സ്ക്രീം
ദൃശ്യരൂപം
"സ്ക്രീം" | |
---|---|
Song |
അമേരിക്കൻ സംഗീതജ്ഞൻ മൈക്കൽ ജാക്സൺ ന്റെയും സഹോദരി ജാനറ്റ് ജാക്സൺന്റെയും പ്രശസ്തമായ ഒരു ഗാനമാണ് "സ്ക്രീം"/"ചൈൽഡ്ഹുഡ്". തന്റെ ഒമ്പതാമത്തെ സ്റ്റുഡിയോ ആൽബമായ ഹിസ്റ്ററിയിലെ ആദ്യ ഗാനമായിട്ടാണ് ഇത് പുറത്തിറങ്ങിയത്. ഈ ഗാനം മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതായിരുന്നു. പ്രത്യേകിച്ച് 1993 ലൈംഗികാരോപണ സമയത്ത് തനിക്ക് മാധ്യമങ്ങളിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ജാക്സൺ അവകാശപ്പെടുന്നു. ബിൽബോർട് ഹോട്ട് 100 ചാർട്ടിൽ അഞ്ചാം സ്ഥാനത്തെത്തിയ ഈ ഗാനം ഏറ്റവും കൂടുതൽ പണം മുടക്കി നിർമ്മിച്ച ഗാനം എന്നയിനത്തിൽ ഗിന്നസ് പുസ്തകം ത്തിൽ ഇടം പിടിച്ചിട്ടുണ്ട്.[1] ഇത് 1996ൽ മികച്ച സംഗീത വീഡിയോ എന്ന ഇനത്തിൽ ഗ്രാമി പുരസ്കാരത്തിനർഹമായി. ഇതിന്റെ മറുവശത്ത് ഈ ഗാനത്തിനോടുകൂടെ ജാക്സന്റെ ചൈൽഡ്ഹുഡ് എന്ന ഗാനവും അടങ്ങിയിട്ടുണ്ട്.