ഉള്ളടക്കത്തിലേക്ക് പോവുക

ബില്ലി ജീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ബില്ലി ജീൻ"
Song
ബി-ഭാഗം

അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ എഴുതി സഹസംവിധാനം ചെയ്ത് അവതരിപ്പിച്ച ഒരു ഗാനമാണ് ബില്ലി ജീൻ. ഇതിന്റെ സംവിധാനം ക്വിന്സീ ജോൺസ് ആണ് നിർവഹിച്ചിട്ടുള്ളത്.ജാക്സന്റെ ആറാമത്തെ സ്റ്റുഡിയോ ആൽബമായ ത്രില്ലറിലെ (1982) രണ്ടാമത്തെ ഗാനമായാണിത് പുറത്തിറങ്ങിയിത്.

വളരെ വലിയ വിജയമായിരുന്ന ഈ ഗാനം 1983 ലെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനമായിരുന്നു.അമേരിക്കൻ ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ ഏഴു വാരം ഒന്നാം സ്ഥാനം അലങ്കരിച്ച ഇത് പിന്നീട് ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ വിറ്റഴിച്ച ഗാനങ്ങളിൽ ഒന്നായി മാറി.[1] വിവിധ മാഗസിനുകളും പോളുകളും ബില്ലി ജിനെ എക്കാലത്തെയും മികച്ച ഗാനമായിട്ട് തിരഞ്ഞെടുത്തിട്ടുണ്ട്. റോളിംങ്ങ് സ്റ്റോൺ മാഗസിൻ ഈ ഗാനത്തിനെ എക്കാലത്തെയും 500 മഹത്തരമായ ഗാനങ്ങളിൽ 58 സ്ഥാനത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് ഗ്രാമി പുരസ്കാരവും ഒരു അമേരിക്കൻ സംഗീത പുരസ്കാരംവും നേടിയിട്ടുള്ള ഈ ഗാനം സംഗീത വീഡിയോ നിർമ്മാതാക്കളുടെ ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപ്പെട്ടിട്ടുണ്ട്.[2][3] ഈ ഗാനവും ഇതിന്റെ സംഗീത വീഡിയോയ്ക്കും ത്രില്ലർ ആൽബത്തിനെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബം ആക്കി തീർത്തതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.[4] ഈ ഗാനത്തിന്റെ പ്രചാരണത്തിനിറക്കിയ സംഗീത വീഡിയോ എംടിവിയിൽ നിലനിന്നിരുന്ന വർണ്ണവിവേചനത്തിന്റെ അതിർവരമ്പുകൾ തകർത്തു കൊണ്ട് ;ചാനലിൽ പ്രക്ഷേപണം ചെയ്യുന്ന ആദ്യ കറുത്ത വർഗ്ഗക്കാരന്റെ ഗാനമായി മാറി. ബില്ലി ജീൻ ജാക്സനെ ഒരു അന്താരാഷ്ട്ര പോപ് താരമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്

അവലംബങ്ങൾ

[തിരുത്തുക]
  1. "RIAA Adds Digital Streams To Historic Gold & Platinum Awards". Recording Industry Association of America. May 9, 2013. Archived from the original on May 14, 2016. Retrieved May 13, 2016.
  2. Halstead 2007, pp. 38–40.
  3. Smith, David (January 30, 2005). "Cash tops Thriller with best video ever". The Guardian. Retrieved February 15, 2009.
  4. Cocks, Jay (December 26, 1983). "Sing a Song of Seeing". Time. Archived from the original on 2009-08-20. Retrieved February 15, 2009.
"https://ml.wikipedia.org/w/index.php?title=ബില്ലി_ജീൻ&oldid=3639103" എന്ന താളിൽനിന്ന് ശേഖരിച്ചത്