1993-ലെ മൈക്കൽ ജാക്സണെതിരെ ഉയർന്ന ബാല ലൈംഗിക പീഡന ആരോപണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1993 ലെ വേനൽക്കാലത്ത്,ഡെന്റിസ്റ്റായ ഇവാൻ ചാൻഡലർ എന്ന് പിതാവ് തന്റെ 13-കാരനായ ജോർദാൻ ചാൻഡലർ എന്ന മകനെ മൈക്കൽ ജാക്സൺ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ചു.ജാക്സണും ജോർദാനും തമ്മിലുള്ള സൗഹൃദം 1992 മേയിലാണ് ആരംഭിച്ചത്; ഈ സൗഹൃദം സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഇവാൻ ചാൻഡലർ ഒരു സെലിബ്രിറ്റിയ്ക്കുമായുള്ള തന്റെ മകന്റെ സൗഹൃദത്തെ കുറിച്ച് വീമ്പിളക്കുകയും ചെയ്തു.[1] പിന്നീട് സൗഹൃദം പ്രസിദ്ധമായപ്പോൾ ടാബ്ളോയ്ഡ് മാധ്യമങ്ങൾ ജാക്സൺ ചാൻഡലർ കുടുംബത്തിലെ ഒരു അംഗമായി എന്ന് റിപ്പോർട്ട് ചെയ്തു.1993 ൽ ചാൻഡലർ തന്റെ മകന്റെ കസ്റ്റഡി അവകാശ മുള്ള മുൻ ഭാര്യയും ജോർദാന്റെ മാതാവുമായ ജൂണിനോട് അവരുടെ മകനുമായ ജാക്സണ് അനുചിതമായ ബന്ധം പുലർത്തുന്നയി സംശയം പ്രകടപ്പിക്കുകയും ചെയ്തുതു. എന്നാൽ ജൂൺ ഈ സംശയങ്ങളെ തള്ളിക്കളഞ്ഞു.[2][3]എന്നാൽ തന്റെ പക്കൽ ജാക്സണെതിരെ തെളിവുണ്ടെന്ന് അവകാശപ്പെട്ട ചാൻഡലർ താൻ ഇത് പൊതു ജനങ്ങളെയൊക്കെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി.ഈ സമയത്ത് ജാക്സൺ തന്റെ അഭിഭാഷകനായ ബെർട്ട് ഫീൽഡിനോട് ഇതിൽ ഇടപെടാൻ ആവശ്യപ്പെട്ടു.ചാൻഡലറുടെ അഭിഭാഷകൻ ബാരി കെ റോത്ത്മാൻ മാനസികരോഗ വിദഗ്ദ്ധ മാതിസ് അബ്രാംസിനെ വിളിച്ച് ലൈംഗിക പീഡനത്തിന് സാഹചര്യമായ എന്തെങ്കിലും ഉണ്ടെങ്കിൽ റിപ്പോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.

ജൂലൈ 15 ന് അബ്രാം റോത്ത്മാന്. ലൈംഗിക പീഡനത്തിന് "യുക്തിസഹമായ സംശയം" ഉണ്ടെന്നും അത് യഥാർത്ഥ സംഭവമാണെങ്കിൽ ഇക്കാര്യം ലോസ് ഏഞ്ചൽസ് കൗണ്ടി ചിൽഡ്രൻസ് ഡിപ്പാർട്ട്മെന്റ് ചിൽഡ്രൻസ് സർവീസസ് (ഡിസിഎസ്) യെ അറിയിക്കണം എന്ന് കത്തെഴുതി .ആഗസ്ത് 4 ന് ചാൻഡലറും മകൻ ജോർദാനും ജാക്സനെയും ജാക്സന്റെ സ്വകാര്യ അന്വേഷകനായ ആന്റണി പെല്ലിക്കോനോയെയും സന്ദർശിക്കുകയും അബ്രാംസിന്റെ കത്ത് വായിക്കുകയും തുടർന്ന് സാമ്പത്തിക പരിഹാരത്തോടെ പ്രശ്നം പരിഹരിക്കാൻ താൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ജാക്സൺ ഇതു നിഷേധിക്കുകയും പണം നൽകാൻ പറ്റില്ലെന്നു അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ജാക്സന്റെ ക്യാമ്പ് 350000 ഡോളർ വാഗ്ദാനം ചെയ്തുവെങ്കിലും ഇവാൻ ചാൻഡലർ വഴങ്ങിയില്ല. ആഗസ്റ്റ് 16ന് ജോർദാന്റെ മാതാവ് തന്റെ അഭിഭാഷകൻ മുഖേന മകനെ പിതാവായ ഇവാൻ ചാൻഡലറിൽ നിന്നും തിരികെ കിട്ടാൻ താൻ കോടതിയിൽ പോകുമെന്ന് ഇവാൻ ചാൻഡലറിന്റെ അഭിഭാഷകൻ റോത്ത്മാനെ അറിയിച്ചു. മകൻ തിരിച്ചെത്തിയതിന് ശേഷം ഡെയ്ഞ്ചൊറസ് വേൾഡ് ടൂറിനായി ഏഷ്യയിലേക്ക് പോകാൻ ഒരുങ്ങുന്ന ജാക്സസന്റെ കൂടെ അയക്കുന്നതിനായിരുന്നു ഇത്.

ജാക്സൺ തന്റെ ഡെയ്ഞ്ചൊറസ് വേൾഡ് ടൂറിന്റെ മൂന്നാം പാദം ആരംഭിച്ച ദിവസം, ഈ ആരോപണങ്ങൾ പുറത്തായി വാർത്ത ലോകമെമ്പാടും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. ഇതിനേ തുടർന്ന് നിന്ന് ഉണ്ടായ മാനസിക ആരോഗ്യപ്രശ്നങ്ങൾ മൂലം അവശേഷിച്ച സംഗീത പര്യടനം ജാക്സൺ ഒഴിവാക്കി. പിന്നീട് ജനുവരി 1994 ൽ ജാക്സന്റെ ഇൻഷുറൻസ് കമ്പനി 23,000,000 ഡോളറിന് ഈ കേസ് ഒത്തുതീർപ്പാക്കി. തുടർന്ന് സെപ്റ്റംബറിൽ ജാക്സനെതിരെയുള്ള ക്രിമിനൽ കേസ് അവസാനിപ്പിച്ചു.2009 നവംബർ 5 ന് മൈക്കൽ ജാക്സന്റെ മരണത്തിനു നാലു മാസത്തിനു ശേഷം ന്യൂ ജേഴ്സിയിലെ തന്റെ അപ്പാർട്ട്മെന്റിൽ വച്ച് ഇവൻ ചാൻഡലർ ആത്മഹത്യ ചെയ്തു.

സൗഹൃദം, ടേപ്പ് റെക്കോർഡിംഗ്, ആരോപണങ്ങൾ, ചർച്ചകൾ[തിരുത്തുക]

ജാക്സണും ജോർദാനും തമ്മിലുള്ള സൗഹൃദം 1992 മേയിലാണ് ആരംഭിച്ചത്; ഇത് പിന്നീട് മാധ്യമങ്ങളിൽ ജാക്സന്റെ ദത്തെടുത്ത പുതിയ കുടുംബം എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടു.ഇവയിൽ പലതിലും ജാക്സൺ പിണങ്ങി നിൽക്കുന്ന പിതാവിൽ നിന്ന് മകനെ തട്ടിയെടുത്തു എന്ന രീതിയിൽ വാർത്തകൾ എഴുതി.ഇതും തന്റെ മകനിൽ ജാക്സണുള്ള സ്വാധീനവും വേർപിരിഞ്ഞു നിൽക്കുന്ന പിതാവായ തന്നിൽ അസൂയ ഉളവാക്കി എന്ന് ഇവാൻ ചാൻഡലർ സമ്മതിച്ചിട്ടുണ്ട്.[4]പ്രശസ്തനായ ജീവചരിത്രകാരൻ ജെ. റാൻഡി ടാർപോർറെല്ലിയുടെ വാക്കുകളിൽ ചാൻഡലർ ഒരിക്കൽ ജാക്സനോടു ചോദിച്ചു, "നോക്കൂ, നീ എന്റെ മകനോടൊപ്പം ലൈംഗിക ബന്ധം പുലർത്തുന്നുവോ?" ജാക്സൺ അതു നിഷേധിച്ചതിനു ശേഷം എന്നയാളുടെ ചാൻഡലറുടെ ജാക്സണോടുള്ള അഭിപ്രായം മാറിയിരുന്നു.[4]ജാക്സൺ ജോർദാനെയും അവന്റെ മാതാവ് ജൂണിനെയും അർദ്ദ സഹോദരിയെയും വാരാന്ത്യത്തിൽ നെവർലാന്റ് റാഞ്ചിലേക്ക് ക്ഷണിച്ചിരുന്നു.കൂടാതെ ലാസ് വെഗാസിലും ഫ്ലോറിഡയിലേക്കുമുള്ള ജാക്സന്റെ യാത്രകൾക്കും അവരുടെ സാന്നിധ്യം ഉണ്ടായിരുന്നു[5].ഈ വാരാന്ത്യ യാത്രകൾ, ജൊർദന്റെ പിതാവുമായി സന്ദർശനത്തെ തടസ്സപ്പെടുത്താൻ തുടങ്ങി, ജോർദാൻ തന്റെ പിതാവിനെ സന്ദർശിക്കുന്നതിനു പകരം നെവർലാന്റ് സന്ദർശിക്കാൻ താൽപര്യപ്പെട്ടു.[6] ഇത് തന്റെ മുൻ ഭർത്താവും ജോർദാന്റെ പിതാവുമായ ഇവാൻ ചാൻഡലിറൽ അനിഷsമുളവാക്കി. ജാക്സന്റ ജോലിക്കാരിയായിരുന്നു ഈ സമയത്ത് ജൂൺ. [7] 1993 ജൂലൈ രണ്ടിന്, ഒരു സ്വകാര്യ ടെലിഫോൺ സംഭാഷണത്തിൽ, ഇവാൻ ചാൻഡലർ ടേപ്പിൽ ഇങ്ങനെ പറഞ്ഞു.

ജാക്സൺ എന്നെ വിളിക്കാതിരിന്നിട്ട് ഒരു കാര്യവുമില്ല.ഞാൻ ഏർപ്പാടാക്കിയത് എനിക്ക് ലഭ്യമായതിൽ വച്ചേറ്റവും മോശം വക്കീലിനെയാണ്.ഈ പ്രശ്നം ആരും അറിയാതിരിക്കാനാണ് അയാൾ ശ്രമിക്കുന്നത്. അയാൾ എത്ര പ്രശസ്തനാണൊ അത്രയും നാണക്കേടും അയാൾക്കാണ്. എന്റെ വക്കീൽ വൃത്തികെട്ടവനും ബുദ്ധിമാനമാണ് അയാൾക്ക് പ്രശസ്തിയാണ് വേണ്ടത്. എല്ലാം വളരെ ആലോച്ചിച്ചും മറ്റുമാണ് നടപ്പാക്കുന്നത് ഇതെന്റെ മാത്രം ബുദ്ധിയല്ല. ഞാൻ ഒരു ഫോൺ കാൾ മാത്രം ചെയ്താൽ മതി. അയാൾ എല്ലാം നശിപ്പിക്കും ഞാനതിന് അയാൾക്ക് എല്ലാ അധികാരവും നൽകിയിട്ടുണ്ട്.ജാക്സൺ ഒരു ദുഷ്ടനാണ്, അവൻ അതിനെക്കാൾ മോശമാണ്, അത് തെളിയിക്കാൻ എനിക്ക് തെളിവുകൾ ഉണ്ട്.ഞാൻ ഇതുമായി മുന്നോട്ട് പോവുകയാണെങ്കിൽ ഞാൻ എന്തായാലും ജയിക്കും ഞാൻ തോൽക്കാൻ ഒരു വഴിയുമില്ല. ഞാൻ ആഗ്രഹിക്കുന്നതെല്ലാം എനിക്ക് ലഭിക്കുകയും അവർ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടുകയും ചെയ്യും ... മൈക്കലിന്റെ ജീവിതം എന്നേക്കുമായി അവസാനിക്കുകയും ചെയ്യും.[8]

ഇതേ സംഭാഷണത്തിൽ, ഇത് അദ്ദേഹത്തിന്റെ മകനെ എങ്ങനെ ബാധിക്കുമെന്ന് ചോദിച്ചപ്പോൾ ചാൻഡലർ മറുപടി പറഞ്ഞു

അത് എന്നെ സംബന്ധിച്ച് പ്രസക്തമല്ല ... എനിക്ക് വേണ്ടത് എനിക്ക് ലഭിക്കുന്നില്ലെങ്കിൽ ഇത് ഒരു കൂട്ടക്കൊലയായിരിക്കും.നമ്മൾ ഒന്നിച്ചു ചേർക്കുന്നതിനേക്കാൾ വലുതായിരിക്കും...ഈ മനുഷ്യൻ [ജാക്സൺ] വിചാരിക്കുന്നതിനുമപ്പുറത്തേക്ക് നാണംകെടാൻ പോകുന്നു ... പിന്നീടയാളുടേതായി ഒരു ആൽബം പോലും വിൽക്കാൻ പോകുന്നില്ല [8]

അവലംബം[തിരുത്തുക]

  1. Fischer, p. 217
  2. Fischer, p. 218
  3. Fischer, p.219
  4. 4.0 4.1 Taraborrelli, pp. 464–471
  5. Campbell, pp. 47–50
  6. Campbell, p. 50
  7. Fischer, pp.217-218
  8. 8.0 8.1 Taraborrelli, pp. 477–478

സൂചിക[തിരുത്തുക]

  • Campbell, Lisa D. (September 1994). Michael Jackson: The King of Pops Darkest Hour. Branden Books. ISBN 978-0-8283-2003-0. Retrieved September 22, 2011.
  • Fischer, Mary A. (October 1994). "Did Michael do it? / Was Michael Jackson Framed? The Untold Story". GQ. 64 (10): 214, 216–221, 265–269.
  • George, Nelson (2004). Michael Jackson: The Ultimate Collection booklet. Sony BMG.
  • Jones, Aphrodite; Tom Mesereau (June 1, 2007). Michael Jackson Conspiracy. iUniverse. ISBN 978-0-9795498-0-9. Retrieved August 6, 2009.
  • Lewis (Jones), Jel D. (June 1, 2005). Michael Jackson, the king of pop: the big picture : the music! the man! the legend! the interviews : an anthology. Amber Communications Group, Inc. ISBN 978-0-9749779-0-4. Retrieved September 22, 2011.
  • Mesereau, Thomas A.; Sanger, Robert M.; Oxman, Brian (March 22, 2005). "Mr. Jackson's Memorandum In Support Of Objection To Subpoena To Larry Feldman For Settlement Documents" (PDF). Superior Court of California, County of Santa Barbara. Archived from the original (PDF) on 2012-08-02. Retrieved January 24, 2011.
  • Taraborrelli, J. Randy (June 4, 2004). Michael Jackson: the magic and the madness. Grand Central Publishing. ISBN 978-0-330-42005-1. Retrieved September 22, 2011.