റെബ്ബി ജാക്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rebbie Jackson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെബ്ബി ജാക്സൺ
ജനനം (1950-05-29) മേയ് 29, 1950  (73 വയസ്സ്)
മറ്റ് പേരുകൾ
  • Rebbie
തൊഴിൽ
  • Singer
  • actress
സജീവ കാലം1974–present
കുട്ടികൾ3; including Austin Brown
മാതാപിതാക്ക(ൾ)
Musical career
വിഭാഗങ്ങൾ
ലേബലുകൾ
  • Columbia
  • MJJ Productions/MJJ Music
  • SuperBird
  • Music

മൗറീൻ റീല്ലെറ്റ " റെബ്ബി" ജാക്സൺ /ˈrbi ˈæksən//ˈrbi ˈæksən/ (ജനനം മെയ് 29, 1950) .സംഗീത കുടുംബമായ ജാക്സൺ കുടുംബത്തിലെ ഏറ്റവും മുതിർന്ന കുട്ടിയായാണ് ജനനം .1974 ൽ തന്റെ സഹോദരങ്ങളോടൊപ്പം ആണ് റെബ്ബി ആദ്യമായി സംഗീത പരിപാടികൾ അവതരിപ്പിച്ചു തുടങ്ങിയത്. ഇതിനു ശേഷം ദ ജാക്സൺസ് എന്ന ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇവരുടെ ഇളയ സഹോദരി ല ട്ടോയ ജാക്സൺ ജനിച്ചത് റെബ്ബിയുടെ ആറാം ജന്മദിനത്തിലാണ് .ഇവരുടെ ആദ്യ ആൽബം സെന്റിപേഡ് (1984) പുറത്തിറങ്ങിയത് ഇവരുടെ 34 ലാം വയസ്സിലാണ്.ഈ ആൽബത്തിൽ  സ്മോക്കി റോബിൻസൺ, പ്രിൻസ്, എന്നിവരെഴുതിയ ഗാനങ്ങളുണ്ടായിരുന്നു.അതുപോലെ റെബ്ബിയുടെ ഇളയ സഹോദരൻ മൈക്കൽ ജാക്സൺ, ഈ ആൽബത്തിന്റെ അതേ പേരിലുള്ള ("സെന്റിപേഡ്") എന്ന ഗാനത്തിൽ സഹകരിച്ചിട്ടുണ്ട്. ഈ ഗാനം പിന്നീട് റെബ്ബിയുടെ എക്കാലത്തെയും വിജയിച്ച ഗാനമായി മാറി.

ഇതിനു ശേഷം രണ്ടു ആൽബങ്ങൾ കൂടെ പുറത്തിറക്കിയിട്ടുള്ള റെബ്ബി തന്റെ സംഗീത ജീവിതത്തിൽ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം 1998-ലാണ് യുവേഴ്സ് ഫെയ്ത്ത്ഫുളി എന്ന ആൽബം പുറത്തിറക്കിയത്.

ജീവിതരേഖ[തിരുത്തുക]

ബാല്യം[തിരുത്തുക]

From left, back row: Jackie Jackson, Michael Jackson, Tito Jackson, Marlon Jackson. Middle row: Randy Jackson, La Toya Jackson, Rebbie Jackson. Front row: Janet Jackson (1977)

മെയ് 29, 1950-ൽ ഗാരി, ഇന്ത്യാന യിൽ ഒരു ഇടത്തരം കുടുബത്തിലെ ജോ ജാക്സൺ കാതറീൻ ജാക്സൺ ദമ്പതികളുടെ ഏറ്റവും മുതിർന്ന കുട്ടിയായാണ് മൗറീൻ റീല്ലെറ്റ " റെബ്ബി" ജാക്സന്റെ ജനനം.[1] വലിയ യഹോവയുടെ സാക്ഷികൾ വിശ്വാസിയായ മാതാവ് റെബ്ബിയെയും ഇതേ വിശ്വാസിയായാണ് വളർത്തിയിട്ടുള്ളത്.സഹോദരൻ ജാക്കിയുമായി ചേർന്ന് തന്റെ മറ്റു ഇളയ സഹോദരങ്ങൾക്കു ഒരു രണ്ടാനമ്മയെ പോലെ കൂട്ടിരിക്കുകയാണ് താൻ ആദ്യകാലങ്ങളിൽ ചെയ്യാറുള്ളതെന്ന് റെബ്ബി പിന്നീട് പറഞ്ഞിട്ടുള്ളത്. തെഡോർ റൂസ് വെൽറ്റ് ഹൈസ്കൂളിൽ നിന്ന് 1968-ൽ ബിരുദം നേടിയിട്ടുണ്ട്.[2]

വിവാഹം[തിരുത്തുക]

1968 മെയ് മാസത്തിൽ 18 കാരിയായ റെബ്ബി തനിക്ക് തന്റെ ബാല്യകാല സുഹൃത്തായ നഥാനിയേൽ ബ്രൗണിനെ വിവാഹം കഴിക്കണം എന്ന് അറിയിച്ചു. എന്നാൽ ഇത് കുടുംബത്തിൽ നിന്ന് വളരെയധികം ഇതിർപ്പിനിടയാക്കി.എന്നാൽ റെബ്ബി തന്റെ തീരുമാനത്തിലുറച്ചു നിൽക്കുകയും തനിക്ക് ബ്രൗണിന്റെ കൂടെ കെന്റക്കി യിലേക്ക് താമസം മാറാൻ താൽപര്യപ്പെടുകയും ചെയ്തു. കാതറീൻ ഇത് അംഗീകരിക്കുകയും ചെയ്തു. ഇതിനെ എതിർത്ത ജോസഫിന് റെബ്ബി തന്റെ മറ്റു മക്കളുടെ പാത പിന്തുടരുന്ന് (ദ ജാക്സൺ 5) ഒരു ഗായിക ആകുന്നതായിരുന്നു താൽപര്യം. വിവിധ മത്സരങ്ങളിൽ ജയിച്ചിരുന്ന റെബ്ബി വിവാഹം ചെയ്യുന്നത് അവളുടെ കരിയറിനെ ബാധിക്കുമെന്ന് അദ്ദേഹം കരുതി.[3] അതുപോലെ ക്ലാർനെറ്റ് പിയാനൊ എന്നിവയിൽ പ്രാവീണ്യവും നേടിയിരുന്ന റെബ്ബി ചെറുപ്പം മുതൽ തന്നെ നൃത്തവും പരിശീലിച്ചിരുന്നു. എന്നാൽ സംഗീത ജീവിതത്തിൽ ഇവർക്ക് തന്റെ മറ്റു സഹോദരങ്ങളെ പോലെ താൽപര്യം ഉണ്ടായിരുന്നില്ല.[4]എന്നാൽ ജാക്സൺ കുടുംബംത്തിലെ പ്രശസ്തിയിൽ നിന്ന് മാറി ജീവിക്കാൻ താൽപ്പര്യപ്പെട്ട റെബ്ബിയ്ക്കു മുന്നിൽ ജോസഫിനു സമ്മദിക്കേണ്ടി വന്നു..[5]

ബ്രൗൺ റെബ്ബി ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത്: മകൾ സ്റ്റേസിയും (ജനനം മെയ് 5, 1971) യഷിയും (ജനനം ഒക്ടോബർ 5, 1977) മകൻ ഓസ്റ്റിനും (ജനനം നവംബർ 22, 1985).[6] റെബിയുടെ ഭർത്താവ് നഥാനിയേൽ ബ്രൗൺ 2013 ജനുവരി ആറിന് കാൻസർ മൂലം അന്തരിച്ചു.[7]

ആൽബങ്ങൾ[തിരുത്തുക]

Year Album Peak chart positions Worldwide sales
U.S. Top 200[8] U.S. R&B[9]
1984 Centipede
  • Released: October 10, 1984
  • Labels: CBS Records
63 13
1986 Reaction
  • Released: March 9, 1986
  • Labels: CBS Records
54 6
1988 R U Tuff Enuff
  • Released: July 12, 1988
  • Labels: CBS Records
58 300,000 units[10]
1998 Yours Faithfully
  • Released: March 31, 1998
  • Labels: MJJ Productions
28 67

ഗാനങ്ങൾ[തിരുത്തുക]

Year Single Peak chart positions Album Certifications
(sales thresholds)
U.S. R&B[11] U.S. Hot 100[12] RIANZ[13]
1984 "Centipede" 4 24 4 Centipede
1985 "A Fork in the Road" 40
1986 "Reaction" 16 Reaction
1987 "You Send the Rain Away"
1988 "Plaything" 8 R U Tuff Enuff
"R U Tuff Enuff" 78
1989 "2300 Jackson Street" (the Jacksons featuring Michael Jackson, Janet Jackson, Rebbie Jackson and Marlon Jackson) 9 2300 Jackson Street
1998 "Yours Faithfully" 76 Yours Faithfully

അവലംബങ്ങൾ[തിരുത്തുക]

  1. Taraborrelli (2004), pp. 17–18.
  2. "Rebbie Jackson goes back to Gary home, talks about famous brother, sisters". Jet. Johnson Publishing Company. 72 (25). September 14, 1987. ISSN 0021-5996. Retrieved December 20, 2009.
  3. Taraborrelli (2004), p. 35.
  4. Hogan, Ed. "Rebbie Jackson biography". Billboard. Retrieved October 11, 2009.
  5. Taraborrelli (2004), p. 36.
  6. Campbell (1993), p. 20.
  7. Caitlin White (January 10, 2013). "Rebbie Jackson, Husband Death: Nathaniel Brown Loses Cancer Battle". The Boombox. Retrieved 27 June 2013.
  8. "Rebbie Jackson chart history: Top 200 albums". Billboard. Archived from the original on June 22, 2010. Retrieved October 11, 2009. {{cite web}}: Italic or bold markup not allowed in: |publisher= (help)
  9. "Rebbie Jackson chart history: R&B/hip-hop albums". Billboard. Retrieved October 11, 2009. {{cite web}}: Italic or bold markup not allowed in: |publisher= (help)
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Michael Jackson's sister to perform in Middlesboro എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Rebbie Jackson chart history: R&B/hip-hop songs എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. "Rebbie Jackson chart history: Hot 100". Billboard. Retrieved October 11, 2009. {{cite web}}: Italic or bold markup not allowed in: |publisher= (help)
  13. "Ultratop Singles Chart Archives". Ultratop. ultratop.be. Retrieved September 29, 2009.
  14. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; RIAA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റെബ്ബി_ജാക്സൺ&oldid=3524779" എന്ന താളിൽനിന്ന് ശേഖരിച്ചത്