ഉള്ളടക്കത്തിലേക്ക് പോവുക

അഡേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adele എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഡേൽ
Adele smiling
അഡെലെ അഡെലെ ലൈവ് 2016 എന്ന കച്ചേരി ടൂർ വേളയിൽ, മാർച്ച് 2016.
ജനനം
അഡെലെ ലോറി ബ്ലൂ അഡ്കിൻസ്[1]

(1988-05-05) 5 മേയ് 1988 (age 38) വയസ്സ്)
അൽമ മേറ്റർBRIT School
തൊഴിൽ
  • ഗായിക
  • ഗാനരചയിതാവ്
ജീവിതപങ്കാളിസൈമൺ കൊനെക്കി (m. 2017)
കുട്ടികൾ1
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
  • Vocals
  • guitar
  • drums
  • bass
വർഷങ്ങളായി സജീവം2006–present
ലേബലുകൾ
വെബ്സൈറ്റ്adele.com

ഗായിക, സംഗീതജ്ഞ, ഗാനരചയിതാവ്, വാദ്യോപകരണ വിദഗ്ദ്ധ എന്നീ നിലകളിൽ പ്രശസ്തയായ ഒരു ബ്രിട്ടീഷ് വനിതയാണ് അഡേൽ എന്നറിയപ്പെടുന്ന അഡേൽ ലോറീ ബ്ലൂ അഡ്കിൻസ് [1]എംബിഇ (ജനനം 1988 മെയ് 5). 2006ൽ അഡേലിന്റെ ഒരു സുഹൃത്ത് അഡേലിന്റെ ഒരു ഡെമോ വീഡിയോ മൈസ്പേസിൽ പോസ്റ്റ് ചെയ്തു. ഇതിനു ശേഷം അഡേലിന് എക്സ്എൽ റെകോഡിംഗ്സിൽ നിന്ന് ഒരു റെക്കോഡിംഗ് കോൺട്രാക്റ്റ് ലഭിച്ചു. അടുത്ത വർഷം അഡേലിന് ബ്രിട്ട്സ് ക്രിട്ടിക്സ് ചോയ്സ്, ബിബിസി സൗണ്ട് ഓഫ് 2008 അവാർഡുകൾ ലഭിച്ചു. അഡേലിന്റെ ആദ്യ ആൽബം 19 2008ൽ പുറത്തിറങ്ങി. വൻവിജയം നേടിയ ഈ സംഗീത ആൽബത്തിനെ തുടർന്ന് അഡേൽ പ്രശസ്തയായി. 2013ൽ സ്കൈഫാൾ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിലെ സ്കൈഫാൾ എന്ന ഗാനത്തിന് അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബും അഡേൽ സ്വന്തമാക്കി.[4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

1988 മെയ് 5 ന് ലണ്ടനിലെ ടോട്ടൻഹാമിൽ ഒരു ഇംഗ്ലീഷ് മാതാവ് പെന്നി അഡ്കിൻസിന്റെയും വെൽഷ് പിതാവ് മാർക്ക് ഇവാൻസിന്റെയും[5] മകളായി അഡെൽ ലോറി ബ്ലൂ അഡ്കിൻസ് ജനിച്ചു.[6] അഡെലിന് രണ്ട് വയസ്സുള്ളപ്പോൾ പിതാവ് ഇവാൻസ് അവരെ ഉപേക്ഷിച്ചു പോയതിനുശേഷം, മാതാവിന്റെ സംരക്ഷണയിൽ അവൾ വളർന്നു.[7][8] 4 വയസ്സുള്ളപ്പോൾ പാടാൻ തുടങ്ങിയ തനിക്ക്, ശബ്ദങ്ങളിൽ തഭ്രമം തോന്നിയതായി അവൾ അവകാശപ്പെടുന്നു.[9][10] 1997 ൽ, 9 വയസ്സുള്ള അഡെലും അപ്പോഴേക്കും ഒരു ഫർണിച്ചർ നിർമ്മാതാവായും മുതിർന്നവരുടെ പഠന പ്രവർത്തനങ്ങളുടെ സംഘാടകയായും ജോലി കണ്ടെത്തിയിരുന്ന മാതാവും ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തുള്ള ബ്രൈറ്റണിലേക്ക് താമസം മാറി.[11]

1999-ൽ, ലണ്ടനിലേക്ക് മടങ്ങിയ അഡെലും മാതാവും ആദ്യം ബ്രിക്സ്റ്റണിലേക്കും പിന്നീട് അയൽ ജില്ലയായ തെക്കൻ ലണ്ടനിലെ വെസ്റ്റ് നോർവുഡിലേക്കും പോകുകയും ഈ മാറ്റം അവളുടെ ആദ്യ ഗാനമായ "ഹോംടൗൺ ഗ്ലോറി" യുടെ വിഷയമാകുകയും ചെയ്തു.[12] തന്റെ യൗവനത്തിന്റെ ഭൂരിഭാഗവും ബ്രോക്ക്‌വെൽ പാർക്കിൽ ചെലവഴിച്ച അഡെൽ, അവിടെ ഗിറ്റാർ വായിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയും സുഹൃത്തുക്കൾക്കായി പാടുകയും ചെയ്തിരുന്നു, 2015-ൽ പുറത്തിറങ്ങിയ "മില്യൺ ഇയേഴ്‌സ് എഗോ" എന്ന ഗാനത്തിൽ അവൾ അത് അനുസ്മരിച്ചു. "എന്റെ ജീവിതത്തിലെ ഏറ്റവും സ്മരണീയമായ നിമിഷങ്ങൾ ഞാൻ അവിടെ ചെലവഴിച്ചിട്ടുണ്ട്, [2015 ൽ] ഞാൻ ആ സ്ഥലത്തുകൂടി വണ്ടിയോടിച്ചു പോയപ്പോൾ, അക്ഷരാർത്ഥത്തിൽ ഞാൻ പൊട്ടിക്കരഞ്ഞു. എനിക്ക് ആ ജീവിതം ശരിക്കും നഷ്ടമായി," അവർ പറഞ്ഞു.[13] 2006 മെയ് മാസത്തിൽ[14] ക്രോയ്ഡണിലെ BRIT സ്കൂൾ ഫോർ പെർഫോമിംഗ് ആർട്സ് & ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ അഡെൽ, അവിടെ ലിയോണ ലൂയിസിന്റെയും ജെസ്സി ജെയുടെയും സഹപാഠിയായിരുന്നു.[15][16]

സംഗീത ജീവിതം

[തിരുത്തുക]

അഡേൽ 16 വയസ്സുള്ളപ്പോൾ ലണ്ടനിലെ വെസ്റ്റ് നോർവുഡിനടുത്തുള്ള അവളുടെ വീടിന്റെ സബർബ് അടിസ്ഥാനമാക്കി എഴുതിയ അവളുടെ ആദ്യത്തെ സോങുള്ള ആൽബമാണ് ഹോംടൗൺ ഗ്ലോറി.

ഗാനങ്ങൾ

[തിരുത്തുക]

ആൽബങ്ങൾ

[തിരുത്തുക]
  • 19
    • ഹോംടൗൺ ഗ്ലോറി
    • ചേസിംഗ് പേവ്മെന്റ്സ്
    • കോൾഡ് ഷോൾഡർ
    • മെയ്ക് യു ഫീൽ മൈ ലവ്
  • 21
    • റോളിംഗ് ഇൻ ദ ഡീപ്
    • സംവൺ ലൈക് യു
    • സെറ്റ് ഫയർ റ്റു ദ റെയിൻ
    • റൂമർ ഹാസ് ഇറ്റ്
    • ടേണിംഗ് ടേബിൾസ്
  • 25
  • 30

അവലംബം

[തിരുത്തുക]
  1. 1 2 Frehsée, Nicole (22 January 2009). "Meet Adele, the U.K.'s Newest Soul Star" (PDF). Rolling Stone. p. 26. Archived from the original (PDF) on 2012-11-08. Retrieved 2017-03-12.
  2. ↑ Cairns, Dan (1 February 2009). "Blue-eyed soul: Encyclopedia of Modern Music". The Sunday Times. Archived from the original on 16 June 2011.
  3. ↑ "Adele: New Record is 'Quite Different'". Spin. 2 November 2010. Archived from the original on 2015-05-11. Retrieved 8 May 2011.
  4. ↑ "2013 Oscars Nominees". oscars. January 2013. Retrieved 10 January 2013.
  5. ↑ Patterson, Sylvia (27 January 2008). "Mad about the girl". The Guardian. Archived from the original on 20 November 2010. Retrieved 23 April 2010.
  6. ↑ Frehsée, Nicole (22 January 2009). "Meet Adele, the U.K.'s Newest Soul Star" (PDF). Rolling Stone. No. 1070. p. 26. Archived from the original (PDF) on 8 November 2012. Retrieved 19 January 2026.
  7. ↑ "Adele's father tells of heartache over their rift". The Daily Telegraph. 18 February 2018. Archived from the original on 27 September 2019. Retrieved 27 September 2019.
  8. ↑ Van, Jonathan. "Adele: One and Only". Vogue. Archived from the original on 14 February 2012. Retrieved 29 June 2012.
  9. ↑ "Grammy-nominated Adele taking fame in stride". The Baltimore Sun. 15 January 2009.{{cite news}}: CS1 maint: deprecated archival service (link)
  10. ↑ Otiji, Adaora (15 January 2009). "Singing Stronger Every Day: Adele". The Washington Post. Archived from the original on 30 April 2011. Retrieved 22 December 2015.
  11. ↑ Patterson, Sylvia (27 January 2008). "Interview: Adele Atkins, singer". The Observer. Archived from the original on 20 November 2010. Retrieved 8 May 2011.
  12. ↑ Heawood, Sophie (28 December 2007). "Adele-ation starts here". The Times.
  13. ↑ "Adele Performs 'Million Years Ago' and 'Hometown Glory' on BBC Special". Billboard. Archived from the original on 11 June 2019. Retrieved 5 May 2019.
  14. ↑ Youngs, Ian (4 January 2008). "Soul singers top new talent list". BBC News. Archived from the original on 16 February 2009. Retrieved 1 January 2010.
  15. ↑ Frehsée, Nicole (22 January 2009). "Meet Adele, the U.K.'s Newest Soul Star" (PDF). Rolling Stone. No. 1070. p. 26. Archived from the original (PDF) on 8 November 2012. Retrieved 19 January 2026.
  16. ↑ Collis, Clark (19 December 2008), "Spotlight on... Adele." Entertainment Weekly. (1026):62.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അഡേൽ&oldid=4683313" എന്ന താളിൽനിന്ന് ശേഖരിച്ചത്