Jump to content

ത്രില്ലർ (ഗാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ത്രില്ലർ"
പ്രമാണം:Michael jackson thriller 12 inch single USA.jpg
U.S. 12" vinyl
ഗാനം പാടിയത് മൈക്കൽ ജാക്സൺ
from the album ത്രില്ലർ
ബി-സൈഡ്"Things I Do for You"
പുറത്തിറങ്ങിയത്നവംബർ 2, 1983 (1983-11-02) (worldwide) ജനുവരി 23, 1984 (1984-01-23) (US)
Format
റെക്കോർഡ് ചെയ്തത്April-November 1982
Genre
ധൈർഘ്യം5:57 (album version)
4:02 (7" single edit version)
ലേബൽ
ഗാനരചയിതാവ്‌(ക്കൾ)Rod Temperton
സംവിധായകൻ(ന്മാർ)ക്വിന്സീ ജോൺസ്
Music video
"ത്രില്ലർ" on YouTube

അമേരിക്കൻ ഗായകൻ മൈക്കൽ ജാക്സന്റെ ഒരു ഗാനമാണ് "ത്രില്ലർ" . റോഡ് ടെംപ്ടൊൻ ന്റെ വരികൾകൾക്ക് ഈണം നൽകിയത് ക്വിന്സീ ജോൺസ് ആണ്. ജാക്സന്റെ 1982-ലെ സ്റ്റുഡിയോ ആൽബമായ ത്രില്ലറിലെ ഏഴാമത്തെയും അവസാനത്തെയും ഗാനമായാണിത് പുറത്തിറങ്ങിയത്.[1] [2]നടൻ വിൻസെന്റ് പ്രൈസ് ഈ ഗാനത്തിന് ശബ്ദം നൽകിയിട്ടുണ്ട്. ത്രില്ലർ നിരൂപക പ്രശംസ നേടിക്കൊടുത്ത ഒരു ഗാനമാണ്. ത്രില്ലർ ആൽബത്തിൽ നിന്ന് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിലെ ആദ്യ പത്തിൽ ഇടം പിടിക്കുന്ന ജാക്സന്റെ ഏഴാമത്തെ ഗാനമാണ്.

ജോൺ ലാന്റിസിനോടൊത്ത് നിർമിച്ച ഈ ഗാനത്തിന്റെ 14 മിനുട്ട് ദൈർഘ്യമുള്ള ഒരു ഹൊറർ വീഡിയോ 1983-ൽ മൈക്കൽ ജാക്സൺസ് ത്രില്ലർ എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.ഇതിന്റെ വില്പനയിലൂടെ ജാക്സൺ വൻ ലാഭം നേടി. എംടിവി മുതൽമുടക്കി നിർമിച്ച ഈ ഡോക്യുമെന്ററിയുടെ 90 ലക്ഷം പ്രതികളാണ് ഇതുവരെ വിറ്റുപോയത്. 2009 ഡിസംബറിൽ ലിബർട്ടി ഓഫ് കോൺഗ്രസ്റ്റ് ത്രില്ലർ വീഡിയോ നാഷണൽ ഫിലിം രജിസ്ട്രിയിൽ ഉൾപ്പെടുത്തി. അമേരിക്കൻ സംസ്കാരത്തെ പരിപോഷിപ്പിച്ച, പ്രധാനപ്പെട്ട പ്രവർത്തികളിൽ ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. ആദ്യമായിട്ടാണ് ഒരു സംഗീത വീഡിയോ (ഇതുവരെ ഒരെണ്ണം) ഇങ്ങനെ ചേർക്കപ്പെടുന്നത്.വീഡിയോയുടെ ഏറ്റവും ശ്രദ്ധേയമായ രംഗത്ത് ജാക്സൻ മറ്റു നടന്മാരോടൊത്ത് പ്രേതങ്ങളുടെ രൂപത്തിൽ നൃത്തം ചെയ്യുന്നതാണ്.പാട്ടിൽ, വാതിൽ അടയുന്ന ശബ്ദം, അതുപോലെ ഇടി, കാറ്റ്  മരപ്പലകകൾക്കു മുകളിൽ നടക്കുമ്പോൾ ഉള്ള കാലടി ശബ്ദം ഓരിയിടുന്ന നായ്ക്കളുടെ ശബ്ദം  എന്നിവ കേൾക്കാൻ കഴിയും.ഭീതിജനകമായ തീമുകളും ഘടകങ്ങളും അടങ്ങിയ വരികളും ഈ ഗാനത്തിന്റെ പ്രത്യേകതയാണ്. ആറ് എംടിവി സംഗീത പുരസ്കാര നാമനിർദ്ദേശം നേടിയ ഇത് മൂന്നെണ്ണം കരസ്ഥമാക്കുകയും ചെയ്തിതിട്ടുണ്ട്.

നിർമ്മാണം

[തിരുത്തുക]

"ത്രില്ലർ" ഒരു ഡിസ്കോ-ഫൺക് ശൈലിയിൽപ്പെട്ട ഒരു ഗാനമാണ്. റോഡ് ടെമ്പർട്ടൺ എഴുതിയ ക്വിൻസി ജോൺസ് സംഗീത സംവിധാന ചെയ്ത ഈ ഗാനം ജാക്സന്റെ ഹിറ്റ് ഗാനമായ ദിസ് പ്ളേസ് ഹോട്ടൽ എന്നതിൽ നിന്ന് പ്രചോദനം കൊണ്ട് നിർമ്മിച്ചതാണ് .ആദ്യം  "സ്റ്റാർലൈറ്റ്" എന്ന് പേരിട്ടിരുന്ന ഈ ഗാനത്തിന് കുട്ടികൾയും കൂടെ സ്വാധീക്കുന്ന എന്തെങ്കിലും ആകണം എന്ന ജാക്സന്റെ ആഗ്രഹമാണ്  'ത്രില്ലർ' എന്ന തലക്കെട്ടിലേക്ക് എത്തിയത്.

നിരൂപണ പ്രീതിയും,വാണിജ്യ പ്രകടനവും

[തിരുത്തുക]

ത്രില്ലർ "സമകാലിക വിമർശകരുടെ പ്രിയപ്പെട്ട ഗാനമാണ്. 2018 ഓഗസ്റ്റ് വരെ  70 ലക്ഷത്തിലധികം കോപ്പികൾ ഈ ഗാനത്തിന്റെതായി അമേരിക്കയിൽ മാത്രം വിറ്റഴിച്ചിട്ടുണ്ട്.

സംഗീത വീഡിയോ

[തിരുത്തുക]

ജോൺ ലൻഡിസ് ആണ് ഈ വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത് .5 ലക്ഷം അമേരിക്കൻ ഡോളറായിരുന്നു ഇതിന്റെ മുടക്കുമുതൽ. ജാക്സന്റെ ഒരു ആഗ്രഹമായിരുന്നു സിനിമ പോലെ തുടക്കവും ഒടുക്കവുമുള്ള ഒരു കഥയെ ആസ്പദമാക്കി സംഭാഷണങ്ങളുള്ള ഒരു സംഗീത വീഡിയൊ. ഇതാദ്യമായിട്ടാണ് ഇത്തരം സവിശേഷതകളുള്ള ഒരു വിഡിയോ പുറത്തിറങ്ങുന്നത്.സംഗീത വീഡിയോയുടെ റിലീസിനു ശേഷം, 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി റിലീസ് ചെയ്തു. ത്രില്ലർ വീഡിയോയും അതിന്റെ ചിത്രീകരണവുമായിരുന്നു ഇതിൽ.90 ലക്ഷം കോപ്പിയാണ് മേക്കിംങ്ങ് ഓഫ് മൈക്കൽ ജാക്സൺസ് ത്രില്ലർ എന്ന് പേരിട്ടുള്ള ഈ ഡോക്യുമെന്ററിയുടെതായി വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ഇതൊരു റെക്കോർഡ് ആണ്. എംടിവി രണ്ടര ലക്ഷം ഡോളറും ഷോടൈം മൂന്നു ലക്ഷം ഡോളറും വെസ്ട്രോൺ വീഡിയെ അഞ്ച് ലക്ഷം ഡോളറും മുടക്കിയാണ് ഈ വീഡിയോയുടെ അവകാശങ്ങൾ സ്വന്തമാക്കിയത്. എം ടി വി അടക്കം നിരവധി മാധ്യമങ്ങൾ എക്കാലത്തെയും മികച്ച സംഗീത വീഡിയോ ആയി ത്രില്ലറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

അവലംബങ്ങൾ

[തിരുത്തുക]
  1. Eagan, Daniel (24 November 2011). America's Film Legacy, 2009-2010: A Viewer's Guide to the 50 Landmark Movies Added To The National Film Registry in 2009-10. Bloomsbury Publishing. p. 175. ISBN 978-1-4411-9328-5. Retrieved 14 May 2016.
  2. Richin, Leslie (December 2, 2014). "On This Day In 1983, Michael Jackson's 'Thriller' Premiered On MTV". {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ത്രില്ലർ_(ഗാനം)&oldid=2991554" എന്ന താളിൽനിന്ന് ശേഖരിച്ചത്