ഡയാന സ്പെൻസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡയാന
Diana, Princess of Wales.jpg
ഡയാന - ഒരു സമ്മാനദാന ചടങ്ങിൽ
ജനനംഡയാന ഫ്രാൻസസ്സ്
1961 ജൂലൈ 1(1961-07-01)
പാർക്ക് ഹൗസ്, നോർഫോക്ക്, ഇംഗ്ലണ്ട്
മരണം1997 ഓഗസ്റ്റ് 31(1997-08-31) (പ്രായം 36)
പാരീസ്, ഫ്രാൻസ്
പദവിവേൽസ് രാജകുമാരി
ജീവിത പങ്കാളി(കൾ)ചാൾസ് രാജകുമാരൻ
(വിവാഹം-1981, വിവാഹമോചനം-1996)[1]
കുട്ടി(കൾ)വില്ല്യം രാജകുമാരൻ
ഹാരി രാജകുമാരൻ
മാതാപിതാക്കൾജോൺ സ്പെൻസർ
ഫ്രാൻസസ്സ് ഷാൻഡ്
ഒപ്പ്
Lady Diana signature.png

ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു ഡയാന സ്പെൻസർ (ജനനം 01-07-1961, മരണം 31-08-1997).[2][3] വളരെ സമ്പന്നമായ സ്പെൻസർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും, ചാൾസ് രാജകുമാരനുമായുള്ള വിവാഹനിശ്ചയത്തോടെയാണ് ഡയാന പ്രശസ്തയാവുന്നത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹശേഷം, ഡയാന വേൽസിലെ രാജകുമാരി എന്നാണ് അറിയപ്പെട്ടിരുന്നത്. ചാൾസ് രാജകുമാരനുമായുള്ള ദാമ്പത്യത്തിൽ ഡയാനക്ക് രണ്ട് കുട്ടികളുണ്ട്.

വിവാഹശേഷം ഡയാന ധാരാളം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ലോകമാധ്യമങ്ങൾ വിടാതെ പിന്തുടർന്നിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഡയാനയുടേത്. അവർ പലപ്പോഴും വിവാദങ്ങൾക്കു പാത്രമായിട്ടുണ്ട്. 1996 ഓഗസ്റ്റ് 28 ന് ചാൾസ് രാജകുമാരനിൽ നിന്നും വിവാഹമോചനം തേടി. 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു.[4]

അവലംബം[തിരുത്തുക]

  1. "ദ ലൈഫ് ഓഫ് ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ് 1961–1997". ബി.ബി.സി. 
  2. "ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ്". ഡയാന, പ്രിൻസസ്സ് ഓഫ് വേൽസ് മെമ്മോറിയൽ ഫണ്ട്. Retrieved 21-മാർച്ച്-2014.  Check date values in: |accessdate= (help)
  3. ആൻഡ്രൂ മോർട്ടൺ പുറം 99
  4. "ഡയാന രാജകുമാരി - ലഘു ജീവചരിത്രം". ബ്രിട്ടീഷ് രാജകുടുംബം. Retrieved 21-മാർച്ച്-2014.  Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഡയാന_സ്പെൻസർ&oldid=2648745" എന്ന താളിൽനിന്നു ശേഖരിച്ചത്