Jump to content

സുസുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുസുക്കി മോട്ടോർ കോർപ്പറേഷൻ
യഥാർഥ നാമം
スズキ株式会社
Suzuki Kabushiki-Gaisha
Public (K.K.)
Traded asTYO: 7269
വ്യവസായംAutomotive
സ്ഥാപിതംഒക്ടോബർ 1909; 115 വർഷങ്ങൾ മുമ്പ് (1909-10) (as Suzuki Loom Works)
സ്ഥാപകൻMichio Suzuki
ആസ്ഥാനം,
Japan
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Osamu Suzuki
(Chairman)
Yasuhito Harayama
(Vice Chairman)
Toshihiro Suzuki
(President)
ഉത്പന്നങ്ങൾAutomobiles, engines, motorcycles, ATVs, outboard motors
Production output
Increase 2,878,000 automobiles (FY2012)[1]
Decrease 2,269,000 Motorcycles and ATVs (FY2012)[1]
വരുമാനം ¥2578.3 billion (FY2012)[2]
(US$26.27 billion)
¥80.4 billion (FY2012)[2]
(US$819 million)
മൊത്ത ആസ്തികൾ ¥2487.6 billion (FY2012)[2]
(US$25.34 billion)
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്www.globalsuzuki.com

ജപ്പാനിലെ ഒരു ബഹുരാഷ്ട്ര വാഹന നിർമ്മാണ കമ്പനിയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ (സുസുക്കി). ജപ്പാനിലെത്തന്നെ ഹമാമത്സുവിലെ മിനാമി-കു ആണ് ആസ്ഥാനം. [3] ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ, ഓൾ-ടെറൈൻ വാഹനങ്ങൾ (എടിവി), ബോർഡ് മറൈൻ എഞ്ചിനുകൾ, വീൽചെയറുകൾ, ജ്വലന എഞ്ചിനുകൾ എന്നിവ സുസുക്കി നിർമ്മിക്കുന്നു. [4] 2016 ൽ ലോകമെമ്പാടുമുള്ള ഉൽ‌പാദനത്തിന്റെ അടിസ്ഥാനത്തിൽ പതിനൊന്നാമത്തെ വലിയ വാഹന നിർമാതാവായിരുന്നു സുസുക്കി. 45,000 ത്തിലധികം ജീവനക്കാരുള്ള സുസുക്കിക്ക് 23 രാജ്യങ്ങളിലായി 35 ഉൽപാദന യൂണിറ്റുകളും 192 രാജ്യങ്ങളിൽ വിതരണക്കാരുമുണ്ട്. ജപ്പാനിലെ മൂന്നാമത്തെ വലിയ ആഭ്യന്തര മോട്ടോർസൈക്കിൾ വിൽപ്പനക്കമ്പനി സുസുക്കിയുടേതാണ്. [5]

ചരിത്രം

[തിരുത്തുക]
സുസുക്കി കമ്പനി സ്ഥാപകനായ മിച്ചിയോ സുസുക്കി

1909 ൽ മിച്ചിയോ സുസുക്കി (1887–1982) ജപ്പാനിലെ ഹമാമത്സു എന്ന ചെറിയ കടൽത്തീര ഗ്രാമത്തിൽ സുസുക്കി ലൂം വർക്ക്സ് സ്ഥാപിച്ചതോടെയാണ് സുസുക്കിയുടെ ചരിത്രം ആരംഭിക്കുന്നത്. ജപ്പാനിലെ സിൽക്ക് വ്യവസായങ്ങൾക്കായി നെയ്ത്ത് തറികൾ നിർമ്മിച്ചതോടെ സുസുക്കിയുടെ ബിസിനസ്സ് കുതിച്ചുയർന്നു. 1929 ൽ മിച്ചിയോ സുസുക്കി ഒരു പുതിയ തരം നെയ്ത്ത് യന്ത്രം കണ്ടുപിടിച്ചു. അത് അദ്ദേഹം വിദേശത്തേക്ക് കയറ്റുമതി ചെയ്തു. ആദ്യത്തെ 30 വർഷം കമ്പനി ഈ യന്ത്രങ്ങളുടെ വികസനത്തിലും ഉൽ‌പാദനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1937 ൽ നിരവധി കോം‌പാക്റ്റ് കാറുകൾ സുസുക്കി നിരത്തിലിറക്കിത്തുടങ്ങി. [6] ആദ്യത്തെ മോട്ടോർ വാഹനങ്ങൾക്ക് അന്നത്തെ നൂതന, ലിക്വിഡ്-കൂൾഡ്, ഫോർ-സ്ട്രോക്ക്, നാല് സിലിണ്ടർ എഞ്ചിൻ തന്നെ സുസുക്കി അവതരിപ്പിച്ചു. 1954 ആയപ്പോഴേക്കും പ്രതിമാസം 6,000 മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്ന കമ്പനിയായി സുസുക്കി മാറിയിരുന്നു. പിന്നീട് കമ്പനിയുടെ പേര് ഔദ്യോഗികമായി "സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ്" എന്നായി മാറ്റി. [7]

സുസുക്കിയുടെ അനുബന്ധ കമ്പനികൾ

[തിരുത്തുക]
  • മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്
  • അമേരിക്കൻ സുസുക്കി മോട്ടോർ കോർപ്പറേഷൻ
  • പാകിസ്താൻ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ്
  • സുസുക്കി കാനഡ ലിമിറ്റഡ്
  • സുസുക്കി ജിബി പി‌എൽ‌സി
  • സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ ലിമിറ്റഡ്

ഇന്ത്യയിലെ സുസുക്കി കാർ മോഡലുകൾ (മാരുതിയുമായി ചേർന്ന്)

[തിരുത്തുക]
  • നിലവിൽ 14 കാറുകളാണ് മാരുതിയുമായി ചേർന്ന് സുസുക്കി ഇന്ത്യയിൽ പുറത്തിറക്കുന്നത്. [8]
  • ആൾട്ടോ
  • ഈക്കോ
  • സെലറിയോ
  • S-PRESSO
  • വാഗൺ ആർ
  • ഇഗ്നിസ്
  • സ്വിഫ്റ്റ്
  • ബലെനോ
  • സ്വിഫ്റ്റ് ഡിസൈർ
  • എർട്ടിഗ
  • ബ്രെസ്സ
  • സിയാസ്
  • എസ്-ക്രോസ്
  • സുസുക്കി XL6

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Reference for FY2012" (PDF). Suzuki Motor Corporation. 9 May 2013. Retrieved 21 August 2013.
  2. 2.0 2.1 2.2 "Financial Results for FY2012" (PDF). Suzuki Motor Corporation. 9 May 2013. Retrieved 21 August 2013.
  3. https://www.motorbeam.com/suzuki-history/
  4. https://www.newworldencyclopedia.org/entry/Suzuki
  5. https://www.referenceforbusiness.com/history2/65/Suzuki-Motor-Corporation.html
  6. https://successstory.com/companies/suzuki-motor-corporation
  7. https://business.mapsofindia.com/automobile/two-wheelers-manufacturers/suzuki-motor-corporation.html
  8. https://www.carwale.com/marutisuzuki-cars/



"https://ml.wikipedia.org/w/index.php?title=സുസുക്കി&oldid=3759991" എന്ന താളിൽനിന്ന് ശേഖരിച്ചത്