ഉള്ളടക്കത്തിലേക്ക് പോവുക

ബ്രൂക്ക് ഷീൽഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രൂക്ക് ഷീൽഡ്സ്
Shields at Make Believe On Broadway, November 23, 2011
ജനനം
Brooke Christa Shields[1]

(1965-05-31) മേയ് 31, 1965 (age 61) വയസ്സ്)
അൽമ മേറ്റർPrinceton University
തൊഴിൽ(s)Actress, model
സജീവ കാലം1966present
ജീവിതപങ്കാളി(s)
(m. 1997; div. 1999)

(m. 2001)
കുട്ടികൾ2 (with Henchy)
Parent(s)Frank Shields
Teri Shields

ഒരു അമേരിക്കൻ അഭിനേത്രിയും മോഡലും മുൻ ബാലതാരവുമാണ് ബ്രൂക്ക് ക്രിസ്റ്റാ ഷീൽഡ്സ് (ജനനം, മെയ് 31, 1965)[2] 11 മാസം പ്രായമുള്ളപ്പോൾ ഒരു ബാല മോഡലായി അഭിനയം തുടങ്ങിയ ഷീൽഡ്സ്, ലൂയി മാൽ - ന്റെ വിവാദ ചിത്രമായ പ്രെറ്റി ബേബി (1978) യിലെ ലൈംഗികവൃത്തി ചെയ്യുന്ന കഥാപാത്രമായി അഭിനയിക്കുകയും കേവലം 11 വയസ്സുള്ളപ്പോൾ ചിത്രീകരിച്ച നഗ്നരംഗങ്ങളിൽ പ്രത്യക്ഷപ്പെട്ട് വ്യാപകമായ കുപ്രസിദ്ധി നേടുകയും ചെയ്തു കൗമാരത്തിന്റെ അവസാനത്തിലും മോഡലിംഗ് ജോലി തുടർന്ന അവർ 1980-ലെ ദ ബ്ളൂ ലഗൂൺ, ഫ്രാങ്കോ സെഫിറെല്ലിയുടെ എൻഡ്‌ലെസ് ലവ് (1981) എന്നിവയുൾപ്പെടെ നാടകീയത നിറഞ്ഞ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.

1983-ൽ, പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം തുടരുന്നതിനായി മോഡലിംഗ് രംഗത്തെ പ്രവർത്തനം നിർത്തിവച്ച ഷീൽഡ്സ്, അവിടെ നിന്ന് റൊമാൻസ് ഭാഷകളിൽ ബിരുദം നേടി. 1990-കളിൽ, ഷീൽഡ്സ് അഭിനയത്തിലേക്ക് മടങ്ങിയെത്തുകയും സിനിമകളിൽ ചെറു വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ട് ഗോൾഡൻ ഗ്ലോബ് നോമിനേഷനുകൾ ലഭിച്ച എൻ‌.ബി‌.സി.യുടെ ഹാസ്യ പരമ്പരയായ സഡൻലി സൂസൻ (1996–2000) ലും ലിപ്സ്റ്റിക് ജംഗിൾ (2008–2009) ലും അവർ അഭിനയിച്ചു.

2017-ൽ, എൻ‌ബി‌സിയിലേക്ക് മടങ്ങിയെത്തിയ അവർ ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ് എന്ന പരമ്പരയുടെ 19-ാം സീസണിൽ ഒരു പ്രധാന വേഷം ചെയ്തു. അഡൾട്ട് സ്വിം ആനിമേറ്റഡ് പരമ്പരയായ മിസ്റ്റർ പിക്കിൾസ് (2014–2019), അതിന്റെ സ്പിൻ-ഓഫ് ആയി നിർമ്മിക്കപ്പെട്ട മമ്മ നെയിംഡ് മി ഷെരീഫ് എന്നിവയിൽ ഷീൽഡ്സ് ബെവർലി ഗുഡ്മാന് ശബ്ദം നൽകി.

ആദ്യകാല ജീവിതം

[തിരുത്തുക]

1965 മെയ് 31 ന് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് നഗരത്തിലെ മാൻഹാട്ടനിൽ[3] നടിയും മോഡലുമായ ടെറി ഷീൽഡ്സിന്റെയും (മുമ്പ്, ഷ്മോൺ) വ്യവസായിയായ ഫ്രാൻസിസ് അലക്സാണ്ടർ ഷീൽഡ്സിന്റെയും മകളായി ഷീൽഡ്സ് ജനിച്ചു. അമ്മ ഇംഗ്ലീഷ്, ജർമ്മൻ, സ്കോട്ടിഷ്-ഐറിഷ്, വെൽഷ് വംശജയായിരുന്നപ്പോൾ[4][5] പിതാവ് ഇംഗ്ലീഷ്, ഫ്രഞ്ച്, ഐറിഷ്, ഇറ്റാലിയൻ വംശപരമ്പരയിൽപ്പെട്ടയാളായിരുന്നു.[6]

അമേരിക്കൻ വംശാവലിശാസ്ത്രജ്ഞനായിരുന്ന വില്യം ആഡംസ് റീറ്റ്‌വീസ്‌നറുടെ ഗവേഷണമനുസരിച്ച്, ബ്രൂക്ക് ഷീൽഡ്‌സിന് ഇറ്റലിയിൽ നിന്ന്, പ്രത്യേകിച്ച് ജെനോവ, റോം എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കുലീന കുടുംബങ്ങളുമായി പൂർവ്വിക ബന്ധമുണ്ട്.[7] ഇവയിൽ (1355 മുതൽ 1965 വരെയുള്ള വംശാവലിയുടെ കാലക്രമത്തിൽ) ഗാറ്റിലുസി-പാലയോലോഗോസ്-സാവോയ്, ഗ്രിമാൽഡി, ഇംപീരിയലി, കരഫ, ഡോറിയ, ഡോറിയ-പാംഫിലി-ലാൻഡി, ചിഗി-അൽബാനി, ടോർലോണിയ രാജവംശങ്ങൾ ഉൾപ്പെടുന്നു.[8] അവരുടെ പിതാവിന്റെ പരമ്പരയിലെ മുത്തശ്ശിയായ ഇറ്റാലിയൻ പ്രഭ്വി മറീന ടോർലോണിയ ഡി സിവിറ്റെല്ല-സെസി ഒരു ഇറ്റാലിയൻ രാജകുമാരന്റെയും ഒരു അമേരിക്കൻ സാമൂഹിക പ്രവർത്തകന്റെയും മകളായിരുന്നു.[9] സ്പെയിനിലെ ഇൻഫൻ്റ ബിയാട്രിസിൻ്റെ ഭർത്താവായ ഇറ്റാലിയൻ രാജകുമാരൻ അലസ്സാൻഡ്രോ ടോർലോണിയ ആയിരുന്നു അവളുടെ വംശ പരമ്പരയിലെ അമ്മാവൻ.[10] ഹൂ ഡു യു തിങ്ക് യു ആർ? എന്ന വംശാവലി ഡോക്യുമെൻ്ററി പരമ്പരയുടെ 2010-ലെ എപ്പിസോഡിൽ, ടോർലോണിയ രാജവംശത്തിലൂടെ അവൾ സവോയിയിലെ വിക്ടർ അമേഡിയസ് ഒന്നാമൻ്റെയും ഫ്രാൻസിലെ അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റീനിൻ്റെയും (ഫ്രാൻസിലെ ഹെൻറി നാലാമൻ്റെയും മരിയ ഡി മെഡിസിയുടെയും മകൾ) പിൻഗാമിയാണെന്ന് കണ്ടെത്തി.[11][12]

മാതാവായ ടെറി ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ, ഫ്രാൻസിസിന്റെ കുടുംബം ഗർഭം അലസിപ്പിക്കാൻ അവൾക്ക് ഒരു തുക നൽകി. ടെറി പണം വാങ്ങിയെങ്കിലും, കരാർ ലംഘിച്ച് ബ്രൂക്കിന് ജന്മം നൽകി.[13][14] പിന്നീട് ടെറിയെ വിവാഹം കഴിച്ച ഫ്രാൻസിസ്, ഷീൽഡിന് കേവലം അഞ്ച് മാസം മാത്രം പ്രായമുള്ളപ്പോൾ വിവാഹമോചനം നേടി.[15] അവർക്ക് രണ്ട് അർദ്ധ സഹോദരന്മാരും മൂന്ന് അർദ്ധസഹോദരിമാരുമുണ്ട്.[16][17] ഷീൽഡിന് അഞ്ച് ദിവസം മാത്രം പ്രായമുള്ളപ്പോൾ, ഷോ ബിസിനസിൽ അവളെ സജീവമാക്കുമെന്ന് പരസ്യമായി പറഞ്ഞ അമ്മ, "അവൾ ഏറ്റവും സുന്ദരിയായ കുട്ടിയാണ്, അവളുടെ കരിയറിൽ ഞാൻ അവളെ സഹായിക്കാൻ പോകുന്നു" എന്ന് പ്രഖ്യാപിച്ചു.[18] വളർന്നപ്പോൾ, ഷീൽഡ്സ് പിയാനോ, ബാലെ, കുതിരസവാരി എന്നിവ അഭ്യസിച്ചു.[19]

റോമൻ കത്തോലിക്കാ വിശ്വാസിയായാണ് ഷീൽഡ്സ് വളർന്നത്.[20] പത്താം വയസ്സിൽ കാമില്ലസ് ഡി ലെല്ലിസിന്റെ പേരിൽ നിന്ന് അവർ കാമിൽ എന്ന പേര് സ്വീകരിച്ചു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ, ന്യൂജേഴ്‌സിയിലെ ഹാവോർത്തിലായിരുന്നു താമസം.[21] 12 വയസ്സുള്ളപ്പോൾ ന്യൂയോർക്കിലെ വാൾഡോർഫ് അസ്റ്റോറിയയിലെ ഗ്രാൻഡ് ബോൾറൂമിൽ വെച്ചാണ് പാപ്പരാസികളുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെന്ന് പ്രസ്താവിച്ച ഷീൽഡ്സ് , "എല്ലാവരെയും എന്തിനാണ് എന്റെ ഫോട്ടോയെടുക്കാൻ നിയമിച്ചതെന്ന് ഒരു പ്രതിമ പോലെ ചിന്തിച്ചു" എന്നും "വാൾഡോർഫിൽ താൻ അരങ്ങേറ്റം കുറിച്ചു" എന്നും അവർ പ്രസ്താവിച്ചു.[22]

നടി ലോറ ലിന്നിയും ഷീൽഡ്സും ബാല്യകാല സുഹൃത്തുക്കളായിരുന്നു.[23] എട്ടാം ക്ലാസ് വരെ അവർ ന്യൂയോർക്ക് നഗരത്തിലെ ന്യൂ ലിങ്കൺ സ്കൂളിൽ പഠിച്ചു..[24][25] 1983 ൽ ന്യൂജേഴ്‌സിയിലെ എംഗൽവുഡിലുള്ള ഡ്വൈറ്റ്-എംഗൽവുഡ് സ്കൂളിൽ നിന്ന് ബിരുദവും നേടി.[1]

ഷീൽഡ്സ് 1977-ൽ.

1966–1977: മോഡലിംഗും കരിയറിന്റെ തുടക്കവും

[തിരുത്തുക]

1966-ൽ 11 മാസം പ്രായമുള്ളപ്പോൾ ഒരു മോഡലായാണ് ഷീൽഡ്സ് തന്റെ കരിയർ ആരംഭിച്ചത്. ഫ്രാൻസെസ്കോ സ്കാവുല്ലോ എന്ന ഫോട്ടോഗ്രാഫർ ഐവറി സോപ്പിനുവേണ്ടിയായിരുന്നു അവരുടെ ആദ്യ ഫോട്ടോ പകർത്തിയത്.[26] മോഡൽ ഏജന്റായ എലീൻ ഫോർഡിനൊപ്പം വിജയകരമായ ഒരു ബാല മോഡലായി അവർ തുടർന്നു. ഷീൽഡ്സിനു വേണ്ടി മാത്രമാണ് താൻ കുട്ടികളുടെ വിഭാഗം ആരംഭിച്ചതെന്ന് അവർ ലൈഫ് ടൈം ചാനലിലെ തന്റെ ജീവചരിത്രത്തിൽ പറഞ്ഞിട്ടുണ്ട്. ഫോർഡ് അവരെക്കുറിച്ച് പറഞ്ഞത്, "അവൾ ഒരു പരിശീലനനം ലഭിച്ച കുട്ടിയും ഒപ്പം അതുല്യയുമാണ്. അവൾ ഒരു മുതിർന്നയാളെപ്പോലെ കാണപ്പെടുന്നു, അങ്ങനെ ചിന്തിക്കുന്നു" എന്നാണ്.[27]

ആർതർ മില്ലറുടെ നാടകമായ ആഫ്റ്റർ ദി ഫാളിന്റെ 1974 ലെ ടെലിവിഷൻ നാടകത്തിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം, ഷീൽഡ്സ് ന്യൂജേഴ്‌സിയിൽ നിർമ്മിച്ച ഹൊറർ ചിത്രമായ ആലീസ്, സ്വീറ്റ് ആലീസ് (1976) എന്ന ചിത്രത്തിലൂടെ ആദ്യ കുർബാനയ്ക്കിടെ കൊല്ലപ്പെട്ട ഒരു പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ട് തന്റെ സിനിമാ രംഗത്തെ അരങ്ങേറ്റം കുറിച്ചു.[28] വോഗ് മാസികയുടെ ഒരു പരസ്യത്തിൽ സംവിധായകൻ ആൽഫ്രഡ് സോൾ അവരെ കണ്ടതിന് ശേഷമാണ് ആ വേഷത്തിലേക്ക് അവരെ തിരഞ്ഞെടുത്തത്.[29] ഷീൽഡ്സിന്റെ അക്കാലത്തെ വർദ്ധിച്ചുവരുന്ന പ്രശസ്തി മുതലെടുത്ത്, പിന്നീട് 1981 ൽ ഈ ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു.[30] അടുത്തതായി, ഷീൽഡ്സ് സംവിധായകൻ വുഡി അല്ലനുമായി 1977-ൽ പുറത്തിറങ്ങിയ ആനി ഹാൾ എന്ന സിനിമയിൽ സഹകരിച്ചുവെങ്കിലും ചിത്രത്തിന്റെ അവസാന എഡിറ്റിൽ നിന്ന് അവരുടെ വേഷം ഒഴിവാക്കപ്പെട്ടു.[31]

1977 സെപ്റ്റംബർ 26 ലെ ന്യൂയോർക്ക് മാഗസിൻ പതിപ്പിന്റെ കവറിൽ ഷീൽഡ്‌സ് തന്റെ മാതാവ് ടെറിയോടൊപ്പം മോഡലിംഗ് ജീവിതത്തെക്കുറിച്ചുള്ള ഒരു കവർ സ്റ്റോറിയിൽ പ്രത്യക്ഷപ്പെട്ടു. കവറിലെ പ്രധാന തലക്കെട്ട് "ടെറിയെയും ബ്രൂക്ക് ഷീൽഡ്‌സിനെയും കാണുക" എന്നായിരുന്നു, കൂടാതെ സബ്‌ടൈറ്റിലിൽ "ബ്രൂക്കിന് പന്ത്രണ്ട് വയസ്സായി. അവൾ നഗ്നയായി പോസ് ചെയ്യുന്നു. ടെറി അവളുടെ അമ്മയാണ്. അത് ഒരു പൊങ്ങച്ചമായി അവൾ കരുതുന്നു" എന്നായിരുന്നു.[32][33]

ന്യൂയോർക്ക് മാഗസിൻ വെബ്‌സൈറ്റിൽ അവരുടെ 40-ാം വാർഷികത്തോടനുബന്ധിച്ച് 2008 ലെ ക്ലാസിക് കവറുകളുടെ ശേഖരത്തിൽ 1977 സെപ്റ്റംബർ 26 ലെ ലക്കവും പട്ടികപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് പട്ടികപ്പെടുത്തിയ ലക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഷീൽഡ്‌സിന്റെ നഗ്ന മോഡൽ കരിയറിനെക്കുറിച്ചുള്ള കവർ സ്റ്റോറിയെക്കുറിച്ച് പരാമർശനം ഇല്ലായിരുന്നു.[34]

സ്വകാര്യജീവിതം

[തിരുത്തുക]
2010 ൽ ഭർത്താവ് ക്രിസ് ഹെഞ്ചിയുമൊത്തുള്ള ഷീൽഡ്സ്.

ബാല്യകാലത്ത്, ഷീൽഡ്സ് തന്റെ അമ്മയോടൊപ്പം മാൻഹട്ടനിലെ അപ്പർ ഈസ്റ്റ് സൈഡിലാണ് താമസിച്ചിരുന്നു.[35] 1990-ൽ, മൊണ്ടാനയിലെ ബിഗ് ടിമ്പറിന് സമീപം ഒരു കൃഷിയിടം വാങ്ങി.[36][37] ലോസ് ഏഞ്ചൽസിൽ 1998-ൽ ഒരു വീടുവാങ്ങി പരിപാലിച്ചുവെങ്കിലും 2022-ൽ വിറ്റഴിച്ചു.[38]

1990 കളിൽ, ശാരീരിക ക്ഷമതയെ സ്ത്രീത്വത്തിന്റെ ഒരു വിപുലീകരണമായി പ്രോത്സാഹിപ്പിച്ച ഷീൽഡ്സ് , സ്ത്രീത്വം, അത്‌ലറ്റിക്‌സ് എന്നിവ പൊരുത്തപ്പെടുന്നവയാണെന്ന് വാദിച്ചു.[39]

1989-ൽ രോമ വ്യവസായത്തിനെതിരെ രംഗത്തെത്തിയെങ്കിലും,[40] പിന്നീട് കോപ്പൻഹേഗൻ സ്വന്തമായി മിങ്ക് രോമ കോട്ട് നിർമ്മാണം ആരംഭിച്ചു.[41] പ്രിൻസ്റ്റൺ സർവകലാശാലയിൽ പഠിക്കുമ്പോൾ അവർ നടൻ ഡീൻ കെയ്‌നുമായി പ്രണയത്തിലായിരുന്നു.[42] ഷീൽഡ്സ് രണ്ടുതവണ വിവാഹിതയായി. 1993-ൽ, ആൻഡ്രെ അഗാസിയുമായി പ്രേമബന്ധം തുടങ്ങി 1997-ൽ വിവാഹിതരായെങ്കിലും 1999-ൽ വിവാഹമോചനം നേടി.[43]

1999-ൽ, പൊതു സുഹൃത്തുക്കളിലൂടെ അവർ ടെലിവിഷൻ എഴുത്തുകാരൻ ക്രിസ് ഹെഞ്ചിയെ കണ്ടുമുട്ടി. 2001 ൽ ദമ്പതികൾ വിവാഹിതരായി.[44] അവർക്ക് റോവൻ ഫ്രാൻസിസ് ഹെഞ്ചി (ജനനം മെയ് 15, 2003), ഗ്രിയർ ഹാമണ്ട് ഹെഞ്ചി (ജനനം ഏപ്രിൽ 18, 2006) എന്നീ രണ്ട് പെൺമക്കളുണ്ട്.[45] 2012 വരെ, അവർ ന്യൂയോർക്ക് നഗരത്തിലെ ഗ്രീൻവിച്ച് വില്ലേജിലാണ് താമസിച്ചിരുന്നത്.[46] 2023 ൽ, പീപ്പിൾ മാഗസിനു നൽകിയ അഭിമുഖത്തിൽ, തന്റെ ഇരുപതുകളിൽ ഒരു ഹോളിവുഡ് എക്സിക്യൂട്ടീവ് തന്നെ ബലാത്സംഗം ചെയ്തതായി അവർ പറഞ്ഞു.[47]

അവലംബം

[തിരുത്തുക]
  1. 1 2 Stated on Inside the Actors Studio, 2008
  2. "Brooke Shields Biography". Biography.com / Fyi (A&E Networks). Archived from the original on 2018-12-09. Retrieved November 12, 2014.
  3. "Brooke Shields Biography". Biography.com / Fyi (A&E Networks). Archived from the original on December 9, 2018. Retrieved November 12, 2014.
  4. "Meeting the ancestors".{{cite news}}: CS1 maint: deprecated archival service (link)
  5. "Mary Ellen Mark". www.maryellenmark.com.
  6. Burke, Bill (March 5, 2010). "Kudrow gets to root of family trees". Boston Herald. Archived from the original on March 7, 2010. Retrieved March 9, 2010.
  7. "Lesbian Genealogy". www.wargs.com.
  8. "Lesbian Genealogy". www.wargs.com.
  9. "Lesbian Genealogy". www.wargs.com.
  10. "Lesbian Genealogy". www.wargs.com.
  11. Brooke Shields descends from French Royalty? (in ഇംഗ്ലീഷ്). Retrieved 2024-04-25 via www.youtube.com.
  12. "Brooke Shields - AncestryProGenealogists". www.progenealogists.com. Archived from the original on 2024-04-25. Retrieved 2024-04-25.
  13. "The Lives They Lived". archive.nytimes.com.
  14. "The Lives They Lived". The New York Times. December 28, 2012. Retrieved December 30, 2012.
  15. "Brooke Shields's Mother, Teri Shields, Dies at 79". People. November 6, 2012. Archived from the original on August 28, 2016.
  16. Shields, Brooke (2008). Welcome to Your World, Baby. HarperCollins. p. 6.
  17. Wayne, Gary. "St. Monica Church". Archived from the original on August 17, 2010.
  18. Conner, Floyd (2002). Hollywood's Most Wanted. Brassey's. p. 107. ISBN 1-57488-480-8. ...Her beauty was going to contribute to mankind.
  19. Allen, Jenny. "Being Brooke". Good Housekeeping. p. 2. Archived from the original on November 28, 2014. Retrieved November 13, 2014.
  20. "Brooke Shields". Yahoo! Movies. Archived from the original on June 28, 2011.
  21. Rondinaro, Gene. "If You Think Of Living In; Haworth", The New York Times, January 26, 1986. Accessed February 19, 2007.
  22. Morehouse, Ward III (1991). The Waldorf Astoria: America's Gilded Dream. M. Evans. pp. 254–255. ISBN 978-1-4134-6504-4.
  23. Stern, Marlow (January 20, 2023). "Brooke Shields Bravely Confronts Her Own Childhood Sexual Exploitation". Rolling Stone. Retrieved April 11, 2026.
  24. People.com: Brooke Shields Archived ഓഗസ്റ്റ് 29, 2016 at the Wayback Machine Retrieved June 28, 2011
  25. "celebrityprepschools.com". Archived from the original on May 29, 2004.
  26. Stated on Inside the Actors Studio, 2008
  27. Handel, Gerald (2006). Childhood socialization. Aldine Transaction. p. 37. ISBN 0-202-30641-0.
  28. Edwards, Matthew (2017). Twisted Visions: Interviews with Cult Horror Filmmakers. Jefferson, North Carolina: McFarland. p. 30. ISBN 978-1-476-66376-0.
  29. Edwards, Matthew (2017). Twisted Visions: Interviews with Cult Horror Filmmakers. Jefferson, North Carolina: McFarland. p. 30. ISBN 978-1-476-66376-0.
  30. Rose, Rita (March 10, 1981). "Looking for Brooke Better look fast". The Indianapolis Star. p. 13 via Newspapers.com.
  31. Walden, Celia (December 8, 2014). "Brooke Shields: 'I stuck up for mum, but now I want a say'". The Telegraph. Archived from the original on January 10, 2022. Retrieved June 10, 2019.
  32. "Brooke Shields Cover + 'Pretty Baby' Story New York Magazine Sept. 26,1977". WorthPoint. Retrieved 23 October 2023.
  33. "New York Magazine (September 26, 1977)". Instagram. Retrieved 23 October 2023.
  34. "Cover to Cover". nymag.com. New York Magazine. September 26, 2008. Retrieved 23 October 2023.
  35. Thurman, Judith (July 29, 2017). "Brooke Shields's House in New York City". Architectural Digest. Retrieved 23 March 2019.
  36. Robbins, Jim (March 21, 1990). "Stars Stake a Piece Of Big Sky Country". The New York Times.{{cite web}}: CS1 maint: deprecated archival service (link)
  37. Woestendiek, John (November 29, 1992). "Celebrity Land Rush on in Montana". Chicago Tribune.{{cite news}}: CS1 maint: deprecated archival service (link)
  38. Richardson, Brenda (March 9, 2022). "Brooke Shields Sells Her Long-Time Los Angeles Home For $7.4 Million". Forbes.{{cite web}}: CS1 maint: deprecated archival service (link)
  39. Jeynes, William (2007). American educational history: school, society and the common good. Sage. p. 270. ISBN 978-1-4129-1421-5. Several female athletes demonstrated that femininity and athleticism were consistent.
  40. Gibson, Robert W. (April 30, 1989). "Activists Aim to Skin the Fur Industry". Los Angeles Times.
  41. "Brooke Shields' Inner Child Dreams Of Fur". October 14, 2015. Archived from the original on December 15, 2013. Retrieved July 31, 2013.
  42. Omar, Paurush (April 4, 2023). "'Lost virginity to Superman' Brooke Shields reveals shocking secret in new documentary". Hindustan Times.
  43. "Cover Story: Double Fault – Vol. 51 No. 15". April 26, 1999. Archived from the original on September 18, 2018. Retrieved October 5, 2009.
  44. "Brooke Shields battles postpartum depression". MSNBC. May 7, 2009. Retrieved June 20, 2010.
  45. Shields, Brooke (2005). Down Came the Rain. New York: Hyperion. ISBN 1-4013-0189-4. OCLC 57209110.
  46. Thurman, Judith (March 2012). "An Exclusive Look at Brooke Shields's Manhattan Home". Architectural Digest. Retrieved May 11, 2023.
  47. McNeil, Liz (March 15, 2023). "Brooke Shields Reveals She Was Sexually Assaulted 30 Years Ago: 'I Blamed Myself'".
"https://ml.wikipedia.org/w/index.php?title=ബ്രൂക്ക്_ഷീൽഡ്സ്&oldid=4648113" എന്ന താളിൽനിന്ന് ശേഖരിച്ചത്