ബാർബറ സ്ട്രയ്‌സാന്റ്
ബാർബറ സ്ട്രീസന്റ് | |
---|---|
ജനനം | ബാർബറ ജോവാൻ സ്ട്രീസന്റ് ഏപ്രിൽ 24, 1942 ബ്രൂക്ലിൻ, ന്യൂയോർക്ക്, യു.എസ്. |
വിദ്യാഭ്യാസം | ഇറാസ്മസ് ഹാൾ ഹൈ സ്കൂൾ |
തൊഴിൽ |
|
കുട്ടികൾ | ജേസൺ ഗൗൾഡ് |
ബന്ധുക്കൾ | റോസ്ലിൻ കൈന്റ് (maternal half-sister) ജോഷ് ബ്രോലിൻ (stepson) |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1963–present |
ലേബലുകൾ | കൊളംബിയ |
വെബ്സൈറ്റ് | barbrastreisand |
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവും അഭിനേതാവുമാണ് ബാർബറ ജോൺ സ്ട്രീസന്റ് (ഇംഗ്ലീഷ്: Barbra Joan Streisand, /ˈstraɪsænd/; ജനനം ഏപ്രിൽ 24, 1942).ആറ് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിനിടയിൽ വിനോദത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധേയയായിരുന്നു. ഇത് ഇവരെ എല്ലാ സമകാലീന പോപ്പ് താരങ്ങളുടെയും അമ്മ , താരങ്ങളുടെ രാജ്ഞി എന്നീ വിശേഷണങ്ങൾക്കർഹയാക്കി.[1][2][3][4][5][6][7] രണ്ട് ഓസ്കാർ പുരസ്കാരം,[8] പത്ത് ഗ്രാമി ( ഗ്രാമി ആജീവനാന്തര പുരസ്കാരം ഗ്രാമി ലെജൻഡ് പുരസ്കാരം അടക്കം),[9] അഞ്ച് എമ്മി പുരസ്കാരം (ഒരു ഡെടൈം എമ്മി അടക്കം)[10] ഒരു പ്രത്യേക ടോണി പുരസ്കാരം,[11] നാല് പീബോഡി പുരസ്കാരം,[12] പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം,[13] ഒമ്പത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്..[14] ഓസ്കാർ,എമ്മി,ഗ്രാമി,ടോണി പുരസ്കാരങ്ങൾ നേടിയ അപൂർവ്വം കലാകാരരികളിൽ ഒരാളാണ്.[15]
ലോകമെമ്പാടുമായി 14.5 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ബാർബറ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്..[16][17]
ആദ്യകാലജീവിതം
[തിരുത്തുക]1942 ഏപ്രിൽ 24 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഡയാനയുടെയും (ജനനം ഐഡ റോസൻ) ഇമ്മാനുവൽ സ്ട്രീസന്റിന്റെയും മകളായി സ്ട്രീസന്റ് ജനിച്ചു. അമ്മ ചെറുപ്പത്തിൽ സോപ്രാനോ ഗായികയായിരുന്നതിനാൽ സംഗീതത്തിൽ ഒരു കരിയർ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് ഒരു സ്കൂൾ സെക്രട്ടറിയായി.[18] അവളുടെ പിതാവ് അതേ സ്കൂളിൽ ഒരു ഹൈസ്കൂൾ അദ്ധ്യാപകനായിരുന്നു.[19]സ്ട്രീസന്റിന്റെ കുടുംബം ജൂതന്മാരായിരുന്നു.[20][21][22] അവളുടെ പിതൃവഴിയിലുള്ള മുത്തച്ഛനും മുത്തശ്ശിയും ഗലീഷ്യയിൽ നിന്ന് (പോളണ്ട്-ഉക്രെയ്ൻ) കുടിയേറിവന്നവരും മാതൃവഴിയിലുള്ള മുത്തച്ഛനും മുത്തശ്ശിയും റഷ്യൻ സാമ്രാജ്യത്തിൽ നിന്നുള്ളവരും ആയിരുന്നു. അവളുടെ മുത്തച്ഛൻ ഒരു കാന്ററായിരുന്നു.[23][24]
അവളുടെ പിതാവ് 1928-ൽ ന്യൂയോർക്കിലെ സിറ്റി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ഒരു നല്ല കായികാഭ്യാസിയും ആയി കണക്കാക്കപ്പെട്ടു. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ, അദ്ദേഹം തന്റെ വേനൽക്കാലം പുറത്ത് ചെലവഴിക്കുകയും ഒരു ലൈഫ് ഗാർഡായും ജോലി ചെയ്യുകയും കാനഡയിലൂടെ വാഹനത്തിൽ കയറി ഉല്ലാസയാത്ര ചെയ്യുകയും ചെയ്തിരുന്നു. ബിരുദം നേടി രണ്ടുവർഷത്തിനുശേഷം 1930-ൽ അദ്ദേഹം ഐഡയെ വിവാഹം കഴിച്ചു. നിരാലംബരും കുറ്റവാളികളുമായ യുവാക്കളെ സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം വളരെ ആദരണീയനായ ഒരു അധ്യാപകനായി.[25]:3
സ്ട്രീസന്റിന്റെ ആദ്യ ജന്മദിനത്തിന് ഏതാനും മാസങ്ങൾക്കുശേഷം 1943 ഓഗസ്റ്റിൽ, അപസ്മാരം പിടിപെട്ടതിനെത്തുടർന്ന് 34 വയസുള്ളപ്പോൾ അവളുടെ പിതാവ് പെട്ടെന്നു മരിച്ചു. വർഷങ്ങൾക്ക് മുമ്പ് തലയ്ക്ക് പരിക്കേറ്റതിന്റെ ഫലമായിരിക്കാം ഇത് സംഭവിച്ചത്.[25]:3 കുടുംബം ദാരിദ്ര്യത്തിലേക്ക് വീണു, ഒപ്പം അവളുടെ അമ്മ കുറഞ്ഞ ശമ്പളമുള്ള ബുക്ക് കീപ്പറായി ജോലി ചെയ്തു.[26] പ്രായപൂർത്തിയായപ്പോൾ, സ്ട്രീസന്റ് ആ ആദ്യകാലങ്ങളെ എല്ലായ്പ്പോഴും ഒരു "അശരണരായി" അനുഭവപ്പെടുന്നതായി ഓർമിച്ചു. "മറ്റെല്ലാവരുടെയും പിതാവ് ജോലി കഴിഞ്ഞ് ദിവസം അവസാനിക്കുമ്പോൾ വീട്ടിലെത്തി. എനിക്കതുണ്ടായില്ല." [25]:3 അമ്മ അവരുടെ ബില്ലുകൾ അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും മകൾക്ക് അവൾ ആഗ്രഹിക്കുന്ന ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല: "എനിക്ക് എന്റെ അമ്മയിൽ നിന്ന് സ്നേഹം ആവശ്യമുള്ളപ്പോൾ അവർ എനിക്ക് ഭക്ഷണം തന്നു." സ്ട്രീസന്റ് പറയുന്നു.[25]:3
അമ്മയ്ക്ക് ഒരു മികച്ച ശബ്ദമുണ്ടായിരുന്നുവെന്നും ചില അവസരങ്ങളിൽ പകുതി തൊഴിൽപരമായി പാടിയിട്ടുണ്ടെന്നും സ്ട്രീസന്റ് ഓർമ്മിക്കുന്നു. സ്‌സ്ട്രീസന്റിന് 13 വയസ്സുള്ളപ്പോൾ കാറ്റ്‌സ്‌കിൽസ് സന്ദർശിച്ചപ്പോൾ റോസി ഓ ഡൊണെലിനോട് പറഞ്ഞു. അവളും അമ്മയും ചില ഗാനങ്ങൾ ടേപ്പിൽ റെക്കോർഡുചെയ്‌തിരുന്നു. ആ സെഷൻ ആദ്യമായി ഒരു കലാകാരിയെന്ന നിലയിൽ സ്ട്രീസന്റ് സ്വയം അവകാശപ്പെട്ടു. ഇത് ഒരു കലാകാരിയെന്ന നിലയിൽ അവളുടെ "പ്രചോദനത്തിന്റെ ആദ്യ നിമിഷം" ആയി മാറി.[27]
അവലംബം
[തിരുത്തുക]- ↑ "Barbra Streisand goes back to Brooklyn, and beyond". USA Today. October 8, 2012. Retrieved July 26, 2013.
- ↑ "Lessons from Barbra Streisand". Chicago Tribune. November 6, 2006. Archived from the original on 2015-04-18. Retrieved July 26, 2013.
- ↑ "Barbra Streisand: Queen of the divas". the Daily Mail. July 19, 2007. Retrieved July 26, 2014.
- ↑ "Ireland awaits the arrival of the queen of divas". July 13, 2007. Retrieved July 26, 2014.
- ↑ "The internet's best Barbra Streisand memes". April 24, 2015. Archived from the original on 2015-05-27. Retrieved July 26, 2014.
- ↑ "After 51-year absence, Barbra Streisand takes the host chair at 'The Tonight Show'". The Washington Post. July 13, 2014. Retrieved July 26, 2014.
- ↑ "Barbra Streisand at her MusiCares Person of the Year dinner at the LA Convention Center". February 12, 2011. Archived from the original on 2011-02-14. Retrieved July 10, 2014.
- ↑ "Academy Awards Database". Academy of Motion Picture Arts and Sciences. January 29, 2010. Retrieved July 26, 2012.
- ↑ "Barbra Streisand Goes Platinum for History-Making 31st Time with Partners". Broadway World. January 20, 2015.
- ↑ "Awards Search". Academy Of Television Arts & Sciences. Archived from the original on 2013-12-13. Retrieved December 10, 2013.
- ↑ "AFI Life Achievement Award: Barbra Streisand". American Film Institute. Retrieved December 9, 2009.
- ↑ "The Ultimate Show Biz Coup: PEGOT". The Peabody Awards. Archived from the original on 2020-02-04. Retrieved December 10, 2014.
- ↑ Johnson, Ted. "Steven Spielberg, Barbra Streisand to Receive Presidential Medal of Freedom". Yahoo!. Variety. Retrieved 17 November 2015.
- ↑ "Awards Search". Hollywood Foreign Press Association. Archived from the original on 2015-04-02. Retrieved December 10, 2014.
- ↑ "The Ultimate Show Biz Coup: PEGOT". The Peabody Awards. Archived from the original on 2020-02-04. Retrieved February 28, 2016.
- ↑ Brantley, Ben. "Barbra Streisand Sets The Record Straight". The New York Times. New York Times. Retrieved 4 August 2016.
- ↑ "Top Selling Artists (albums)". RIAA. March 25, 2015. Retrieved March 25, 2015.
- ↑ Gavin, James (October 5, 2012). "'Hello, Gorgeous – Becoming Barbra Streisand,' by William J. Mann". The New York Times. Retrieved October 31, 2012.
- ↑ "'Guilt Trip': Streisand on Songs, Films And Family". NPR. December 17, 2012. Retrieved April 29, 2018.
- ↑ Walden, Celia (August 26, 2011). "Barbra Streisand interview". The Telegraph. Retrieved April 29, 2018.
- ↑ Rayner, Jay (May 6, 2007). "One-night stands don't come cheap". The Guardian. Retrieved April 29, 2018.
- ↑ Chabin, Michele (June 21, 2013). "Streisand wows Israelis, makes headlines for segregation stand". USA Today. Retrieved May 11, 2018.
- ↑ Andersen, Christopher (2006). Barbra: The Way She Is. pp. 20–22.
- ↑ Cords, Suzanne (April 24, 2017). "Barbra Streisand at 75: A girl from Brooklyn makes it big". Deutsche Welle. Retrieved May 11, 2018.
- ↑ 25.0 25.1 25.2 25.3 Christopher Nickens, and Swensen, Karen. The Films of Barbra Streisand, Citadel Press (2000)
- ↑ "Barbra Streisand Archives | Childhood, Brooklyn, 1942, Diana Kind". Barbra-archives.com. Archived from the original on 2013-12-06. Retrieved December 4, 2013.
- ↑ Barbra Streisand Interview with Rosie Rosie O'Donnell, April 29, 2016
- Pages using infobox musical artist with associated acts
- Pages using infobox person with unknown empty parameters
- Articles containing English-language text
- 1942-ൽ ജനിച്ചവർ
- അമേരിക്കൻ പോപ്പ് ഗായികമാർ
- അമേരിക്കൻ ചലച്ചിത്ര നടിമാർ
- അമേരിക്കൻ ചലച്ചിത്രസംവിധായകർ
- ഇംഗ്ലീഷ്-ഭാഷാ ചലച്ചിത്രസംവിധായകർ
- ഗ്രാമി പുരസ്കാര ജേതാക്കൾ
- ജീവിച്ചിരിക്കുന്നവർ
- ഗ്രാമി ലെജൻഡ് അവാർഡ്