ജീൻ കെല്ലി
ജീൻ കെല്ലി | |
---|---|
ജനനം | യൂജിൻ കുറാന് കെല്ലി ഓഗസ്റ്റ് 23, 1912 |
മരണം | ഫെബ്രുവരി 2, 1996 ബെവർലി ഹിൽസ്, കാലിഫോർണിയ, U.S. | (പ്രായം 83)
പൗരത്വം | അമേരിക്കൻ (Irish citizenship granted late in life)[1] |
വിദ്യാഭ്യാസം | പീബോഡി ഹൈസ്കൂൾ |
കലാലയം | പിറ്റ്സ്ബർഗ് സർവകലാശാല |
തൊഴിൽ |
|
സജീവ കാലം | 1931–1994 |
അറിയപ്പെടുന്നത് | |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
ജീവിതപങ്കാളി(കൾ) | പട്രീഷ്യ വാർഡ് (m. 1990) |
കുട്ടികൾ | 3 |
യൂജിൻ കുറാൻ കെല്ലി (ജീവിതകാലം: ഓഗസ്റ്റ് 23, 1912 - ഫെബ്രുവരി 2, 1996) ഒരു അമേരിക്കൻ നർത്തകൻ, അഭിനേതാവ്, ഗായകൻ, സംവിധായകൻ, നൃത്തസംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ ബഹുമുഖപ്രതിഭയായിരുന്നു. ഊർജ്ജസ്വലത നിറഞ്ഞ അത്ലറ്റിക് നൃത്ത ശൈലിയ്ക്ക് പേരുകേട്ട അദ്ദേഹം പൊതുജനങ്ങൾക്ക് ആക്സസ് ചെയ്യാവുന്ന ഒരു പുതിയ അമേരിക്കൻ നൃത്തരൂപം സൃഷ്ടിക്കാൻ ശ്രമിക്കുകയും അതിനെ അദ്ദേഹം "സാധാരണക്കാരുടെ നൃത്തം" എന്ന് വിളിക്കുകയും ചെയ്തു.[2][3] 1940-കളിലും 1950-കളിലും ഏറെ ശ്രദ്ധിക്കപ്പെട്ട സംഗീതാത്മക സിനിമകളിൽ അദ്ദേഹം സ്റ്റാൻലി ഡോണനൊപ്പം അഭിനയ, നൃത്തസംവിധാന, സഹസംവിധാന മേഖലകളിൽ പ്രവർത്തിച്ചു.
മികച്ച ചലച്ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടിയ ആൻ അമേരിക്കൻ ഇൻ പാരീസ് (1951), സ്റ്റാൻലി ഡോണനോടൊപ്പം സംവിധാനം, നൃത്തസംവിധാനം എന്നിവ നിർവ്വഹിച്ച സിംഗിംഗ് ഇൻ ദ റെയിൻ (1952), കവർ ഗേൾ (1944), മികച്ച നടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ആങ്കേഴ്‌സ് അവീഗ് (1945) എന്നിങ്ങനെ ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ മറ്റ് സംഗീതാത്മക സിനിമകളിലൂടെയാണ് കെല്ലി കൂടുതലായി അറിയപ്പെടുന്നത്. ഡോണനുമായി സഹകരിച്ച് സംവിധാനം ചെയ്‌ത ഓൺ ദ ടൗൺ (1949) അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. പിന്നീട് 1950-കളിൽ, മ്യൂസിക്കലുകൾക്ക് ജനപ്രീതി കുറഞ്ഞപ്പോൾ, ബ്രിഗഡൂൺ (1954) ഡൊണനൊപ്പം അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രമായ ഇറ്റ്സ് ഓൾവേസ് ഫെയർ വെതർ (1955) തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. അദ്ദേഹം സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം അരങ്ങേറ്റം കുറിച്ച, അവസാനത്തെ MGM മ്യൂസിക്കുകളിൽ ഒന്നായ ഇൻവിറ്റേഷൻ ടു ദ ഡാൻസ് (1956) ഒരു വാണിജ്യ വിജയമായിരുന്നില്ല.
ജൂഡി ഗാർലാൻഡിനൊപ്പം ഫോർ മി ആൻഡ് മൈ ഗാൽ (1942) എന്ന ചിത്രത്തിലൂടെ നടനെന്ന നിലയിൽ തന്റെ സിനിമാ അരങ്ങേറ്റം നടത്തിയ കെല്ലി അവരോടൊപ്പം ദി പൈറേറ്റ് (1948), സമ്മർ സ്റ്റോക്ക് (1950) എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ബ്ലാക്ക് ഹാൻഡ് (1950), ഇൻഹെറിറ്റ് ദി വിൻഡ് (1960) എന്നീ നാടകീയ ചിത്രങ്ങളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ട അദ്ദേഹത്തിന് ഇൻഹെറിറ്റ് ദി വിൻഡ് നിരൂപക പ്രശംസ നേടിക്കൊടുത്തു.[4]
1960 കളിൽ ഒരു സംവിധായകനായി തുടർന്ന കെല്ലി എ ഗൈഡ് ഫോർ ദ മാരീഡ് മാൻ (1967), മികച്ച ചിത്രത്തിനുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ഹലോ, ഡോളി! (1969) ഉൾപ്പെടെയുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തു. സീഗ്‌ഫെൽഡ് ഫോളീസ് (1946), ദാറ്റ്‌സ് എന്റർടൈൻമെന്റ്! (1974), ദാറ്റ്സ് എന്റർടൈൻമെന്റ്, ഭാഗം II (1976), ദാറ്റ്സ് ഡാൻസ്! (1985), ദാറ്റ്സ് എന്റർടൈൻമെന്റ്, ഭാഗം III (1994) എന്നീ സിനിമയിൽ സഹകരിക്കുകയും അഭിനയിക്കുകയും ചെയ്തു.
രോഗവും മരണവും
[തിരുത്തുക]1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും കെല്ലിയുടെ ആരോഗ്യം ക്രമാനുഗതമായി ക്ഷയിച്ചു. 1994 ജൂലൈയിൽ, അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയും റൊണാൾഡ് റീഗൻ UCLA മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഏഴാഴ്ചക്കാലം ശയ്യാവലംബിയാകുകയും ചെയ്തു. 1995-ന്റെ തുടക്കത്തിൽ, അദ്ദേഹത്തിന് മറ്റൊരു മസ്തിഷ്കാഘാതം ഉണ്ടാകുകയും, അത് അദ്ദേഹത്തെ ഗുരുതരമായി വികലാംഗനാക്കുകയും ചെയ്തു. 1996 ഫെബ്രുവരി 2-ന് ജീൻ കെല്ലി അന്തരിച്ചു. ശവസംസ്കാര ചടങ്ങുകളോ അനുസ്മരണ ചടങ്ങുകളോ കൂടാതെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കപ്പെട്ടു.[5]
അവലംബം
[തിരുത്തുക]- ↑ RTÉ Publishing. "Gene Kelly was proud of Irish roots – RTÉ Ten". RTÉ.ie. Archived from the original on July 29, 2014. Retrieved October 27, 2014.
- ↑ Genné, Beth (2013). "Dancin' in the Rain: Gene Kelly's Musical Films". In Mitoma, Judy; Elizabeth, Zimmer (eds.). Envisioning Dance on Film and Video. Routledge. pp. 71–77. ISBN 9781135376444. Archived from the original on April 8, 2023. Retrieved April 4, 2023.
- ↑ Genné, Beth (2017). "'Dancin' in the street': Street dancing on film and video from Fred Astaire to Michael Jackson". In Nicholas, Larraine; Morris, Geraldine (eds.). Rethinking Dance History: Issues and Methodologies. Taylor & Francis. pp. 186–196. ISBN 9781134827633. Archived from the original on April 9, 2023. Retrieved April 5, 2023.
- ↑ DiLeo, John (2002). 100 Great Film Performances You Should Remember, But Probably Don't. Limelight Editions. p. 225. ISBN 978-0-87910-972-1. Archived from the original on April 14, 2023. Retrieved November 5, 2016.
- ↑ cf. Blair, p. 8