തി. ഇതിനു പുറമേ വർഷങ്ങളായി, സോണി ജാക്സണെ സോണിയുമായുള്ള തന്റെ സംഗീത കാറ്റലോഗ് സംരംഭത്തിലള്ള പങ്ക് വിൽക്കാൻ സമ്മർദം ചെലുത്തുന്നു എന്നു ആശങ്കപെട്ടു. സോണി മ്യൂസിക്കിന് ഈ കാര്യത്തിൽ വേറെ ചില താൽപര്യങ്ങളുണ്ടെന്ന് മനസ്സിലാക്കിയ ജാക്സൺ തന്റെ സംഗീത ജീവിതം പരാജയപ്പെട്ടാൽ താൻ കുറഞ്ഞ വിലയ്ക്ക് തന്റെ സംഗീത കാറ്റലോഗ് സോണിക്കു വിൽക്കേണ്ടി വരുമെന്നും സോണി അതിനു ശ്രമിക്കുകയാണെന്നും ഭയപ്പെട്ടു. തുടർന്ന് ജാക്സൺ സോണിയുമായുള്ള കരാറിൽ നിന്ന് പിന്മാറി.
സെപ്റ്റംബർ 2001-ൽ ഒരു ഏകാംഗകലാകാരനായി ജാക്സൺ സംഗീത ലോകത്ത് 30 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് മുപ്പതാം വാർഷിക കച്ചേരി എന്ന പേരിൽ രണ്ട് പരിപാടികൾ നടത്തി. ഒരു സംഗീത പരിപാടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കായിരുന്നു മുൻനിര സീറ്റുകൾക്ക്.ഈ പരിപാടിയിൽ മ്യാ, അഷർ ,വിറ്റ്നി ഹ്യൂസ്റ്റൺ, ബ്രിട്ട്നി സ്പിയേർസ് , എൻസിങ്ക്, ഡെസ്റ്റിനിസ് ചൈൽഡ്, മോണിക്ക, ലൂഥർ വാൻഡറോസ്,സ്ലാഷ് എന്നിവരടക്കം നിരവധി കലാകാരന്മാർ പങ്കെടുത്തു. ജാക്സൺ തന്റെ സഹോദരന്മാരോടൊപ്പം 1984 നു ശേഷം ആദ്യമായി സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നത് ഈ പരിപാടിയിൽ ആയിരുന്നു. ഇതിലെ രണ്ടാമത്തെ പരിപാടി സെപ്റ്റംബർ 11ലെ ഭീകരാക്രമണംത്തിന്റെ തലേ ദിവസമായിരുന്നു. 9/11 ശേഷം ജാക്സൺ,യുണൈറ്റഡ് വി സ്റ്റാൻഡ്: വാട്ട് മോർ കാൻ ഐ ഗിവ് എന്ന ലാഭരഹിതമായ സംഗീത പരിപാടി വാഷിങ്ടൺ, ഡി.സി.യിലെ RFK സ്റ്റേഡിയത്തിൽ വെച്ചു സംഘടിപ്പിച്ചു. നിരവധി പ്രമുഖർ പങ്കെടുത്ത ഈ സംഗീത പരിപാടിയിൽ ജാക്സൺ 9/11 നു തന്റെ ഐക്യദാർഡ്യം പ്രകടിപ്പിച്ചു വാട്ട് മോർ കാൻ ഐ ഗിവ് എന്ന ഗാനം അവസാനം ആലപിച്ചു.
വളരെയധികം പ്രതീക്ഷയോടെയാണ് ജാക്സൺ തന്റെ പത്താമത്തെ ആൽബമായ ഇൻവിൻസ്ബ്ൾ 2001 ഒക്ടോബറിൽ പുറത്തിറക്കിയത്. 13 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ആൽബം ലോകമെമ്പാടുമായി 1.3 കോടി പ്രതികളാണ് വിറ്റഴിച്ചത്. എന്നിരുന്നാലും, ഈ ആൽബത്തിന്റെ വിൽപന ജാക്സന്റെ മുൻ ആൽബത്തിന്റെ വിൽപ്പനയുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര വിജയകരമായിരുന്നില്ല, റിക്കോർഡ് ലേബൽ ആയ സോണിയുമായുള്ള തർക്കം ഈ ആൽബത്തിന്റെ പ്രചാരണാർത്ഥം സംഗീത പര്യടനം നടത്താതിരുന്നതും ഇതിനെ പ്രതികൂലമായി ബാധിച്ചു. കൂടാതെ പൊതുവായി സംഗീത വ്യവസായ രംഗത്തിനു മോശം സമയമായിരുന്നു അത് എന്നും പറയപ്പെട്ടു. ഈ ആൽബത്തിലെ ഗാനങ്ങളിൽ മൂന്നെണ്ണം യു റോക്ക് മൈ വേൾഡ് ,ക്രൈ, ബട്ടർഫ്ളൈ എന്നിവ സിംഗിളുകളായി പുറത്തിറങ്ങി. ഇതിൽ അവസാന സിംഗിളിനു സംഗീത വീഡിയോ ഇല്ലായിരുന്നു. യു റോക്ക് മൈ വേൾഡ് ബിൽബോർട് ഹോട് 100-ൽ പത്താം സ്ഥാനത്തെത്തി.2002-ൽ ജാക്സൺ അന്നത്തെ സോണി മ്യൂസിക് ചെയർമാൻ ടോമി മൊട്ടോളെ യെ "പിശാച്" എന്നും "വംശീയ വിരോധി" എന്നും വിളിച്ചു. അയാൾ ആഫ്രിക്കൻ-അമേരിക്കൻ കലാകാരന്മാരെ പിന്തുണയ്ക്കുന്നില്ലെന്നും തന്റെ സ്വന്തം വ്യക്തിപരമായ നേട്ടത്തിനുവേണ്ടി അവരെ ഉപയോഗിക്കുന്നുവെന്നും കൂടാതെ മറ്റൊരു കലാകാരനായ ഇർവ് ഗോട്ടി യെ തടിച്ച കറുമ്പൻ എന്നു വിളിച്ചതായും ആരോപിച്ചു. സോണി ജാക്സണുമായിട്ടുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചു, ജാക്സൺ യുണൈറ്റഡ് സ്റ്റേറ്റ്സിൽ പര്യടനം നടത്താൻ വിസമ്മതിച്ചത് കാരണം അവർക്ക് 2.5 കോടി ഡോളർ നഷ്ടം സംഭവിച്ചതായി അവകാശപ്പെട്ടു.
2002 ൽ മൈക്കൽ ജാക്സൺ തന്റെ 22 മത്തെ അമേരിക്കൻ മ്യൂസിക് അവാർഡ് ആയ നൂറ്റാണ്ടിന്റെ കലാകാരൻ എന്ന പുരസ്കാരം നേടി. അതേ വർഷം തന്നെ ജാക്സന്റെ മൂന്നാമത്തെ കുട്ടി യു പ്രിൻസ് മൈക്കൽ ജാക്സൺ രണ്ടാമൻ (ബ്ലാങ്കറ്റ് എന്നറിയപ്പെടുന്ന) ജനിച്ചത്. എന്നാൽ കുട്ടിയുടെ അമ്മയാരാണെന്നു ഇന്നും ആർക്കും അറിയില്ല. ജാക്സന്റെ വാക്കുകൾ പ്രകാരം കുട്ടി ഒരു വാടക മാതാവിനെ ഉപയോഗിച്ച് തന്റെ സ്വന്തം ബീജങ്ങൾ ഉപയോഗിച്ച് കൃത്രിമ ബീജ സംങ്കലനം നടത്തിയ ഫലമായിരുന്നു എന്നാണ്. ആ വർഷം നവംബർ 20 ന് ജർമനി യിലെ ബർലിൻ നിലുള്ള ഹോട്ടൽ അഡ്ലോനിൽ വച്ച് തന്റെ നാലാം നിലയിലുള്ള റൂമിൽ വെച്ച് ജാക്സൺ തന്റെ കുഞ്ഞിനെ ഹോട്ടലിനു താഴെ നിൽക്കുന്ന തന്റെ ആരാധകർ കാണുന്നതിനു വേണ്ടി ബാൽക്കണിയുടെ മുകളിൽ നിന്ന് താഴേക്ക് നീട്ടിയത് വളരെയധികം വിമർശന വിധേയമായി.ഇതിനു പിന്നീട് മാപ്പു പറഞ്ഞ ജാക്സൺ അതൊരു വലിയ തെറ്റായിരുന്നെന്നു സമ്മതിച്ചു. 2003 നവംബറിൽ, സോണി ജാക്സന്റെ ഹിറ്റുകളുടെ സമാഹാരമായ നമ്പർ വൺസ് പ്രകാശനം ചെയ്തു. യു.എസിൽ ഈ ആൽബം 60 ലക്ഷം കോപ്പിയും യുകെയിൽ 12 ലക്ഷം കോപ്പിയും വിറ്റഴിച്ചിട്ടുണ്ട്.
2003-05: രണ്ടാം ലൈംഗിക ബാലപീഡനാരോപണവും കുറ്റവിമുക്തമാക്കലും
[തിരുത്തുക]2002 മേയ് ൽ ജാക്സൺ, ബ്രിട്ടീഷ് ടിവി വ്യക്തിത്വം മാർട്ടിൻ ബഷീർ നയിക്കുന്ന ഒരു ഡോക്യുമെന്ററി ഫിലിം സംഘത്തിന് താൻ പോകുന്ന എല്ലായിടത്തും അനുഗമിക്കാൻ അനുവദിച്ചു. ഈ പരിപാടി ലിവിംഗ് വിത്ത് മൈക്കൽ ജാക്സൺ എന്ന പേരിൽ 2003 മാർച്ചിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ടത്. ഈ പരിപാടിയിലെ ഒരു രംഗത്തിൽ, ജാക്സൺ പതിമൂന്നു വയസ്സുകാരനോട് ഉറങ്ങുന്നതിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നത് വിവാദമായി. ഈ ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ഉടൻ സന്ത ബാര്ബര കൗണ്ടി അറ്റോർണി ഓഫീസ് ക്രിമിനൽ അന്വേഷണം തുടങ്ങി. പിന്നീട് മാസങ്ങൾക്ക് ശേഷം കേസിന്റെ വിചാരണയ്ക്കിടെ ജാക്സൺ ഈ ഡോക്യുമെന്ററിയുടെ മുഴുവൻ ദൃശ്യം തന്റെ സ്വകാര്യ ക്യാമറയിൽ പകർത്തിയ ദ ഫൂട്ടേജ് യൂ വേർ നെവർ മെന്റ് ടു സീ എന്ന പേരിൽ കോടതിയിൽ പുറത്തിറക്കി. ഇതിൽ ബഷീർ ജാക്സന്റെ കുട്ടികളുമായിട്ടുള്ള ബന്ധത്തെ പൊതുവായി പ്രകീർത്തിക്കുന്നുണ്ടായിരുന്നു. അതുപോലെ പിന്നീട് ആരോപണമുന്നയിച്ച കുട്ടിയുടെ മാതാവ് ജാനറ്റ് മൈക്കലും തന്റെ കുട്ടികളുമായിട്ടുള്ള ബന്ധം മനോഹരമായ, സ്നേഹവാനായ, അച്ഛൻ-മകൻ, മകൾ ഒന്നാണ് എന്നും തനിക്കും കുട്ടികൾക്കും ജാക്സൺ കുടുംബാംഗത്തെ പോലെ ആണ് എന്നു സാക്ഷ്യപ്പെടുത്തുന്നതും ഈ വീഡിയോയിൽ ഉണ്ടായിരുന്നു. ഈ ഭാഗം ഒഴിവാക്കിയായിരുന്നു ബഷീർ തന്റെ ഡോക്യുമെന്ററി പുറത്തിറക്കിയത്. ഫെബ്രുവരി2003 LAPD യും DCFS യും നടത്തിയ പ്രാഥമിക അന്വേഷണം റിപ്പോർട്ട് ഫെബ്രുവരി 2003 നടത്തിയത് ശേഷം ഈ ആരോപണം "അടിസ്ഥാനരഹിതം" എന്നായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ ഡോക്യുമെന്ററിയിൽ തന്റെ മകൻ ഉൾപ്പെട്ടതോടെ ആ ബാലന്റെ മാതാവ് ജാക്സൺ തന്റെ മകനോട് മോശമായി പെരുമാറി എന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. തുടർന്ന് 2003 നവംബറിൽ ഏഴ് കുറ്റങ്ങൾ ജാക്സൺന്റെ പേരിൽ ചാർത്തപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. ജാക്സൺ ഈ ആരോപണങ്ങൾ എല്ലാം നിഷേധിച്ചു. വിവിധ അഭിഭാഷകരും ജാക്സൻ അനുകൂലികളും പോലീസ് ന്റെ യും മാധ്യമങ്ങളുടെയും ജാക്സൺ കുറ്റക്കാരനാണെന്ന് സ്ഥാപിക്കാനായുള്ള ശ്രമമായിട്ടാണ് ഈ പ്രവൃത്തികളെ കണ്ടത്. മറ്റു ചിലർ കറുത്ത വർഗ്ഗക്കാർക്കെതിരെയുള്ള പോലീസിന്റെ ആക്രമണമായിട്ടും ഇതിനെ വിലയിരുത്തി. തുടർന്ന് 10 ലക്ഷം ഡോളറിന്റെ ജാമ്യത്തിൽ ജാക്സണെ മോചിപ്പിച്ചു. ഈ തുക പിന്നീട് ജാക്സണെ കുറ്റവിമുക്തനായ സമയത്ത് തിരിച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു. അറസ്റ്റ് സമയത്ത് പോലീസ് തന്നെ പീഡിപ്പിച്ചു എന്നു ആരോപിച്ച ജാക്സൺ തന്റെ കൈകളിലെ ക്ഷതങ്ങൾ കാണിക്കുകയും തന്റെ ചുമലുകളുടെ സ്ഥാനം തെറ്റിയെന്നും പറഞ്ഞു. പീപ്പ്ൾ വി. ജാക്സൺ എന്ന പേരിലുള്ള ഈ വിചരണ, സാന്താ മരിയ കാലിഫോർണിയയിലെ കോടതിയിൽ ജനുവരി 31, 2005 ന് തുടങ്ങിയ ഇത് അഞ്ചുമാസം നീണ്ടു. ഇത് പിന്നീട് നൂറ്റാണ്ടിന്റെ വിചാരണ എന്ന പേരിലും അറിയപ്പെട്ടു. ജൂൺ 13, 2005, ജാക്സണെ കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും കുറ്റവിമുക്തനാക്കുകയും ചെയ്തു. പരാതി ഉന്നയിച്ച കുട്ടിയുടെ മാതാവിന് പിഴയും മറ്റു ശിക്ഷകളും വിധിച്ചു. കോടതി വിചാരണയ്ക്കു ശേഷം ഷെയഖ് അബ്ദുല്ല യുടെ ക്ഷണ പ്രകാരാം ജാക്സണും മക്കളും ബഹ്റൈൻ ലേക്ക് താമസം മാറി.
2006-09: നെവർലാന്റിന്റെ അടച്ചുപൂട്ടൽ, അവസാന വർഷങ്ങൾ, ദിസ് ഈസ് ഇറ്റ്
[തിരുത്തുക]2006 മാർച്ചിൽ നെവർലാന്റ് റാഞ്ച് ലെ പ്രധാന വീട് ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി അടച്ചിട്ടു. ആ സമയത്ത് ജാക്സൺ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജാക്സൺ തന്റെ മ്യൂസിക് കാറ്റലോഗ് വെച്ച് ബാങ്ക് ഓഫ് അമേരിക്കയിൽ നിന്ന് 27 കോടി ഡോളർ ലോൺ എടുത്തിരുന്നു. എന്നാലും ആ കാറ്റലോഗിൽ നിന്ന് ജാക്സണ് 7.5 കോടി ഡോളർ വാർഷിക വരുമാനം ലഭിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ആരുമായിട്ടും കരാറില്ലാത്ത ജാക്സണുമായി സോണി രഹസ്യമായി കരാർ ഒപ്പിട്ടു. സോണി / എ ടിവി യിലെ തങ്ങളു പകുതി പങ്ക് രണ്ടു പാർട്ടികൾക്കു പരസ്പരം തങ്ങളുടെ ഭാഗം വിൽക്കാനുള്ള അനുമതിയും ഇതിൽ ഉണ്ടായിരുന്നു. 2006 ന്റെ തുടക്കത്തിൽ ജാക്സൺ ബഹ്റൈനിൽ നിന്നുള്ള ഒരു കമ്പനിയുമായി ജാക്സൺ കരാർ ഒപ്പിട്ടു എന്നു വാർത്ത പരന്നിരുന്നു. എന്നാൽ ആ കരാർ ഉറപ്പിച്ചിരുന്നില്ല.
2006 നവംബറിൽ, ജാക്സൺ അയർലന്റിലെ വെസ്റ്റ്മെത്തിലെ സ്റ്റുഡിയോയിലേക്ക് കയറി ഹോളിവുഡ് ക്യാമറ സംഘത്തെ ക്ഷണിച്ചു, തുടർന്ന് എംഎസ്എൻബിസി ജാക്സൺ വിൽ.ഐ.അം നിർമ്മിക്കുന്ന പുതിയ ആൽബത്തിൽ പ്രവർത്തിക്കുന്നു എന്നു റിപ്പോർട്ട് ചെയ്തു. പിന്നീട് നവംബർ 15, 2006 ലണ്ടനിൽ നടന്ന ലോക സംഗീത പുരസ്കാരം ത്തിൽ പ്രത്യക്ഷപ്പെട്ട ജാക്സൺ 10 കോടി ആൽബങ്ങൾ വിറ്റഴിച്ചതിനുള്ള ഡയമണ്ട് പുരസ്കാരം സ്വീകരിച്ചു. 2006 ലെ ക്രിസ്തുമസിനു ശേഷം ജെയിംസ് ബ്രൗൺ ന്റെ ശവസംസ്കാരം ചടങ്ങിൽ പങ്കെടുക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ എത്തിയ ജാക്സൺ "ജെയിംസ് ബ്രൌൺ ആണ് തന്റെ ഏറ്റവും വലിയ പ്രചോദനം." എന്ന് ഓർമ്മിച്ചു. 2007 ലെ വസന്തകാലത്തിനു ശേഷം ജാക്സണും സോണിയും ചേർന്ന് മറ്റൊരു സംഗീത പ്രസിദ്ധീകരണ കമ്പനിയായ ഫെയ്മസ് മ്യൂസിക് എൽഎൽസി യെ ഏറ്റെടുത്തു. ഈ വാങ്ങൽ ജാക്സണു എമിനെം, ബെക്ക് തുടങ്ങിയവരുടെ ഗാനങ്ങളുടെ അവകാശം നേടി കൊടുത്തു. 2007 മാർച്ചിൽ, ജാക്സൺ ടോക്കിയോ അസോസിയേറ്റഡ് പ്രസ്, നു ഹ്രസ്വമായ ഒരു അഭിമുഖം നൽകുകയുണ്ടായി. അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഞാൻ 6 വയസ്സു മുതൽ വിനോദ വ്യവസായം മേഖലയിലുള്ള ആളാണ് ചാൾസ് ഡിക്കൻസ് പണ്ട് പറഞ്ഞ പോലെ 'നല്ല സമയവുമുണ്ടാകും മോശം സമയവുമുണ്ടാകും' പക്ഷെ ഞാൻ എന്റെ സംഗീത ജീവിതം മാറ്റാൻ ഉദ്ദേശിക്കുന്നില്ല. ചിലയാളുകൾ ബോധപൂർവമായി എന്നെ വേദനിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തി, എന്നാൽ ഞാൻ അതെല്ലാം മറികടന്നു കാരണം എനിക്ക് സനേഹം തരുന്ന ഒരു കുടുംബവും എന്നിൽ ഉറച്ച വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന, നല്ല സുഹൃത്തുകളും ആരാധകരും ഉണ്ട്2007 മാർച്ചിൽ, ജാക്സൺ ജപ്പാനിലുള്ള അമേരിക്കൻ സൈനിക പോസ്റ്റ് സന്ദർശിക്കുകയും 3000 ത്തോളം സൈനിക സംഘാംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും അഭിവാദ്യം ചെയ്തു. ഇതിനു മറുപടിയായി സൈന്യം സർട്ടിഫിക്കറ്റ് നൽകി ജാക്സണെ ആദരിച്ചു.
2008 ൽ ജാക്സണും സോണിയുമായി ചേർന്ന് ത്രില്ലർ ആൽബത്തിന്റെ 25 ാം വാർഷികത്തിനോടനുബന്ധിച്ച് ത്രില്ലർ 25 എന്ന ആൽബം പുറത്തിറക്കി. ഇത് പുതിയ ഗാനമായ 'ഫോർ ഓൾടൈം' എന്ന ഗാനവും ത്രില്ലർ എന്ന ആൽബത്തിലെ ഗാനങ്ങളുടെ റിമിക്സുകളുമാണ് അടങ്ങിയിരുന്നത്.ഈ ആൽബത്തിൽ ജാക്സൺ സ്വാധീനിച്ച കലാകാരന്മാരായ വിൽ.ഐ.അം , ഫെർഗി കൻയി വെസ്റ്റ്, ഏക്കോൺ എന്നിവരാണ് ജാക്സന്റെ കൂടെ ആലപിച്ചിരുന്നത്. സാമ്പത്തികമായി ഈ ആൽബം വലിയ വിജയമായിരുന്നു. ജാക്സന്റെ 50 പിറന്നാൾ മുൻകൂട്ടി കണ്ട് സോണി ബി എം ജി ജാക്സന്റെ വലിയ ഹിറ്റുകൾ അടങ്ങിയ ആൽബമായ, കിംങ്ങ് ഓഫ് പോപ്പ് പുറത്തിറക്കി. വ്യത്യസ്ത രാജ്യങ്ങളിൽ അവിടുത്തെ ആരാധകരുടെ പ്രിയപ്പെട്ട ഗാനങ്ങൾ വോട്ടിലൂടെ തിരഞ്ഞെടുത്താണ് ആൽബം പുറത്തിറങ്ങിയത്. ഈ ആൽബം റിലീസ് ചെയ്ത രാജ്യങ്ങളിൽ എല്ലാം തന്നെ ആദ്യ പത്തിനുള്ളിൽ ഇടം കണ്ടെത്തി.
നവംബറിൽ ജാക്സൺ നെവർലാന്റ് റാഞ്ച് ന്റെ ശീർഷകം സൈയ്കമോർ വാലി റാഞ്ച് കമ്പനിയ്ക്കു നൽകി. ഇത് ജാക്സണും കോളനി ക്യാപിറ്റൽ കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭമാണ്. ഈ കരാർ ജാക്സന്റെ കടം മായ്ച്ചു കളയുന്നതിനൊപ്പം അധികമായി 3.5 കോടി ഡോളർ നേടികൊടുക്കുകയും ചെയ്തു. തന്റെ മരണ സമയത്തും ,ഇപ്പോഴും ജാക്സൺ നെവർലാന്റിൽ ഒരു നിശ്ചിത ഓഹരിയുണ്ട്.
മാർച്ച് 2009 ൽ ജാക്സൺ ലണ്ടനിലെ O2 അരീനയിൽ വെച്ച് ഒരു പത്രസമ്മേളനം നടത്തി. ഇതിൽ വെച്ച് ജാക്സൺ തന്റെ തിരിച്ചുവരവ് ഒരു സംഗീത കച്ചേരികളുടെ ഒ പരമ്പരയിൽ കൂടെയാണെന്ന് പ്രഖ്യാപിച്ചു. ദിസ് ഈസ് ഇറ്റ് എന്ന പേരിട്ടുള്ള ഈ സംഗീത പര്യടനം 1996-1997-ലെ ഹിസ്റ്ററി വേൾഡ് ടൂർ നു ശേഷമുള്ള ജാക്സന്റെ ആദ്യ പ്രധാന സംഗീത പര്യടനമായിരുന്നു. ജാക്സൺ ഈ പരമ്പരയ്ക്കു ശേഷം തന്റെ വിരമിക്കൽ സൂചന നൽകി കൊണ്ട് ഇത് തന്റെ "ഫൈനൽ കർട്ടൻ കോൾ" എന്നാണ് വിശേഷിപ്പിച്ചത്. ആദ്യം ലണ്ടനിൽ 10 കച്ചേരികളും, തുടർന്ന് പാരീസ് ലും ന്യൂയോർക്ക് സിറ്റി, മുംബൈ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. എഇജി ലൈവ് എന്ന സംഗീത പര്യടനങ്ങളുടെ പ്രചാരണ കമ്പനിയുടെ സിഇഒ ആയ റാന്റി ഫിലിപ്പിന്റെ വാക്കുകൾ പ്രകാരം ആദ്യത്തെ 10 കച്ചേരികൾ തന്നെ ജാക്സണു 5 കോടി പൗണ്ട് നേടികൊടുക്കുമായിരുന്നു. ലണ്ടനിലെ ഈ ഷോകൾ പിന്നീട് 50 എണ്ണമായി വർദ്ധിച്ചു. 2 മണിക്കൂറിനുള്ളിൽ 10 ലക്ഷം ടിക്കറ്റിന്റെ റെക്കോർഡ് വിൽപ്പനയായിരുന്നു ഇതിനു കാരണം. ഈ സംഗീതകച്ചേരികൾ ജൂലൈ 13, 2009 ന് തുടങ്ങി മാർച്ച് 6, 2010 പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. കെന്നി ഒർട്ടേഗയുടെ സംവിധാനത്തിൽ ആഴ്ചകളോളം ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾ സെൻററിൽ ആയിരുന്നു ജാക്സൺ പരിശീലനം നടത്തിയിരുന്നത്. ആദ്യ ഷോ ലണ്ടനിൽ തുടങ്ങുന്നതിനു മൂന്നു ആഴ്ചകൾക്ക് മുമ്പ് തന്നെ എല്ലാ ഷോകളുടെയും ടിക്കറ്റുകൾ വിറ്റു തീർന്നിരുന്നു., പിന്നീട് ജൂൺ 25, 2009-ൽ ജാക്സൺ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തന്റെ മരണത്തിനു മുമ്പ് ജാക്സൺ ക്രിസ്ത്യനുമായി ചേർന്ന് സ്വന്തമായി ഒരു വസ്ത്രം ബ്രാൻഡ് തുടങ്ങാനിരുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
ജാക്സന്റെ ആദ്യ മരണാനന്തര ഗാനം ജാക്സൺ എസ്റ്റേറ്റ് 'ദിസ് ഈസ് ഇറ്റ്' എന്ന ഗാനം പുറത്തിറക്കി. പോൾ അൻകയുടെ കൂടെ 1980 - ൽ ജാക്സൺ എഴുതിയിരുന്ന ഗാനമായിരുന്നു ദിസ് ഈസ് ഇറ്റ്. ഒക്ടോബർ 28, 2009 നു, ജാക്സന്റെ സംഗീത പര്യടനമായ ദിസ് ഈസ് ഇറ്റ് -ന്റെ പരിശീലനത്തിന്റെ ഒരു ഡോക്യുമെന്ററി ചലച്ചിത്രമായി മൈക്കൽ ജാക്സന്റെ ദിസ് ഈസ് ഇറ്റ് എന്ന പേരിൽ പുറത്തിറങ്ങി. രണ്ട് ആഴ്ചയിൽ പരിമിതമാക്കിയാണ് ഇത് തിയേറ്ററിൽ ഇറക്കിയത്. എന്നിട്ടും ലോകമെമ്പാടുമായി 26 കോടി ഡോളറിൽ അധികം വരുമാനം നേടിയ ഈ ചിത്രം എക്കാലത്തെയും ഏറ്റവും ഉയർന്ന പണം-വാരിയിട്ടുളള ഡോക്യുമെന്ററി സിനിമയായി മാറി. ഈ സിനിമയോടുകൂടെ ഇതേ പേരിലുള്ള സംഗീത സമാഹാരമ ആൽബവും പുറത്തിറങ്ങിയിരുന്നു. 2009 അമേരിക്കൻ സംഗീത അവാർഡുകളിൽ, ജാക്സൺ 4 അമേരിക്കൻ സംഗീത പുരസ്കാരംങ്ങൾ നേടി.ഇതോടെ 26 പുരസ്കാരങ്ങളോടെ എറ്റവും കൂടുതൽ ഈ നേട്ടത്തിനർഹനാവുന്ന കലാകാരനായി ജാക്സൺ മാറി.
മരണവും അനുസ്മരണവും
[തിരുത്തുക]ജൂൺ 25, 2009 ന് ലോസ് ഏഞ്ചൽസ് - ലെ തന്റെ വാടക വീട്ടിൽ ജാക്സൺ ബോധരഹിതനായി വീണു. ജാക്സന്റെ സ്വകാര്യ ഡോക്ടർ ആയ കോൺറാഡ് മുറെ ജാക്സണെ അബോധാവസ്ഥയിൽ നിന്നും ഉണർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന് ലോസ് ഏഞ്ചൽസിലെ ഫയർ ഡിപ്പാർട്ട്മെന്റ് പാരാമെഡിക്കലിൽ 12:22 PM (PDT, 19:22 UTC) നു ഒരു 911 കോൾ ലഭിക്കുന്നു. മൂന്നു മിനിറ്റ് കഴിഞ്ഞ് അവർ സ്ഥലത്തെത്തുന്നു. ശ്വാസം എടുക്കുന്നില്ലായിരുന്ന ജാക്സണ് CPR നൽകുന്നു. റൊണാൾഡ് റീഗൻ സ്മാരക മെഡിക്കൽ സെന്ററിലേക്കുള്ള വഴിക്കിടെ ഏകദേശം ഒരു മണിക്കൂറോളം ജാക്സണെ ഉണർത്താൻ അവർ ശ്രമിച്ചു. തുടർന്ന് 1:13 pm (20:13 UTC) ഹോസ്പിറ്റലിലെത്തുകയും 2:26 PM നു (21:26 UTC) പസഫിക് സമയം മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.
ജാക്സന്റെ മരണവാർത്ത ലോകമെങ്ങും പടരുകയും അനുശോചനങ്ങൾ പ്രവഹിക്കുകയും ചെയ്തു. ഓൺലൈൻ വഴി ഈ വാർത്ത വളരെപ്പെട്ടെന്ന് ലോകമെങ്ങും പടർന്നതുമൂലം വെബ്സൈറ്റുകളിലുണ്ടായ ജനങ്ങളുടെ ആധിക്യം വെബ്സൈറ്റിന്റെ വേഗത നഷ്ടപ്പെടാനും അതിന്റെ തകർച്ചയ്ക്കും കാരണമായി.TMZ നും ലോസ് ഏഞ്ചൽസ് ടൈംസ് നും തകരാറുകൾ സംഭവിച്ചു.[127]. ദശലക്ഷക്കണക്കിനുള്ള മൈക്കൽ ജാക്സണുമായി ബന്ധപ്പെട്ട തിരയലുകൾ കണ്ട ഗൂഗിൾ ഇതൊരു ഡിനയിൽ-ഓഫ്-സർവീസ് അറ്റാക്ക് ആണെന്നു കരുതുകയും ജാക്സണുമായി ബന്ധപെട്ട തിരയലുകൾ 30 മിനുട്ട് നേരം തടയക്കുകയും ചെയ്തു.ട്വിറ്റർ ഉം, വിക്കിപീഡിയയും 3:15 PM നുPDT (22:15 UTC) തകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.[128].വിക്കിമീഡിയ ഫൗണ്ടേഷൻ ന്റെ കണക്കു പ്രകാരം മരണ ശേഷമുള്ള ആദ്യ മണിക്കൂറിൽ ഏകദേശ 10 ലക്ഷം പേരാണ് ജാക്സന്റെ വിക്കിപീഡിയയിലെ ജീവചരിത്രം വായിച്ചത്. വിക്കിപീഡിയയുടെ ചരിത്രത്തിൽ തന്നെ ഒരു മണിക്കൂർ കാലയളവിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന താളായി ഇതു മാറി.[129].എഒഎൽ ഇൻസ്റ്റന്റ് മെസഞ്ചർ 40 മിനിറ്റ് നേരത്തേക്ക് തകർന്നു. എഒഎൽ(AOL) ഇതിനെ ഇന്റെർനെറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവം എന്നു വിശേഷിപ്പിച്ചു. ഇതുപോലെ വ്യാപ്തിയുള്ളതും ആഴത്തിൽ ഉള്ളതുമായ ഒന്ന് ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. "[130].ആ സമയത്ത് ഏകദേശം 15% ട്വിറ്റർ പോസ്റ്റുകളിലും ജാക്സൺ പരാമർശിക്കപ്പെട്ടു, (മിനിറ്റിന് 5,000 tweets)[131][132] .മൊത്തത്തിൽ, വെബ് ട്രാഫിക് 11% മുതൽ കുറഞ്ഞത് 20% വരെ ഉയർന്നു[131][133] .എംടിവിയും ബിഇട്ടിയും ജാക്സൺന്റെ സംഗീത വീഡിയോകൾ തുടർച്ചയായി പ്രക്ഷേപണം ചെയ്തു[134]. ലോകമെമ്പാടുമുള്ള ടെലിവിഷനുകളിൽ ജാക്സണുമായി ബന്ധപ്പെട്ട പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെട്ടു.
ഉയർന്ന ഡിമാൻഡ് കാരണം, പ്രവേശന ടിക്കറ്റുകൾ ലോട്ടറി പോലെയാണ് വിതരണം ചെയ്തത്. ടിക്കറ്റിനു വേണ്ടി അപേക്ഷിക്കാൻ രണ്ടു ദിവസത്തെ സമയമാണ് പൊതുജനങ്ങൾക്കുണ്ടായിരുന്നത്. ഇതിനുളളിൽ 16 ലക്ഷം ആരാധകർ ഇതിനായി അപേക്ഷിച്ചു. ഇവരിൽ നിന്ന് 8750 പേർക്ക് രണ്ട് വീതം ടിക്കറ്റുകൾ നൽകി[135].ജാക്സന്റെ ശവമഞ്ചം അനുസ്മരണ സമയത്ത് വേദിയിൽ സന്നിഹിതനായിരുന്നു പക്ഷേ ശരീരത്തെക്കുറിച്ചുള്ള അവസാന വിവരങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. ഈ അനുസ്മരണ ചടങ്ങ് സ്ട്രീമിംഗ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പേർ കണ്ട സംഭവങ്ങളിൽ ഒന്നായിരുന്നു[136].3.11 കോടി അമേരിക്കൻ പ്രേക്ഷകരാണ് ഇത് കണ്ടത്. ഇതിനു മുമ്പ് 3.51 കോടി അമേരിക്കക്കാർ മുൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ 2004-ലെ ശവസംസ്കാരവും അതുപോലെ 3.31 അമേരിക്കക്കാർ ഡയാന രാജകുമാരിയുടെ 1997-ലെ ശവസംസ്കാരം കണ്ടിരുന്നു[137].ലോകമെമ്പാടുമായി 250 കോടിയിലധികം ജനങ്ങൾ ഈ ശവസംസ്കാര ചടങ്ങ് തത്സമയം വീക്ഷിച്ചു.ഇതോടെ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കുതൽ പേർ തത്സസമയം കാണുന്ന പരിപാടിയായി ഇതു മാറി[138]
മറായ കേറി, സ്റ്റിവി വണ്ടർ ലയണൽ റിച്ചി, ജോൺ മേയർ, ജെന്നിഫർ ഹഡ്സൺ, അഷർ, ജെർമെയ്ൻ ജാക്സൺ, ഷഹീൻ ജാഫർഗോലി എന്നിവർ ഈ ചടങ്ങിൽ ജാക്സൺന്റെ ഗാനങ്ങൾ ആലപിച്ചു.ബെറി ഗോർഡി, സ്മോക്കി റോബിൻസൺ,ബ്രൂക്ക് ഷീൽഡ്സ് എന്നിവർ അനുശോചന പ്രഭാഷണം നടത്തി.ക്യൂൻ ലത്തീഫ മായ ആഞ്ചലോ എഴുതിയ പ്രശസ്തമായ വി ഹാഡ് ഹിം എന്ന കവിത അവിടെ അവതരിപ്പിച്ചു.അൽ ഷാർപ്റ്റൻ ജാക്സന്റെ മക്കളോടായി "നിങ്ങളുടെ ഡാഡിയ്ക്ക് വിചിത്രമായ ഒന്നും തന്നെ ഇല്ലായിരുന്നു നിങ്ങളുടെ ഡാഡിയക്കു എന്താണോ നേരിടേണ്ടി വന്നത് അതായിരുന്നു വിചിത്രം .പക്ഷെ അദ്ദേഹം ഏതുവിധേനയും അതു നേരിട്ടു." എന്നു പറഞ്ഞു. ഇതിനെ ഹർഷാരവത്തോടെയാണ് സദസ് സ്വീകരിച്ചത്.തുടർന്ന് ജാക്സന്റെ 11 കാരിയായ മകൾ പാരീസ് ജാക്സൺ ആദ്യമായി പൊതുവേദിയിൽ എത്തുകയും കരഞ്ഞുകൊണ്ട് സദസ്യരോടായി "എന്റെ ജനനം മുതൽ ഡാഡിയായിരുന്നു. ഏറ്റവും മികച്ച പിതാവ് ... ഞാൻ അദ്ദേഹത്തെ സ്നേഹിക്കുന്ന എന്നു പറയാൻ ആഗ്രഹിക്കുന്നു ... വളരെയധികം." തുടർന്ന് വൈദികനായ ലൂസിയസ് സ്മിത്ത് അന്ത്യ പ്രാർത്ഥന നൽകി.മരണസമയത്ത് ജാക്സൺന്റെയുള്ളിൽ പ്രൊപ്പഫോൾ,ലോറാസെപാം,മിഡാസോലം മുതലായ മയക്കുമരുന്നുകൾ ഉള്ളതായി കണ്ടെത്തി. മരണത്തെ തുടർന്ന് ലോസ് ഏഞ്ചൽസ് കോടതി ജാക്‌സൺ ന്റെ മരണ നരഹത്യ ആണെന്നു വിധിക്കുകയും, ഫെബ്രുവരി, 8, 2010 നു സ്വാകാര്യ ഡോക്ടർ ആയിരുന്ന കോൺറാഡ് മുറേ, ക്കെതിരായി മനപൂർവമല്ലാത്ത നരഹത്യക്കെതിരായി ശിക്ഷിക്കുകയും ചെയ്തു.ജാക്സന്റെ മൃതദേഹം കാലിഫോർണിയയിലെ ഫോറസ്റ്റ് ലോൺ മെമ്മോറിയൽ പാർക്ക്ൽ സെപ്റ്റംബർ 3, 2009 നു മറവു ചെയ്തു.
ജൂൺ 25, 2010, ജാക്സന്റെ ആദ്യ മരണം വാർഷികത്തിൽ ആരാധകർ ലോസ് ഏഞ്ചൽസ് ലേക്ക് ആദരാഞജലി അർപ്പിക്കാൻ യാത്രയായി. അവർ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ലെ ജാക്സന്റെ നക്ഷത്രം, ജാക്സന്റെ കുടുംബഭവനം, സമാധിസ്ഥലം എന്നിവ സന്ദർശിച്ചു. ചിലയാളുകൾ തങ്ങൾ കൊണ്ടുവന്ന സൂര്യകാന്തി പൂക്കൾ അവിടങ്ങളിൽ അർപ്പിച്ചു .ജൂൺ 26 ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്റ് ന്റെ മോഷണം-ഹോമിസൈഡ് ഡിവിഷനു മുമ്പിൽ നീതി ആവശ്യപ്പെട്ട് ഒപ്പ് ആയിരക്കണക്കിന് ആരാധകർ നീതി ആവശ്യപ്പെട്ട് മാർച്ച് നടത്തുകയും ഒപ്പുകൾ ശേഖരിച്ചു അപേക്ഷ നൽകുകയും ചെയ്തു.
മരണശേഷം
[തിരുത്തുക]തന്റെ മരണശേഷമുള്ള ആദ്യ 12 മാസങ്ങളിൽ മാത്രം ജാക്സന്റെ 82 ലക്ഷം ആൽബങ്ങൾ അമേരിക്കയിലും 3.5 കോടി ആൽബങ്ങൾ ലോകത്താകമാനവും വിറ്റഴിച്ചു .ഇത് 2009 ഏറ്റവും കൂടുതൽ ആൽബങ്ങൾ വിൽക്കുന്ന കലാകാരനായി ജാക്സണെ മാറ്റി.10 ലക്ഷം ഡൗൺലോഡുകൾ ഒരു ആഴ്ചയിൽ സംഗീത ഡൗൺലോഡ് - കളിലൂടെ വിറ്റഴിച്ച ചരിത്രത്തിലെ ആദ്യകലാകാരനായ ജാക്സൺന്റെ 26 ലക്ഷം ഗാനങ്ങൾ ആണ് ആ വാരത്തിൽ ആരാധകർ ഡൗൺലോഡുചെയ്തത്. അദ്ദേഹത്തിന്റെ മൂന്നു പഴയ ആൽബങ്ങൾ ഏതു പുതിയ ആൽബത്തിനേക്കാളും കൂടുതൽ വിറ്റഴിക്കപ്പെട്ടു. ഒരു പഴയ ആൽബം ആ വാരത്തിലെ പുതിയ ആൽബത്തിനേക്കാൾ കൂടുതൽ വിൽക്കപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. ഇതിനു പുറമേ യുണൈറ്റഡ് സ്റ്റേറ്റ്സ് ൽ ഒരു വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 20 മികച്ച ആൽബങ്ങളിൽ നാലെണ്ണം സ്വന്തം പേരിൽ നേടിയ ജാക്സൺ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കലാകാരനായി. ജാക്സന്റ ആൽബങ്ങളുടെ വിൽപ്പനയുടെ വർദ്ധനവ് കണക്കിലെടുത്ത് സോണി ജാക്സന്റെ ആൽബങ്ങളുടെ വിതരണാവകാശം 2017 വരെ നീട്ടി. 25 കോടി ഡോളറിനു പുറമേ ഗാനങ്ങളുടെ മറ്റവകാശങ്ങളും സോണി ജാക്സൺ എസ്റ്റേറ്റിനു നൽകി.ഒരു കലാകാരനു വേണ്ടി മുടക്കുന്ന ഏറ്റവും വലിയ തുകയാണിത്.
നവംബർ 4, 2010, സോണി, ജാക്സൺന്റെ ആദ്യ മരണാനന്തര ആൽബമായ മൈക്കൽ പ്രഖ്യാപിച്ചു തുടർന്ന് ഡിസംബർ 14 ന് ആൽബം പ്രചാരണ ഗാനമായ "ബ്രേക്കിംഗ് ന്യൂസ്" നോടൊപ്പം പുറത്തിറക്കി.വീഡിയോ ഗെയിം നിർമ്മാതാക്കളായ Ubisoft 2010-ലെ അവധിക്കാലത്ത്, നൃത്തം ചെയ്യുന്നതും - പാടുന്നതുമായ ഒരു മൈക്കൽ ജാക്സൺ ഗെയിം പുറത്തിറക്കി. മൈക്കൽ ജാക്സൺ: ദഎക്സ്പീരിയൻസ് എന്നായിരുന്നു അതിന്റെ പേര്.നവംബർ 3, 2010, തിയേററ്റിക്കൽ പെർഫോർമിംഗ് കമ്പനിയായ സിർഖ്യു ഡു സോളിൽ തങ്ങൾ ജാക്സൺ എസ്റ്റേറ്റുമായി ചേർന്ന് മൈക്കൽ ജാക്സൺ:ദ ഇമ്മാർട്ടൽ വേൾഡ് ടൂർ പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് ജാക്സന്റെ 40 ഗാനങ്ങളടങ്ങിയ ഒരു ഗാന സമാഹാരം ഇമ്മോർട്ടൽ എന്ന പേരിൽ പുറത്തിറങ്ങി. 2013 ഫെബ്രുവരിയിൽ ഈ സംരംഭത്തിനു തുടർച്ചയായി ലാസ് വേഗാസ് - ൽ മാത്രം കേന്ദ്രീകരിക്കുന്ന മൈക്കൽ ജാക്സൺ:വൺ ആരംഭിച്ചു. ഇത് രണ്ടും സംവിധാനം ചെയ്തത് ജാമി കിംങ്ങ് ആണ്. ഇത് രണ്ടും സാമ്പത്തികമായി വലിയ വിജയമായി മാറി.
2011 ഏപ്രിലിൽ ഫുൾഹാം ഫുട്ബോൾ ക്ലബ് ചെയർമാനും കോടീശ്വരനുമായ മുഹമ്മദ് അൽ-ഫയദ് തന്റെ ദീർഘകാല സുഹൃത്തായ ജാക്സന്റെ ഒരു പ്രതിമ ക്ലബ് സ്റ്റേഡിയത്തിനു പുറത്ത് അനാച്ഛാദനം ചെയ്തു. ഫുൾഹാം ആരാധകർ ഇതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. എന്നാൽ ഈ പ്രതിമയെ അനുകൂലിച്ച ചെയർമാൻ ഈ പ്രതിമയെ അനുകൂലിക്കാത്തവർ നരകത്തിൽ പോകും എന്നു പറഞ്ഞു. പിന്നീട് ഈ പ്രതിമ മാഞ്ചസ്റ്റർലെ ദേശീയ ഫുട്ബോൾ മ്യൂസിയംത്തിലേക്ക് മാറ്റി.
2012 ൽ ജാക്സൺ കുടുംബംത്തിലുണ്ടായ ഒരു തർക്കത്തിനിടെ മൈക്കലിന്റെ മാതാവും കുട്ടികളുടെ സംരക്ഷിതാവുമായ കാതറീൻ ജാക്സൺ - നെ കാണാനില്ല എന്നു വാർത്ത പരന്നു. തുടർന്ന് മൈക്കലിന്റെ ജ്യേഷ്ഠൻ ജെർമെയ്ൻ ജാക്സൺ , ജാക്സൺ എസ്റ്റേറ്റിനെതിരെ തന്റെ ഒപ്പു ചാർത്തിക്കൊണ്ട് ഒരു തുറന്ന കത്തഴുതി. അതിൽ ജാക്‌സൺ എസ്റ്റേറ്റിന്റെ നടത്തിപ്പുകാരെയും തന്റെ മാതാവിന്റെ ഉപദേശകരെയും രൂക്ഷമായി വിമർശിച്ചു കൊണ്ട് മൈക്കലിന്റെ വിൽപത്രം വ്യാജമാണെന്ന് ആരോപിച്ചു. തുടർന്ന് കോടതി ഇടപെട്ട് മൈക്കലിന്റെ മൂത്ത ജ്യേഷ്ഠനായ ടിറ്റോ ജാക്സൺ -ന്റെ മകനായ ടി.ജെ ജാക്സണ് മൈക്കലിന്റെ മക്കളുടെ സഹസംരക്ഷണച്ചുമതല നൽകി.
2013-ൽ വേഡ് റോബ്സൺ എന്ന നർത്തകൻ ജാക്സൺ തന്നെ ഏഴ് വർഷം ലൈംഗികമായി ഉപയോഗിച്ചു എന്നാരാപിച്ചു കേസ് നൽകി. ഇയാൾ 2005-ൽ ജാക്സൺ തന്നെ പീഡിപ്പിച്ചിട്ടില്ല എന്ന് കോടതിയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. ജാക്സന്റെ അഭിഭാഷകർ ഈ ആരോപണം അന്യായവും ദയനീയമായതാണെന്നും വിശേഷിപ്പിച്ചു. 2014-ഫെബ്രുവരിയിൽ ആദായ നികുതി വകുപ്പ് ജാക്സൺ എസ്റ്റേറ്റ്, ജാക്സന്റെ സ്വത്തുക്കളും പേരും വില കുറച്ചു കാണിച്ചു എന്നു ആരോപിച്ചു. ഈ വകയിൽ ജാക്സൻ എസ്റ്റേറ്റ് 70.2 കോടി ഡോളർ പിഴയടക്കാനുണ്ടെന്നും കണ്ടെത്തി.
2014 മെയ് 13ന് സോണി മ്യൂസിക്കിന്റെ എപിക് റെക്കോർഡ് വഴി ജാക്സന്റെ രണ്ടാമത്തെ മരണാനന്തര ആൽബമായ എക്സ്കേപ് പുറത്തിറങ്ങി. പണ്ടു പുറത്തിറങ്ങാതെയുള്ള 8 ഗാനങ്ങൾ അടങ്ങിയിട്ടുള്ളതായിരുന്നു ഈ ആൽബം. തുടർന്ന് 2014 മെയ് 18നു ബിൽബോർട് സംഗീത പുരസ്കാര വേദിയിൽ ഹോളോഗ്രഫിയിലെ പെപ്പർ ഗോസ്റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ജാക്സൺ പ്രത്യക്ഷപ്പെടുകയും പുതിയ ആൽബത്തിലെ സ്ലേവ് ടു ദ റിഥം എന്ന ഗാനം അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് ആ വർഷം അവസാനം ക്യൂൻ തങ്ങളുടെ മുൻ പ്രധാന ഗായകനായ ഫ്രെഡി മെർക്കുറിയും ജാക്സൺ ഉം ചേർന്ന് 1980-കളിൽ ചേർന്ന് പാടിയ മൂന്ന് ഗാനങ്ങൾ പുറത്തിറക്കി.
ജാക്സന്റെ വരുമാനം പെട്ടെന്നുള്ള മരണം മൂലം കുത്തനെ ഉയർന്നു. ഇത് അദ്ദേഹത്തിന്റെ അവസാന കാലങ്ങളിലെ വരുമാനത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഫോബ്സ് ന്റെ കണക്കു പ്രകാരം ജാക്സൺ തന്റെ മരണം മുതൽ ഓരോ വർഷവും ഏറ്റവും കൂടുതൽ ധനം സമ്പാദിച്ച മരിച്ച സെലിബ്രിറ്റികളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 2016 ഫെബ്രുവരിയിൽ ജാക്സന്റെ ആൽബം ത്രില്ലർ അമേരിക്കയിൽ 3.2 കോടി വിൽപ്പന പൂർത്തിയാക്കുകയും ഇത് സാക്ഷ്യപ്പെടുത്തുന്ന 32 പ്ലാറ്റിനം നേടുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആൽബമാണു ത്രില്ലർ.
കലാചാതുര്യം
[തിരുത്തുക]സ്വാധീനങ്ങൾ
[തിരുത്തുക]ജാക്സന്റെ സംഗീത ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയ കലാകാരന്മാരാണ് ലിറ്റിൽ റിച്ചാർഡ്, ജെയിംസ് ബ്രൗൺ, ജാക്കി വിൽസൺ, ഡയാന റോസ്, ഫ്രഡ് ആസ്റ്റെയർ, സമി ഡേവിസ്, ജൂനിയർ ,ജീൻ കെല്ലി, എന്നിവർ. ഇവരിൽ ജെയിംസ് ബ്രൗൺ ആയിരുന്നു ജാക്സണെ ഏറ്റവും അധികം സ്വാധീനിച്ചിരുന്നത്. തന്നെ ഒരു കലാകാരനാക്കി മാറ്റിയത് ജെയിംസ് ബ്രൗണിനോടുള്ള തന്റെ ആരാധനയും അദ്ദേഹത്തെ പോലെയാകാനുമുള്ള ആഗ്രഹവുമാണ് എന്ന് ജാക്സൺ പലപ്പോഴും പറഞ്ഞിട്ടുണ്ട്
ബാലനായിരുന്നപ്പോൾ ജാക്സൺ ആലാപന ശൈലികൾ ഡയാന റോസിൽ നിന്നാണ് പഠിച്ചിരുന്നത്. ആ കാലഘട്ടത്തിൽ ജാക്സൺ പലപ്പോഴും റോസിനോട് എനിക്ക് നിങ്ങളെ പോലെ ആകണം എന്നു പറയുമായിരുന്നു. നീ നീയായാൽ മതി എന്നായിരുന്നു അപ്പോൾ അവരുടെ മറുപടി. ബാല്യകാലം മുതൽ, ജാക്സൺ പലപ്പോഴും ഗാനം ആലപിക്കുന്നതിനിടയിൽ പെട്ടെന്ന് ആശ്ചര്യത്തോടെ ഊൂഹ് എന്ന് പറയുമായിരുന്നു. ഇത് പലപ്പോഴും റോസ് തന്റെ ആദ്യകാലങ്ങളിലെ ഗാനങ്ങളിൽ ഉപയോഗിച്ചിരുന്നതായിരുന്നു.
സംഗീത വിഷയങ്ങളും ശൈലികളും
[തിരുത്തുക]പോപ്പ്,സോൾ, റിഥം ആൻഡ് ബ്ലൂസ്, ഫങ്ക് , റോക്ക് , ഡിസ്കോ, പോസ്റ്റ്-ഡിസ്കോ , ഡാൻസ്-പോപ്പ്, ന്യൂ ജാക്ക് സ്വിംഗ് തുടങ്ങിയ സംഗീത വിഭാഗങ്ങളിലാണ് ജാക്സൺ കൂടുതൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ കലാകാരന്മാരെയും പോലെ കടലാസിൽ ഗാനങ്ങൾ എഴുതുന്നതിൽ നിന്നു വ്യത്യസ്തമായി അവ ആദ്യം ടേപ്പ് റിക്കോർഡറിൽ റെക്കോർഡ് ചെയ്യുകയാണ് ജാക്സൺ ചെയ്യാറ്. അതുപോലെ സംഗീത രചന സമയത്ത് സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ ആ ഉപകരണങ്ങളുടെ ശബ്ദം സ്വയം വായ കൊണ്ട് ഉണ്ടാക്കുകയായിരുന്നു (ബീറ്റ് ബോക്സിംങ്) അദ്ദേഹം ചെയ്യാറ്.
പ്രണയം, വർണ്ണ വിവേചനം,ദാരിദ്ര്യം ,കുട്ടികളുടെയും ലോകത്തിന്റെയും ക്ഷേമം , "പരിസ്ഥിതി അവബോധം",ഒറ്റപ്പെടൽ ,അനീതി എന്നീ വിഷയങ്ങളായിരുന്നു ജാക്സൺ തന്റെ ഗാനങ്ങളിലൂടെ പ്രധാനമായും പ്രകടിപ്പിച്ചിരുന്നത്.
ആലാപന രീതി
[തിരുത്തുക]വളരെ ചെറുപ്പം മുതൽ പാടാൻ തുടങ്ങിയ ജാക്സന്റെ ശബ്ദത്തിനും ആലാപനശൈലിയ്ക്കും കാലക്രമേണ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 1971 നും 1975 നും ഇടയ്ക്ക് ജാക്സന്റെ ശബ്ദം ഉയർന്ന ശബ്ദത്തിൽ പാടുന്ന ഒരു ബാലനിൽ നിന്നും (Boy soprano) ഒരു പുരുഷ സ്വരമായി (High tenor) മാറി.മുതിർന്നപ്പോൾ ജാക്സന്റെ ശബദ പരിധി (vocal range) F2- E ♭ 6 ആയിരുന്നു. വോക്കൽ ഹിക്കപ്പ് എന്ന വിദ്യ ആദ്യമായി ഗാനങ്ങളിൽ കൊണ്ടുവന്നത് ജാക്സൺ ആയിരുന്നു. 1973 ലെ ദ ജാക്സൺ 5 ന്റെ ഗാനത്തിലാണ് ജാക്സൺ ഇത് ആദ്യമായി ഉപയോഗിച്ചത്.പിന്നീട് ഇത് അദ്ദേഹത്തിന്റെ പല ഗാനങ്ങളിലു കടന്നു വന്നിട്ടുണ്ട്. 1970 കളുടെ അന്ത്യത്തിൽ ഓഫ് ദ വാൾ എന്ന ആൽബത്തിന്റെ വരവോടു കൂടി ഒരു ഗായകൻ എന്ന നിലയിലുള്ള ജാക്സന്റെ കഴിവുകൾ വളരെ പ്രശംസ നേടിയിരുന്നു. ആ സമയത്താണ്, റോളിംഗ് സ്റ്റോൺ മാഗസിൻ ജാക്സന്റെ ശബ്ദം സ്റ്റീവി വണ്ടർ ന്റെ ശബ്ദവുമായി താരതമ്യം ചെയ്തത്. തുടർന്ന് ജാക്സന്റെ മൃദുവായ സ്വരഗതിയെ വളരെ അധികം മനോഹരം എന്ന് പ്രകീർത്തിച്ച അവർ 1982 - ലെ ത്രില്ലർ ന്റെ റിലീസിനെ തുടർന്ന് ജാക്സൺ 'പൂർണമായി പുരുഷ സ്വരത്തിൽ ""പാടാൻ തുടങ്ങി എന്നു അഭിപ്രായപ്പെട്ടു.
പലപ്പോഴും കമോൺ എന്ന പദം മനഃപൂർവ്വം തെറ്റായി ഉച്ചരിക്കാറുള്ള ജാക്സൺ അതിനു പകരം ചമോൺ (cha'mone), എന്നും ഷമോൺ (Shamone) എന്നുമാണ് ഉപയോഗിക്കാറ്.
ബിൽബോർഡ് റോളിംങ്ങ് സ്റ്റോൺ തുടങ്ങിയ നിരവധി മാഗസിനുകൾ ജാക്സനെ അവരുടെ എക്കാലത്തെയും മികച്ച 100 ഗായകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2011 - ൽ ബ്രിട്ടനിലെ എൻഎംഇ മാഗസിൻ നടത്തിയ വോട്ടെടുപ്പിൽ എക്കാലത്തെയും മഹാനായ ഗായകനായി ജാക്സനെയാണ് തിരഞ്ഞെടുത്തത്.[139]
സംഗീത വീഡിയോകളും നൃത്തസംവിധാനകലയും
[തിരുത്തുക]ജാക്സൺ സംഗീത വീഡിയോകളുടെ രാജാവ് എന്നാണറിയപ്പെട്ടിരുന്നത്. ഓൾ മ്യൂസിക്കിന്റെ സ്റ്റീവ് ന്റെ വാക്കുകൾ പ്രകാരം ജാക്സൺ സംഗീത വീഡിയോയെ അവയുടെ സങ്കീർണ്ണമായ കഥ ഗതികളിലൂടെയും, ഡാൻസ് രീതികളിലൂടെയും, പ്രത്യേക ഇഫക്റ്റുകൾ വഴിയും, പ്രശസ്തരായ അതിഥികളുടെ പ്രത്യക്ഷപ്പെടൽ വഴിയും മറ്റും കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കി മാറ്റുകയും അതിലൂടെ വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർക്കുകയും ചെയ്തു.ത്രില്ലറിനു മുൻപ് ജാക്സണു താൻ കറുത്തവനായതിനാൽ എംടിവി യിൽ തന്റെ വീഡിയോകൾക്ക് സംപ്രേഷണം ഇല്ലായിരുന്നു. ഇദ്ദേഹത്തിന്റെ ബീറ്റ് ഇറ്റ്, ബില്ലി ജീൻ, ത്രില്ലർ എന്നീ ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ ഇത്തരം അതിർ വരമ്പുകൾ തകർക്കാനും ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായി. ഇതിനു ശേഷം മറ്റു കറുത്ത വർഗക്കാരായ ഗായകരുടെയും പാട്ടുകൾക്ക് എംടിവിയിൽ നിന്നുള്ള അപ്രഖ്യാപിതമായ നിരോധനം ഒഴിവാക്കാനും ഇത് സഹായിച്ചു
ജാക്സന്റെ 'ത്രില്ലർ' പോലുള്ള ഹ്രസ്വ ചിത്രങ്ങൾ വളരെ ശ്രദ്ധിക്കപ്പെട്ടു. അതു പോലെ 'ബീറ്റ് ഇറ്റ് 'ലെ ഗ്രൂപ് ഡാൻസ് പതിവായി മറ്റുള്ളവരാൽ അനുകരിക്കപ്പെട്ടു.
ത്രില്ലർ ക്രമേണ ആഗോള പോപ്പ് സംസ്കാരത്തിന്റെ ഭാഗമാണ് മാറി. ഇന്ത്യൻ സിനിമകളിൽ മുതൽ ഫിലിപ്പീൻസ് ലെ ജയിലുകളിൽ വരെ ത്രില്ലർ വീഡിയോയും അതിലെ നൃത്ത ശൈലിയും എത്തപ്പെട്ടു.ത്രില്ലർ വീഡിയോ സംഗീത വീഡിയോകളുടെ വർദ്ധനവിനു കാരണമായിട്ടുണ്ട്. ഇത് പിന്നീട് ഏക്കാലത്തെയും 'ഏറ്റവും വിജയകരമായ സംഗീത വീഡിയോ' എന്ന പേരിൽ ഗിന്നസ് പുസ്തകംത്തിൽ ചേർക്കപ്പെട്ടു.
19 മിനിട്ട് ദൈർഘ്യമുള്ള "ബാഡ്" വീഡിയോ സംവിധാനം ചെയ്തത് മാർട്ടിൻ സ്കോർസെസെ ആയിരുന്നു. ജാക്സന്റെ മുമ്പുള്ള വീഡിയോകളിൽ കണ്ടിട്ടില്ലാത്ത ലൈംഗിക ഇമേജറിയും നൃത്തം ശൈലിയും തുടങ്ങിയത് ഈ വീഡിയോ മുതലായിരുന്നു. ഇടയ്ക്കിടെ തന്റെ നെഞ്ച്, ഉടൽ എന്നിവ തടവിയ ജാക്സൻ തന്റെ ജനനേന്ദ്രിയ ഭാഗത്ത് പിടിക്കുന്നതും ഇതിൽ കാണാമായിരുന്നു. ഈ വീഡിയോയിൽ വെസ്ലി സ്നൈപ്സ് ചെറിയ വേഷത്തിലെത്തിയിരുന്നു. ഈ വീഡിയോ മുതൽ ജാക്സന്റെ മിക്ക വീഡിയോകളിലും പ്രശസ്തരായ പലയാളുകളും കടന്നു വന്നിട്ടുണ്ട് (cameo).
"സ്മൂത്ത് ക്രിമിനൽ" വീഡിയോയ്ക്ക് വേണ്ടി ജാക്സൺ ഗുരുത്വാകർഷണം മറികടന്ന്, നിൽക്കുന്ന കേന്ദ്രത്തിൽ നിന്ന് 45 ഡിഗ്രി കോണിൽ മുന്നോട്ട് ആഞ്ഞു നിൽക്കാനുള്ള സങ്കേതിക വിദ്യ കണ്ടു പിടിച്ചു.അങ്ങനെ മുന്നോട്ട് ഊന്നി നിൽക്കാൻ വേണ്ടി വേദിയിൽ കാൽ ഉറപ്പിച്ചു നിൽക്കാൻ വേണ്ടി ഒരു പ്രത്യേക ഷൂ വികസിപ്പിച്ചെടുത്തു. തുടർന്ന് ഈ ഷൂവിന് അമേരിക്കൻ നിർമ്മാണാവകാശം 5.255.452 (പേറ്റൻറ്) ലഭിച്ചു.
1988-ൽ എം.ടി.വി വീഡിയോ വാൻഗ്വാർഡ് പുരസ്കാരം നേടിയ ജാക്സന്റ 1980 വീഡിയോകൾക്കുള്ള അംഗീകാരമായി 1990-ൽ എം.ടി.വി വീഡിയോ വാൻഗ്വാർഡിന്റ സഹസ്രാബ്ദത്തിന്റെ കലാകാരൻ എന്ന ബഹുമതി നേടിയെത്തി. പിന്നീട് 1991 ൽ എം.ടി.വി വീഡിയോ വാൻഗ്വാർഡ് പുരസ്കാരം മൈക്കൽ ജാക്സൺ വീഡിയോ വാൻഗ്വാർഡ് പുരസ്കാരം എന്ന പേരിൽ പുനർനാമകരണം ചെയ്തു. 1991 നവംബർ 14 നു, ബ്ലാക്ക് ഓർ വൈറ്റ് " എന്ന ഗാനം അതിന്റെ സംഗീത വീഡിയോ സഹിതം പുറത്തിറങ്ങി. ഈ വീഡിയോ പിന്നിട് വളരെ വിവാദമായി മാറി. 27 രാജ്യങ്ങളിൽ ഒരേ സമയം പ്രദർശനം നടത്തിയ ഈ വീഡിയോ 50 കോടി ജനങ്ങളാണ് ടിവിയിൽ തത്സമയം വീക്ഷിച്ചത്. ലൈംഗികതയും അതുപോലെ അക്രമണ സ്വാഭാവവുമടങ്ങിയ ഇത് 14 മിനിട്ടു ദൈർഘ്യമേറിയതായിരുന്നു. ഈ ഭാഗങ്ങൾ പിന്നീട് ഒഴിവാക്കുകയും ജാക്സൻ മാപ്പു പറയുകയും ചെയതു. ജാക്സണോടു കൂടി മാക്കുലൈ കുശക്കിൻ, പിഗി ലിപ്റ്റൻ ,ജോർജ്ജ് വെൻഡറ്റ് എന്നിവർ ഈ വീഡിയോയിൽ അഭിനയിച്ചു. സംഗീത വീഡിയോകൾ മോർഫിംങ്ങ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ തുടങ്ങിയത് ഈ വീഡിയോ മുതലാണ്.
"റിമെമ്പർ ദ ടൈം" ജാക്സന്റെ ഒൻപത് മിനിറ്റിലും ദൈർഘ്യമേറിയ വീഡിയോകളിൽ ഒന്നാണ്. പുരാതന ഈജിപ്ത് ശൈലിയിൽ ചിത്രീകരിച്ച ഈ സംഗീത വീഡിയോയുടെ വിഷ്വൽ ഇഫക്ട് വളരെ ശ്രദ്ധയാകർഷിക്കുന്നായിരുന്നു. ജാക്സണെ കൂടാതെ പ്രശസ്ത ഹോളിവുഡ് താരം എഡി മർഫി, ഇമാൻ, മാജിക് ജോൺസൺ എന്നിവർ ഈ വീഡിയോയിൽ അണിനിരന്നു. വ്യത്യസ്തവും ശ്രമകരവുമായ നൃത്ത ശൈലികളും ഈ സംഗീത വീഡിയോയുടെ മറ്റൊരു പ്രത്യകതയാണ്.
" ഇൻ ദ ക്ലോസറ്റ്" വീഡിയോ ജാക്സന്റെ ഏറ്റവും ലൈംഗികമായി പ്രലോഭിപ്പിക്കുന്ന ഒന്നായരുന്നു.ഇതിൽ ജാക്സൺ സൂപ്പർമോഡലായ നവോമി കാംപ്ബെല്ലുമായി ഇഴുകി ചേർന്ന് നൃത്തം ചെയ്യുന്നത് കാണാം .ഈ വീഡിയോ പിന്നീട് ഇതിന്റെ ലൈംഗികത കാരണം സൌത്ത് ആഫ്രിക്കയിൽ നിരോധിച്ചു.
സ്ക്രീം എന്ന ഗാനത്തിന്റെ വീഡിയൊ സംവിധാനം ചെയ്തത് മാർക്ക് റോംമ്നെക്ക് ആയിരുന്നു.1995 ൽ പുറത്തിറങ്ങിയ ഈ വീഡിയോ ജാക്സന്റെ ഏറ്റവും വിമർശക പ്രീതി പിടിച്ചുപറ്റിയ വീഡിയോകളിൽ ഒന്നായിരുന്നു. എംടിവി വീഡിയോ മ്യൂസിക്ക് അവാർഡിന്റെ ചരിത്രത്തിൽ ഏറ്റവും അധികം നാമനിർദ്ദേശം ലഭിച്ച സ്ക്രീം (11) , മൂന്നു പുരസ്കാരങ്ങൾ കരസ്ഥമാക്കി. പിന്നീട് അടുത്ത വർഷത്തെ ഗ്രാമി പുരസ്ക്കാര ചടങ്ങിൽ മികച്ച സംഗീത വീഡിയോ: ഹ്രസ്വ ചിത്രം വിഭാഗത്തിൽ ഗ്രാമി പുരസ്കാരം കരസ്ഥമാക്കി. 70 ലക്ഷം ഡോളർ ഉപയോഗിച്ചു നിർമ്മിച്ച ഈ വീഡിയോ എക്കാലത്തെയും ഏറ്റവും വിലയേറിയ സംഗീത വീഡിയോ എന്ന പേരിൽ ഗിന്നസ് പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്.
1997-ൽ പുറത്തിറങ്ങിയ എർത്ത് സോങ്ങ് " വീഡിയോ വളരെ ചിലവേറിയതും വിമർശക പ്രീതി പിടിച്ചുപറ്റിയതുമായ ഒന്നാണ്. ഒരു ഗ്രാമി നാമനിർദ്ദേശം ലഭിച്ച ഈ ഗാനത്തിന്റെ വീഡിയോ പരിസ്ഥിതിയുമായി ബന്ധപ്പെട്ടിട്ടുള്ളതായിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതകൾ, വനനശീകരണം, മലിനീകരണം, യുദ്ധത്തിന്റെ ചിത്രങ്ങളും കെടുതികളും പ്രത്യേക ഇഫക്റ്റുകൾ ഉപയോഗിച്ച് ചിത്രീകരിച്ച ഈ വീഡിയോ യുദ്ധങ്ങൾ അവസാനിക്കുന്നതും കാടുകൾ വളരുന്നതിലും അവസാനിക്കുന്നു. പിന്നീട് പുറത്തിറങ്ങിയ മൈക്കൽ ജാക്സന്റെ ഗോസ്റ്റ് എന്ന ചിത്രം കാൻ ചലച്ചിത്രോത്സവം ത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ജാക്സനും സ്റ്റീഫൻ കിംങ്ങ് ഉം ചേർന്ന് എഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് സ്റ്റാൻ വിൻസ്റ്റൺ ആണ്. 38 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഏറ്റവും ദൈർഘ്യമേറിയ സംഗീത വീഡിയോ എന്ന പേരിൽ ഗിന്നസ് പുസതകത്തിൽ ചേർക്കപ്പെട്ടു.
2001 ൽ പുറത്തിറങ്ങിയ യു റോക്ക് മൈ വേൾഡ് പതിമൂന്നര മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു.പോൾ ഹണ്ടർ ആയിരുന്നു ഈ വീഡിയോ സംവിധാനം ചെയ്തത്. ഇതിൽ ജാക്സനോടു കൂടെ ക്രിസ് ടക്കർ ,മാർലൺ ബ്രാൻഡോ, മൈക്കൽ മാഡ്സൺ, ബില്ലി ഡ്രാഗോ എന്നിവർ അഭിനയിച്ചിട്ടുണ്ട്. ഈ വീഡിയോ എൻഎഎസി പി ഇമേജ് അവാർഡ് നേടിയിട്ടുണ്ട്.
മഹത്ത്വവും സ്വാധീനവും
[തിരുത്തുക]മാധ്യമങ്ങൾ ജാക്സണെ സാധാരണയായി കിംങ്ങ് ഓഫ് പോപ്പ് എന്നാണ് വിളിക്കുന്നത്. കാരണം തന്റെ സംഗീത ജീവിതത്തിനിടയിൽ അദ്ദേഹം സംഗീത വീഡിയോയെ ഒരു കലാരൂപമായും അതിനോടൊപ്പം ഒരു പരസ്യ ഉപകരണവുമാക്കിമാറ്റുകയും അതിലൂടെ ആധുനിക പോപ് സംഗീതത്തിന്റെ വളർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു. തന്റെ ജീവിതത്തിനിടയിൽ തന്റെ സംഗീതം വഴിയും മനുഷ്യത്വപരവുമായ സംഭാവനകൾ വഴിയും ജാക്സന് ലോകമെമ്പാടും സമാനതകളില്ലാത്ത സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ത്രില്ലർ പോലുള്ള ഗാനങ്ങളുടെ വീഡിയോകളുടെ പ്രശസ്തി വർണ്ണ വിവേചനത്തിന്റെ അതിർ വരമ്പുകൾ തകർക്കാനും ശൈശവ ദശയിലായിരുന്ന എംറ്റിവി ചാനലിന്റെ വളർച്ചയ്ക്കും കാരണമായിട്ടുണ്ട്. ജാക്സന്റെ സംഭാവനകൾ പല തരം സംഗീത വിഭാഗങ്ങളിലെ വിവിധ കലാകാരന്മാരെ സ്വാധീനിച്ചിട്ടുണ്ട്.
ബിഇട്ടി ജാക്സണെ "എക്കാലത്തേയും വലിയ എന്റർടൈനർ" എന്ന് വിളിക്കുകയും "സംഗീത വീഡിയോ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നവൻ എന്നും മൂൺവാക്ക് പോലുള്ള നൃത്ത ശൈലികൾ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയവൻ എന്നും വിശേഷിച്ചു. അതു പോലെ ജാക്സന്റെ ശബ്ദം, സ്റ്റൈൽ, ചലനം, പൈതൃകം എല്ലാം എല്ലാ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരെയും പ്രചോദിപ്പിക്കുന്നു." എന്നും ചൂണ്ടിക്കാട്ടി.
1984 ൽ ടൈം വാരികയുടെ പോപ്പ് നിരൂപകൻ ജേ ക്രൂക്‌സ് എഴുതി "ജാക്സൺ ദി ബീറ്റിൽസ്നു ശേഷമുള്ള ഏറ്റവും വലിയ സംഭവമാണ്. അതുപോലെ എൽവിസ് പ്രെസ്‌ലിയ്ക്കു ശേഷമുണ്ടായ ഏക പ്രതിഭാസവും. ഒരു പക്ഷെ എക്കാലത്തെയും പ്രശസ്തമായ കറുത്ത ഗായകനും ജാക്സൺ ആയിരിക്കും "1990 ൽ വാനിറ്റി ഫെയർ ജാക്സണെ ഷോ ബിസിനസ്സിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കലാകാരൻ എന്ന് വിശേഷിപ്പിച്ചു. 2003 ൽ ഡെയ്ലി ടെലഗ്രാഫ് എഴുത്തുകാരൻ ടോം ഉട്ലി ജാക്സണെ "വളരെ പ്രധാനപ്പെട്ട" ഒരു "പ്രതിഭ"യാണെന്ന് എഴുതി.
ജൂലൈ 7, 2009 -ലെ ജാക്സന്റെ അനുസ്മരണ ചടങ്ങിൽ വെച്ച്, മോടൗൺ സ്ഥാപകൻ ബെറി ഗോർഡി ജാക്സണ "എക്കാലത്തെയും വലിയ എന്റർടൈനർ" എന്നു വിശേഷിപ്പിച്ചു. ജൂൺ 28, 2009ന് ബാൾട്ടിമോർ സൺ " മൈക്കൽ ജാക്സൺ ലോകത്തെ മാറ്റിയ 7 വഴികൾ" എന്ന പേരിൽ ലേഖനമെഴുതി. 2009 ജൂലൈയിൽ ചന്ദ്രന്റെ പര്യവേക്ഷണം, സെറ്റിൽമെന്റ്, വികസനവും മറ്റും പ്രോത്സാഹിപ്പിക്കുന്ന ലൂണാർ റിപ്പബ്ലിക് സൊസൈറ്റി ചന്ദ്രനിലുള്ള ഒരു ഗർത്തത്തിന് മൈക്കൽ ജാക്സൺ എന്ന് പേരു നൽകി. അതേ വർഷം ജാക്സന്റെ 51 ആം പിറന്നാൾ ദിനത്തിൽ ഗൂഗിൾ അവരുടെ ഗൂഗിൾ ഡൂഡിൽ ജാക്സണു സമർപ്പിച്ചു.
2010 ൽ രണ്ട് യൂണിവേഴ്സിറ്റി ലൈബ്രേറിയന്മാർ ജാക്സന്റെ സ്വാധീനം, സംഗീതം, ജനപ്രീതി, തുടങ്ങിയ വിഷയങ്ങൾ പഠന വിഷയമാക്കാമെന്നു കണ്ടെത്തി. ഡിസംബർ 19, 2014 ന് ബ്രിട്ടീഷ് കൗൺസിൽ കൾച്ചറൽ റിലേഷൻസ് ജാക്സന്റെ ജീവിതം 20-ാം നൂറ്റാണ്ടിൽ ഏറ്റവും പ്രധാനപ്പെട്ട 80 സാംസ്കാരിക സന്ദർഭങ്ങളിലൊന്നാണെന്ന് കണ്ടെത്തി.
ബഹുമതികളും പുരസ്കാരങ്ങളും
[തിരുത്തുക]
മൈക്കൽ ജാക്സൺ രണ്ടു തവണ ഹോളിവുഡ് വാക്ക് ഓഫ് ഫെയ്മ്ൽ അംഗമായിട്ടുണ്ട്. 1980-ൽ ദ ജാക്സൺ 5 ലെ അംഗമെന്ന നിലയിലും 1984-ൽ ഏകാംഗ കലാകാരനായിട്ടും ആയിരുന്നു ഇത്. തന്റെ സംഗീതത്തിൽ ജീവിതത്തിനിടയിൽ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ജാക്സണു ലഭിച്ചിട്ടുണ്ട്. ലോക സംഗീത പുരസ്കാരം, 'ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സഹസ്രാബ്ദത്തിലെ പോപ് പുരുഷ കലാകാരൻ', അമേരിക്കൻ സംഗീത പുരസ്കാരം 'നൂറ്റാണ്ടിന്റെ കലാകാരൻ' , ബാംബിയുടെ സഹസ്രാബ്ദത്തിലെ പോപ് കലാകാരൻ. എന്നീ പുരസ്കാരങ്ങൾ ഇതിൽ ചിലതു മാത്രം. അതുപോലെ രണ്ടു തവണ റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിംൽ അംഗമായിട്ടുള്ള ഇദ്ദേഹം (1997-ൽ ദ ജാക്സൺ 5 ലെ അംഗമെന്ന നിലയിലും 2001 -ൽ ഏകാംഗ കലാകാരനായിട്ടും) വോക്കൽ ഗ്രൂപ്പ് ഓഫ് ഹാൾ ഓഫ് ഫെയ്‌മ് ( ജാക്സൺ 5 അംഗം എന്ന നിലയിൽ), സോങ്ങ് റൈറ്റേഴ്സ് ഹാൾ ഓഫ് ഫെയ്മ് ,ഡാൻസ് ഹാൾ ഓഫ് ഫെയ്മ് ,റിഥം ആൻഡ് ബ്ലൂസ് ഹാൾ ഓഫ് ഫെയിം എന്നിവയിൽ ചേർക്കപ്പെട്ടിട്ടുണ്ട്.ഇതിനു പുറമേ അനേകം ഗിന്നസ് വേൾഡ് റെക്കോർഡ്സ് (2006-ൽ മാത്രം 8), 13 ഗ്രാമി പുരസ്കാരങ്ങൾ (കൂടാതെ ഗ്രാമി ലെജൻഡ് പുരസ്കാരവും ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരവും), 26 അമേരിക്കൻ മ്യൂസിക്ക് പുരസ്കാരങ്ങൾ (മറ്റാരെക്കാളും കൂടുതൽ), കൂടാതെ നൂറ്റാണ്ടിന്റെ കലാകാരൻ (Artist of the Century) ദശാബദത്തിന്റെ കലാകാരൻ (Artist of the 1980s) പുരസ്കാരങ്ങൾ, 13 നമ്പർ വൺ സിംഗിൾസ് ഇൻ ദ യുണൈറ്റഡ് സ്റ്റേറ്റ്സ് പുരസ്കാരങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളുടെ, ഏകദേശം 100 കോടി പ്രതികൾ ലോകമാകെ വിറ്റഴിച്ചിട്ടുണ്ട്.ഡിസംബർ 29, 2009 ന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ജാക്സന്റെ മരണം "പ്രാധാന്യമുള്ള നിമിഷം" ആയി പ്രഖ്യാപിച്ചിട്ടുണ്ട്.. യുണൈറ്റഡ് നീഗ്രോ കോളേജ് ഫണ്ട് , ഫിസ്ക് സർവകലാശാല എന്നിവ ജാക്സണ് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചിട്ടുണ്ട്.
വരുമാനവും സ്വത്തുക്കളും
[തിരുത്തുക]2018 ഓഗസ്റ്റിൽ ഫോർബ്സ് മാഗസിൻ ജാക്സൺ തന്റെ ജീവിതകാലത്തും മരണ ശേഷവുമായി ഏകദേശം $4.2 ബില്യൺ (75 കോടി ഡോളർ) നേടിയതായി കണ്ടെത്തി.[140][141]സോണി മ്യൂസിക് യൂണിറ്റ് വഴി തന്റെ റിക്കോർഡിങ്ങുകളുടെ വിൽപനയും മറ്റു റോയൽറ്റികളിലൂടെയായി $ 300 മില്യൺ (30 കോടി ഡോളർ) ഉം, തന്റെ സംഗീത കച്ചേരികളിൽ നിന്നും , സംഗീത പ്രസിദ്ധീകരണത്തിൽ (ബീറ്റിൽസ് കാറ്റലോഗ് ലെ തന്റെ പങ്കു ഉൾപ്പെടെ) നിന്നും, പരസ്യങ്ങളിൽ നിന്നും മറ്റുമായി $ 400 മില്യണും (40 കോടി ഡോളർ) സമ്പാദിച്ചു .
ചില കണക്കുകളിൽ 2002, 2003, 2007 വർഷങ്ങളിൽ ജാക്സന്റെ ആസ്തി നെഗറ്റീവ് $ 285 മില്യൺ (-28.5 കോടി ഡോളർ) മുതൽ പോസിറ്റീവ് $ 350 മില്യൺ (+35 കോടി ഡോളർ)ആണെന്ന് ചൂണ്ടിക്കാണിക്കുന്നു.
വർഷം | ആസ്തി | കടം | Net worth | ഉറവിടം |
---|---|---|---|---|
2002 | 13 കോടി ഡോളർ | 41.5 കോടി ഡോളർ | -28.5 കോടി ഡോളർ | ഫോറൻസിക് അക്കൌണ്ടന്റുകാരൻ 2002 ലെ ബാലൻസ് ഷീറ്റിന്റെ കണക്കുകളുടെ സത്യവാങ്മൂലം സമർപ്പിച്ചപ്പോൾ[142] |
2003 | 55.0 കോടി ഡോളർ(10 കോടി ഡോളറിന്റെ വസതു വകകളായ നെവർലാന്റ് റാഞ്ചും, ലാസ് വെഗാസിലെ ഭവനവും,45 കോടി ഡോളറിന്റെ സംഗീത പകർപ്പ്, വിതരണവകാശവും | 20 കോടി ഡോളർ | 35 കോടി ഡോളർ | ഫോബ്സ്, നവംബർ 21, 2003[143] |
2007 | 56.76 കോടി ഡോളർ (സോണി/എടിവി സംഗീത പകർപ്പ്, വിതരണവകാശത്തിന്റെ 50% ശതമാനമായ 39.06 കോടി ഡോളർ,3.3 കോടി ഡോളർ വിലമതിപ്പുള്ള നെവർലാന്റ്, 2 കോടി ഡോളർ, വില മതിപ്പുള്ള കാറുകൾ,പുരാവസ്തുക്കൾ മറ്റു വസ്ത്തു വകകൾ, കൂടാതെ 668,215 ഡോളർ പണം) | 33.1 കോടി ഡോളർ | 23.6 കോടി ഡോളർ | മൈക്കൽ ജാക്സന്റെ സാമ്പത്തിക സ്ഥിതി മാർച്ച് 2007-ൽ വാഷിങ്ടൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അക്കൌണ്ടിംഗ് കമ്പനിയായ തോംപ്സൺ, കോബ്, ബാസിലിയോ & അസോസിയേറ്റ്സ് തയ്യാറാക്കിയത്..[144] |
ആസ്തിയും;അമേരിക്കൻ ഫെഡറൽ എസ്റ്റേറ്റ് നികുതി പ്രശനങ്ങളും
[തിരുത്തുക]ജൂലൈ 26, 2013 ന് മൈക്കൽ ജാക്സൺ എസ്റ്റേറ്റിന്റെ നടത്തിപ്പുക്കാർ യു എസ് സ്റ്റേറ്റ് ടാക്സ് കോർട്ടിൽ ആദായ വകുപ്പിനെതിരെ ഒരു പരാതി നൽകി. ജാക്സന്റെ എസ്റ്റേറ്റ് -ന്റെ മൂല്യം $ 7 ഡോളർ ആണെന്നു അതിന്റെ നടത്തിപ്പുകാർ പറയുമ്പോൾ അത് 1.1 billion (110 കോടി ഡോളർ) ആണെന്നു ആദായവകുപ്പും ആരോപിക്കുന്നു. ആയതിനാൽ വില കുറച്ചു കാണിച്ചതിനാൽ ജാക്സൻ എസ്റ്റേറ്റ് $ 700 മില്യൺ ഡോളർ (70 കോടി ഡോളർ) പിഴയടക്കം നികുതിയായി അയക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. ഈ കേസ് ഫയലിൽ സ്വീകരിച്ച കോടതി വിചാരണയ്ക്കായി 2017 ഫെബ്രുവരിയിലേക്ക് മാറ്റി വെച്ചു.
2016 ൽ ഫോബ്സ് മാഗസിൻ ജാക്സന്റെ വരുമാനം 82.5 കോടി ഡോളർ (825 ദശലക്ഷം)) കണ്ടെത്തി.ഇതോടെ ഒരു വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംഗീതജ്ഞനായി ജാക്സൺ മാറി.സോണി/എടിവിയിലുള്ള ജാക്സന്റെ 50% പങ്ക് വിറ്റഴിച്ചതിലൂടെയാണ് ഇതിൽ ഭൂരിഭാഗവും നേടിയത്.2018 ൽ ഫോബ്സ് മാഗസിൻ ജാക്സന്റെ ആ വർഷത്തെ വരുമാനം 40 കോടി ഡോളർ (400 ദശലക്ഷം)) ആണെന്നു കണ്ടെത്തി ഇതോടെ തന്റെ മരണശേഷം തുടർച്ചയായ എട്ടാം തവണയാണ് ജാക്സൺ 100 ദശലക്ഷം ഡോളർ (10 കോടി ഡോളർ) മുകളിൽ എന്ന നേട്ടം കൈവരിക്കുന്നത്.[145]
മരണനാന്തര വാർഷിക വരുമാനം
[തിരുത്തുക]വർഷം | വരുമാനം | ഉറവിടം |
---|---|---|
2009 | 9 കോടി ഡോളർ | [146] |
2010 | 27.5 കോടി ഡോളർ | [147] |
2011 | 17 കോടി ഡോളർ | [148] |
2012 | 14.5 കോടി ഡോളർ | [149] |
2013 | 16 കോടി ഡോളർ | [150] |
2014 | 14 കോടി ഡോളർ | [151] |
2015 | 11.5 കോടി ഡോളർ | [152] |
2016 | 82.5 കോടി ഡോളർ | [153] |
2017 | 7.5 കോടി ഡോളർ | [154] |
2018 | 40 കോടി ഡോളർ | [155] |
ആൽബങ്ങൾ
[തിരുത്തുക]- ഗോ റ്റു ബി ദേർ (1972)
- ബെൻ (1972)
- മ്യൂസിക് & മി (1973)
- ഫോറെവർ, മൈക്കേൽ (1975)
- ഓഫ് ദ വാൾ (1979)
- ത്രില്ലർ (1982)
- ബാഡ് (1987)
- ഡെയ്ഞ്ചൊറസ് (1991)
- ഹിസ്റ്ററി:പാസ്റ്റ്, പ്രസന്റ് ആൻഡ് ഫ്യൂച്ചർ, ബുക്ക് ഒന്ന് (1995)
- ഇൻവിൻസിബ്ൾ (2001)
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ദ വിസ് (1978)
- ക്യാപ്റ്റൻ ഇഒ (1986)
- മൂൺവാക്കർ (1988)
- മൈക്കൽ ജാക്സന്റെ ഗോസ്റ്റ് (1997)
- മെൻ ഇൻ ബ്ലാക്ക് II (2002)
- മിസ് കാസ്റ്റ് എവെ ആൻഡ് ദ ഐലന്റ ഗേൾസ് (2004)
- മൈക്കൽ ജാക്സന്റെ ദിസ് ഈസ് ഇറ്റ് (2009)
- ബാഡ് 25 (2012)
- മൈക്കൽ ജാക്സൺ: ദ ലാസ്റ്റ് ഫോട്ടോ ഷൂട്ട് (2014)
- മൈക്കൽ ജാക്സന്റെ മോട്ടോനിൽ നിന്നും ഓഫ് ദ് വാളിലെക്കുള്ള യാത്ര (2016)
സംഗീത പര്യടനങ്ങൾ
[തിരുത്തുക]- ബാഡ് ടൂർ (1987–89)
- ഡെയ്ഞ്ചൊറസ് വേൾഡ് ടൂർ (1992–93)
- ഹിസ്റ്ററി വേൾഡ് ടൂർ (1996–97)
- എം ജെ & ഫ്രണ്ട്സ് (1999)
- ദിസ് ഈസ് ഇറ്റ് (2009–10; നിർത്തിവെച്ചു.)
ഇതും കാണുക
[തിരുത്തുക]- Honorific nicknames in popular music
- List of cover versions of Michael Jackson songs
- List of songs recorded by Michael Jackson
- List of unreleased songs recorded by Michael Jackson
- Michael Jackson-related games
- Personal relationships of Michael Jackson
- മൈക്കൽ ജാക്സൺ സ്വാധീനിച്ച കലകാരന്മാരുടെ പട്ടിക
- List of awards and nominations received by Michael Jackson
- മൈക്കൽ ജാക്സന്റെ സാംസ്കാരിക സ്വാധീനം
അവലംബം
[തിരുത്തുക]- Michael, Jackson (2009). Moonwalk. Crown Archetype. ISBN 978-0307716989.
- ↑ 1.0 1.1 "Michael Jackson's death was a homicide, coroner rules". cnn. 2009-08-28. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Most Successful Entertainer of All Time-Michael Jackson sets world record". worldrecordacademy. 2009-06-27. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ANDY COMER: Is Michael Jackson the most famous person not named Jesus?". The Monitor. 2009-07-02. Retrieved 2016-08-13.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 4.2 Moonwalk- Michael Jackson Page - 16-17
- ↑ Brooks, Darren (2002). Michael Jackson: An Exceptional Journey. Chrome Dreams. ISBN 1-84240-178-5.
- ↑ "The Golden Age of MTV — And Yes, There Was One". npr. 2011-11-06. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Michael Jackson 1958 -2009". time. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Michael Jackson's album reaches over 100 million global sales". Dailymail. 2015-12-16. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Michael Jackson". songwritershalloffame.org. Archived from the original on 2016-04-10. Retrieved 2016-08-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Michael Jackson's 'Thriller' Hits 32 Million As RIAA Adds Streaming To Gold And Platinum Certs
- ↑ "Michael Jackson". billboard. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Michael Jackson's generous legacy - latimes
- ↑ "Jackson not guilty". cnn. 2005-06-14. Retrieved 2016-08-11.
- ↑ "Coroner releases new details about Michael Jackson's death". cnn. 2010-02-10. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Michael Jackson memorial watched by more than funeral of Princess of Wales". telegraph. 2009-07-07. Archived from the original on 2016-08-11. Retrieved 2016-08-11.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ Michael Jackson's Sony/ATV Sale Gives Him Largest Celeb Payday Ever
- ↑ 17.0 17.1 17.2 17.3 George, p. 20
- ↑ Taraborrelli, J. Randy (2009). Michael Jackson: The Magic, The Madness, The Whole Story, 1958–2009. Terra Alta, WV: Grand Central Publishing, 2009. p. 23. ISBN 0-446-56474-5.
- ↑ Moonwalk- Michael Jackson Page - 17
- ↑ Johnson, Robert E. (September 1987). "Michael Jackson Comes Back!". Ebony. 42 (11): 143, 148–9. ISSN 0012-9011.
- ↑ Jackson, Katherine (October 1990). "Mother of Jackson Family Tells All". Ebony. 45 (12): 66. ISSN 0012-9011.
- ↑ "Michael Jackson's Secret Childhood". VH1. June 20, 2008. Archived from the original on September 15, 2008.
- ↑ Taraborrelli, 2009, pp. 20–2.
- ↑ "Can Michael Jackson's demons be explained?". BBC. 2009-06-27. Archived from the original on 2016-08-12. Retrieved 2016-08-12.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "The Michael Jackson Interview: Oprah Reflects". Opra. 2009-09-16. Retrieved 2016-08-12.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "TELEVISION REVIEW; A Neverland World Of Michael Jackson". cnn. 2003-02-06. Archived from the original on 2016-08-12. Retrieved 2016-08-12.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Joe Jackson denies abusing Michael". CNN. 2009-07-21. Archived from the original on 2016-08-13. Retrieved 2016-08-13.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Michael Jackson's Unacceptable Behavior Revealed". foxnews. 2003-02-07. Retrieved 2016-08-13.
- ↑ "Jackson Five - Biography". Biography. Archived from the original on 2016-08-13. Retrieved 2016-08-13.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ Young 2009, pp. 21–22.
- ↑ "Triumph & Tragedy: The Life of Michael Jackson". Rolling Stone India. August 25, 2009. Retrieved May 31, 2015.
- ↑ Bronson, Fred (November 15, 2017). "48 Years Ago Today, 'I Want You Back' Kicked It All Off for the Jackson 5". Billboard. Retrieved April 6, 2019.
- ↑ Taraborrelli 2009, pp. 81–82. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ McNulty, Bernadette (June 26, 2009). "Michael Jackson's music: the solo albums". The Daily Telegraph. Retrieved May 31, 2015.
- ↑ Taraborrelli 2009, pp. 98–99. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ Brown, Helen (June 26, 2009). "Michael Jackson and Motown: the boy behind the marketing". The Daily Telegraph. Retrieved April 14, 2019.
- ↑ Huey, Steve. "The Jackson – Artist Biography". AllMusic. Retrieved April 8, 2019.
- ↑ Taraborrelli 2009, pp. 138–144. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ "The Jackson 5 Biography". Rock and Roll Hall of Fame. Archived from the original on March 31, 2019. Retrieved May 31, 2015.
- ↑ Gibron, Bill (July 7, 2009). "You Can't Win Michael Jackson and 'The Wiz'". PopMatters. Retrieved May 10, 2017.
- ↑ "Who's bad? Michael Jackson's estate owes Quincy Jones $9.4m in royalties, jury decides". The Guardian. Associated Press. July 27, 2017. Retrieved April 14, 2019.
- ↑ 42.0 42.1 Taraborrelli 2009, pp. 205–210. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ 43.0 43.1 Trust, Gary (January 21, 2018). "Ask Billboard: Remembering the Time When Michael Jackson Kept Hitting the Hot 100's Top 10, From 'Thriller' to 'Dangerous'". Billboard. Retrieved April 7, 2019.
- ↑ "Michael Jackson: Off The Wall". Virgin Media. Retrieved May 31, 2015.
- ↑ "Donna Summer and Michael Jackson sweep Annual American Music Awards". The Ledger. Associated Press. January 20, 1980. Retrieved May 31, 2015.
- ↑ Peters, Ida (February 2, 1980). "Donna No. 1, Pop and Soul; Michael Jackson King of Soul". The Afro-American. Retrieved May 31, 2015.
- ↑ 47.0 47.1 47.2 "Michael Jackson". Grammy.com. February 15, 2019. Retrieved April 7, 2019.
- ↑ "Few Surprises In Music Awards". Sarasota Herald-Tribune. Associated Press. February 1, 1981. Retrieved May 31, 2015.
- ↑ Taraborrelli 2009, p. 188. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ Taraborrelli 2009, p. 191. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ "Michael: He's Not Just the Rock Star of the Year, He's the Rock Star of the '80s". The Philadelphia Inquirer. December 20, 1983. Archived from the original on 2021-05-08. Retrieved July 5, 2010.
- ↑ "Cash register's ring sweet music to record industry". The Gadsden Times. Associated Press. March 26, 1984. Retrieved July 5, 2010.
- ↑ Lewis Jones 2005, p. 47.
- ↑ "Diamond Awards". Recording Industry Association of America. Retrieved May 31, 2015.
- ↑ "Best-selling album". Guinness World Records. May 11, 2017. Retrieved January 26, 2018.
- ↑ Cocks, Jay (March 19, 1984). "Why He's a Thriller". Time. Archived from the original on 2020-06-17. Retrieved April 25, 2010.
- ↑ Pareles, Jon (January 14, 1984). "Michael Jackson at 25: A Musical Phenomenon". The New York Times. Retrieved May 31, 2015.
- ↑ Williams, Janette (June 24, 2009). "Michael Jackson left indelible mark on Pasadena". Whittier Daily News. Retrieved May 31, 2015.
- ↑ 59.0 59.1 "Fatal Cardiac Arrest Strikes Michael Jackson". Emmys.com. Retrieved May 31, 2015.
- ↑ Daniel, Jeffrey (June 26, 2009). "Michael Jackson 1958–2009". Time. Retrieved April 19, 2019.
- ↑ 61.0 61.1 Herrera, Monica (July 3, 2009). "Michael Jackson, Pepsi Made Marketing History". Billboard. Retrieved May 31, 2015.
- ↑ Taraborrelli 2009, pp. 279–287. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ "Drunk Driving Prevention (1983 – Present)". Advertising Education Foundation. 2003. Archived from the original on May 9, 2015. Retrieved May 31, 2015.
- ↑ Taraborrelli 2009, pp. 304–307. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ Taraborrelli 2009, p. 320. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ Taraborrelli 2009, pp. 314–320. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ 67.0 67.1 67.2 "Past Winners Search: "We Are The World"". The Recording Academy. Retrieved January 29, 2014.
- ↑ 68.0 68.1 68.2 68.3 Doyle, Jack (July 7, 2009). ""Michael & McCartney": 1980s–2009". The Pop History Dig. Retrieved May 31, 2015.
- ↑ Breznican, Anthony (June 30, 2009). "The many faces of Michael Jackson". USA Today. Retrieved June 11, 2015.
- ↑ "Bruce shows who's Boss". Montreal Gazette. Associated Press. January 28, 1986. Retrieved June 16, 2010.
- ↑ Campbell 1993, p. 114.
- ↑ Young 2009, pp. 340–344.
- ↑ 73.0 73.1 73.2 Hilburn, Robert (September 22, 1985). "The long and winding road". Los Angeles Times. Retrieved May 31, 2015.
- ↑ Campbell 1995, pp. 14–16.
- ↑ Parameswaran 2011, pp. 75–77.
- ↑ DeMello 2012, p. 152.
- ↑ Rosenberg, Alyssa (February 2, 2016). "To understand Michael Jackson and his skin, you have to go beyond race". The Washington Post. Retrieved September 17, 2019.
- ↑ Wilson, Jeff (February 12, 1993). "The Aftermath of Michael Jackson and Oprah: What About His Face?" (Press release). Associated Press. Archived from the original on 2020-08-03. Retrieved September 17, 2019.
- ↑ Kreps, Daniel (March 29, 2010). "Search of Michael Jackson's Home Revealed Skin-Whitening Creams". Rolling Stone. Retrieved September 17, 2019.
- ↑ Kolata, Gina (February 13, 1993). "Doctor Says Michael Jackson Has a Skin Disease". The New York Times. Retrieved September 17, 2019.
- ↑ "Michael Jackson case report" (PDF). Tmz.vo.llnwd.net. Archived from the original (PDF) on 2021-02-15. Retrieved May 31, 2015.
- ↑ "The Michael Jackson Interview: Oprah Reflects". The Oprah Winfrey Show. September 16, 2009. p. 3. Retrieved April 24, 2017.
- ↑ 83.0 83.1 Jackson 2009, pp. 229–230.
- ↑ Taraborrelli 2009, pp. 312–313. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ "Arnold Klein, Dermatologist Who Smoothed Stars' Wrinkles, Dies at 70". The New York Times. The Associated Press. October 10, 2015. Retrieved July 18, 2019.
- ↑ "Music's misunderstood superstar". BBC News Online. June 13, 2005. Retrieved May 31, 2015.
- ↑ Goldberg, Michael; Handelman, David (September 24, 1987). "Is Michael Jackson for Real?". Rolling Stone. Archived from the original on 2016-05-09. Retrieved 2020-04-13.
- ↑ Taraborrelli 2009, pp. 355–361. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ Vogel, Joseph (September 9, 2012). "How Michael Jackson Made 'Bad'". The Atlantic. Retrieved July 20, 2019.
- ↑ Taraborrelli, 2009, p. vii.
- ↑ Bevil, Dewayne (June 30, 2010). "What's old is new again as 'Captain EO' returns to Epcot". Orlando Sentinel. Retrieved April 6, 2019.
- ↑ Johnson, Robert E. (September 1987). "Michael Jackson Comes Back!". Ebony. 42 (11): 143, 148–9. ISSN 0012-9011.
- ↑ Jackson, Katherine (October 1990). "Mother of Jackson Family Tells All". Ebony. 45 (12): 66. ISSN 0012-9011.
- ↑ Cocks, Jay (September 14, 1987). "Music: The Badder They Come". Time. Retrieved April 25, 2010.
- ↑ "50 fastest selling albums ever". NME. April 27, 2011. Retrieved May 31, 2015.
- ↑ Sinha-Roy, Piya (May 21, 2012). "Michael Jackson is still "Bad," 25 years after album" (Press release). Reuters. Archived from the original on 2015-09-24. Retrieved 2020-04-13.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Bruce
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Michael, Travis top Music Award winners". Lodi News-Sentinel. UPI. January 30, 1989. Retrieved June 16, 2010.
- ↑ "Jackson tour on its way to u.s." San Jose Mercury News. January 12, 1988. Archived from the original on 2021-05-08. Retrieved July 5, 2010.
- ↑ Harrington, Richard (January 12, 1988). "Jackson to Make First Solo U.S. Tour". The Washington Post. Archived from the original on 2018-02-23. Retrieved March 16, 2013.
- ↑ "16 of Michael Jackson's Greatest Non-Musical Achievements". Brainz.org. Archived from the original on June 26, 2015. Retrieved May 31, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;camp236
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Vincent, Alice (March 11, 2019). "When Michael Jackson (almost) told all: the story of his bizarre autobiography Moonwalk". The Daily Telegraph. Retrieved April 8, 2019.
- ↑ Ditzian, Eric (October 12, 2009). "Michael Jackson's Memoir, 'Moonwalk': Read Excerpts Here!". MTV. Archived from the original on 2020-08-04. Retrieved June 20, 2019.
- ↑ Shanahan, Mark; Golstein, Meredith (June 27, 2009). "Remembering Michael". The Boston Globe. Retrieved May 31, 2015.
- ↑ "Michael Jackson's Moonwalker at 25". Clash. November 7, 2013. Retrieved April 14, 2019.
- ↑ "Entertainment Notes: Moonwalker Tops Thriller". Deseret News. February 6, 1989. Archived from the original on 2019-04-07. Retrieved April 14, 2019.
- ↑ 108.0 108.1 "Michael Jackson's Neverland on sale". Times of Malta. Reuters. June 1, 2015. Retrieved June 11, 2015.
- ↑ 109.0 109.1 "Michael Jackson – Biography". Rolling Stone. Archived from the original on June 20, 2008.
- ↑ Ellis-Petersen, Hannah (August 1, 2014). "Michael Jackson Neverland Ranch expected to fetch up to $85m". The Guardian. Retrieved June 11, 2015.
- ↑ Mull, Marison (May 6, 1988). "Pepsi Ads to Run on Soviet TV". Los Angeles Times. Retrieved April 14, 2019.
- ↑ Campbell 1993, pp. 260–263.
- ↑ "Remarks on the Upcoming Summit With President Mikhail Gorbachev of the Soviet Union". Presidency.ucsb.edu. April 5, 1990. Retrieved May 31, 2015.
- ↑ "Blacks Who Give Something Back". Ebony. Vol. 45, no. 3. March 1990. p. 68. ISSN 0012-9011.
- ↑ Taraborrelli 2009, p. 382. sfn error: multiple targets (2×): CITEREFTaraborrelli2009 (help)
- ↑ Montgomery, James (July 6, 2009). "Michael Jackson's Life & Legacy: The Eccentric King Of Pop (1986–1999)". MTV News. Viacom. Archived from the original on 2012-06-25. Retrieved 2016-06-05.
- ↑ Gray, Chris; Shah, Saeed (October 3, 2002). "Robbie swings historic record deal with EMI". The Independent. Retrieved May 31, 2015.
- ↑ Willman, Chris (November 24, 1991). "Michael Jackson's 'Dangerous'". Los Angeles Times. Retrieved June 11, 2015.
- ↑ "Gold & Platinum Searchable Database – Jackson, Michael". Recording Industry Association of America. Retrieved May 31, 2015.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Carter, Kelley L. (August 10, 2008). "5 Things You Can Learn About ... New jack swing". Chicago Tribune. Archived from the original on 2012-05-07. Retrieved May 31, 2015.
- ↑ "Garth Brooks ropes in most Billboard awards". The Beaver County Times. Associated Press. December 10, 1992. Retrieved July 4, 2010.
- ↑ Taraborrelli, 2009, p. 459.
- ↑ George, 2004, pp. 45–6.
- ↑ Newton, Jim (January 25, 1994). "Boy's Father in Jackson Case Won't Be Charged : Investigation: Singer claimed parent of alleged molestation victim tried to extort money from him. D.A. says decision not to prosecute is unrelated to reports that settlement is near". Los Angeles Times. Retrieved May 31, 2015.
- ↑ "Lisa Marie Presley Opens Up About Michael Jackson". Oprah.com. October 21, 2010. Archived from the original on January 20, 2011. Retrieved May 31, 2015.
- ↑ Rojek, Chris (2007). Cultural Studies. Polity. p. 74. ISBN 0-7456-3683-7.
- ↑ Rawlinson, Linnie; Hunt, Nick (June 26, 2009). "Jackson dies, almost takes Internet with him" (Press release). CNN. Retrieved March 16, 2013.
- ↑ Shiels, Maggie (June 26, 2009). "Web slows after Jackson's death". BBC News Online. Retrieved May 31, 2015.
- ↑ Phoebe. "The King of Pop vs. Wikipedia", The Wikipedia Signpost, June 29, 2009; see October 2009 stats
- ↑ Wood, Daniel B. (June 27, 2009). "Outpouring over Michael Jackson unlike anything since Princess Di". The Christian Science Monitor. Retrieved May 31, 2015.
- ↑ 131.0 131.1 Skok, David (June 26, 2009). "Internet stretched to limit as fans flock for Michael Jackson news". The Vancouver Sun. Archived from the original on July 3, 2009.
- ↑ Wortham, Jenna (June 25, 2009). "Michael Jackson Tops the Charts on Twitter". The New York Times. Retrieved May 31, 2015.
- ↑ Krazit, Tom; McCullagh, Declan (June 26, 2009). "Debate: Can the Internet handle big breaking news?". CNET. Archived from the original on 2012-08-23. Retrieved May 31, 2015.
- ↑ Dtelter, Brian (June 26, 2009). "MTV's Jackson Marathon". The New York Times. ArtsBeat. Retrieved May 31, 2015.
- ↑ "Over 1.6M apply for Jackson memorial tickets" (Press release). Associated Press. July 4, 2009. Retrieved May 31, 2015.
- ↑ "Michael Jackson memorial draws crowds online" (Press release). CNN. July 8, 2009. Archived from the original on 2016-03-03. Retrieved June 11, 2012.
- ↑ Scott, Andrew (July 9, 2009). "Michael Jackson Memorial Earns 31 Million Viewers & More TV News". AOL TV. Archived from the original on 2015-07-23. Retrieved May 31, 2015.
- ↑ https://web.archive.org/web/20140807110046/http://news.in.msn.com/national/article.aspx?_e_pi_=7%2CPAGE_ID10%2C6836847777
- ↑ Michael Jackson tops NME's Greatest Singers poll - NME
- ↑ Greenburg, Zack O'Malley (August 29, 2018). "Michael Jackson at 60: The King of Pop by the Numbers". Forbes. Retrieved November 14, 2018.
- ↑ "Stress killed MJ, says ex-publicist". The Times of India. June 27, 2009. Retrieved May 31, 2015.
- ↑ Deutsch, Linda (May 4, 2005). "Forensic accountant tells court Jackson is in financial straits". San Diego Union-Tribune.
- ↑ Pulley, Brett (November 21, 2003). "Michael Jackson's Ups And Downs". Forbes. Retrieved May 31, 2015.
- ↑ "Family: Michael Jackson Had A Will". CBS News. June 30, 2009. Retrieved May 31, 2015.
- ↑ https://www.forbes.com/sites/zackomalleygreenburg/2018/10/31/the-highest-paid-dead-celebrities-of-2018/#46fda40e720c
- ↑ Forbes magazine: Yves Saint Laurent is highest earning dead celebrity - Telegraph
- ↑ Top-Earning Dead Celebrities
- ↑ The Top-Earning Dead Celebrities
- ↑ The Top-Earning Dead Musicians of 2012
- ↑ Michael Jackson Leads Our List Of The Top-Earning Dead Celebrities
- ↑ Michael Jackson Tops Forbes' List Of Top-Earning Dead Celebrities With $140 Million Haul
- ↑ The 13 Top-Earning Dead Celebrities Of 2015
- ↑ Michael Jackson's Earnings: $825 Million In 2016
- ↑ The Top-Earning Dead Celebrities Of 2017
- ↑ https://www.forbes.com/sites/zackomalleygreenburg/2018/10/31/the-highest-paid-dead-celebrities-of-2018/#46fda40e720c
ബിബ്ലിയോഗ്രഫി
[തിരുത്തുക]- Campbell, Lisa D (1993). Michael Jackson: The King of Pop. Branden. ISBN 0-8283-1957-X.
- Campbell, Lisa D (1995). Michael Jackson: The King of Pop's Darkest Hour. Branden. ISBN 0-8283-2003-9.
- George, Nelson (2004). Michael Jackson: The Ultimate Collection (booklet). Sony BMG.
- Hidalgo, Susan; Weiner, Robert G. (2010). "Wanna Be Startin' Somethin': MJ in the Scholarly Literature: A Selected Bibliographic Guide" (PDF). The Journal of Pan African Studies. 3 (7).
- Jackson, Michael (2009) [First published 1988]. Moonwalk. Random House. ISBN 978-0-307-71698-9.
- Lewis Jones, Jel D. (2005). Michael Jackson, the King of Pop: The Big Picture: the Music! the Man! the Legend! the Interviews: an Anthology. Amber Books Publishing. ISBN 978-0-9749779-0-4.
- Taraborrelli, J. Randy (2009). Michael Jackson: The Magic, The Madness, The Whole Story, 1958–2009. Terra Alta, WV: Grand Central Publishing, 2009. ISBN 0-446-56474-5.
- Vogel, Joseph (2012). Man in the Music: The Creative Life and Work of Michael Jackson. New York: Sterling. ISBN 978-1-40277-938-1.
- Young, Julie (Fall 2009). "A Hoosier Thriller: Gary, Indiana's Michael Jackson". Traces of Indiana and Midwestern History. 21 (4). Indianapolis: Indiana Historical Society. Archived from the original on 2014-04-15. Retrieved 2016-07-07.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Pages using the JsonConfig extension
- CS1 maint: bot: original URL status unknown
- Articles with dead external links from സെപ്റ്റംബർ 2021
- Harv and Sfn multiple-target errors
- Pages using infobox person with multiple spouses
- Pages using infobox person with multiple parents
- Pages using infobox musical artist with associated acts
- Pages using infobox person with unknown empty parameters
- Pages with empty portal template
- Articles with BNC identifiers
- Articles with BNE identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with NCL identifiers
- Articles with NLK identifiers
- Articles with NLR identifiers
- Articles with NSK identifiers
- Articles with RSL identifiers
- Articles with ORCID identifiers
- Articles with Emmy identifiers
- Articles with Grammy identifiers
- Articles with MusicBrainz identifiers
- Articles with MoMA identifiers
- Articles with Musée d'Orsay identifiers
- Articles with ULAN identifiers
- Articles with BMLO identifiers
- Articles with Deutsche Synchronkartei identifiers
- Articles with NARA identifiers
- മൈക്കൽ ജാക്സൺ
- 1958-ൽ ജനിച്ചവർ
- ഓഗസ്റ്റ് 29-ന് ജനിച്ചവർ
- 2009-ൽ മരിച്ചവർ
- ജൂൺ 25-ന് മരിച്ചവർ
- ഗ്രാമി പുരസ്കാര ജേതാക്കൾ
- പോപ്പ് ഗായകർ
- അമേരിക്കൻ പോപ്പ് ഗായകർ
- അമേരിക്കൻ സംഗീതജ്ഞർ
- ഗായകർ
- സംഗീതജ്ഞർ
- സംഗീതസംവിധായകർ
- നർത്തകർ
- അമേരിക്കൻ ഗായകർ
- അമേരിക്കൻ ഗാന രചയിതാക്കൾ
- പാശ്ചാത്യ സംഗീതജ്ഞർ
- 20-ആം നൂറ്റാണ്ടിലെ ഗായകർ
- ആഫ്രിക്കൻ-അമേരിക്കൻ സംഗീതജ്ഞർ
- ഗായകന്മാർ
- ഗ്രാമി ലെജൻഡ് അവാർഡ്